തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ കഴിയണം; പുതിയ ക്രമീകരണങ്ങൾ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ പൂര പ്രേമികൾക്ക് കഴിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരുമെന്ന് അദ്ദേഹം പറഞ്ഞു ദൂരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കളക്ട്രേറ്റിൽ യോഗം ചേർന്നു.
പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശൂരിൽ ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നു.
കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. പൂരം ജനങ്ങളുടെ അവകാശമാണ്.
വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹൈക്കോടതിയുടെ അനുമതി വാങ്ങണം.
ഇതിനായി പുതിയ റിപ്പോർട്ട് നൽകും. സ്വരാജ് റൗണ്ടിന്റെ കൂടുതൽ ഭാഗങ്ങളിൽ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം ക്രേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് പരിശോധിക്കും.
ഈ പ്രാവിശ്യത്തെ തൃശ്ശൂർ പൂര വെടിക്കെട്ടിൽ കാണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പോലീസ് നടപടികൾ കൊണ്ട് പൂരം നടത്തിപ്പിന് തന്നെ കളങ്കം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാരത്തിന് കേന്ദ്രമന്ത്രി തന്നെ ഇടപെട്ടത്.
തൃശൂർ പൂരം നടത്തിപ്പ്;
പ്രത്യേക യോഗം വിളിച്ച്
കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
തൃശൂര്‍ കളക്ടറേറ്റില്‍ 14ാം തീയതി രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കളക്ടര്‍, മന്ത്രിമാര്‍, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ജനങ്ങളോട് കൂടുതല്‍ സഹകരിച്ച് പൂരം നടത്താനുമുള്ള തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.
സുരേഷ് ഗോപി നേരിട്ട് പങ്കെടുക്കുന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
വെടിക്കെട്ട് നിര്‍ത്തിവയ്‌ക്കണമെന്ന സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും കഴിഞ്ഞ തവണയുണ്ടായത്.
ഇതേത്തുടര്‍ന്ന് രാത്രിയിലെ വെടിക്കെട്ട് തിരുവമ്പാടി ദേവസ്വം നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
തുടര്‍ന്ന് രാത്രി നടത്തേണ്ട വെടിക്കെട്ട് രാവിലെയാണ് ദേവസ്വം നടത്തിയത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് നേരത്തെ യോഗം ചേര്‍ന്ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ( Janmabhumi )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group