ഒടുവിൽ രാജുവും വിധിക്ക് കീഴടങ്ങി :ദിവാകരൻ ചോമ്പാല

ഒടുവിൽ രാജുവും വിധിക്ക് കീഴടങ്ങി :ദിവാകരൻ ചോമ്പാല
ഒടുവിൽ രാജുവും വിധിക്ക് കീഴടങ്ങി :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Aug 13, 02:32 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഒടുവിൽ രാജുവും

വിധിക്ക് കീഴടങ്ങി

:ദിവാകരൻ ചോമ്പാല


ചോമ്പാലയിലെ ഹാർബ്ബർ റോഡിന് സമീപം

പാതിരിക്കുന്നിലെ കപ്യാർ റജിയുടെ മകൻ രാജു

38 വയസ്സ് ഇന്നലെ നിര്യാതനായി.


ചോമ്പാല CSI ഇടവകയിലെ വലിയപറമ്പത്ത് റെയ്മണ്ട് സുന്ദർ രാജ് സ്‌നേഹം എന്നപേരിലുള്ള നാട്ടുകാരുടെ പ്രിയങ്കരനായ രാജുവിന്റെ ദേഹ വിയോഗത്തിൽ ചുറ്റുപാടിലുള്ള ബഹുഭൂരിഭാഗം വീട്ടുകാർക്കും താങ്ങാവുന്നതിലേറെ ദുഖവും തീരാ നഷ്ട്ടവുമാണ് കൈവന്നത് .

സ്ഥലത്തെ പ്രമുഖ വ്യക്തിത്വമോ സജീവരാഷ്ട്രീയ പ്രവർത്തകനോ കലാസാംസ്കാരിക രംഗത്തെ ശ്രദ്ധേനായ വ്യക്തിയോ ഒന്നുമായിരുന്നില്ല പരേതനായ രാജു എന്ന റെയ്മണ്ട് സുന്ദർ രാജ് സ്‌നേഹം .ഒരു പാവം സാധാരണക്കാരൻ .

രാജുവിൻ്റെ വേർപാടിൽ അയൽക്കൂട്ടങ്ങൾക്കുള്ള കടുത്ത നൊമ്പരപ്പാടിൻ്റെ കാരണം പറയാനേറെ .

ജീവിച്ചുകടന്നുപോയ കാലങ്ങളിലുണ്ടായ രാജുവിൻറെ സാമൂഹിക ഇടപെടലുകളിലും വ്യക്തിബന്ധങ്ങളിലും അയൽ ക്കൂട്ടസമ്പർക്കങ്ങളിലുമെല്ലാം നിറഞ്ഞ മനസ്സോടെ അദ്ദേഹം നിഷ്‌കാമ കർമ്മം ചെയ്തതിൻ്റെ പേരിലും കൂടിയാണെന്ന് വ്യക്തം .

ചോമ്പാല C S I ദേവാലയത്തിലെ കപ്യാറായി സേവനമനുഷ്ഠിച്ചിരുന്ന റജിയുടെയും (രാജുവിന്റെ പിതാവ് ) അനുജൻ ഹെറാൾഡ് സാംസൺ ,അമ്മ ഹേമലത തുടങ്ങിയവരുടെയും ദേഹവിയോഗം എല്ലാം തന്നെ ഒരു ചെറിയ കാലയളവിനുള്ളിൽ .ഒന്നിനൊന്നു എന്ന നിലയിൽ .

സ്വന്തമെന്നു പറയാനാരുമില്ലാതെ അനാഥമായ അവസ്ഥയിലും അവിവാഹിതനും അനാരോഗ്യവാനുമായ രാജു എന്ന ഈ ചെറുപ്പക്കാരൻ ആത്മസംഘർഷങ്ങളെ കടിച്ചമർത്തി സമചിത്തത കൈവിടാതെ ദൈവ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ജീവിതം തള്ളി നീക്കുകയായിരുന്നു .

അമ്മയുടെ സഹോദരിയുടെയും  അവരുടെ ഭർത്താവിൻ്റെയും കരുതലും കാരുണ്യവും മാത്രമായിരുന്ന പിൽക്കാലങ്ങളിൽ രാജുവിന് ഏകാശ്രയം .

രാജുവിനാകട്ടെ ഷുഗറും പ്രഷറും തുടങ്ങി നിരവധിരോഗങ്ങൾക്ക് നിരന്തര ചികിത്സയും മരുന്ന് സേവയും മുടക്കമില്ലാതെ .

ഈ നിലയിലും ചുറ്റുപാടിലുള്ള നിരവധി ആളുകളുടെ വ്യക്തിപരവും കുടുംബപരവുമായ ചെറുതും വലുതുമായ പലകാര്യങ്ങളും തന്നാലാവുംവിധം ശരിയാക്കിക്കൊടുക്കാൻ വിശ്രമമില്ലാതെ ഓടുകയായിരുന്നു ഈ ചെറുപ്പക്കാരൻ 

ഇലക്ട്രിസിറ്റി ഓഫീസ്. പോസ്റ്റ് ഓഫീസ് ,പഞ്ചായത്ത് ഓഫീസ് ,താലൂക്ക് ഓഫീസ് ,സപ്ളൈ ഓഫീസ് അക്ഷയകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം രാജുവിൻ്റെ സാന്നിധ്യമുണ്ടാകും .

ആരുടെയൊക്കെയോ കാര്യങ്ങൾക്കുവേണ്ടി ,നികുതിയടക്കാൻ .റേഷൻകാർഡ് തിരുത്താൻ ,മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ തുടങ്ങി വ്യത്യസ്ഥ ഇടങ്ങളിൽ നിന്നുള്ള പലകാര്യങ്ങളും ജാതിമതഭേദമില്ലാതെ ചുറ്റുപാടി ലുള്ള പലർക്കും സ്ഥിരമായി നിർവ്വഹിച്ചുകൊടുത്തിരുന്നത് നന്മനിറഞ്ഞ മനസ്സുള്ള ഈ ചെറുപ്പക്കാരനായിരുന്നു. 

ഒന്നും രണ്ടും പേർക്കല്ല എണ്ണമറ്റ ആളുകൾക്ക് ,കുടുംബങ്ങൾക്ക് രാജു എന്നും സഹായിയും ഉപകാരിയുമായിരന്നു .

വിളിപ്പുറത്തെത്തുന്ന പരോപകാരി !

 കൃതജ്ഞതാപൂർവ്വം നമ്മൾ നൽകുന്ന പ്രതിഫലം നന്ദിയോടെ നിറഞ്ഞ മനസ്സൊടെ കൈപ്പറ്റുക എന്നല്ലാതെ ആരോടും ചോദിച്ചുവാങ്ങുന്ന പതിവും അദ്ദേഹത്തിനില്ല .

ഞങ്ങളുടെ വീട്ടിലെ ഇത്തരം കാര്യങ്ങളെല്ലാം ദീർഘകാലമായി മുടങ്ങാതെ ചെയ്തുവന്നതും രാജുതന്നെ .

ഇതുപോലെ എത്രയോ അയൽക്കാർ ,സുഹൃത്തുക്കൾ രാജുവിൻ്റെ സഹായം ഏറ്റുവാങ്ങിയിട്ടുണ്ട് , .

സാമ്പത്തികമായി ഏറെ ഞെരുക്കങ്ങളുണ്ടായിട്ടും ആരോടും അദ്ദേഹം കടം വാങ്ങാറുമില്ല . ഒരിക്കൽ സംസാരത്തിനിടയിൽ രാജു എന്നോട് പറഞ്ഞ കാര്യം ഞാൻ ഓർത്തുപോകുന്നു .

 ''നമ്മൾ ആരോടെങ്കിലും കടം വാങ്ങിയാൽ പറഞ്ഞസമയം കൊടുക്കാനായില്ലെങ്കിൽ അതൊരു ചതിവാ-യിപ്പോകും .

മാത്രവുമല്ല ഞാൻ പല അസുഖവുമുള്ള ആളാണ് .എനിക്ക് വല്ലതും സംഭവിച്ചുപോയാൽ എൻ്റെ കടം വീട്ടാൻ അച്ഛനോ അമ്മയോ സഹോദരനോ ആരുമെനിക്കില്ല .'' 

 ചിന്തയിലും പ്രവർത്തനങ്ങളിലും അത്രയേറെ കരുതലും കണക്കുകൂട്ടലുമുള്ള ആ നല്ല മനുഷ്യനു പകരംവെക്കാൻ ഈ ചുറ്റുപാടിൽ ഇനിയാരെന്ന ചിന്തയിലാണ് അയൽവാസികൾ.രാജു വിന് ആദരാജ്ഞലികളർപ്പിച്ചുകൊണ്ട് ....

ssssss
ssss


 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25