ധനുജകുമാരി
; ചൂളയിൽ തെളിഞ്ഞ
പാഠപുസ്‌തകം
: ടി .ബി .ലാൽ
വാതിൽപ്പടിയിൽ വന്ന് വീട്ടുമാലിന്യം ശേഖരിച്ചു മടങ്ങുന്ന ഹരിത കർമ സേനാംഗം, എസ്.ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ 2 സർവകലാശാലകളിൽ പഠിക്കാനുണ്ടെന്ന വിവരം ഏറെ പേർക്കുമറിയില്ല.
തിരുവനന്തപുരം നഗരമധ്യത്തിലെ
രാജാജി നഗറിൽ (പഴയ പേര് ചെങ്കൽച്ചൂള കോളനി) ജനിച്ചു വളർന്ന ധനുജകുമാരിയുടെ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റിൽ എംഎയ്ക്കും പാഠപുസ്തകം.
ചെങ്കൽച്ചൂളയുടെ ചരിത്രം, മനുഷ്യരുടെ ജീവിതം, സ്ത്രീ, കുടുംബിനി എന്നീ നിലകളിലെ തന്റെ അതിജീവനം തുടങ്ങിയവയാണ് ധനുജകുമാരി എഴുതിയിരിക്കുന്നത്.
‘ഒരു ചേരിയുടെ കഥ പറയുമ്പോൾ മറ്റെല്ലാ ചേരികളുടേയും കഥ പോലെ തോന്നാമെങ്കിലും ചൂളയിലെ ജീവിതം വ്യത്യസ്തമാണ്’– അവർ പറയുന്നു. ‘സെക്രട്ടേറിയറ്റ് നിർമാണകാലത്ത് പ്രധാന സെറ്റിൽമെന്റായിരുന്നു.കുളം നികത്തിയാണു ചൂള രൂപപ്പെട്ടത്. സ്നേഹമുള്ള ഒരു കൂട്ടം മനുഷ്യരാണ് ഇന്നത്തെ കാഴ്ച.
അലോസരമില്ലാത്ത ഒരു സാമൂഹികാന്തരീക്ഷം ഏറെ പരിശ്രമത്തിനൊടുവിൽ നിലവിൽ വന്നിരിക്കുന്നു.’
സ്കൂൾ പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്ന ധനുജകുമാരിയെ പുസ്തകമെഴുത്തിൽ വിജില എന്ന എഴുത്തുകാരി സഹായിച്ചിരുന്നു.
‘ചൂളയിലെ ആണുങ്ങൾ അടിപിടിക്കാരും അക്രമികളും എന്നായിരുന്നു ആക്ഷേപം. അതുകൊണ്ട് അന്നു കുട്ടികളെ എടുക്കാൻ സ്കൂളുകൾ മടിച്ചു. ഇന്ന് വിദ്യാഭ്യാസമുള്ള കുട്ടികളാണ് കരുത്ത്.
പഠിച്ച് ആത്മവിശ്വാസം നേടിയ പെൺകുട്ടികൾ ഞങ്ങൾ ചൂളയിൽ നിന്നാണെന്ന് പറയാൻ മടി കാണിക്കുന്നില്ല.’
മകൻ നിധീഷ് കലാമണ്ഡലത്തിൽ ചെണ്ട പഠിക്കാൻ പോയപ്പോഴുണ്ടായ ദുരനുഭവവും പുസ്തകത്തിലുണ്ട്.
‘ജാതി പറഞ്ഞും ചേരിക്കാരനെന്ന് വിളിച്ചുമുള്ള ആക്ഷേപം അതിരു വിട്ടതോടെ കലാമണ്ഡലത്തിൽ നിന്ന് മടങ്ങേണ്ടി വന്നു.
മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ ഇടപെട്ട് വീണ്ടും പോയിത്തുടങ്ങിയെങ്കിലും തുടരാനായില്ല.
5 ഏക്കർ വിസ്തൃതിയുള്ള രാജാജി നഗറിന്റെ ചരിത്രത്തിന്റെ 2–ാം ഭാഗം എഴുതാനുള്ള തയാറെടുപ്പിലാണ്.
‘മാലിന്യനീക്കം, ആരോഗ്യസംരക്ഷണം എന്നിവയിലൊക്കെ ചൂള മുന്നേറാനുണ്ട്. 1200 വീടുകളിലെ 7000 പേരെക്കുറിച്ചുള്ള ഡേറ്റാ ബാങ്കും തയാറാകുന്നു.
ചൂളയിലെ സ്ത്രീകളുടെ കൂട്ടായ്മയ‘വിങ്സ് ഓഫ് വിമനി’ ന്റെ സെക്രട്ടറിയായ ധനുജകുമാരിയുടെ ഉത്സാഹത്തിൽ ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്.
‘തീഷ്ണമായ അനുഭവങ്ങളിലൂടെയാണ് ചൂളയിലെ സ്ത്രീകൾ കടന്നു പോകുന്നത്. അവർക്കൊപ്പം എന്റെ കഥയും രേഖപ്പെടുത്തി.’
ചെങ്കല്‍ച്ചൂള തിരുവനന്തപുരത്തുകാരുടെ ചങ്കില്‍ പതിഞ്ഞ പേരാണ്. വളര്‍ന്നുവന്ന നഗരത്തിന്റെ വിഴുപ്പു ചുമക്കേണ്ടിവന്ന ഒരു ജനതയുടെ കുതറലുകളാണ് ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകത്തിലൂടെ ധനുജകുമാരി പറയുന്നത്.
ചെങ്കല്‍ ചൂള എന്ന ചേരി,
തിരുവനന്തപുരത്ത് അഞ്ചു ഏക്കരോളം പറന്നു കിടക്കുന്നതാണ്
ചെങ്കല്‍ ചൂള എന്ന ചേരി,
ബോംബയിലെ ദാരാവിയെക്കാള്‍ ഇവിടെ സ്വര്‍ഗമാണ് ഈ ചേരി ,
ചെങ്കല്‍ ചൂള അഭയമാണ് ,ജാതിയുടെ വേര്‍തിരിവുകള്‍ അറിയാതെ ജീവിച്ചു നിന്ദിക്കപെട്ടെങ്കിലും നല്ല ജീവിതം ചെങ്കല്‍ ചൂളയില്‍നിന്നും ഉണ്ടാക്കിയ എസ്,ധനുജ കുമാരിയുടെ ജീവിതം പറച്ചിലാണ് '' ചെങ്കല്‍ ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകം,വിജില ചിരപ്പാട് ആണ് ഈ പുസ്തകത്തിന്റെ എഴുത്ത് നിര്‍വഹിച്ചത്
ദൂരെ എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യണമെന്ന തീരുമാനിക്കുന്ന ധനുജ കുമാരിയും മക്കളും,മറ്റെല്ലാവരും കുടുംബ പരമായി ജീവിക്കുമ്പോള്‍ ഞങ്ങള്‍ മാത്രം പരിഹാസപരമായി ജീവിക്കേണ്ടി വരുന്നതിന്റെ പ്രതികാരം ,
..ദാരിദ്ര്യം കളിയാക്കലുകള്‍ ,അപമാനം പുച്ഛം ഭര്‍ത്താവിന്റെ മദ്യപാനം ,എന്നിങ്ങനെ ധനുജ കുമാരിയുടെ ജീവിതം വായിക്കുമ്പോള്‍ നമ്മള്‍ കാണാത്ത അനുഭവിക്കാത്ത ചേരിയുടെ ദുരിതം നാം ഈ വായനയിലൂടെ അറിയുന്നു ,
ആരായിരുന്നു ധനുജ കുമാരിയുടെ ഭര്‍ത്താവ് ,
48 മണിക്കൂര്‍ ചെണ്ട മുട്ടി റെക്കോര്‍ഡ് ഉണ്ടാക്കിയ അച്ഛന്റെ മകന് ധനുജ കുമാരിയുടെ മകന് നമ്മുടെ കലാമണ്ഡലത്തില്‍ നിന്നും ജാതിയാണ് ചോദിക്കുന്നത് ,പറയാനായ നിനക്ക് കലാമണ്ഡലത്തില്‍ പഠിക്കാന്‍ യോഗ്യത ഇല്ലെന്നു പറയുന്നു ,നിധീഷിന്റെ മുഖത്ത് ബാല സുന്ദര ആശാന്‍ ചെകിടത്ത് അടിക്കുന്നു .
കലാമണ്ഡലത്തില്‍ പഠിക്കുന്നവര്‍ വാര്യരും പൊതുവാളും ആയിരിക്കണം എന്നതാണ് കലാമണ്ഡലത്തിന്റെ ജാതീയത ,കലാമണ്ഡലം ഉയര്‍ന്ന ജാതിക്കാരുടെ കോട്ടയാണ് ,
ചെങ്കല്‍ ചൂളയില്‍ പോലീസ് സ്റ്റേഷനും ആശുപത്രിയും വായനശാലയും പാര്‍ക്കും ഉണ്ടാക്കുക എന്നതാണ് ധനുജ കുമാരിയുടെ സ്വപ്നം ,ചെങ്കല്‍ ചൂളയുടെ പുറത്ത് അടി നടന്നാല്‍ അത് വെറും അടിയാണ് ,എന്നാല്‍ ചെങ്കല്‍ ചൂളയില്‍ അടി നടന്നാല്‍ അത് ഗുണ്ടായിസമാണ് എന്ന രീതിയിലാണ് പൊതു സമൂഹവും പോലീസും കരുതുന്നത് ,
ഹരിശ്രീ അശോകന്‍ നിധീഷിന് ഡ്രം സൌജന്യമായി നല്‍ക്കുന്നു
മരുന്നിനേക്കാള്‍ ഫലം ചെയ്യുന്ന ബന്ധങ്ങള്‍ ആണ് ചെങ്കല്‍ ചൂളയില്‍ ..
നിധീഷ് ഇപ്പോള്‍ ,എ,ആര്‍ റഹ്മാന്റെ സ്ഥാപനത്തില്‍ audio engineering പഠിക്കുന്നു ,
ഇങ്ങനെ ചേരിയില്‍ നിന്നും എ,ആര്‍ ,റഹ്മാന്റെ അടുക്കല്‍ മകനെ എത്തിക്കുന്ന ധനുജ കുമാരിയുടെ ജീവിതം നിറഞ്ഞു നിന്ന ചെങ്കല്‍ ചൂളയില്‍ ഐ എ എസ് പരീക്ഷ എഴുതിയ കുട്ടിയുണ്ട് ,നാഷണല്‍ ഗയിംസിന് പോയവരുണ്ട് ,സിനിമ നടന്മാരുണ്ട് സര്‍ക്കാര്‍ ജോലിക്കാരുണ്ട് ,നാടക നടന്മാരുണ്ട് .ഇവിടെ പത്തായിരം പേര്‍ തിങ്ങി പാര്‍ക്കുന്നു
ബാക്കി എല്ലായിടത്തും വികസനം നടത്തിയ ശേഷം ചെങ്കല്‍ ചൂLAയില്‍ വികസനം നടത്താമെന്ന് കരുതുന്ന ഭരണകൂടത്തിനു മുന്നില്‍ സങ്കട ഹരജിയാണ് ഈ പുസ്തകം നാം വികസനം വികസനം എന്ന് പിറ് പിരുക്കുമ്പോഴും ഇവിടെ ഈ കേരളത്തില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട് എന്നും അവരുടെ പോള്ളുന്ന ജീവിതം അറിയുവാന്‍ ഈ പുസ്തകം വായിച്ചാല്‍മതി ,ഈ പുസ്തകം വായിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യര്‍ നമ്മുടെ മലയാളത്തില്‍ ഉണ്ട് എന്ന് മനസ്സിലാക്കുവാന്‍ കഴിയും,കോട്ടും സൂട്ടും ഇട്ടു നടക്കുന്ന ഭരണ കൂടം ഒരിക്കല്‍ ഒരേ ഒരു ദിവസം ഈ ചെങ്കല്‍ ചൂള നോക്കി കാണണമെന്നും അവരുടെ പ്രശ്നങ്ങള്‍ മനസ്സ് തുറന്നു അറിയണംഎന്നും ഈ പുസ്തക വായന ആവശ്യപെടുന്നുണ്ട്
ചിന്ത ബുക്സ് പ്രസിദ്ധീകരണം (കടപ്പാട് : ഇയ്യ വളപട്ടണം )
സംസ്ഥാന തലസ്ഥാനത്ത് നഗരഹൃദയത്തിലാണ്
ചെങ്കൽ ചൂള എന്ന കോളനി .
വീഡിയോ കണ്ടാലും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group