ജാതി സംവരണം
പുനഃ പരിശോധനയ്ക്ക്
വിധേയമാക്കണോ?
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം വിവിധ തരത്തിലുള്ള വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയിലെ നാനാജാതി സമൂഹങ്ങളെ എങ്ങനെ നോക്കിക്കാണണം എന്നുള്ളത്. ഇതിന്റെ ഒന്നാമത്തെ ലക്ഷ്യം സമൂഹത്തിൻറെ മേലെ തട്ടിലും താഴെത്തട്ടിലും ഉള്ള ജനങ്ങളുടെ അന്തരം ലഘൂകരിക്കുക എന്നുള്ളതാണ് .
അന്ന് സാമ്പത്തികമായി ഉന്നതിയിലുള്ള ജാതി സമൂഹത്തിൽ ഇരിക്കുന്നവരായിരുന്നു കാര്യങ്ങൾ എല്ലാം നിയന്ത്രിച്ചിരുന്നത് ,അവരുടെ തൻ പ്രമാണിത്തരവും ,ക്രൂരമായ ചെയ്തികളും ബഹുഭൂരിപക്ഷം വരുന്ന മറ്റു ജാതി സമൂഹങ്ങൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.
ഇത്തരം ഒരു സന്ദർഭത്തിലാണ് നമ്മുടെ ഭരണഘടനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോക്ടർ ബി.ആർ.അംബേദ്കർ ഭരണഘടനയിൽ ഇതിന്റെ പ്രാധാന്യം ഉയർത്തിക്കാണിക്കാൻ ജാതി സംവരണം കൊണ്ടുവന്നത് .
ജാതി സംവരണം കൊണ്ടുവന്നതിന്റെ പ്രധാനപ്പെട്ട കാരണം ഭൂരിപക്ഷം വരുന്ന ആളുകളുടെ സാമൂഹ്യപരമായ ഈ അധഃപതനം വലിയ സാമ്പത്തിക അധപതനത്തിന് കാരണമാവും എന്ന് വിലയിരുത്തലിലാണ് ജാതി സംവരണം നമ്മുടെ രാജ്യത്ത് കൊണ്ടുവരുന്നത്. താഴെക്കിടയിൽ കിടക്കുന്ന വലിയൊരു വിഭാഗം സമൂഹത്തെ സാമൂഹ്യപരമായും സാമ്പത്തികമായും മേലേക്കിടയിൽ കൊണ്ടുവരിക എന്നുള്ളതായിരുന്നു.
ഇത്രയും മഹത്തായ ലക്ഷ്യത്തോടുകൂടിയുള്ള പദ്ധതി സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിൻറെ ഫലപ്രാപ്തിയെ കുറിച്ച് ആധുനിക ഭാരതം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു .
അന്ന് ഇത് ഭരണഘടനയിൽ കൊണ്ടുവരുമ്പോൾ പത്തു വർഷം കഴിഞ്ഞാൽ ഈയൊരു സംവരണരീതി പുന:പരിശോധയ്ക്ക് വിധേയമാക്കണം എന്ന് ഭരണഘടനാ ശില്പികൾ തന്നെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട് .
ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ജസ്റ്റിസ് ബി കമാൽ പാഷയുടെ വാക്കുകൾശ്രദ്ധിക്കാം ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്താലും
https://www.youtube.com/watch?v=doyINZV5rFI
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group