വയനാട് "ഭയനാടാകുന്നു." : കുട്ടികൃഷ്ണ‌ൻ നാരായണനഗരം

വയനാട്
വയനാട് "ഭയനാടാകുന്നു." : കുട്ടികൃഷ്ണ‌ൻ നാരായണനഗരം
Share  
എഴുത്ത്

കുട്ടികൃഷ്ണൻ നാരായണനാഗരം

2024 Aug 06, 12:32 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വയനാട്

"ഭയനാടാകുന്നു."

: കുട്ടികൃഷ്ണ‌ൻ നാരായണനഗരം


എത്ര മാരകമായ ദുരന്തങ്ങൾ ഏറ്റുവാങ്ങിയാലും പഠിക്കാത്ത മലയാളി സമുഹ ത്തിന്റെ മേൽ ഒടുവിൽ ഗത്യന്തരമില്ലാതെ പ്രകൃതി തീമഴ ചൊരിഞ്ഞിരിക്കുന്നു.

ഒരിക്കലും പരിക്കേൽപ്പിക്കാൻ പാടില്ലാത്ത മനോഹരമായ വയനാടൻ കുന്നുകളെ


കീറിമുറിച്ചു മാറ്റിയ ക്വാറി-മരം-റിസോർട്ട് മാഫിയകളുടെ ദാനം സ്വീകരിച്ചു കീശ വീർപ്പിച്ചു നടന്ന അധികൃതർ ഇപ്പോൾ ഒരു ഗ്രാമം മുഴുവൻ ഭൂമിക്കടിയിലായപ്പോൾ ആരെ ബോധിപ്പിക്കാനാണ് കണ്ണീരൊലിപ്പിക്കുന്നത് എന്നു മനസ്സിലാവുന്നില്ല.


2019-ൽ ചൂരൽ മലയിൽ ദുരന്തമുണ്ടായപ്പോൾ പ്രശസ്‌ത പ്രകൃതി ഉപാസകൻ മാധവ് ഗാഡ് ഗിൽ മുന്നറിയിപ്പ് നൽകിയതാണ് "ഇനിയൊരു ദുരന്തമുണ്ടായാൽ ഈ ഗ്രാമം തന്നെ അവശേഷിക്കില്ലെന്ന്. സർക്കാർ ഇനിയും നടപടി എടുത്തില്ലെങ്കിൽ കേര ളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും അതിനു നാലോ അഞ്ചോ വർഷം മതിയാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്ന ശാസ്ത്രജ്ഞൻ കൂടിയായ എം.ജി.കെ.മേ നോനും ഈ കാര്യം സൂചിപ്പിച്ചിരുന്നു. എന്ന സത്യവും ഇവിടെ ഓർക്കുക".


മഹാന്മാരുടെ വാക്കുകൾക്ക് ഇവിടെ എന്തു വില അല്ലേ?

പുഛമല്ലേ അവരെ നമുക്ക്


വയനാട്ടിലെ ചിന്തിക്കുന്ന ഉറവ് ബാബുരാജ് മുതലായ പ്രകൃത്യുപാസകന്മാരോട്. വയനാടിനെ നന്നായറിയുന്ന ഒരാളെന്ന നിലക്കു ഈ ലേഖകനു ഒരഭ്യർത്ഥനയുണ്ട്.

കള ളപ്പണവുമായി ചുരം കയറി വരുന്ന ധനകൊതിയന്മാരുടെ കഴുകൻ കണ്ണുകൾ പതി യാത്ത കുറേ കുന്നുകൾ കൂടി അവിടെ ബാക്കിയുണ്ടല്ലോ. അതിൽ പ്രധാനപ്പെട്ടതാണ് നീണ്ടു നീണ്ടു കിടക്കുന്ന മണിക്കുന്ന് അതിൻ്റെ ഉച്ചിയിൽ ഒരു പഴയ ക്ഷേത്രമുണ്ട്.


പരിസരത്ത് കാവും. കാവിലെ സസ്യജാലവും ജൈവ ജന്തു വ്യവസ്ഥയുമെല്ലാം നിത്യ ഹരിത വനത്തിൻ്റെ ഒരു ചെറു പതിപ്പാണ്. ആരാലും ഉപദ്രവിക്കപ്പെടാതെ കിടക്കുന്ന ആ പ്രദേശം ഔഷധങ്ങളുടെ കലവറയാണ്.

ചന്ദനവും, അരയാലും, പേരാലും, പാലയും, മുളക്കൂട്ടവും വളർന്നു നിൽക്കുന്ന പക്ഷികൾ കളകളാരവം പൊഴിക്കുന്ന ആ വിശാല ശീതളഛായയിൽ ഒരുകാലത്ത് യോഗീശ്വരന്മാർ തപസ്സു ചെയ്‌തിട്ടുണ്ടെന്നാണ് പറയപ്പെ ടുന്നത്.


ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും വാതിൽ തുറന്നുവേണമായിരുന്നു അതിലേക്കു കടക്കാൻ മുമ്പവിടെ വൻ മരങ്ങളെ ആധാരമാക്കിയായിരുന്നുവത്രെ ആരാ ധനി ക്രമേണ മരങ്ങൾക്കു കീഴെ പ്രതിഷ്‌ഠയുയർന്നു.

കുന്നിൻ്റെ അടിവാരത്തുളള തൃക്കൈപ്പറ്റ ഗ്രാമം മുഴുവൻ അങ്ങോട്ടൊഴുകാൻ തുടങ്ങി കേവലം വിശ്വാസത്തിന്റെ ഭാഗം മാത്രമായിരുന്നില്ല അത്. ആ ഗ്രാമത്തിൻ്റെ സംസ്‌കാരത്തിൻ്റെ മുദ്രയായിരുന്നു.

അത്. മണ്ണിൻ്റെ, മഴയുടെ, വിശുദ്ധിയുടെ, ആരോഗ്യത്തിൻ്റെ കാവലാളാണ് മണിക്കുന്ന്. എന്നത് ആ ഗ്രാമവാസികളെങ്കിലും ഓർക്കുക.


അംബരചുംബിയായ ആ കൊച്ചു പർവ്വതത്തിൻ്റെ പള്ളക്കു കത്തി കയറ്റാൻ കടന്നു വരുന്ന ഈ മാഫിയകളെ അങ്ങോട്ടടുപ്പിക്കരുത്, ആട്ടിയോടിക്കണമവരെ.

ഇല്ലെ ങ്കിൽ മുണ്ടക്കൈ അവിടെയും ആവർത്തിക്കും


ഈ സന്ദർഭത്തിൽ ലോകമറിയുന്ന “ഗ്രെറ്റ തുൻബെർഗ്" എന്ന കൊച്ചു പ്രകൃതി ഉപാസകയുടെ വാക്കുകൾക്ക് ഇവിടെ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. അവൾ പറയുന്നത് ശ്രദ്ധിക്കുക.


"പൊളളയായ വാക്കുകൾകൊണ്ടു നിങ്ങളെൻ്റെ സ്വപ്‌നങ്ങൾ കവർന്നെടുത്തു.

എന്റെ ബാല്യം കവർന്നെടുത്തു.

എന്നിട്ടും ഞാനീ ലോകത്തെ ഭാഗ്യമുളളവരിലൊരാ ളായി ജീവിക്കുന്നു. നമ്മുടെ പരിസ്ഥിതി അടപടലം വീഴുകയാണ്.

ജനങ്ങൾ ദുരിതം പേറി നരകിച്ചു മരിക്കുന്നു.

നമ്മൾ ഈ പ്രപഞ്ചത്തിൽ നിന്നു തുടച്ചു നീക്കപ്പെടുന്ന തിന്റെ തുടക്കമാണിത്.

എന്നിട്ടും നിങ്ങൾ സമ്പത്തിനെക്കുറിച്ചും ഉപരിപ്ലവമായ സാമ്പ ത്തിക പുരോഗതിയെക്കുറിച്ചും വാചാലമാകുന്നത് എന്ത് ധൈര്യത്തിലാണ്?"

ചിത്രം : പ്രതീകാത്മകം 


കുട്ടികൃഷ്ണ‌ൻ നാരായണനഗരം

media-face-poster-(2)-(1)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

whatsapp-image-2024-08-06-at-11.05.46-am

കഴിഞ്ഞ വർഷത്തെ അവരപ്പന്തൽ മത്സരവിജയി സുജാരാമകൃഷ്ണൻ വെന്തവെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയിരിക്കുന്നു.


ആദ്യവിൽപ്പന മുക്കാളിയിലെ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ വെച്ച് നിർവ്വഹിച്ചു.

മഹാത്മ ദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ ഏറ്റുവാങ്ങി.

qqqqq
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25