.jpg)
ഗൃഹാതുര സ്മരണകളുണർത്തി ആടിവേടനെത്തി
:ചാലക്കര പുരുഷു
തലശ്ശേരി: കാലപ്രവാഹത്തിൽ നാടുനീങ്ങിയവടക്കെ മലബാറിന്റെ അനുഷ്‌ഠാന കലയുടെ ദൃശ്യ സമൃദ്ധിയായ ആടിവേടൻ പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പൊന്ന്യം- ചുണ്ടങ്ങാപ്പൊയിൽ ദേശത്ത് ഓർമ്മകളുണർത്തി

. ഹരിതാഭമായ പാടശേഖരങ്ങളിലൂടെ, നനഞ്ഞ് കുതിർന്ന മണ്ണും താണ്ടി വീടുകൾ തോറും ആടിവേടൻ കടന്നുവന്നപ്പോൾ പഴയ തലമുറക്കാർക്ക് ആത്മനിർവൃതിയും, പുതു തലമുറക്കാർക്ക് കൗതുകവുമായി.
കടമ്പിൽ ക്ഷേത്രക്കമ്മിറ്റി മുൻകൈയ്യെടുത്ത് പ്രദേശത്തെ വീടുകളിൽ കെട്ടിയാടിയ "കുട്ടിത്തെയ്യം" അന്യമായ ഗ്രാമീണ ജീവിത സമൃദ്ധിയുടെ വീണ്ടെടുപ്പായി . കർക്കിടകത്തിലെ ദാരിദ്ര്യവും രോഗവും മാറ്റി, ഐശ്വര്യ സമ്പന്നമായ ജീവിതം യാഥാർത്ഥ്യമാക്കാനുള്ള അടിസ്ഥാനവർഗ്ഗത്തിന്റെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ് "ആടിവേടൻ" എന്ന അനുഷ്ഠാന കർമ്മം . നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്കൃതിയെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനം കൂടിയാണ് "ആടിവേട"നിലൂടെ രൂപപ്പെടുന്നത് .
ചെണ്ടയുടെഅകമ്പടിയോടൊപ്പം ഗ്രാമീണ വഴികളിലൂടെ വീടുകൾ കയറിയിറങ്ങുന്ന ഈ അനുഷ്ഠാന കലാരൂപം പുതിയ കാലത്ത് പുത്തനുണർവ്വേകി . വീടുകളിൽ ചെണ്ട വാദ്യത്തോടൊപ്പം ചുവട് വെക്കുന്ന "കുട്ടിത്തെയ്യം" അനുഗ്രഹങ്ങൾ ചൊരിഞ്ഞതിന് ശേഷം ദക്ഷിണയും അരിയും തേങ്ങയും സ്വീകരിച്ച് മടങ്ങുന്നു .
ചിത്രവിവരണം: ആടിവേടൻ ഗൃഹസന്ദർശനം നടത്തുന്നു
.jpeg)
വസന്ത മയൂരിഅവാർഡ്
ഡോ: കൃഷ്ണാഞ്ജലിക്ക്
മാഹി: ഇന്ത്യയിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവെൽ വസന്താമൃതം നൃത്തോത്സവ് 2024 വസന്തമയൂരി അവാർഡ് മാഹി സ്വദേശിനി ഡോ: കൃഷ്ണാഞ്ജലി വേണുഗോപാലിന്
പ്രമുഖ ക്ലാസിക്കൽ നൃത്ത ആചാര്യൻ ഡോക്ടർ വസന്ത്കിരണിന്റെ ഭരതകലാഗ്രാമ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗൽഭമായ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവെലിൽ വസന്താമൃതം 2024 വസന്തമയൂരി അവാർഡ് മാഹി സ്വദേശിനി ഡോ: കൃഷ്ണാഞ്ജലി വേണുഗോപാലിന് സമ്മാനിച്ചു.
ബാംഗ്ലൂർ ശുക്ര ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിവെലിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പ്രഗൽഭ കലാകാരന്മാർ പങ്കെടുത്തിരുന്നു.
പ്രശ്സ്ത ഭരതനാട്യ നർത്തകി പദ്മഭൂഷൺ അലർമേൽ വല്ലി .ഡോ: വസന്ത് കിരൺ എന്നിവർ ചേർന്ന് അവാർഡ് നൽകുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
ചിത്രവിവരണം:ഡോ: വസന്ത് കിരൺ , നർത്തകി ഡോ: കൃഷ്ണാഞ്ജലിക്ക് അവാർഡ് സമ്മാനിക്കുന്നു.
ഒളിമ്പിക് സിന്റെ ആരവം
പള്ളുരിലും ആവേശമായി
മാഹി: ഒളിംബിക്സ് കളിക്കളത്തിൽ ഇടിമിന്നലായി മാറിയ താരങ്ങൾ, ഒരു കായിക പ്രേമിക്കും ഒരിക്കലും മറക്കാനാവാത്ത വിസ്മയ മുഹൂർത്തങ്ങൾ, ഒളിമ്പിക്സ് നടന്ന സ്റ്റേഡിയങ്ങൾ, ഒളിമ്പിക്സിന്റെ നാൾവഴികൾ അനാവരണം ചെയ്യുന്നദൃശ്യങ്ങൾ..
സിരകളിൽ ആവേശം പടർത്തുന്ന ഒളിമ്പിക്സ് ഉണർത്തുപാട്ടുകൾ.. മയ്യഴിയിലെ പഴയതും, പുതിയതുമായ എണ്ണം പറഞ്ഞ കായിക താരങ്ങൾ.. ഒളിംപിക്സ് വസ്ത്രധാരികളായകായിക പ്രതിഭകൾ..
അക്ഷരാർത്ഥത്തിൽ പാരീസ് ഒളിമ്പിക്സിന്റെ അവാച്യമായ അനുഭവങ്ങൾ അനുഭൂതിയായി പകർന്നേ കുന്ന മാന്ത്രിക കളിക്കാഴ്ചയായി വി.എൻ. പുരുഷോത്തമൻ ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം മാറി.
ഒളിമ്പിക് വേവ് എക്സിബിഷൻ-മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു റിജിയണൽ അഡ്മിനിസ്റ്റേറ്റർ ഡി മോഹൻ കുമാർ മുഖ്യഭാഷണം നടത്തി. മാഹി സി.ഇ.ഒ എം.എം തനുജ സ്വാഗതഭാഷണം നടത്തി. വിവിധ കായിക മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, കളിക്കളങ്ങളുടെ മാതൃകകൾ , കായിക ഇനങ്ങളുടെ ചരിത്രവും ഉൽഭവവും , ലോകത്തെ ഇതിഹാസ താരങ്ങൾ, ആരോക്കെ , അവരുടെ ജീവചരിത്രം, പുരാതന ഒളിoമ്പിക്സിൻ്റയും . ആധുനിക ഒളിoമ്പിക്സിൻ്റെയും ചരിത്രം ,ഒളിംബിക്സ് വളയങ്ങൾ നൽകുന്ന സന്ദേശം, ഒളിമ്പിക്സിൻ്റെ മുദ്രാവാക്യം തുടങ്ങി ഒളിംമ്പിക്സിനെക്കുറിച്ചുള്ള നിരവധി ഫോട്ടോകൾ, മാതൃകകൾ, വിജ്ഞാനപ്രദമായ വീഡിയോ പ്രദർശനങ്ങൾ എന്നിവയാണ് എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത് മുൻ സി.ഇ.ഒ പി പുരുഷോത്തമൻ, പി. ടി.എ പ്രസിഡണ്ട് മുനവർ, ഫുട്ബോൾ കോച്ച് പി ആർ സലീം. മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു, എന്നിവർ സംസാരിച്ചു. കായികാദ്ധ്യാപകൻ സി. സജീന്ദ്രൻ, ചിത്രകലാ അദ്ധ്യാപകൻ ടി എം സജീവൻ എന്നിവർ ഒളിമ്പിക്സ് വേവിനു നേതൃത്വം നൽകി.
ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ രമേശ് പറമ്പത്ത്, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, സി.ഇ.ഒ. എം എം. തനൂജ എന്നിവർ പ്രദർശനം നോക്കിക്കാണുന്നു.
കടകംപ്പിള്ളി ഹൗസിൽ ധനലക്ഷ്മി നിര്യാതയായി.
തലശ്ശേരി: തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ കായംകുളം കടകംപ്പിള്ളി ഹൗസിൽ ധനലക്ഷ്മി (50) നിര്യാതയായി. പാലയാട് യൂനിവേഴ്സിറ്റിക്കടുത്താണ് താമസം. പരേതരായ ദാമോദരൻ - ശിവാനി ദമ്പതികളുടെ മകളാണ്. സഹോദരൻ: ധനേഷ്.
പത്രപ്രവർത്തക
ആനുകൂല്യങ്ങൾ
ലഭ്യമാക്കണം
മാഹി:മാഹിയിലെ പത്ര പ്രവർത്തകർക്ക് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചു നൽകണമെന്ന് മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ നടന്ന ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. യോഗത്തിൽ കെ.വി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.സജീവൻ, ജെ.സി. ജയന്ത്.. സത്യൻ കുനിയിൽ, എം.എ.അബ്ദുൾ ഖാദർ, നിർമ്മൽ മയ്യഴി, മോഹൻ കത്ത്യാരത്ത് സംസാരിച്ചു.
തുടർന്ന് പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളായി
കെ.വി.ഹരീന്ദ്രൻ (പ്രസിഡണ്ട്), എം.എ.അബ്ദുൾ ഖാദർ, സത്യൻ കുനിയിൽ (വൈസ് പ്രസിഡണ്ട്), പി.കെ.സജീവൻ (ജന.സിക്രട്ടറി), നിർമ്മൽ മയ്യഴി, മജീഷ് ടി തപസ്യ, സജിനി ജോൺ (ജോ.സിക്രട്ടറി) ജെ.സി. ജയന്ത്.(ട്രഷറർ) ചാലക്കര പുരുഷു, മോഹൻ കത്ത്യാരത്ത്, സോമൻ പന്തക്കൽ
(പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ
തിരെഞ്ഞെടുത്തു.
.jpeg)
ബിജെപി മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി സിവിൽ സപ്ലൈസ് ഓഫീസ് ഉപരോധിച്ചു
മാഹി:മാഹി പ്രദേശത്ത് പൊതുജനങളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി സിവിൽ സപ്ലൈസ് ഓഫീസ് ഉപരോധിച്ചു.
ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് എ ദിനേശൻ,ജനറൽ സെക്രട്ടറിമാരായ പ്രബീഷ് കുമാർ, മഗിനേഷ് മഠത്തിൽ വൈസ് പ്രസിഡന്റ്മാരായ കെ.തൃജേഷ്,ഷാജിമ, ഹരിദാസ് പനത്തറ സംസാരി
ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തലശ്ശേരിയിൽ
തലശ്ശേരി :ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ അഗസ്റ്റ് അവസാനവാരം തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തും. അത് ലറ്റിക് രംഗത്ത് നേരിയ തോതിൽ പിന്നോക്കം നിൽക്കുന്ന കണ്ണൂർ ജില്ലയെ കൂടുതൽ സജീവമാക്കാൻ നിരവധി പദ്ധതികൾ ജില്ലാ മീറ്റിന് മുന്നോടിയായി നടത്താൻ ആസൂത്രണം ചെയ്തതായി കണ്ണൂർ ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ജില്ലാ അത് ലറ്റിക്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗസ്റ്റ് 8 ന് മുൻപായി അസോസിയേഷന്റെ ഇമെയിലിലേക്ക് അതത് സ്ഥാപന മേധാവിയുടെ സമ്മത പത്രസഹിതം അപക്ഷിക്കണം. 10, 12 പ്രായത്തിലുള്ള കുട്ടികളെ അത് ലറ്റിക്ക് മേഖലയിലേക്ക് ആകർഷിക്കാൻ തലശ്ശേരി, പരിയാരം, ഇരിട്ടി എന്നിവിടങ്ങളിൽ കിഡ്സ് അത് ലറ്റിക്സ് ക്ലിനിക്കുകൾ സംഘടിപ്പിച്ച് ക്ലാസുകൾ നൽകും. ജാവലിൻ ത്രോ മത്സരത്തിൽ മികവുണ്ടാക്കാൻ ഇതുമായി ബന്ധപ്പെട്ട അത് ലറ്റുകൾ ആഗസ്റ്റ് മൂന്നിന്4 മണിക്ക് മുൻപായി അസോസിയേഷൻ ജില്ലാ സിക്രട്ടറിയെ ബന്ധ പ്പെടണം - കൂടുതൽ വിവരങ്ങൾ, 8547941 771, 9495 094959 നമ്പരുകളിൽ ലഭിക്കും - അസോസിയേഷൻ പ്രസിഡണ്ട് ജോസ് മാത്യു, സിക്രട്ടറി ടി. ശ്രിഷ്, ഖജാൻജി കെ. കെ. ഷാമിൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.-
ഒളിവിൽ പോയ പ്രതിയെ പിടികൂടി
തലശ്ശേരി: യുവാക്കളുടെ തലക്കിടിച്ച്പറിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം വെസ്റ്റിലെ പറമ്പത്ത് വീട്ടിൽ സായൂജിനെ ( 36 ) യാണ് കതിരൂർ സി.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുലരി വായനശാലക്കടുത്ത് ഇക്കഴിഞ്ഞ എട്ടിന് അർദ്ധരാത്രിയാണ് കേസിന്നാസ്പദമായ സംഭവം. മരത്തടി കൊണ്ടുള്ള പ്രതിയുടെ ആക്രമത്തിൽ പൊന്ന്യംവെസ്റ്റിലെ ഹരി നന്ദനത്തിൽ ആത്മ കിരൺ ( 34 ), സൂര്യോദയത്തിൽ ആദർശ് (26) എന്നിവർക്കാണ് പരിക്കേറ്റിരുന്നത്
.jpeg)
കക്കുസ് മാലിന്യവണ്ടിനാട്ടുകാർ കൈയ്യോടെ പിടികൂടി
തലശ്ശേരി :മമ്പറത്തെ ഓടക്കാട് മക്രേരി, തിലാന്നൂർ റോഡരികിലും തോട്ടിലും സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറിയെ ഉറക്കമിളച്ചു കാവൽ നിന്ന നാട്ടുകാർ പിടികൂടി .ഡ്രൈ
വരും സഹായിയും ഇരുട്ടിൽ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ പ്രദേശവാസികൾ ലോറി വയലിലേക്ക് തള്ളിയിട്ടു.
ഇന്നലെ പുലർച്ചെയാണ് സംഭവം.
ടാങ്കറിനെ പിന്തുടർന്ന് ഒരു കാറുമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.. കെ. എൽ. 17. വൈ.9210 മഹീന്ദ്ര ടാങ്കറാണ്
നാട്ടുകാരുടെ കയ്യിൽപ്പെട്ടത്. മട്ടനൂരിലെ പ്രകാശനാണ് ടാങ്കർ ലോറി ഉടമ . ഹോട്ടൽമാലിന്യം ശേഖരിക്കാനെന്ന് പറഞ്ഞാണ് റഹൂഫ് എന്നയാൾ വാടകക്ക് കൊണ്ടുപോയതാണത്രെ.
ചിത്രവിവരണം:ടാങ്കർ ലോറി വയലിൽ മറിച്ചിട്ട നിലയിൽ
കരിയാട്ട് മഠത്തിൽ ശ്രീനിലയത്തിൽ കെ. പി. പാർവതിയമ്മയുടെ വീടിനു മുകളിൽ മരങ്ങൾ വീണു.വീടിനു സാരമായി കേട്പാട് പറ്റിയിട്ടുണ്ട്.
.jpeg)
ഓർമ്മകളുടെ മുറ്റത്ത് അവർ
തിരികെ' ഓർമ്മകളെ
തലശ്ശേരി: മുബാറക ഹയർ സെക്കണ്ടറി ബാച്ച് ഇരുപത്തി അഞ്ചു വർഷം പൂർത്തിയാകുന്ന വേളയിൽ സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ചിന്റെ പൂർവ വിദ്യാർത്ഥി - അധ്യാപക സംഗമം സംഘടിപ്പിച്ചു.
തിരികെ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ച് പ്രിൻസിപ്പൽ അഫ്സൽ മാസ്റ്റർ, നിലവിലെ പ്ലസ് ടു പ്രിൻസിപ്പൽ സാജിദ് മാസ്റ്റർ, അലുംനി പ്രതിനിധികളായ നൂർജഹാൻ, ഷംസീർ ഇബ്‌റാഹീം, ഇദ്രീസ്, റഫ്‌നാസ്, ഷൈജൽ തുടങ്ങിയവർ സംസാരിച്ചു. ടീച്ചിങ് - ലേണിംഗ് പ്രക്രിയ കൂടുതൽ അനായാസകരവും ഫലപ്രദവും ആകാനുതകുന്ന രീതിയിൽ മുഴുവൻ പ്ലസ് വൺ - പ്ലസ് ടു ക്ലാസ്റൂമുകളിലും മികച്ച ഗുണമേന്മയുള്ള വയർലെസ് സ്പീക്കറും മൈക്രോഫോണും ആദ്യ ബാച്ചിന്റെ ഉപഹാരമായി സമ്മാനിച്ചു. പരിപാടിക്ക് പൂർവ വിദ്യാർഥികളായ ഫംനാസ്, ഇസ്ഹാഖ്, ഷർജിൽ, ഫെമിന, ഷെജിൽ, ഷെറിൻ, ബേനസീർ, അസ്മിന, അനീസ്, നൂറുദ്ദീൻ, റുഹാല, നൗഫീദ്, സുനൈന തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: മുബാറക് സ്കൂളിലെ ആദ്യ പ്പസ്ടുബാച്ച് വിദ്യാർത്ഥികൾ സംഗമിച്ചപ്പോൾ
.jpeg)
സംയോജിത പച്ചക്കറി
കൃഷിക്ക് തുടക്കമായി
തലശ്ശേരി:വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത പച്ചക്കറി കൃഷിക്ക് തുടക്കമായി. വടക്കുമ്പാട് എ കെ ജി സ്റ്റേഡിയത്തിന് സമീപം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.സി.പവിത്രൻ വിത്തിടൽ ഉദ്ഘാടനംചെയ്തു.ഓണത്തിന് കൂടുതൽ വിഷരഹിത പച്ചക്കറികൾ ഉദ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചത്.വടക്കുമ്പാട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപം കളത്തിൽ ജൈവ ഗൃഹത്തിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.സി.പവിത്രൻ വിത്ത് ഇട്ട് കൃഷിക്ക് തുടക്കം കുറിച്ചു. എം.രാഖിൽ അധ്യക്ഷത വഹിച്ചു..തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. വസന്തൻ , എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ, എം.സുരേന്ദ്രൻ, കെ.ജനാർദ്ദനൻ,സി.കെ. ഷക്കീൽ സംസാരിച്ചു.ഒന്നാം ഘട്ടത്തിൽ കക്കിരി, വെള്ളരി,പൊട്ടിക്ക തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുക.
സി.പി..എം വടക്കുമ്പാട് ലോക്കൽ കമ്മിറ്റി,കർഷക സംഘം,കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ,ഡി വൈ എഫ് ഐ, എൻ.ആർ.ഇ.ജി എന്നിസംഘടനകൾ സംയുക്തമായാണ് കൃഷി ചെയ്യുന്നത്.
ചിത്രവിവരണം: കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.സി.പവിത്രൻ വിത്തിടൽ ഉദ്ഘാടനം ചെയ്യുന്നു.
.jpeg)
പലകാലങ്ങളിലെ
പഠിതാക്കൾ ഒത്തുകൂടി
മാഹി: സി ഇ ഭരതൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഒരുമയുടെ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി സി ഇ ബി . മെഗാ അലൂമിനി മീറ്റ് വിപുലമായി ആഘോഷിച്ചു.
മാഹി സി ഇ ഒ എം എം തനൂജയുടെ അദ്ധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ, ഒരുമ രക്ഷാധികാരി സി ഏച്ച് പ്രഭാകരൻ ,ഒരുമ ചെയർമാൻ അൻസൽ അഷ്റഫ്സംസാരിച്ചു.
പ്രോഗ്രാം
കമ്മിറ്റി കൺവീനർ ഷംന ബീബി സ്വാഗതവും ഒരുമ ചെയർപേഴ്സൺ തുഹിനാദേവ് നന്ദിയും പറഞ്ഞു.
ഗുരുവന്ദനം, കൂട്ടായ്മയുടെ കലാസാംസ്കാരിക പരിപാടികൾ, മ്യൂസിക്കൽ നൈറ്റ് എന്നിവയും സംഘടിപ്പിച്ചു.
ആറളം ചതിരൂർ ഗ്രൂപ്പിൽ നിന്നും എസ്.എസ് എൽ.സി/പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കുള്ള ധനസഹായവും കൈമാറി.
ആയിരത്തോളം പൂർവ്വ വിദ്യാർത്ഥികളും 200 ഓളം അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
മുഖ്യമന്ത്രിയുടെ
പ്രിസൺ മെഡൽ
വി.രാമചന്ദ്രന്
തലശേരി:മികച്ച സേവനത്തിനുള്ള മുഖ്യ മന്ത്രിയുടെ പ്രിസൺ മെഡൽ തിരൂർ സബ് ജയിൽ സുപ്രണ്ടും പെരിങ്ങത്തൂർ കായ പനച്ചി സ്വദേശിയുമായ വരയത്ത് വീട്ടിൽ വി. രാമചന്ദ്രന് .. കണ്ണൂർ സെൻട്രൽ ജയിലിലും തലശ്ശേരി, കൊയിലാണ്ടി സ്പെഷൽ സബ്ബ് ജയിലുകളിലും ഡപ്യൂട്ടി സുപ്രണ്ടായി സേവനമനുഷ്ടിച്ചിരുന്ന രാമചന്ദ്രന് സർവ്വീസിലിരിക്കെ നിരവധി ഗുഡ്സ് സർവീസ് എൻട്രികളും സേവന മികവിനുള്ള മറ്റ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ :ഷീജ. ഐ. ഐ ടി..വിദ്യാർത്ഥി അഭിനവ് റാം, ബിരുദ വിദ്യാർത്ഥി ആദിൽ റാം മക്കളാണ്.
അഴിയൂർ സെക്ഷനിൽ ഫീഡർ സ്ഥാപിക്കണം
മാഹി : കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ സ്വന്തം ഫീഡർ സ്ഥാപിക്കാൻ സത്വര നടപടിയെടുക്കണമെന്ന് ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഫീഡർ ആവശ്യമാണ്. ഇതിന്റെ അഭാവംമൂലം മണിക്കൂറുകളോളം വൈദ്യുതി മുടക്കം പതിവ് സംഭവമാണ്. .ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ടി.സി. രാമചന്ദ്രൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, വി .കെ. അനിൽ കുമാർ, പി.വി.മനോജ്, എം ഇസ്മയിൽ, കെ.പി.രവീന്ദ്രൻ, സി.നിജിൻ എന്നിവർ സംസാരിച്ചു

യോഗ പരിശീലനം ആരംഭിച്ചു.
ന്യൂമാഹി:ഒളവിലം സഫ്ദർ ഹാശ്മി വായനശാല വയോജന വേദിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ആരംഭിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീത്ത വി എം ഉദ്ഘാടനം നിർവ്വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തീർത്ഥ അനൂപ്, വാർഡ് മെമ്പർ പ്രസന്ന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വയോജന വേദി ചെയർമാൻ എൻ പി സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വയോജന വേദി കൺവീനർ കെ എം ശശിധരൻ സ്വാഗതവു വായനശാല സെക്രട്ടറി നന്ദിയും പറഞ്ഞു. യോഗ ട്രെയിനർ കെ ശാരിക പരിശീലനത്തെക്കുറിച്ച് വിശദീകരണം നടത്തി. ആഴ്ചയിൽ ആറു ദിവസം ക്ലാസുണ്ടായിരിക്കും.

മൂന്ന് വീടുകൾക്ക് മുകളിൽ
കൂറ്റൻ മരം വീണു
ന്യൂമാഹി:കുറ്റൻ മാവ് കടപുഴകി വീടുകളുടെ മുകളിലേക്കും ഇലക്ട്രിക്ക് ലൈനിന് മുകളിലേക്കും വീണു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വൈദ്യുതി വിതരണം തടസപ്പെട്ടു. മങ്ങാട് വി കെ ഭാസ്കരൻ മാസ്റ്ററുടെ വീട്ടു പറമ്പിലെ മാവാണ് കടപുഴകി മൂന്ന് വീടുകളുടെ മുകളിൽ വീണത്. . വൈദ്യുതി വിതരണ പോസ്റ്റുകൾ തകർന്നിട്ടുണ്ട്. വൈകീട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group