മാതൃകാധ്യാപനത്തിൻ്റെ അര നൂറ്റാണ്ട് പൂർത്തിയാക്കി ലീന ടീച്ചർ

മാതൃകാധ്യാപനത്തിൻ്റെ അര നൂറ്റാണ്ട് പൂർത്തിയാക്കി ലീന ടീച്ചർ
മാതൃകാധ്യാപനത്തിൻ്റെ അര നൂറ്റാണ്ട് പൂർത്തിയാക്കി ലീന ടീച്ചർ
Share  
കൂവപ്പടി  ജി .ഹരികുമാർ എഴുത്ത്

കൂവപ്പടി ജി .ഹരികുമാർ

2024 Jul 23, 12:29 AM
VASTHU
MANNAN
laureal

മാതൃകാധ്യാപനത്തിൻ്റെ

അര നൂറ്റാണ്ട് പൂർത്തിയാക്കി

ലീന ടീച്ചർ

ആലുവ: അധ്യാപനത്തെ തൊഴിൽ മാത്രമായല്ല,

ഏറ്റവും വലിയ സാമൂഹികസേവനം കൂടിയായാണ് ആലുവ തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക ഒ.ബി. ലീന കരുതുന്നത്.

പാഠപുസ്തകങ്ങൾക്കപ്പുറം മൂല്യങ്ങളും ജീവിതാവബോധവും ലോകവിവരങ്ങളും പകർന്നു നൽകി വിദ്യാർത്ഥികൾക്ക് പ്രിയങ്കരിയായി മാറാൻ കഴിഞ്ഞത് വ്യക്തമായ വീക്ഷണവും സമർപ്പണവും വഴിയാണ്. സാമൂഹിക, സാംസ്കാരികമേഖലകളിലും സംഘടനാപ്രവർത്തനങ്ങളിലും സജീവമാണ് ടീച്ചർ.

അദ്ധ്യാപകരുടെ കുടുംബത്തിലാണ് ലീനയുടെ ജനനം. താരാട്ടുകാലം മുതൽ അദ്ധ്യാപനവും കേൾക്കുന്നതാണ്.

ആലുവ ചൊവ്വരയിലെ ഊരപ്രമഠം ഭാസ്കരൻ കർത്തയുടെയും സാവിത്രിക്കുഞ്ഞമ്മയുടെയും മകളാണ് ലീന.

കാന്തിടീച്ചർ എന്ന പേരിൽ പ്രശസ്തയായ അദ്ധ്യാപികയായിരുന്നു അമ്മ സാവിത്രി. കുടുംബ ത്തിൽ നിരവധി അദ്ധ്യാപകരുണ്ടായിരുന്നു. ഇവരിലൂടെ ടീച്ചറെന്ന മോഹം ചെറുപ്പത്തിലേ മനസിൽ ഉറച്ചതാണ്. ആലുവ യു.സി. കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും പ്രൈവറ്റായി ബിരുദാനന്തര ബിരുദവും നേടി. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡും നേടി.

1994 ജൂണിൽ തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ഹൈസ്കൂളിൽ മലയാളം അദ്ധ്യാപികയയായി ചേർന്നു.

2021ൽ ഹെഡ്മിസ്ട്രസ് പദവിയിലെത്തി.

അധ്യാപനത്തോടൊപ്പം ഇതരമേഖലകളിലും തിളങ്ങുന്ന വ്യക്തിത്വമാണ് ലീന ടീച്ചർ.

ചെറുകഥ, പൂർവ വിദ്യാർത്ഥികളുടെ ഉൾപ്പെടെ പുസ്തകങ്ങൾക്ക് അവതാരിക, ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.

കഥാസമാഹാരത്തിൽ ടീച്ചറുടെ ചെറുകഥയും ഉൾപ്പെട്ടിട്ടുണ്ട്. സമകാലിക വിഷയങ്ങളിൽ സാമുഹികമാദ്ധ്യമങ്ങളിൽ എഴുതാറുമുണ്ട്.

കഥകൾ വായിക്കാനും എഴുതാനും ഇഷ്ടമാണ്.

പ്രഭാഷണരൂപത്തിൽ കഥകൾ അവതരിപ്പിക്കാറുണ്ട്.

സേതുവാണ് ഇഷ്ടപ്പെട്ട എഴുത്തുകാരൻ.

വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പ്രചോദനമാകുന്ന കാര്യങ്ങൾ അറിയാൻ വിപുലമായ വായനയുണ്ട്.

സൃഷ്ടിപരമായും സമകാലികമായും ജീവിക്കാൻ കഴിവ് ആർജ്ജിക്കണമെന്നാണ് ടീച്ചറുടെ നിലപാട്.

രണ്ട് സംഗീത ആൽബങ്ങളിൽ ടീച്ചർ അഭിനയിച്ചിട്ടുണ്ട്.

ആലുവ വിദ്യാഭ്യാസ ജില്ലാ ഹൈസ്കൂൾ എച്ച്.എം. ഫോറം സെക്രട്ടറിയായി തുടർച്ചയായി 3 വർഷമായി പ്രവർത്തിക്കുന്നു.

ആലുവ, അങ്കമാലി, പറവൂർ, കോലഞ്ചേരി ഉപജില്ലകൾ ചേരുന്നതാണ് ആലുവ വിദ്യാഭ്യാസ ജില്ല. പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയോടെ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനുമായി ജീവകാരുണ്യപ്രവർത്തനങ്ങളും ടീച്ചർ നടത്തുന്നുണ്ട്. സാമൂഹികസേവനരംഗത്ത് അദ്ധ്യാപികമാർ സജീവമായി പങ്കെടുക്കണമെന്ന് ലീന പറയുന്നു.

സമൂഹം ആദരവോടെ കാണുന്ന അധ്യാപകർ സേവനരംഗത്തുനിന്ന് മാറിനിൽക്കരുതെന്നാണ് നിലപാട്.

എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച് ബിസിനസ് ചെയ്യുന്ന എം. എൻ. ശശികുമാറാണ് ഭർത്താവ്.

എൻജിനിയറായ അക്ഷയാണ് മകൻ. ഭാര്യ അഞ്ജലിക്കും മകൾ ശ്രീനികയ്ക്കുമൊപ്പം ബംഗലൂരുവിലാണ് അക്ഷയ് താമസിക്കുന്നത്. 

മകൾ അനാമിക ബംഗലൂരുവിൽ ബി.ബി.എ വിദ്യാർത്ഥിനിയാണ്.

മുപ്പത് വർഷത്തെ അധ്യാപന ജീവിതത്തിൽ സംതൃപ്തയാണ് ലീന ടീച്ചർ. ഒരുപാട് കുട്ടികൾക്ക് വെളിച്ചം കാട്ടാനും വഴികാട്ടാനും കഴിഞ്ഞു. പുതിയ കുട്ടികൾ, പുതുകാര്യങ്ങൾ ഒത്തിരി ജീവിതങ്ങൾ എന്നിവ അറിയാൻ കഴിഞ്ഞു. വിരമിച്ചാലും അദ്ധ്യാപകർ എന്നും അദ്ധാപകർ തന്നെയായിരിക്കും. കുട്ടികൾക്കായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് തീരുമാനം.

പാഠങ്ങൾക്കപ്പുറം ജീവിതം കെട്ടിപ്പടുക്കാനുള്ള മാർഗദർശിയായും അദ്ധ്യാപകർ മാറണമെന്ന ദൗത്യത്തോടെയാണ് ഇത്രയും കാലം പ്രവർത്തിച്ചത്. മലയാളം പഠിപ്പിക്കുന്നതിനാൽ കുട്ടികളെ ജീവിതവുമായി ചേർത്തുനിർത്തി നയിക്കാൻ എളുപ്പമുണ്ടെന്ന് ലീന ടീച്ചർ പറഞ്ഞു. സമകാലിക വിഷയങ്ങളും ജീവിതാവസ്ഥകളും ബന്ധിപ്പിച്ചാണ് ക്ലാസെടുക്കുക. കഥകൾ, കവിതകൾ എന്നിവയിലൂടെ ജീവിതം പരിചയപ്പെടുത്തും. പുറംലോകത്തെ അറിയാനും പഠിപ്പിക്കും. ജീവിതനേട്ടങ്ങൾ, കുടുംബബന്ധങ്ങൾ, സ്നേഹം, സൗഹൃദം, തൊഴിൽപരമായ നേട്ടങ്ങൾ തുടങ്ങിയവ പകർന്നു നൽകും.

കുട്ടികളും ജീവിതപാഠങ്ങളാണെന്ന് ടീച്ചർ പറയും. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നെത്തുന്നവരാണ് കുട്ടികൾ. അവരുടെ അവസ്ഥക ളും അനുഭവങ്ങളും പലതരമാണ്. ഓരോരുത്തരുടെയും പ്രശ്നങ്ങളും വിഷമങ്ങളും കഴിവുകളും തിരിച്ചറിയേണ്ടത് അദ്ധ്യാപകരാണ്. അതുവഴി അവരുമായി അടുത്തുനിന്ന് ജീവിതവഴിയിൽ പിന്തുണയാകാനും സ്വഭാവരൂപീകരണത്തിൽ ഭാഗമാക്കാകാനും കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ടീച്ചർ പറയുന്നു.

കുട്ടികളെ കൂടുതലറിയാൻ മന:ശാസ്ത്രവും ടീച്ചർ പഠിച്ചിട്ടുണ്ട്. വീടിനെക്കാൾ സ്കൂളിനു വേണ്ടിയാണ് സമയം ചെലവഴിക്കുന്നത്. രാവിലെ ഒമ്പതോടെ സ്കൂളിലെത്തിയാൽ എല്ലാക്കാര്യങ്ങൾക്കും മേൽനോട്ടവുമായി സജീവമാകും.

5 മുതൽ 10 വരെ ക്ലാസുകളിലായി 200 ഓളം കുട്ടികളാണ് പഠിക്കുന്നത്.ഉച്ചഭക്ഷണം മുതൽ കുട്ടികളുടെ കാര്യങ്ങളിലെല്ലാം നേരിട്ട് ഇടപെടും. മുഖ്യ അദ്ധ്യാപികയാണെങ്കിലും ക്ലാസെടുക്കും. എല്ലാം ഭദ്രമെന്ന് ഉറപ്പിച്ചാലേ ക്ലാസ് സമാപിച്ചാലും ടീച്ചർ വീട്ടിലേയ്ക്ക് മടങ്ങുകയുള്ളൂ. വീട്ടിലായാലും കുട്ടികളുടെയും സ്കൂളിന്റെയും ആവശ്യങ്ങൾ കഴിഞ്ഞേയുള്ളൂ മറ്റു കാര്യങ്ങൾ.


ചിത്രം : ഒ.ബി. ലീന ടീച്ചർ

a

പറക്കും ജ്വല്ലറിയില്‍

ഇനി ബോചെ ടീയും

കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും. പറക്കും ജ്വല്ലറിയിലെ ടീയുടെ വില്‍പ്പന ബോചെ ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയില്‍ നടന്ന ചടങ്ങില്‍, മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയെ ബോചെ പൊന്നാടയണിയിച്ച് ആദരിച്ചു. അബ്ദു വെള്ളറ (ചെയര്‍മാന്‍, കൊടുവള്ളി നഗരസഭ), പിടിഎ ലത്തീഫ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), മുഹമ്മദ് കോയ (പ്രസിഡന്റ്, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ കൊടുവള്ളി) സുരേന്ദ്രന്‍ (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ സ്റ്റേറ്റ്) അബ്ദുല്‍ നാസര്‍ പിടി (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ കൊടുവള്ളി) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആഗസ്റ്റ് മാസം വരെ കോഴിക്കോട് കൊടുവള്ളിയില്‍ പറക്കും ജ്വല്ലറിയുടെ സേവനം ലഭ്യമാകും. തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജ്വല്ലറി എത്തും. 

 ബോചെ ടീ ലക്കി ഡ്രോയിലൂടെ ഭാഗ്യവാന്മാര്‍ക്ക് ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി നല്‍കുന്നു. കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളും നല്‍കി വരുന്നു. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. ംംം.യീരവലലേമ.രീാ സന്ദര്‍ശിച്ചും ബോചെ ടീ ഫ്രാഞ്ചൈസി സ്റ്റോറുകളില്‍ നിന്നും 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. നറുക്കെടുപ്പ് രാത്രി 10.30 ന്. ഫ്രാഞ്ചൈസി സ്റ്റോറുകള്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമുകള്‍ ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും.

capture_1721676349

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല
Thankachan Vaidyar 2