മുന്നറിയിപ്പുകൾ മുഖവിലക്കെടുത്തില്ല. നഗരസഭയുടെ വ്യാപാരസമുച്ഛയം ഭാഗികമായി തകർന്നു

മുന്നറിയിപ്പുകൾ മുഖവിലക്കെടുത്തില്ല. നഗരസഭയുടെ വ്യാപാരസമുച്ഛയം ഭാഗികമായി തകർന്നു
മുന്നറിയിപ്പുകൾ മുഖവിലക്കെടുത്തില്ല. നഗരസഭയുടെ വ്യാപാരസമുച്ഛയം ഭാഗികമായി തകർന്നു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jul 19, 01:10 AM
VASTHU
MANNAN
laureal

മുന്നറിയിപ്പുകൾ മുഖവിലക്കെടുത്തില്ല. നഗരസഭയുടെ വ്യാപാരസമുച്ഛയം ഭാഗികമായി തകർന്നു :ചാലക്കര പുരുഷു


തലശ്ശേരി: അത്യന്തം അപകടാവസ്ഥയിലാണെന്ന് മൂന്ന് മാസത്തിനിടെ രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിച്ച നഗരസഭയുടെ കെട്ടിട സമുച്ഛയത്തിന്റെ പിൻ ഭാഗം തകർന്നു. വൻ ദുരന്തമാണ് ഒഴിവായത്.

നിരവധി വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥികളടക്കം കടന്നുപോകുന്ന വഴിയിലേക്കാണ് ജീർണ്ണിച്ച കെട്ടിടത്തിന്റെ കുതിർന്ന ചുമരിൽ നിന്ന് കല്ലുകൾ ഊർന്നു വീണത്.

ഇന്നലെ കാലത്ത് 10.15 മണിയോടെയാണ് അപകടം.

പൈതൃകനഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള ജീർണ്ണിച്ച കെട്ടിടങ്ങൾ ഒന്നൊന്നായി കനത്ത മഴയിൽ നിലംപൊത്തിക്കൊണ്ടിരിക്കെയാണ്, എം.ജി. റോഡിലെ നഗരസഭയുടെ ബഹുനില ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഒരു ഭാഗം നിലംപൊത്തിയത്.

കെട്ടിടത്തിൻ്റെ പിറക് ഭാഗത്ത് ചുമരുകളിൽ ആഴത്തിൽ വേരോടിയ വലിയ മരങ്ങൾ തന്നെ കാണാം. വേരുകൾ ആണ്ടിറങ്ങി ചുമരുകളിൽ വിള്ളലുകൾ വീണിട്ട് കാലമേറെയായി..

മഴ തുടങ്ങിയതോടെ ചുമരുകൾ കുതിർന്ന് നിൽപ്പായിരുന്നു. നേരത്തെ ജനൽ പാളികൾ അടർന്ന് വീഴാൻ തുടങ്ങിയിരുന്നു.

റോഡിന്നഭിമുഖമായമുൻഭാഗത്ത് പെയിൻ്റടിച്ച് സുന്ദരമാക്കിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ അപകടാവസ്ഥ മനസ്സിലാവില്ല. ഈ കെട്ടിടത്തിൽ ബാങ്ക് ശാഖ, സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസ്, ട്രാവൽ ഏജൻസി, ചായക്കട, സ്റ്റേഷനറി ഖാദി സ്റ്റോർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കെട്ടിടത്തിന് താഴെ വിവിധ സ്ക്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ കടന്നുപോകുന്ന തിരക്കേറിയവഴിയുമാണ്.

നഗരത്തിലെ അത്യന്തം അപകട ഭീഷണിയുയർത്തുന്ന കെട്ടിടമായി ഇത് മാറിയിരിക്കുകയാണെന്ന് രണ്ട് തവണ ഫോട്ടോ സഹിതം വാർത്തകൾ കേരള കൗമുദി പ്രസിദ്ധികരിച്ചിരുന്നു.

 നേരത്തെ ഉണ്ടായിരുന്ന ട്രാവലേർസ് ബംഗ്ലാവ് പൊളിച്ചാണ് നഗരസഭ കാര്യാലയത്തിന് തൊട്ടടുത്തുള്ള ഈ സ്ഥലത്ത് സ്വന്തമായി മൂന്നു നില ഷോപ്പിങ്ങ് കോംപ്ലക്സ് പണിതത്.

നഗരത്തിലെ ജീർണ്ണിച്ച കെട്ടിടങ്ങൾ, ഉടമകൾ തന്നെ പൊളിച്ചുമാറ്റാൻ നഗരസഭാധികൃതർ ആവശ്യപ്പെടുമ്പോൾ, നഗരസഭയുടെ കീഴിലുള്ള ഈ കെട്ടിടം ആര് പൊളിച്ചുമാറ്റുമെന്നാണ് ചുറ്റിലുമുള്ള കടക്കാർ ചോദിക്കുന്നത്.

അടിയന്തിര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ബഹുനില കെട്ടിടം തന്നെ നിലംപൊത്തുമെന്ന് പരിസരവാസികൾ ഭയപ്പെടുന്നു.


ചിത്ര വിവരണം: അപകടാവസ്ഥയിലായ നഗരസഭയുടെ വ്യാപാരസമുച്ഛയത്തിൽ നിന്നും കല്ലുകൾ അടർന്ന് വീണ നിലയി

capture

തലശ്ശേരി ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. തലശ്ശേരി ഹോട്ടൽ നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

capture_1721331959

കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

മാഹി: കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ചാലക്കര പോന്തയാട്ട് രാജീവ് ഭവനിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി.

അനുസ്മരണ പരിപാടി മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന:സിക്രട്ടറി സത്യൻ കോളോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് സന്ദീവ്.കെ.വി അദ്ധ്യക്ഷത വഹിച്ചു. രമേഷ് കുനിയിൽ, കെ.പി.ഷിനോദ്, സി.ഒ.പവിത്രൻ, കെ.ജി.പ്രദീപൻ, കെ.ശശി സംസാരിച്ചു.


ചിത്ര വിവരണം: സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ റിട്ടയറിങ്ങ് റൂമുകളും ഡോർമിറ്ററിയും നിർമ്മിക്കണം.


തലശ്ശേരി:1901 ൽ പ്രവർത്തനമാരംഭിച്ച പാലക്കാട് റെയിൽവേ ഡിവിഷനിലെ ആദ്യകാല ഏ ക്ലാസ്സ് റെയിൽവേ സ്റ്റേഷനും ഇപ്പോൾ ഗ്രേഡ് 3 ക്ലാസ്സ് വൺ സ്റ്റേഷനുമാണ് തലശ്ശേരി.മറ്റെല്ലാ 'എ'ക്ലാസ്സ് സ്റ്റേഷനുകളിലും റിട്ടയറിങ്ങ് റൂമുകളും ഡോർമിറ്ററിയും റെയിൽവേ നിർമ്മിച്ചെങ്കിലും,തലശ്ശേരിയിൽ വിശ്രമമുറി സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിനുപതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദീർഘദൂര വണ്ടികൾ പലതും രാത്രികാലങ്ങളിൽ എത്തുന്നതിനാൽയാത്രക്കാർ വിശ്രമമുറിക്കായി അലയേണ്ട അവസ്ഥയാണ്.മലബാർ കാൻസർ സെൻ്ററിലേക്ക് പോകാൻ എത്തുന്ന രോഗികൾ,എൻ.ടി.ടി.എഫ് ഇൻസ്റ്റിട്ട്യൂട്ട്,കണ്ണൂർ യൂണിവേഴ്സിറ്റി സെൻ്റർ എന്നിവടങ്ങളിലേക്കുള്ള വിദ്യാർഥികൾ ,മാനന്തവാടി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ തുടങ്ങിയർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

2012 ൽ ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടത്തിനു മുകളിൽ സൗകര്യമൊരുക്കാൻ റെയിൽവേ രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും, കെട്ടിടത്തിനു ഉറപ്പില്ലെന്നു പരിശോധന റിപ്പോർട്ട് ലഭിച്ചതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കാഴ്ചയിൽ ഗോഡൗൺ പോലെ തോന്നിപ്പിക്കുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ കെട്ടിടം ഉയർത്തിയാൽ ഈ വക സൗകര്യങ്ങൾ ഒരുക്കാൻ കഴിയും.തലശ്ശേരിയിൽ യഥേഷ്ടം സ്ഥലം ലഭ്യമാണെങ്കിലും അവിടെയെവിടെയെങ്കിലും സ്ഥലം കണ്ടെത്തി വിശ്രമമുറികൾ നിർമ്മിക്കാനും അധികൃതർ ശ്രമിച്ചില്ല.

ഒരു മെഡിക്കൽ എയിഡ് സെൻ്റർ സ്ഥാപിക്കാൻ തീരുമാനമായ സ്ഥിതിക്ക് അത് വലിപ്പം കൂട്ടി അതിനു മുകളിലെങ്കിലും റിട്ടയറിങ്ങ് റൂമുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഡിവിഷണൽ റെയിൽവേ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി.

capture_1721332834

ആശുപത്രി ജീപ്പിന്റെ ബാറ്ററി മോഷ്ടിച്ചു

മാഹി:ഷെഡിൽ പാർക്ക് ചെയ്ത സർക്കാർ വാഹനത്തിൻറെ ബാറ്ററി മോഷണം പോയതായി പരാതി. പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റിൻ്റെ പി.വൈ.03 ജി 0358 നമ്പർ ജീപ്പിൻ്റെ ബാറ്ററിയാണ് മോഷണം പോയത്. ഇക്കഴിഞ്ഞ12 ന് ആശുപത്രിയുടെ നഴ്സസ് ക്വോർട്ടേഴ്സിനുള്ളിലെ വെറ്റിനറി ആശുപത്രിയുടെ മുൻവശമുള്ള ഷെഡിൽ പാർക്ക് ചെയ്ത ജിപ്പ് വ്യാഴാഴ്ച ഉച്ചയോടെ എടുക്കാനായി ഡ്രൈവർ എത്തിയപ്പോഴാണ് ബോണറ്റ് ക്ലിപ്പ് പൊട്ടിച്ച് ബാറ്ററി മോഷണം പോയതായി ശ്രദ്ധയിൽ പ്പെട്ടത്. ഇതേ തുടർന്ന് ആശുപത്രി മേധാവി ഡോ.സി.എച്ച്. രാജീവൻ മാഹി പോലീസ് സൂപ്രണ്ട്, പള്ളൂർ പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകി. ഒരാഴ്ച മുൻപാണ് ജീപ്പിന് പുതിയ ബാറ്ററി ഘടിപ്പിച്ചത്.

ചിത്രം : പ്രതീകാത്മകം

capture_1721332947

നായ കുറുകെ ചാടി: ബൈപാസ് സർവ്വീസ് റോഡിൽ കാർ മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്

മാഹി: തലശ്ശേരി ബൈപാസ് പാതയിൽ മാടപീടികക്കും പള്ളൂരിനുമിടയിൽ സർവീസ് റോഡിൽ കാർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ പള്ളൂർ സ്വദേശികളായ ആദിൽ (24), മുഹമ്മദ്‌ ഇസാൻ (25) എന്നിവരെ പള്ളൂർ ഗവ: കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും തുടർന്ന് തലശ്ശേരി ഇന്ദിരഗാന്ധി .സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നറിയുന്നു. 


ചിത്രവിവരണം: മാടപ്പീടികക്കും പള്ളൂരിനുമിടയിൽ ബൈപാസ് സർവീസ് റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ കാർ



പോണ്ടിച്ചേരി കേരള സമാജം: കുടുംബ സൗഹൃദമേള നടത്തും

പുതുച്ചേരി / മാഹി: ഓണാഘോഷങ്ങളുടെ ഭാഗമായി പോണ്ടിച്ചേരി |

കേരളസമാജം ഭരണസമിതി കുടുംബ സൗഹൃദമേളയും ഓണസദ്യയും സപ്തംബർ 29 ന് പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡന് സമീപമുള്ള സെൻ്റ് ആൻ്റണീസ് മഹലിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനു മുന്നോടിയായി കമ്പവലി മൽസരം, പൂക്കള മൽസരം, ക്വിസ് മൽസരം, പാചക മൽസരം, സൗഹൃദ മൽസരം എന്നീ വിവിധ കലാപരിപാടികളും മൽസരങ്ങളും നടത്തും. ഓണാഘോഷ കമ്മിറ്റി കൺവീനറായി

ജൂഡ് ബെർലിൻ, ജോ:കൺവീനറായി

മുഹമ്മദ് നിയാസ് എന്നിവരെ തിരഞ്ഞെടുത്തു.

കേരള സമാജം പ്രസിഡൻ്റ് ജോഷി ശങ്കർ, സെക്രട്ടറി സിഗേഷ്, ട്രഷറർ സി.എച്ച്.രവീന്ദ്രൻ, മലയാളം മിഷൻ പോണ്ടിച്ചേരി ചാപ്റ്റർ സെക്രട്ടറി സലില ആലക്കാട്, കേരള സമാജം ഉപദേശക സമിതി അംഗങ്ങൾ കെ.ബാലകൃഷ്ണൻ, അലക്സാണ്ടർ ജോസഫ്, ദിനേഷ് മംഗലാട്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്കും പരിപാടികളിൽ പങ്കെടുക്കുന്നതിനും കേരളസമാജം ഭാരവാഹികളുമായി ബന്ധപ്പെടെണ്ട നമ്പർ 

94431 81911, 9940030162.

ചാലക്കരയിലെ മണ്ണിടിച്ചിൽ അപകട ഭീഷണി ഉയർത്തുന്നു


മാഹി: മഴ കനത്തതോടെ ചാലക്കര പോന്തയാട്ട് കുന്നിൽ ഉണ്ടായ മണ്ണിടിച്ചിൽ വൻ അപകടഭീഷണി ഉയർത്തുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഗ്യാസ് ഗോഡൗൺ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു പിന്നിലെ പറമ്പിൽ നിന്നാണ് മണ്ണിടിഞ്ഞ് താഴെക്ക് ഒഴുകുന്നത്. മരങ്ങളും കടപുഴകി വീണിട്ടുണ്ട്. ഗ്യാസ് ഗോഡൗണും വീടുകളും തിങ്ങിനിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.


capture_1721333221

വി.പി. പുരുഷോത്തമൻ നിര്യാതനായി.

മാഹി:പള്ളൂർ ആറ്റൊക്കൂലോത്ത് വി.പി.

പുരുഷോത്തമൻ ( 55 ) നിര്യാതനായി.

അച്ഛൻ പരേതനായ വി.പി.നാണു അമ്മ: ടി.കെ.ലീല 

ഭാര്യ. പരേതയായ പി.വി. ഷൈലജ

മക്കൾ :വിപി.ശ്യാമിലി (ചെമ്പ്ര സ്കൂൾ മാഹി) വി.പി. ശ്യംജിത് 

മരുമകൻ :സുബിൻ ലാൽ നെടുമ്പ്രം 

സഹോദരങ്ങൾ പരേതരായ വി.പി.അനിൽ കുമാർ , വി.പി.ബിന്ദു 

സംസ്കാരം ഇന്ന് ഒരു മണിക്ക് കുണ്ടുചിറ ശ്മശാനത്തിൽ.

capture_1721333393

അന്തരിച്ച ബിഡിജെഎസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കെ ചാത്തുക്കുട്ടി യുടേവീട് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻസന്ദർശിച്ചപ്പോൾ.ബിജെപി ജില്ലാ വൈസ്. പ്രസിഡണ്ട് കെ കെ ധനഞ്ജൻ,അഡ്വക്കേറ്റ് പി ദിലീപ് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ.മനിഷ് എന്നിവർ സമീപം

capture_1721333460

ചുണ്ടങ്ങാപ്പായിൽ: മൂഴിക്കൽ യശോദ ( 95 ) നിര്യാതയായി.

മകൾ: രമണി. സഹോദരങ്ങൾ: വാസു, പരേതരായ നാണി, കുമാരൻ, ദാമു, മരുമകൻ: പി എം ഗോപാലൻ. സംസ്കാരം ഉച്ചക്ക് 12.30ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ

നഗരസഭയിലെ ശൂചീകരണ തൊഴിലാളികൾപ്രക്ഷോഭത്തിലേക്ക്

തലശേരി: വർഷങ്ങളായി നിഷേധിക്കപ്പെട്ട ന്യായമായ ആവശ്യങ്ങൾ കാലതാമസം കൂടാതെ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ശുചികരണ വിഭാഗം തൊഴിലാളികൾ അഗസ്റ്റ് 1 മുതൽ അനിശ്ചിത കാല പണിമുടക്ക്നടത്തും. ഇതിന്റെ മുന്നോടിയായി ഇന്നലെ നഗരസഭാ കവാടത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അവകാശ ദിനാചരണം സംഘടിപ്പിച്ചു. സമരസമിതി ചെയർമാൻ പി. ജനാർദനന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി സി.ഐ.ടി.യു ജില്ലാ സിക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാഴയിൽ വാസു, ഇ.ശശി, പി.ജി. ഹേമരാജൻ സംസാരിച്ചു. സമരസമിതി ജനറൽ കൺവീനർ വി.ശശിന്ദ്രൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു.,,ഐഎൻ.ടി.യു.സി.സംഘടനകളിൽ അംഗങ്ങളായ മുഴുവൻ തൊഴിലാളികളും അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കുo

വിദ്യാര്‍ഥികളെ വെള്ളക്കെട്ടുള്ള റോഡില്‍ ഇറക്കിവിട്ടതായി പരാതി

തലശ്ശേരി:ചമ്പാട് ചോതാവൂര്‍ സ്‌കൂളിലെ ഇരുപതോളം വിദ്യാര്‍ഥികളെ വഴിയില്‍ ഇറക്കിവിട്ട ബസ്സ് ഡ്രൈവർക്കെതിരെ പ്രതിഷേധം ശക്തം. റോഡില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

വീട്ടിലെത്താനാകാതെ കുടുങ്ങിയ നിലയില്‍ കുട്ടികള്‍ നില്‍ക്കുന്നതു കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളോട് പോകരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. 

സ്‌കൂള്‍ ബസ് ഡ്രൈവറുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്ന് ഇതോടെ ബോധ്യപ്പെട്ടു. തുടര്‍ന്ന് ഡ്രൈവറെ തിരിച്ചുവിളിച്ച് കുട്ടികളെ വീണ്ടും ബസ്സില്‍ കയറ്റി അയക്കുകയായിരുന്നു.

റോഡില്‍ വെള്ളക്കെട്ടുള്ളതിനാല്‍ വളഞ്ഞ വഴിയിലൂടെ പോകണമെന്നതു കൊണ്ടാണ് കുട്ടികളെ വഴിയില്‍ ഇറക്കി വിട്ടതെന്നാണ് ഡ്രൈവര്‍ പറയുന്നത്. പ്രതികൂല കാലാവസ്ഥയില്‍, അപകടകരമായ തോതില്‍ വെള്ളം കയറിയ റോഡില്‍ വിദ്യാര്‍ഥികളെ ഇറക്കിവിട്ടതില്‍ പ്രതിഷേധം വ്യാപകമാണ്. നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ വിളിച്ച് പ്രതിഷേധമറിയിച്ചു.

capture_1721333620

എൻ.പ്രകാശൻ  നിര്യാതനായി

തലശ്ശേരി: കടമ്പൂർ പാട്യം വായനശാലയ്ക്ക് സമീപം ശ്രീ അനന്തിൽ താമസിക്കുന്ന എൻ. പ്രകാശൻ (61) നിര്യാതനായി.  കർഷകസംഘം മുഴപ്പിലങ്ങാട് വില്ലേജ് കമ്മിറ്റി അംഗവും, സിപിനം. താഴെപ്പീടിക ബ്രാഞ്ച് അംഗവു മുഴപ്പിലങ്ങാട് താഴെ പീടിക ബ്രാഞ്ച് യോഗത്തിൽ പങ്കെടുക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

അച്ഛൻ :പരേതനായ അനന്തൻ, അമ്മ: നാരായണി.

ഭാര്യ :സി കെ ശ്രീലത ( കെ.ഡി.പി. സി. കാസർഗോഡ് )

മക്കൾ :ആദർശ് പ്രകാശ് ( ബി.ആർ.സി. കണ്ണൂർ സൗത്ത് )

അർജുൻ പ്രകാശ് ( CPIM എടക്കാട് ഏരിയ കമ്മിറ്റി.. ഓഫീസ് സെക്രട്ടറി )

ലക്ഷ്മി പ്രിയ(ആർട്സ് ആൻഡ് സയൻസ് കോളേജ് കൊളത്തൂർ)

സഹോദരങ്ങൾ: പ്രേമി,പുഷ്പ,അജിത,രാജീവൻ (തലശ്ശേരി മുൻസിപ്പാലിറ്റി )രജിത.

capture_1721333713

യൂത്ത് കോൺഗ്രസ് വെള്ളക്കെട്ടിൽ തോണി ഇറക്കി പ്രതിഷേധിച്ചു. 


തലശ്ശേരി : ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് മുന്നിലുള്ള വെള്ളക്കെട്ടിൽ യുത്ത് കോൺഗ്രസ് കടലാസ് തോണി ഇറക്കി പ്രതിഷേധിച്ചു. എല്ലാ മഴക്കാലത്തും ഇതേ അവസ്ഥയാണ്. ഇതിനോട് തൊട്ടടുത്ത് ഡയാലിസിസ് സെന്ററും പ്രവർത്തിച്ചു വരുന്നുണ്ട്. പ്രതിദിനം നൂറുക്കണക്കിന് രോഗികൾ എത്തുന്ന ബ്ലഡ് ബാങ്കിന് മുൻവശത്താണ് മഴയിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. കോരി ചൊരിയുന്ന മഴയത്ത് കുട ചൂടിയാണ് ഡ്രിപ്പുമായി രോഗികളെ അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡുകളിലേക്ക് വീൽചെയറിലും സ്റ്റച്ചറിലുമായി രോഗികളെ കൊണ്ടു പോകുന്നത്. 


ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സമരം ചെയ്ത തെന്ന് യൂത്ത് കോൺഗ്രസ് നിയോക മണ്ഡലം പ്രസിഡന്റ് എൻ അഷറഫ് പറഞ്ഞു. വി വി ഷുഹൈബ്, കയ്യൂം ഒളവിലം, സുധിൻ സി എം , രാംഗീത് , ലിജോ ജോൺ, സൻഫീർ തൈക്കണ്ടി, അനിരുദ്ധ് തുടങ്ങിയവർ നേതൃത്വം നൽകി.

capture_1721333770

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു           

 മാഹി :തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.പ്രസിഡണ്ട് കെ ഹരീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഐ അരവിന്ദൻ ഷാജു കാനത്തിൽ, അനിൽ ചെറുകല്ലായി ,കെഎം പവിത്രൻ , അങ്ങാടിപ്പുറത്ത് അശോകൻ  സംസാരിച്ചു


ചിത്ര വിവരണം: ചാണ്ടിയുടെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു

capture_1721333898

പാവപ്പെട്ടവരോട് ഒട്ടിനിന്ന നേതാവ്

: ആർച്ച് ബിഷപ്പ്

തലശ്ശേരി:പാവപ്പെട്ടവരുടെ പ്രശ്നങ്ങളോട് , ഒട്ടി നിന്ന് പ്രവർത്തിച്ച മഹാനായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് , തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പ്ലാം പാനി പറഞ്ഞു.

   ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ, തലശ്ശേരിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമരിറ്റൻ ഹോമിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും , സമൂഹസദ്യയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഒന്നായി കണ്ട മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രമാണ്. അദ്ദേഹം ആവിഷ്ക്കരിച്ച കാരുണ്യ പദ്ധതി പാവങ്ങൾക്ക് അത്താണിയായിരുന്നു.ആ ക്ഷേപങ്ങൾ ഉണ്ടായപ്പോൾ ഒരു മഹാ മുനിയെപ്പോലെ സമചിത്തതയോടെ അദ്ദേഹം നേരിട്ടു.

  ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

 എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എഐസിസി മെമ്പർ വി.എ.നാരായണൻ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പിയൂഷ് നമ്പൂതിരിപ്പാട്, പ്രേമാനന്ദ സ്വാമികൾ, മട്ടാമ്പ്രം പള്ളി ഖത്തീബ് അബ്ദുൾ ലത്തീഫ്ഫൈസി, ചൂര്യയി ചന്ദ്രൻ മാസ്റ്റർ, കെപിസിസി മെമ്പർ സജീവ് മാറോളി,ഗവ ആശുപത്രി സുപ്രണ്ട് ഡോ: വി.കെ.രാജീവൻ , ഇന്ദിരാ ഗാന്ധി ആശുപത്രി പ്രസിഡണ്ട് കെ.പി. സാജു , ഗവ:ആശുപത്രി ആർ.എം.ഒ. ഡോ: ജിതിൻ ,സിസ്റ്റർ ടാൻവി സംസാരിച്ചു.

   സെമിരിറ്റൻ ഹോമിലേക്കുള്ള സാനിറ്ററിഉപകരണങ്ങൾ,ഡോ: പീയൂഷ് നമ്പൂരിപ്പാട് വിതരണം ചെയ്തു.

  ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ ആർച്ച്ബിഷപ്പ് മാർ ജോസഫ് പ്ലാം പാനിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

   പത്മജ രഘുനാഥ് സ്വാഗതവും, സി.എം.സുധീൻ നന്ദിയും പറഞ്ഞു.



ചിത്രവിവരണം:ബിഷപ്പ്ഡോ. മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യുന്നു

capture_1721333966

പിണറായിക്ക്ആർ എസ് എസ് മനസ്ഥിതി : കെ മുരളീധരൻ


തലശ്ശേരി : 

പിണറായിക്ക്ആർ എസ് എസ് മന:സ്ഥിതിയാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് കെ.മുരളീധരൻ പ്രസ്താവിച്ചു. വിഴിഞ്ഞം ഉദ്ഘാടനവേളയിൽ, മൻമോഹൻസിംഗിനെ അപമാനിച്ചത് ഇതിന് തെളിവാണ്.

   തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, പാരീസ് പ്രസിഡൻസി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   കേരളത്തിൽ ബി ജെ പി വളർച്ച ഗൗരവമായി കാണണം.വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ ഇപ്ഛാശക്തിയുടെ ഫലമാണ്.

  പൊതു വിദ്യാഭ്യാസ രംഗത്തെ ഇന്ന് കാണുന്ന പുരോഗതിക്ക് , ഉമ്മൻ ചാണ്ടിയുടെ ഉദാര സമീപനത്തിന്റെ ഫലമാണ്.

   ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

   അഡ്വ: ഇ.ആർ വിനോദ് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.

   വി.എൻ .ജയരാജ്, സജീവ് മാറോളി , പി.വി.രാധാകൃഷ്ണൻ , ജെതീന്ദ്രൻ കുന്നോത്ത് സംസാരിച്ചു.


ചിത്രവിവരണം.. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1721334130

അധികാരം രാജസിംഹാസനമല്ലെന്ന് കരുതിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി.


തലശ്ശേരി അധികാരം രാജ സിംഹാസനമല്ല എന്ന് കരുതിയ നേതാവായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാരെന്ന് തിരിച്ചറിഞ്ഞ കേരളം കണ്ട നല്ലഭരണാധികാരിയിരുന്നു ഉമ്മന്‍ചാണ്ടി. ജവഹര്‍ കള്‍ച്ചറല്‍ ഫോറം തലശ്ശേരി നവരത്‌ന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായികരുന്നു മുല്ലപ്പള്ളി. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുവാന്‍ വേണ്ടി ഉമ്മൻ ചാണ്ടി മുന്നോട്ടുപോകുമ്പോള്‍ പലപ്പോഴും നിയമങ്ങള്‍ തടസ്സമായിരുന്നു. നൂറോളം നിയമങ്ങള്‍ക്ക് ഭേദഗതി നടത്തി റെക്കോര്‍ഡ് സ്ഥാപിച്ചയാളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ എല്‍. പി. ജിക്ക് വില കയറിയപ്പോള്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റിന് കിട്ടേണ്ട നികുതി ഒഴിവാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ ശ്രമിച്ച ഇന്ത്യരാജ്യത്തെ ഏക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഒരു രൂപക്ക് അരി, ഭൂരഹിതര്‍ക്ക് ഭൂമി അങ്ങിനെ ഒട്ടനേകം ജനപ്രിയ പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. നാല്‍പ്പത് വര്‍ഷക്കാലം കോള്‍ഡ് സ്‌റ്റോറേജില്‍ കിടന്ന ദേശീയ പാതക്ക് ജീവന്‍ നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ വികസന നേട്ടമായിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം ഹാര്‍ബര്‍, സ്മാര്‍ട്ട് സിറ്റി, മെട്രോ, ഐ. ടി നഗരം ഒക്കെ ഉമ്മന്‍ചാണ്ടി എന്ന വികസനനായകന്റെ നേട്ടങ്ങളായിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ ശരശയ്യയില്‍ ഉമ്മന്‍ചാണ്ടിയെ കിടത്തുകയും സ്വഭാവഹത്യ ചെയ്യുകയും ചെയ്‌തെങ്കിലും. സത്യവിശ്വാസിയായ ഉമ്മന്‍ചാണ്ടിഎല്ലാത്തില്‍ നിന്നും അഗ്നിശുദ്ധിചെയ്ത് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് കേരളീയ പൊതു സമൂഹം കണ്ടത്. ജനങ്ങളില്‍ നിന്നും ഊര്‍ജ്ജവും പ്രചോദനവും ഏറ്റുവാങ്ങിയ നേതാവാണ് ഉമ്മന്‍ചാണ്ടി. ആള്‍ക്കൂട്ടത്തിനിടെയാണ് ഉമ്മന്‍ചാണ്ടി എന്നും, അദ്ദേഹത്തിന്റെ അന്ത്യയാത്ര കേരളം കണ്ട വികാരനിര്‍ഭരമായ അന്ത്യയാത്രയാണ്. അദ്ദേഹത്തിന്റെ വിലാപയാത്ര തെളിയിക്കുന്നത് ആ ജനക്കൂട്ടത്തില്‍ ഉമ്മന്‍ചാണ്ടി ലയിച്ചുചേരുന്ന കാഴ്ചയാണ് കണ്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചുമമ്പറം ദിവാകരന്‍, പ്രൊഫ. ദാസന്‍ പുത്തലത്ത്, എം. വി സതീശന്‍, കെ മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. വി. കെ. വി റഹീം സ്വാഗതവും തച്ചോളി അനില്‍ നന്ദിയും പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു


മാഹി: കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പള്ളൂർ ഇന്ദിരാ ഭവനിൽ ആചരിച്ചു. പ്രസിഡണ്ട് കെ. മോഹനൻ്റെ അദ്ധ്യക്ഷതയിൽ മുൻ ആഭ്യന്തര മന്ത്രി ഇ വൽസരാജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കോൺഗ്രസ്സ് ജനറൽ സിക്രട്ടറി അഡ്വ : സിടി സജിത്ത് മുഖ്യപ്രഭാഷണം നടത്തി. കെ. ഹരിന്ദ്രൻ , 'സത്യൻ കോളോത്ത് ,ആ ഷാലത , കെ. സുരേഷ്,അലി അക് ബർ ഹാഷിം, പി.ടി സി ശോഭ നളനി ചാത്തു, ശ്യാംജിത്ത് സംസാരിച്ചു തുടർന്ന് നടന്ന പുഷ്പാർച്ചനയിൽ കെ.കെ ശ്രീജിത്ത്. ഷാജു കാനം, ഐ അരവിന്ദൻ ജിജേഷ് ചമേരി . അജയൻ പൂഴിയിൽ. കെ. സി മജിദ് ' കെ.സി.സന്ദിവ് '

 നേതൃത്വം നൽകി.

മാഹിയിൽ കരാർ തൊഴിലാളികളുടെ വേതനം തുച്ഛം

.

മാഹി: ശുചീകരണ മേഖലയിലടക്കം തൊഴിൽ ചെയ്യുന്ന മാഹി മേഖലയിലെ മുന്നുറിലേറെ തൊഴിലാളികൾക്ക് ഇപ്പോഴും ദിവസക്കൂലി 166 രുപ മാത്രം.

കേന്ദ്രസർക്കാർ 522 രുപയാണ് മിനിമം കൂലി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ ഇപ്പോഴും പഴയ മിനിമം കൂലി വർദ്ധിപ്പിച്ചിട്ടില്ല. മാഹിയിൽ ഡി.എ. ഉൾപടെ 298 രൂപയാണ് പ്രതിദിനം കരാർ തൊഴിലാളികൾക്ക് ലഭിക്കുന്നത്. കേരളത്തിൽ ഇത് അഞ്ഞൂറ് രൂപയാണ്. വർഷാവർഷം മിനിമം വേജസ് പുതുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി യാതൊരു വർദ്ധനവും മാഹിയിൽ വരുത്തിയിട്ടില്ല.

വർഷങ്ങളായി ജോലി ചെയ്യുന്ന നിർദ്ധന തൊഴിലാളികൾക്ക് കാലികമായുള്ള കൂലിവർദ്ധനവ് അനുവദിക്കണമെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ് അധികൃതരോടാവശ്യപ്പെടു

ചിത്രവിവരണം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം പള്ളുരിൽ മുൻ

ആഭ്യന്തരന്ത്രി ഇ 'വൽസരാജ് ഉദ്ഘാടനം ചെയ്യുന്നു

capture_1721372882

വികസനവും കരുതലും

ഒപ്പം കൊണ്ടു നടന്ന നേതാവ്

: മുല്ലപ്പള്ളി


തലശ്ശേരി:വികസനവും, കരുതലും എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ നടപ്പിലാക്കിയ ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ.

 ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യ മന്ത്രി

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ ജവഹർ കൾച്ചറൽ ഫോറം നവരത്ന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചപരിപാടിയിൽ

കെ. ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു.

വിഴിഞ്ഞം അന്തരാഷ്ട്ര തുറുമുഖം കണ്ണൂർ വിമാന ത്താവളം, കൊച്ചിൻ മെട്രോ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉമ്മൻ ചാണ്ടി ഒരേ സമയം തന്നെ പാവങ്ങൾക്ക് കരുതൽ നൽകുന്ന ഒരു രൂപക്ക് അരി, പാവങ്ങൾക്ക് സൗജന്യചികിത്സ നൽകുന്ന കാരുണ്യ പദ്ധതി തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകി.

എന്നും ജനപക്ഷത്ത് നിന്ന ജനനായകൻ എന്ന പദവിക്ക് അർഹനായ ഒരേ ഒരാൾ ഉമ്മൻ ചാണ്ടി മാത്രമാണെന്ന് അദ്ദേഹത്തിൻ്റെ മരണ ദിവസം തുടങ്ങി ശവസംസ്ക്കാരം വരെയുള്ള ജനാവലി ബോദ്ധ്യപ്പെടുത്തി

ഇന്നേവരെ ഇത് പോലൊരു ജനസഞ്ചയം ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോൾ മാത്രമാണ് സാക്ഷ്യം വഹിച്ചതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മമ്പറം ദിവാകരൻ പ്രൊഫ. ദാസൻ പുത്തലത്ത്

എം.വി. സതീശൻ, കെ.മുസ്തഫ പ്രസംഗിച്ചു


capture_1721372938

വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെയും , എല്ലാ വിഷയ ങ്ങളിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് .ലഭിച്ച എസ്.എസ്.എൽ.സി പ്ലസ് റ്റൂ വിദ്യാർഥികളെയും , എം.ബി ബി.എസ്സ് മികച്ച മാർക്കോടെ പാസ്സായ നിഹ എസ്., റുഫ്സീല ഫർവീൻ , ദേശീയ-സംസ്ഥാന തലത്തിൽ പഞ്ചഗുസ്തി മൽസരത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ അവാർഡ് ലഭിച്ച റിയ സുശീൽ ഗോപിക സുശീൽ എന്നിവർക്ക് ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഉപഹാരവും പൊന്നാടയും മുല്ലപ്പള്ളിസമ്മാനിച്ചു .

പാവപ്പെട്ട നൂറു പേർക്ക് ഭക്ഷ്യകിറ്റ് ' പുതുവസ്ത്രം എന്നിവ നൽകി.

അഗതി മന്ദിരത്തിൽ അന്നദാനവുംഉണ്ടായിരുന്നു.

വി കെ വി റഹിം സ്വാഗതവും തച്ചോളി അനിൽ നന്ദിയും പറഞ്ഞു



ചിത്രവിവരണം: മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മത്സര പരീക്ഷകൾമാറ്റി വെച്ചു


തലശ്ശേരി: ശ്രീ നാരായണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ജൂലായ് 21ന് നടത്തുവാൻ തീരുമാനിച്ചിരുന്ന മത്സര പരീക്ഷ നിലവിലെ പ്രതികൂല കാലാവസ്ഥ കാരണം ജൂലായ് 28 ലേക്ക് . മാറ്റിവച്ചതായി കൈവെട്ടം ശ്രീനാരായണമഠംസെക്രട്ടറി അറിയിച്ചു

capture_1721373107

മദ്ധ്യവയസ്ക്കൻ വഴിതെറ്റി പുതുച്ചേരിയിൽ എത്തി


പുതുച്ചേരി: മലയാളിയായ മദ്ധ്യവയസ്ക്കെനെ വഴി തെറ്റി പുതുച്ചേരിക്കടുത്ത ഒരു മാർക്കറ്റിൽ വെച്ച് അവശനിലയിൽ കണ്ടെത്തി. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് സ്വന്തം പേരോ, നാടോ, ബന്ധുക്കളെ കുറിച്ചോ ഒന്നും തന്നെ ഓർമ്മയില്ല. മനുഷ്യാവകാശ സംരക്ഷക പ്രവർത്തകരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ പുതുച്ചേരി ലോസ്പേട്ട് ഉഷവർ ചന്തയിലെ ഒരു ഓർഫനേജിൽ താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം സ്വദേശത്താണെന്ന് സംശയിക്കുന്നു. കുറച്ച് കേരള ലോട്ടറി ടിക്കറ്റുകൾ മാത്രമേ ഇദ്ദേഹത്തിൻ്റെ കൈവശം ഉള്ളു. പുതുച്ചേരിയിലെ കേരള സമാജം പ്രവർത്തകരാണ് ഇവർക്ക് സുരക്ഷണം നൽകിയിട്ടുള്ളത്. ബന്ധപ്പെടെണ്ട നമ്പർ: 9345534501, 9443181911

capture_1721373176

ഒ.വി.ജയചന്ദ്രൻ )നിര്യാതനായി.


മാഹി:ഈസ്റ്റ്‌ പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം വൈഷണവത്തിൽ ഒ വി ജയചന്ദ്രൻ (58)നിര്യാതനായി.

 ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര വൈസ് പ്രസിഡന്റ്‌.

പരേതരായ ഒ വി കണ്ണൻ നായരുടെയും മീനാക്ഷിഅമ്മയുടെയും മകനാണ്.

ഭാര്യ ഷീബ

മക്കൾ വിഷ്ണു, നന്ദകിഷോർ.

സഹോദരങ്ങൾ ശ്യാമള, വിനയചന്ദ്രൻ, പങ്കജാക്ഷി, പ്രേമൻ, സുഭാഷ്.

സംസ്‍കാരം ഇന്ന് വൈകുന്നേരം 7മണിക്ക് വീട്ടുവളപ്പിൽ.

സഞ്ചയനം 22 രാവിലെ 7 മണിക്ക്

capture_1721373308

ആർട്ടിസ്റ്റ് സതീശങ്കറിന്

20 ന് വേൾഡ് റിക്കാർഡ്

സമർപ്പിക്കും

മാഹി: പുതുച്ചേരി സ്കൂൾ ഓഫ് ആർട്സ് മാഹി ശാഖ ഡയറക്ടറും, പ്രമുഖചിത്രകാരിയുമാ

യ കലൈമാമണി സതീ ശങ്കറിന് ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കാർഡ് 20 ന് സമർപ്പിക്കും.

മാഹി വിദ്യാഭ്യാസ മേഖലയിൽ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ചിത്രകലാ അദ്ധ്യാപികയായിരിക്കെ, മൂന്ന് പതിറ്റാണ്ട് മുൻപ് താൻ പഠിപ്പിച്ച ആയിരത്തിലേറെ കുട്ടികളുടെ രേഖാ ചിത്രം വരച്ച് ഇത്രയും കാലം കേട്പാട് കൂടാതെ സൂക്ഷിക്കുകയും മാഹി, കോഴിക്കോട് എന്നിവിടങ്ങളിൽ ഈ പോർട്രൈറ്റുകളുടെ എക്സിബിഷനുകൾ നടത്തുകയും ചെയ്തതിനാണ് ബഹുമതി. 

ചിത്രകലയിൽ മാസ്റ്റർ ബിരുദധാരിണിയായ സതീ ശങ്കർ രാജ്യത്തിനകത്തും വിദേശങ്ങളിലുമായി ഒട്ടേറെ കേമ്പുകളിൽ പങ്കെടുക്കുകയും, ഏകാംഗ പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

ജൂലായ് 20 ന് മാഹി സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക് 

3 മണിക്ക് പുരസ്ക്കാരദാന ചടങ്ങ് പ്രമുഖ ചിത്രകാരനും നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും.

 ഗിന്നസ് റെക്കോർഡ് ഹോൾഡേർഡ് കേരള പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സമർപ്പണം നടത്തും. 

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിക്കും. 

ശിൽപ്പി ഗുരുകുലം ബാബു, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എം. ഹരീന്ദ്രൻ, മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ, ഗ്രന്ഥകാരൻ ഇ.കെ. റഫീഖ് സംസാരിക്കും.


ചിത്രവിവരണം: ആർട്ടിസ്റ്റ് സതീ ശങ്കർ താൻ വരച്ച ശിഷ്യരുടെ രേഖാ പടങ്ങൾക്കൊ\പ്പം

സൈദാർ പള്ളി - ജെടി റോഡ് നവീകരണത്തിന് ഭരണാനുമതിയായി


 തലശ്ശേരി : സൈദാർ പള്ളി മുബാറക്ക് എൽ പി സ്കൂൾ മുതൽ ജഗന്നാഥ ടെംപിൾ റോഡ് വഴി റെയിൽവെ ഗെയിറ്റ് കടന്ന് കണ്ണിച്ചിറ റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് നവീകരണത്തിനും ഇരുവശങ്ങളിലും ഡ്രെയിനേജ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്കും പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചു . പ്രസ്തുത പദ്ധതിക്ക് 85 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചതായും ടെണ്ടർ നടപടികൾ തുടങ്ങിയതായും കാലവർഷം കഴിഞ്ഞാൽ പണി .തുടങ്ങാനാവുമെന്നും പി ഡബ്ളു ഡി അധികൃതർ അറിയിച്ചു. ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ നവകേരള സദസ്സിൽ വാർഡ് കൗൺസിലറും നഗരസഭാ സ്ഥിരം സമിതി ചെയർമാനുമായ എൻ. രേഷ്മ ഈ ആവശ്യം മുൻനിർത്തി മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പുമന്ത്രിക്കും നിവേദനം നൽകിയിരുന്നു ' നിവേദനം ബന്ധപ്പെട്ട വകുപ്പിനു കൈമാറിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഏറെ പ്രധാനപ്പെട്ടതും വാഹനത്തിരക്കേറിയതുമായ റോഡാണിത്.

ad-(2)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

capture_1721374394

കത്തനാർ സിനിമ

ചിത്രീകരണം

പൂർത്തിയാകുന്നു


ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ വൻ ബജറ്റിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ കത്തനാർ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.

ദേശീയഅവാർഡ് ജേതാവായ റോജിൻതോമസ് സംവിധാനം ചെയ്യുന്ന കത്തനാരിൽ, ഹോളിവുഡ് താരങ്ങളും സാങ്കേതികപ്രവർത്തകരും അണിനിരക്കുന്നുണ്ട്.

നിരവധി ഭാഷകളിലായി വരുന്ന ഈ ശ്രദ്ധേയ സിനിമയിൽ ദേശീയ/ സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ കത്തനാർ

ആകുന്നു.

പദ്മരാജന്റെ ഞാൻ ഗന്ധർവൻ, മഹാഭാരതത്തിലെ ശ്രീകൃഷ്ണൻതുടങ്ങിയ കഥാപാത്രങ്ങൾ പകർന്നാട്ടം നടത്തിയ നിധീഷ് ഭരധാജ് കത്തനാരിൽ എത്തുന്നു. ബാവ എന്ന ശ്രദ്ധേയമായ കഥാ പാത്രമായി പ്രശസ്ത താരം സുശീൽ കുമാർ തിരുവങ്ങാടും രംഗത്തെത്തും. 


ചിത്ര വിവരണം: സുശീൽ കുമാർ തിരുവങ്ങാട്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല
Thankachan Vaidyar 2