.വ ഗാഡ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം.

.വ ഗാഡ് കമ്പനിയെ  കരിമ്പട്ടികയിൽ  ഉൾപ്പെടുത്തണം.
.വ ഗാഡ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം.
Share  
2024 Jul 06, 09:42 PM
VASTHU
MANNAN

വ ഗാഡ് കമ്പനിയെ

കരിമ്പട്ടികയിൽ

ഉൾപ്പെടുത്തണം.

അഴിയൂർ : അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാത നിർമ്മാണത്തിന് കരാർ ലഭിച്ച വഗാഡ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മുക്കാളിയിൽ ചേർന്ന സമരസമിതി അധികൃതരോട വശ്യപ്പെട്ടു. വർഷങ്ങളായി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരുവിധ വിലയും കൽപ്പിക്കാതെ നിർമ്മാണവുമായി മുന്നോട്ട് പോകുന്ന കരാർ കമ്പനിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

വിദഗ്ദരല്ലാത്ത എഞ്ചിനിയർമാരെ വെച്ച് നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി ചോമ്പാല എൽ.പി സ്കൂളിന് സമീപമുള്ള മൂന്ന് വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഇതിൽ വയോധികയായ വൈദ്യ രവിടലില. ബന്ധുവീട്ടിൽ താമസം മാറിയിരിക്കയാണ്. സെൻട്രൽ മുക്കാളി അടി പാതയിലൂടെ യാത്ര ദുഷ്കരമായിട്ട് വർഷങ്ങളോളമായിട്ടും ഇതുവരെ പരിഹാരം കാണാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

ഈ പരിസരത്ത് നിന്നും അമിതമായി മണ്ണെടുത്തതിനാൽ നേഷണൽ ഹൈവേ അപക കാവസ്ഥയിലുമാണ്. ഇത്തരം പ്രവർത്തനങ്ങ പരിംശാധിക്കേണ്ട ഹൈവേ അതോറിറ്റി തികഞ്ഞ നിസ്സംഗതയിലുമാണ്. എത്രയും പെട്ടന്ന് പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കുമുണ്ടാകുന്ന കടുത്ത പ്രയാസങ്ങൾ പരിഹരിക്കാൻ ഉത്തരവാദപ്പെട്ട അധികാരികൾ തയ്യാറകണമെന്നും കമ്മിറ്റി ചൂണ്ടികാട്ടി.

പി.പി.ശ്രീധരൻ അദ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.ജയകുമാർ , പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത്, ഹാരിസ് മുക്കാളി, ഏ.ടി. ശ്രീധരൻ ,കെ.പി. വിജയൻ , കെ.പി.ഗോവിന്ദൻ , പാറേമ്മൽ പ്രകാശൻ , ടി.പി. ജയപ്രകാശ്, കൈപ്പാട്ടിൽ ശ്രീധരൻ , നസീർ വീരോളി , ബാബു ഹരിപ്രസാദ്, ടി.സി. തിലകൻ , പി.പി.ഭാസ്കരൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2