അധ്യാപകർ തിരുത്തൽ ശക്തികൾ മാത്രമല്ല ; സ്വയം തിരുത്തുന്നവരു മായിരിക്കണം . ആരും പൂർണ്ണരല്ല :ജസ്റ്റിസ് കമാൽ പാഷ

അധ്യാപകർ തിരുത്തൽ ശക്തികൾ മാത്രമല്ല ; സ്വയം തിരുത്തുന്നവരു മായിരിക്കണം . ആരും പൂർണ്ണരല്ല :ജസ്റ്റിസ് കമാൽ പാഷ
അധ്യാപകർ തിരുത്തൽ ശക്തികൾ മാത്രമല്ല ; സ്വയം തിരുത്തുന്നവരു മായിരിക്കണം . ആരും പൂർണ്ണരല്ല :ജസ്റ്റിസ് കമാൽ പാഷ
Share  
2024 Jul 05, 12:51 AM
VASTHU
MANNAN
laureal

അധ്യാപകർ തിരുത്തൽ ശക്തികൾ മാത്രമല്ല

സ്വയം തിരുത്തുന്നവരു മായിരിക്കണം !

ആരും പൂർണ്ണരല്ല : ജസ്റ്റിസ് കമാൽ പാഷ

 '

ദേവകിയമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജിലെ റോസാ ആൽബ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിലെ അന്ധകാര മകറ്റുന്നവൻ സ്വയം വെളിച്ചം ആണെന്ന് തിരിച്ചറിയുമ്പോഴേ പൂർണ്ണത ഉണ്ടാവുന്നുള്ളൂ.

ഇന്ന് വീട്ടിൽ നിന്നും അകറ്റപ്പെടുന്ന വിദ്യാർത്ഥികളെ ചേർത്തു പിടിക്കേണ്ട വലിയ ഉത്തരവാദിത്വം കൂടി അധ്യാപകർക്കുണ്ട് എന്ന് കോളേജിലെ അധ്യാപക വിദ്യാർത്ഥികളെഅദ്ദേഹം ഓർമിപ്പിച്ചു.


അധ്യാപകന്മാരായിക്കോട്ടെ അധ്യാപികമാരായിക്കൊള്ളട്ടെ തന്റെ ക്ലാസ് മുറിയിലെ കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കാണാൻ സാധിച്ചില്ലെങ്കിൽ അന്ന് പഠിപ്പിക്കുന്നവർ ആ വിദ്യാലയത്തിന്റെ പടിയിറങ്ങണം എന്ന് നിത്യ ചൈതന്യയുടെ വാക്കുകൾ ഉദ്ധരിച്ച് മുഖ്യപ്രഭാഷണം നടത്തിയ ദേവകിയമ്മ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ശ്രീ എം നാരായണൻ അധ്യാപകരാകാൻ പോകുന്ന വിദ്യാർത്ഥികളെ ഓർമിപ്പിച്ചു .


വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ശ്രീ ജിഷ്ണു എസ് അധ്യക്ഷത വഹിച്ച ചടങ്ങിന് യു .യു. സി.സരോദ് ചങ്ങാടത്ത് സ്വാഗതം പറഞ്ഞു ..കോളേജിന്റെ വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ ഡോക്ടർ കെ പി അനിൽകുമാർ അവതരിപ്പിച്ചു.

ശേഷം വിദ്യാർത്ഥി യൂണിയൻ റിപ്പോർട്ട് സെക്രട്ടറി ആതിര ചന്ദ്രശേഖർ അവതരിപ്പിച്ചു .വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജസ്റ്റിസ് കമാൽ പാഷ ഉപഹാരങ്ങൾ നൽകി ആദരിച്ചു .

അദ്ദേഹത്തിൻറെ അനുഭവ പാഠങ്ങൾ, വിലയേറിയ വാക്കുകൾ വിദ്യാർത്ഥികൾക്ക് നല്ല ദിശാബോധം നൽകിയതിന്റെ ആദര സൂചകമായി കമാൽ പാഷയ്ക്ക് ശ്രീ എം നാരായണൻ ഉപഹാരം നൽകി ആദരിച്ചു .


കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ അശോകൻ നൊച്ചാട്, മുൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഹരികുമാർ, വിദ്യാർത്ഥി യൂണിയൻ അഡ്വൈസറും കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ ശ്രീമതി ബിനി കുമാരി, ദേവകിയമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപിക മിനി ഭായ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


വിദ്യാർത്ഥി യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി മിൻഷാദ് റഹ്മാൻ നന്ദി പറഞ്ഞു . തുടർന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളിൽ അരങ്ങേറി.

cov123

ചിത്രവിവരണം : ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ചുനോക്കിയാലും 


https://online.fliphtml5.com/wzbyl/fpyd/

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല
Thankachan Vaidyar 2