ലോകം വാർദ്ധക്യത്തിലേക്കോ:ടി .ഷാഹുൽ ഹമീദ്

ലോകം വാർദ്ധക്യത്തിലേക്കോ:ടി .ഷാഹുൽ ഹമീദ്
ലോകം വാർദ്ധക്യത്തിലേക്കോ:ടി .ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2024 Jun 10, 01:00 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

" യൗവനത്തിൽ ചെലവാക്കുന്ന

അധിക തുകയാണ് വാർദ്ധക്യം"

 ജെ.ബി. പ്രിസ്റ്റലി

 മരണം പോലെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് വാർദ്ധക്യം.

മനുഷ്യരുടെ ആയുർദൈർഘ്യത്തോട് അടുത്തുള്ളതോ അതിനെ മറികടക്കുന്നതോ ആയ പ്രായങ്ങളെയാണ് വാർദ്ധക്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

മനുഷ്യജീവിത ചക്രത്തിന്റെ അവസാനമാണ് വാർദ്ധക്യം.

ആഗോള പ്രതിഭാസമായ വാർദ്ധക്യം ഒരു വലിയ വെല്ലുവിളിയായി ലോകരാജ്യങ്ങൾക്ക് മുമ്പിൽ മാറിയിരിക്കുന്നു.

ഐക്യരാഷ്ട്ര സഭയുടെ 2023ലെ ലോക സാമൂഹ്യ റിപ്പോർട്ടിൽ മുമ്പുള്ള കാലഘട്ടത്തേക്കാൾ കൂടുതൽ കാലം വർത്തമാനകാലത്ത് ജനങ്ങൾ ജീവിക്കുന്നു എന്ന് കണ്ടെത്തുന്നുണ്ട്.

വാർദ്ധക്യം നിശ്ചിത ജൈവീക കാലഘട്ടമാണ്, യുവത്വത്തിനും മദ്ധ്യ വയസ്സിനുശേഷമുള്ള ജീവിത കാലഘട്ടമാണ് വാർദ്ധക്യം. ഏത് പ്രായത്തിലാണ് വാർദ്ധക്യം എന്നത് നിർവ്വചിക്കാൻ സാധിക്കുകയില്ല,എന്നാൽ 65 വയസ്സ് കഴിഞ്ഞാൽ വാർദ്ധക്യം ആരംഭിക്കും എന്ന് കണക്കാക്കപ്പെടുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ വാർദ്ധക്യം 55 വയസ്സിൽ തന്നെ ആരംഭിക്കുന്നു.

ആയുർദൈർഘ്യം 80 വയസ്സോട് അടുക്കുമ്പോൾ വർദ്ധക്യത്തിന്റെ നിർവചനങ്ങൾ മാറിമറിയുന്നു.

മനുഷ്യന്റെ പരമാവധി ആയുസ്സ് 115 വയസ്സാണ്.

സ്വാർത്ഥതയും വെറുപ്പും വിദ്വേഷവും നിറഞ്ഞ വർത്തമാനകാലത്ത് സമൂഹത്തിൽ വാർദ്ധക്യം എന്ന മനുഷ്യാവസ്ഥ ശാപമായി മാറുന്ന ഒട്ടേറെ സന്ദർഭങ്ങൾ നമ്മുടെ മുമ്പിൽ കാണുന്നു.


 വയോജനങ്ങൾ വർദ്ധിക്കുന്നോ :-


 ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ 2015 മുതൽ 2050 വരെയുള്ള കാലത്ത് ലോകത്ത് 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം ഇരട്ടിയാകും.

ഇന്ന് ലോകത്ത് 65 വയസ്സ് കഴിഞ്ഞവർ 70 കോടിയിലധികം ഉണ്ട്.

1990ല്‍ ലോകത്ത് 65 വയസ്സുകാർ 6% ആണ് ഉണ്ടായിരുന്നതെങ്കിൽ 2019 ൽ അത് 9% ആയി വർദ്ധിച്ചു 2050ൽ അത് 150 കോടി അതായത് ജനസംഖ്യയുടെ 16 % ആയി വർദ്ധിക്കും എന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ ജനസംഖ്യയിലെ ആറിലൊന്നും 65 വയസ്സ് കഴിഞ്ഞവരാണ്, 2020 നേ ക്കാൾ 80 വയസ്സു കഴിഞ്ഞവരുടെ എണ്ണം 2050 ആകുമ്പോൾ മൂന്നു മടങ്ങ് വർദ്ധിച്ച്‌ 150 കോടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 ജപ്പാനിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം ജനസംഖ്യയുടെ 30%ആണ് ഇത് 2050 ൽ 40% ആകുമെന്ന് പ്രതീക്ഷിക്കുന്നു,

ഇറ്റലിയിൽ 24.1%, ഫിൻലാന്റിൽ 23.3%, പോർച്ചുഗലിൽ 22.9 %, ഗ്രീസിൽ 22. 8%, ജർമ്മനിയിൽ 22. 4% ബള്‍ഗേറിയയിൽ 22. 4% വും വയോജനങ്ങൾ ഉണ്ട്. ഹംഗറി, സ്വീഡൻ എന്നി രാജ്യങ്ങളിൽ ഇത് 20 % വും,കാനഡയിൽ 18%, അമേരിക്കയിൽ 16 % ചൈനയിൽ 12% വയോജനങ്ങൾ ഉണ്ട്.

100 വയസ്സ് കഴിഞ്ഞവർ ലോകത്ത് 573000 ഉണ്ട് എന്നാണ് കണക്ക് സൂചിപ്പിക്കുന്നത് ഇതിൽ 97000 പേരും അമേരിക്കയിലും ജപ്പാനിൽ 79000 പേരുംജീവിക്കുന്നു.ഫ്രാൻസ്, ഇറ്റലി,സ്പെയിൻ എന്നീ രാജ്യങ്ങളിൽ100 വയസ്സു കഴിഞ്ഞവർ ജനസംഖ്യയിലെ0. 03% ആണ്.2050 ആകുമ്പോഴേക്കും ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ ജനസംഖ്യയിൽ 40% വൃദ്ധജനങ്ങൾ ആവും ഉണ്ടാകുക.

117 വയസ്സുമായി ജീവിക്കുന്ന ജപ്പാൻ കാരനായ KaneTanake ആണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ. 112 വയസ്സുള്ള സ്പെയിൻ കാരിയായ Saturnine de la Fuentc ആണ് ഏറ്റവും പ്രായമുള്ള വനിത. 1950 ൽ ലോകത്ത് ആയിരം പേരിൽ 37 കുട്ടികൾ ജനിക്കുമ്പോൾ 2022 ൽ അത് 17 ആയി കുറഞ്ഞു ജനന നിരക്കിൽ 50% കുറവ് രേഖപ്പെടുത്തിയതും, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ നിലവിൽ വന്നതും ലോകത്ത് വാർദ്ധക്യമുള്ള ജനങ്ങൾ കൂടാനുള്ള കാരണങ്ങളാണ് .

നിലവിൽ ലോകത്ത് 17 രാജ്യങ്ങളിൽ അഞ്ചിൽഒന്ന് ജനസംഖ്യയും വയോജനങ്ങളാണ്.195 രാജ്യങ്ങളിൽ 183 ലും ജനന നിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് )TFR റേറ്റ് കുറവാണ്.

 60 മുതൽ 69 വയസ്സ് വരെ യുവ വൃദ്ധരും, 70 മുതൽ 79 വരെ മദ്ധ്യ വൃദ്ധരും 80 വയസ്സിനുശേഷം പടു വൃദ്ധരും എന്നാണ് അറിയപ്പെടുന്നത്. ബാലം, കൗമാരം, യൗവനം എന്നിങ്ങനെ മൂന്നു പ്രധാന ജീവിതഘട്ടങ്ങൾക്ക് ശേഷം ജീവിതത്തിന്റെ സായാഹ്ന ഘട്ടമായ വാർദ്ധക്യത്തിൽ ഉള്ളവരുടെ എണ്ണം 12 മുതൽ 22% വരെ സമീപഭാവിയിൽ ലോകത്ത് വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ജനസംഖ്യാ വിഭജനം യൂറോപ്പ്,വടക്കൻ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കിഴക്കൻ- തെക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രകടമാണ്. വൃദ്ധന്മാരുടെ ജനസംഖ്യ വർദ്ധിക്കുന്നത് വിജയഗാഥയാണ് എന്ന് ഐക്യരാഷ്ട്രസഭാ വിവക്ഷിക്കുന്നുണ്ടെങ്കിലും പക്ഷേ ഇത് ലോകരാജ്യങ്ങൾക്കു മുമ്പിൽ വലിയ വെല്ലുവിളി ഉയർത്തുന്നതാണെന്ന് വർത്തമാന കാര്യങ്ങൾ വിശകലനം ചെയ്താൽ മനസ്സിലാകുന്നതാണ്. 2050 ആകുമ്പോഴേക്കും ആയുർദൈർഘ്യം ലോകത്ത് 77.2 വയസ്സ് ആകുംമെന്നാണ് പ്രതീക്ഷിക്കുന്നത്.


 വൃദ്ധന്മാരുടെ അവസ്ഥ:-


 വാർദ്ധക്യം ബാധിച്ചാൽ വിട്ടുമാറാത്ത രോഗങ്ങൾ പിടികൂടുന്നു,മൂന്നിലൊന്ന് വൃദ്ധന്മാർക്കും വിഷാദരോഗങ്ങൾ ഉണ്ടാകുന്നു.50% ന്റെയും മുടികൊഴിയും,കേൾവി 50 % നും നഷ്ടപ്പെടും 32% പേർക്കും ജീവിത സംതൃപ്തി ലഭിക്കുന്നില്ല,18 % വയോജനങ്ങൾക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് കവറേജ് ലഭിക്കുന്നുള്ളു.

വിവിധ ആനുകൂല്യങ്ങളെ പറ്റി 28% ന് മാത്രമേ അറിയുകയുള്ളൂ,70% വയോജനങ്ങളും മറ്റുള്ളവരുടെ ആശ്രയത്തിൽ ജീവിക്കുന്നു.

 വിഷാദരോഗം വയോജനങ്ങളുടെ കൂടപ്പിറപ്പാകുന്നു, വാർദ്ധക്യത്തിന്റെ ഉത്പന്നമായി ഹൃദയസ്തംഭനവും, പക്ഷാഘാതവും കടന്നുവരുന്നു, വാർദ്ധക്യത്തിന്റെ വലിയ വെല്ലുവിളിയായി ഒറ്റപ്പെടൽ അനുഭവപ്പെടുന്നു, സ്വന്തം ബന്ധുക്കളിൽ നിന്നുള്ള പ്രയാസകരമായ ചുറ്റുപാടും നേരിടേണ്ടിവരുന്നു.

വൃദ്ധരിൽ ഗ്രാമീണ മേഖലയിൽ 10% തിനും നഗരമേഖലകളിൽ 11% നും മാത്രമേ സാമ്പത്തിക ഭദ്രതയുള്ളൂ. 9% സ്ത്രീകളും 6 % പുരുഷന്മാരും ഒറ്റക്കാണ് താമസിക്കുന്നത്.

5% തിന് കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു, 60 വയസ്സ് കഴിഞ്ഞവരിൽ 34 % മാത്രമേ ജോലി ചെയ്യുന്നുള്ളൂ. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ലോകത്തിലെ വൃദ്ധരിൽ 6.8 % പറ്റിക്കപ്പെടുന്നു, വാർദ്ധക്യത്തിന്റെ സവിശേഷതകളായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ വലിയ രീതിയിൽ വയോജനങ്ങളെ അലട്ടുന്നു,ഒരേ പ്രായത്തിലുള്ള ആളുകൾക്കിടയിൽ പോലും വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വ്യത്യസ്തമാണ്.

വാർദ്ധക്യത്തിന്റെ അടിസ്ഥാന അടയാളം "പെരുമാറ്റത്തിൽ മന്ദത" ആണ്.

അസ്ഥികൾ ദ്രവിച്ചും ചുരുങ്ങിയും ശാരീരികമായ പ്രശ്നങ്ങൾ വൃദ്ധന്മാർ നേരിടുന്നു, 80 വയസ്സ് കഴിഞ്ഞാൽ ഉയരം കുറയും വിട്ടുമാറാത്ത രോഗാവസ്ഥകൾ ഒന്നിച്ചു തന്നെ ഉണ്ടാകും 34 % നും രക്തസമ്മർദ്ദവും 58% ത്തിന് സന്ധിവാതവും 32% തിന് ഹൃദയസംബന്ധമായ രോഗവും, 40 %തിന് ദഹന വ്യവസ്ഥകൾക്ക് പ്രശ്നങ്ങളും നേരിടുന്നു. നടത്തത്തിലും ഉറക്കത്തിലുമുള്ള വീഴ്ച വാർദ്ധക്യ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കുന്നതാണ്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ കുറയൽ,കാര്യക്ഷമത ഇല്ലായ്മ, വൈകല്യങ്ങൾ എന്നിങ്ങനെയുള്ളത് ഇടയ്ക്കിടെ കടന്നു വരും.

 ജാഗ്രതയാണ് വാർദ്ധക്യത്തെ സമ്പന്നമാക്കുന്നത്.15 % പേർക്കും മാനസിക വൈകല്യങ്ങൾ ബാധിക്കുന്നു, മാനസികവും വൈകാരികമായി കഴിവ് കുറയുന്നത് വാർദ്ധക്യത്തെ ബാധിച്ചേക്കാം.

ഓർമ്മക്കുറവ് എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും, പ്രായമുള്ളവരുടെ വരുമാനത്തിന്റെ മൂന്നിൽ ഒന്നും മരുന്നിനു വേണ്ടി ചെലവഴിക്കേണ്ടി വരുന്നു. ചികിത്സക്കായി ഒരു വർഷം 6363 രൂപ വരെ ചെലവഴിക്കേണ്ടി വരും. 80 % താഴ്ന്ന വരുമാനം ലഭിക്കുന്ന വൃദ്ധന്മാർക്ക് ഇത് ഒരു വലിയ വെല്ലുവിളിയാണ്.


 വാർദ്ധക്യം എങ്ങനെ സന്തോഷകരമാക്കാം:-



  യൗവനത്തിൽ സമ്പാദിച്ചതും നേടിയെടുത്തതുമായത് അനുഭവിക്കുന്ന കാലഘട്ടമാണ് വാർദ്ധക്യം, കുന്നിൻ പുറത്ത് കയറിയ ഒരു അനുഭൂതിയാണ് ലഭിക്കുന്നത്

. വാർദ്ധക്യത്തിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ യൗവന കാലഘട്ടത്തിൽ ജീവിതം ചിട്ടപ്പെടുത്തിയാൽ വാർദ്ധക്യം സന്തോഷകരവും ആശ്വാസകരവുമാവും, യൗവന കാലഘട്ടത്തിൽ ലഭിച്ച

 പ്രോത്സാഹനം വാർദ്ധക്യകാലത്തിൽ ലഭിക്കില്ല എന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.

എന്ത് ചെയ്താലും അതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ചുറ്റുവട്ടത്ത് നിന്നും ഉണ്ടാവുക അത് മുൻകൂട്ടി മനസ്സിലാക്കി നമ്മുടെ ഓരോ പ്രവർത്തനത്തിലും സ്വയം പ്രോത്സാഹനം ഉണ്ടാകുന്ന രീതിയിലുള്ള കാര്യങ്ങൾ ക്രമപ്പെടുത്തണം.

 നമുക്കുവേണ്ടി ജീവിക്കണം ശരീരം ശ്രദ്ധിക്കണം രാവിലെയുള്ള നടത്തം, പ്രഭാത കർത്തവ്യങ്ങൾ, ആവശ്യാനുസരണം കുടി വെള്ളം കുടിക്കൽ എന്നിവ ചിട്ടയോടു കൂടി ചെയ്യണം.

പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാൻ കഴിയുന്ന എല്ലാ അവസരങ്ങളും സന്ദർഭോചിതമായി ഉപയോഗിക്കണം. പല്ല്, മുടി,തൊലി എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണം, ഉറക്കം കൃത്യമാക്കണം.

 മനസ്സിന് സന്തോഷം ലഭിക്കുന്ന ജീവിതത്തെയും ശരീരത്തെയും ബുദ്ധിമുട്ടിക്കാത്ത എല്ലാം കാര്യങ്ങളും കൃത്യമായി ചെയ്യണം. മറ്റുള്ളവർക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്നതിനേക്കാൾ സ്വയം സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സമ്പന്നമാക്കണം.

 സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം, എല്ലാ സമ്പത്തും വരുമാനവും മറ്റുള്ളവർക്ക് നൽകുന്ന സമ്പ്രദായകരീതി പൂർണമായും ഒഴിവാക്കണം. ഡയറി എഴുതുന്നത് ശീലമാക്കണം.

 ബന്ധങ്ങൾ കുറഞ്ഞുവരും മക്കൾ മറ്റു ബന്ധുമിത്രാദികളുടെ വരവും ഫോൺവിളികളും കുറയും അതുകൊണ്ട് പുറത്തേക്കുള്ള വിളികൾ ഔട്ട് ഗോയിങ് കോൾസ് കൂട്ടണം.

 തലച്ചോറ്, ഞരമ്പ് സിസ്റ്റം എന്നിവ കൃത്യമായി സൂക്ഷിക്കുന്നതിന് എഴുത്ത്, പുസ്തകങ്ങൾ വായന എന്നിവ വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.

 ജീവിതത്തിൽ ഉണ്ടാകുന്ന പ്രത്യേക ഭാവങ്ങൾ ദേഷ്യം അടക്കമുള്ള കാര്യങ്ങൾ സ്വയം നിയന്ത്രിക്കണം, ശരീരത്തിൽ കോർട്ടിസോൾ ഹോർമോൺ അധികമായി ഉത്പാദിപ്പിക്കുന്നത് തടയാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണം.


 ഇന്ത്യയുടെ അവസ്ഥ:-


 ഇന്ത്യയിൽ പ്രതിവർഷം ജനനിരക്ക് 0.8% കുറയുന്നു,15 മുതൽ 64 വയസ്സ് വരെയുള്ള ജനസംഖ്യ 2% കൂടുകയും ചെയ്യുന്നു. 1950 ഇന്ത്യയുടെ ആയുർദൈർഘ്യം 35.8 വയസ്സായിരുന്നു നിലവിൽ 70 വയസ്സാണ്, സ്ത്രീകളുടേത് 73.16 വയസ്സും. നിലവിൽ 60 വയസ്സ് കഴിഞ്ഞപ്പോൾ 6% ആണ് ഇത് 2031 ആകുമ്പോൾ 13.2% ആയി വർദ്ധിക്കും, ഇന്ത്യയിൽ 10.4 കോടി ജനങ്ങൾ വൃദ്ധന്മാർ ആയിട്ടുണ്ട്.

 1961 ഇന്ത്യയിൽ 5.6% വൃദ്ധന്മാർ ഉണ്ടായിരുന്നതെങ്കിൽ  2050 ആകുമ്പോൾ അത് 20% ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു. 1950ൽ ഇന്ത്യയുടെ ജനന നിരക്ക് ( പ്രത്യുൽപാദന നിരക്ക് ) 5.9 ശതമാനം ആണെങ്കിൽ നിലവിൽ 2 ന് താഴെയാണ്. ഇന്ത്യയുടെ ഭരണഘടനയിലെ 41,46 അനുച്ഛേദം വയോജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.


കേന്ദ്ര-സംസ്ഥാന അധികാരങ്ങളെ കുറിച്ച്‌ പറയുന്ന ഏഴാം ഷെഡ്യൂളിൽ സംസ്ഥാന വിഷയങ്ങളിലാണ് വയോജനങ്ങളുടെ പ്രശ്നങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്.

 സിആർപിസി 125,2007 ലെ മെയിന്റനൻസ് & വെൽഫെയർ ഓഫ് പാരൻട്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്,ടോൾഫ്രീ നമ്പർ ആയ 14567,വയോജന ക്ലബ്ബുകളും വൃദ്ധന്മാർക്ക് വേണ്ടിയിട്ടുള്ള പ്രധാന പ്രവർത്തനങ്ങളാണ്. 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ ലോകത്ത് ആകെയുള്ള വൃദ്ധന്മാരുടെ 17 % ഇന്ത്യയിൽ ആയിരിക്കും എന്നതിനാൽ വയോജന കമ്മീഷൻ നിലവിൽ വരേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധന്മാർ ഉള്ളത് കേരളത്തിലാണ് 16.5%, തമിഴ്നാട്ടിൽ 13. 6%, ഹിമാചൽ പ്രദേശിൽ 13.1% പഞ്ചാബിൽ 12.6%, ആന്ധ്രയിൽ 12 4% ഉത്തർപ്രദേശിൽ 8.1%, ബീഹാറിൽ 7.7%, ആസാമിൽ 8.2%വും ആണ് വയോജനങ്ങൾ ഉള്ളത്.


 പരിഹാര നിർദ്ദേശങ്ങൾ:-


 പ്രായമായവരുടെ പ്രാഥമികമായി ആവശ്യങ്ങൾ മനസ്സിലാക്കി തീരുമാനത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തി സഞ്ചാര സ്വാതന്ത്ര്യം യഥേഷ്ടം നൽകി ധാർമികതയും മാനുഷികവുമായി മൂല്യങ്ങൾ മുറുകെപ്പിടിച്ച് ബന്ധങ്ങൾ ഊഷ്മളപ്പെടുത്തി ഒരു സാമൂഹിക വ്യവസ്ഥിതി ഉണ്ടാക്കുകയാണെങ്കിൽ വൃദ്ധന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ്.

" ഇന്ന് ചെയ്യുന്ന കാര്യങ്ങളാണ് ഭാവി നിർണയിക്കുന്നത് "എന്ന മഹാത്മാഗാന്ധിയുടെ സന്ദേശം മുറുകെ പിടിച്ചു കൊണ്ട് സാമ്പത്തിക പ്രതിരോധശേഷി വൃദ്ധന്മാർക്കുണ്ടാക്കേണ്ടതായിട്ടുണ്ട് .

നിലവിൽ മൂന്നിൽ ഒന്നിന് മാത്രമേ സാമ്പത്തിക ഭദ്രതയുള്ളൂ,സർക്കാർ ഇക്കാര്യത്തിൽ പ്രത്യേക സാമ്പത്തിക ഭദ്രത പരിപാടി ഉണ്ടാക്കുവാൻ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.


'ആരോഗ്യം' വലിയ വെല്ലുവിളിയാകുന്ന ഘട്ടത്തിൽ സമഗ്രാരോഗ്യ പദ്ധതി വയോജനങ്ങൾക്കായി ഉണ്ടാക്കുകയും വയോജന ആരോഗ്യ നയം രൂപപ്പെടുത്തുകയും വയോജനങ്ങൾക്കായി പ്രത്യേക ആരോഗ്യ കാർഡ് സംവിധാനം ഉണ്ടാക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.

പ്രത്യേക കഴിവും വിജ്ഞാനാനുഭവവും കൈമുതലാക്കിയ വയോജനങ്ങളുടെ അനുഭവസമ്പത്ത് യുവതലമുറക്ക് കൈമാറുന്നതിന് നോളജ് മിഷൻ രൂപീകരിക്കേണ്ടതായിട്ടുണ്ട്.

വയോജനങ്ങൾക്കായി പ്രത്യേക സ്കിൽ മിഷൻ രൂപീകരിച്ചാൽ വൈദഗ്ധ്യം വളർത്തുന്നതിന് ഉപകാരപ്രദമാകും. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമൂഹ്യ വ്യവസ്ഥിതിയുമായി ചേർന്നുനിൽക്കുന്ന ഒരു അത്യാധുനിക പരിഹാര സംവിധാനം ഉണ്ടാക്കേണ്ടതായിട്ടുണ്ട്.

വയോജന മേഖലയിൽ ഉണ്ടായിട്ടുള്ള അസമത്വത്തിന് പരിഹാരം കാണുന്നതിനുള്ള ഇടപെടൽ ഉണ്ടാവണം. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അനുഭവസമ്പത്തും ഉജ്വലമായ കാഴ്ചപ്പാടും  പുതുതലമുറകൾക്കു മനസ്സിലാക്കുന്നതിന് തലമുറ സംഗമങ്ങൾ സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്.


 ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള ഓർമ്മ നഷ്ടപ്പെടുന്നത് തടയാനുള്ള പുതിയ മരുന്ന് കണ്ടുപിടിച്ചത് വയോജനങ്ങളെ സംബന്ധിച്ചിടത്തോളം സമാശ്വാസം നൽകുന്നു.


 60 വയസ്സായപ്പോൾ ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തോട് പറഞ്ഞത് "പരാജയപ്പെടുന്നതിന് എനിക്ക് ദുഃഖമില്ല പക്ഷേ ശ്രമിച്ചു നോക്കിയില്ല എന്ന കുറ്റബോധം എന്നെ വേദനിപ്പിക്കുന്നു" എന്ന വാക്യം 60 വയസ്സ് കഴിഞ്ഞ ലോകത്തെ ജനവിഭാഗങ്ങൾ ഏറ്റെടുത്തു കഴിഞ്ഞാൽ ജീവിതം സന്തോഷകരമാകും.  

ലോകത്തെ പ്രധാനപ്പെട്ട അധികാര കേന്ദ്രങ്ങളിലുള്ള അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രായം 82 വയസ്സാണ്,ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തുള്ള വിവിധ നേതാക്കളായ പ്രകാശ് സിംഗ് ബാദലിന് 94 വയസ്സും,വിഎസ് അച്യുതാനന്ദന് 93 വയസ്സും, മൻമോഹൻസിംഗിനും ലാൽ കൃഷ്ണ അദ്ധ്വാനിക്കും പ്രായം 90ന് മുകളിലാണ്.ക്യൂൻ എലിസബത്ത് 96 വയസ്സിലാണ് മരിച്ചത് അവരുടെ അവസാനകാലത്തും ആരോഗ്യവും കൃത്യമായി സംരക്ഷിച്ചു പോയതിനെ കുറിച്ചുള്ള വാർത്തകൾ നമ്മളെല്ലാവരും വായിച്ചതാണ്. 65 വയസ്സ് കഴിഞ്ഞവരാണ് ലോകത്തെ അധികാര കേന്ദ്രങ്ങളിലെ ബഹുഭൂരിഭാഗവും അടക്കിവാഴുന്നത് എന്നത് ഓർക്കേണ്ടതായിട്ടുണ്ട്.

" പൂർണ്ണത തേടുന്നവർക്ക് സംതൃപ്തി വിധിച്ചിട്ടില്ല" എന്ന ടോൾസ്റ്റോയിയുടെ ആപ്തവാക്യം ഉൾക്കൊണ്ട് ഡിജിറ്റൽ വിഭജനം കുറക്കുന്നതിന് അറിയാവുന്ന കാര്യങ്ങൾ സ്വായത്തമാക്കുവാൻ വയോജനങ്ങൾ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.

"എനിക്കു മരിച്ചാലും ജീവിക്കണമെന്ന" ആൻഫ്രാങ്കിന്റെ വാക്കുകൾ നെഞ്ചിലേറ്റേണ്ടതാ യിട്ടുണ്ട് ഓരോ നിമിഷവും ജീവിതത്തിൽ സന്തോഷം കണ്ടെത്തി പ്രതിദിനം 7000 സ്റ്റെപ്പ് നടത്തം കൃത്യമായി നടക്കാൻ ശ്രമിക്കണം. "അടുത്തുള്ളവരെ കണ്ടെത്താൻ ചിലപ്പോൾ ഒരുപാട് സഞ്ചരിക്കേണ്ടി വരുമെന്ന "പൗലോ കൗലോയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളണം.

ജപ്പാനിലെ ഒക്കിനോവോ ഗ്രാമത്തിൽ നൂറു വയസ്സു കഴിഞ്ഞവർ 23% ആണ് അവരുടെ 30% വയറും കാലിയാണ് എന്ന കാര്യം ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്.

 വയോജനങ്ങൾ ജീവിതത്തിൽ PLEASE എന്ന തത്വം ഉൾക്കൊള്ളണം.


PL - എന്ന് പറഞ്ഞാൽ രോഗമില്ലാത്ത

 ശാരീരിക അവസ്ഥ

E -എന്ന് പറഞ്ഞാൽ ഭക്ഷണം സംബന്ധിച്ച് ബാലൻസ് ഭക്ഷണം

A- മദ്യം, മയക്കുമരുന്ന് ശരീരത്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കൽ

അവോയ്ഡ് മോഡേൺ സിസ്റ്റം

S -ഉറക്കം കൃത്യമായി ഉറക്കം സ്ലീപ്‌

 E -എക്സൈസ് പ്രതിദിനം

എഴുപതിനായിരം സ്റ്റെപ്പ് എങ്കിലും നടക്കുക എന്നത് ജീവിതത്തിൽ ശീലമാക്കുക.

" ലോകത്ത് ഒന്നും സ്ഥിരമല്ല നമ്മുടെ പ്രശ്നങ്ങൾ പോലും "എന്ന ചാർലി ചാപ്ലിന്റെ വാക്കുകൾ വയോജനങ്ങളുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്,വിവിധ പ്രദേശങ്ങളിലും രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പ്രശ്നങ്ങളാണ് വയോജനങ്ങൾ നേരിടുന്നത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാദേശികമായിട്ടുള്ള സംവിധാനങ്ങൾ ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

 

ടി ഷാഹുൽ ഹമീദ്

9895043496

boby-chemmanur
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR