റോഡിനോട് ചേർന്ന് കോൺക്രീറ്റ്
ചെയ്ത സ്ഥലങ്ങളിലെ മാലിന്യകൂമ്പാരമായ
മണ്ണ് മാറ്റണമെന്ന് നാട്ടുകാർ
ചോമ്പാൽ ഹാർബ്ബർ റോഡിനോട് ചേർന്നുള്ള
ശ്രീനാരായണ ഗുരു പഠനകേന്ദ്രം
റോഡിന്റെ (തെക്കേ ചോമ്പാൽ റോഡിൻറെ )
തുടക്കത്തിൽ റോഡിന്റെ സമീപത്ത് മൺകൂനകൾ .
ഏറെ കാലമായി ഈ ഗതികേട് തുടങ്ങിയിട്ട്
മഴക്കാലമായാൽ ഈ മൺകൂനകളിൽ കാട്ടു ചെടികൾ മുറ്റിത്തഴച്ചു വളർന്നുയരുന്നതും ഇവിടുത്തെ പതിവ് കാഴ്ച്ച .
ഉപയോഗശൂന്യമായതെന്തും കണ്ടും കാണാതെയും പലർക്കും വലിച്ചെറിയാൻ പറ്റിയൊരിടമായി ഇവിടെ മാറുന്നു .
അത്യാവശ്യം ചിലനേരങ്ങളിൽ ഇവിടെനിന്നും ഭക്ഷണാവശിഷ്ടം ലഭിക്കുന്നത് കൊണ്ടാവാം ഒരുകൂട്ടം തെരുവുനായ്ക്കളും ഇവിടെ വഴിയാത്രക്കാർക്ക് ശല്യം.
ഇവിടെ റോഡ് റീടാറിംഗ് കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ .ഈ റോഡിന്റെ ഇരുവശവും ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ റോഡിലൂടെ ഒലിച്ചിറങ്ങുന്നമഴവെള്ളം സുഗമമായ നിലയിൽ ഓവുചാലുകളിലേക്കൊഴുകാൻ പാകത്തിൽ റോഡിനോട് ചേർന്ന് കൃത്യമായ നിലയിൽ കോൺക്രീറ്റ് ചെയ്‌തതുമായിരുന്നു .ഈ കോൺക്രീറ്റ് ചെയ്ത സ്ഥലത്താണ് മണ്ണ് കൂടി നിൽക്കുന്നതും മഴക്കാലമായാൽ കാട്ടുചെടികൾ മുറ്റിത്താഴ്ച്ച് വളരുന്നതും .
മഴവെള്ളം റോഡിൽ കെട്ടിനിന്ന് ചെളിക്കുളമായി മാറുന്നതിന്റെ മുഖ്യ കാരണവും ഈ മൺകൂനകൾ തന്നെ .
റോഡിൽ അശേഷം വെള്ളം കെട്ടിനിൽക്കാതെ പുറത്തേക്കൊഴുകാൻ കൃത്യമായ നിലയിൽ ഓവുചാലുകൾ ഇവിടെ ഉണ്ടായിട്ടും ഇവിടെ ഈ റോഡിലൂടെ വെള്ളം പരന്നൊഴുകുന്നതാണ് കാഴ്ച്ച .
റീടാറിംഗ് കഴിഞ്ഞ റോഡ് ഏറെ താമസമില്ലാതെ ചെളിക്കുളമായിത്തീരും തീർച്ച .
മഴ നിലത്തുവീണില്ല അതിനുമുമ്പുതന്നെ ഇവിടങ്ങളിൽ റീടാറിങ് കഴിഞ്ഞറോഡിൽ ചെളി കെട്ടിത്തുടങ്ങി
പരിഹാരമാർഗം ഒന്നേയുള്ളൂ .റോഡിൻറെ വശ ങ്ങളിലൂടെ മഴവെള്ളം നേരെ ഓവ് ചാലിലേയ്ക്ക് തടസ്സമില്ലാതെ ഒഴിക്കിവിടാൻ റോഡരികിൽ സംവിധാനമുണ്ടാക്കുക .നിലവിൽ ഏറെക്കാലമായി ഇവിടെയില്ലാത്തതും ഇതൊക്കെത്തന്നെ.
ഉയരം കൂടിയ സി എസ് ഐ സെമിത്തേരി റോഡിൽ നിന്നും താഴോട്ടു കുത്തിച്ചെത്തുന്ന അതിശക്തമായ ജലപ്രവാഹം നേരെയെത്തുന്നത് ടാറിട്ട റോഡിലേക്കാണ് .
ലക്ഷങ്ങൾ മുടക്കി ഈ അടുത്തദിവസം ടാർ ചെയ്‌ത റോഡ് ഈ നില തുടർന്നാൽ ജൂൺമാസം പകുതിയാകുമ്പോഴേക്കും കുണ്ടും കുഴിയുമായി പഴയപടി ചെളിക്കുളമാവും തീർച്ച .
മഴസമയത്ത് ബന്ധത്തപ്പെട്ട അധികൃതർ നിരീക്ഷണത്തിനായി നിർദിഷ്ട സ്ഥലത്തെത്തുമെങ്കിൽ ഏറെ നല്ലത് ,മൂന്നു വർഷത്തിലേറെയായി ഈ മണ്ണ് എടുത്തുമാറ്റാതെ ഇവിടെ കാടുപിടിക്കാൻ തുടങ്ങിയിട്ട് .
മറ്റൊരുകാര്യം ഇവിടെത്തന്നെ റോഡിനൻറെ ഒരുവശത്ത് കോൺക്രീറ്റിൽ ഒരു ഓവുചാൽ ഈ അടുത്ത സമയത്ത് നിർമ്മിച്ചിരിക്കുന്നു ,ഏറെ നല്ലകാര്യം .
എന്നാൽ ഈ ഓവ് ചാലിന് മുകളിൽ സ്ളാബിടാതെയാണ് തെയാണ് നിർമ്മിച്ചിരിക്കുന്നത് .
കൊച്ചുകുട്ടികളടക്കം സൈക്കിളോടിക്കുന്ന ഇവിടങ്ങളിൽ നിർമ്മിച്ചസ്ളാബിടാത്ത ഓവ് ചാലുകൾ
അപകട മേഖലയായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല .
ആദ്യമഴയിൽത്തന്നെറോഡരികിൽ കൂട്ടിയിട്ട മണ്ണു ഒലിച്ചിറങ്ങി ഈ ഓവുചാലുകൾ മുക്കാൽഭാഗവും മണ്ണുമൂടിക്കഴിഞ്ഞുവന്നതും പറയാതെ വയ്യ .
ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര
ശ്രദ്ധപതിയണമെമെന്നാണ്
നാട്ടുകാർ ആവശ്യപ്പെടുന്നത് .
മഴവെള്ളം റോഡിൽ കെട്ടിനിന്ന്
െളിക്കുളമായി മാറുന്നതിന്റെ
മുഖ്യ കാരണവും ഈ മൺകൂനകൾ തന്നെ .
വീഡിയോ കാണുക
https://www.youtube.com/watch?v=7Vb7fkC378w
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















_h_small.jpg)


