കോഴ വിവാദം; പണപ്പിരിവ് ആവശ്യപ്പെട്ടുള്ള സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്ത്

കോഴ വിവാദം; പണപ്പിരിവ് ആവശ്യപ്പെട്ടുള്ള സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്ത്
കോഴ വിവാദം; പണപ്പിരിവ് ആവശ്യപ്പെട്ടുള്ള സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്ത്
Share  
2024 May 24, 03:02 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡൻ്റും ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ അനിമോൻ്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്ഇടുക്കി :മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡൻ്റും ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ അനിമോൻ്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡൻ്റിൻ്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്.


കൊച്ചി പാലാരിവട്ടത്ത് ഇന്നലെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയുടെ ചുമതല കൂടിയുള്ള അനിമോൻ ഗ്രൂപ്പിൽ അയച്ചവാട്‌സ്ആപ്പ് ശബ്ദസന്ദേശം പുറത്ത് വരുന്നത്. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. 


ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ഏകീകൃത രൂപത്തിൽ പണപിരിക്കണമെന്നും അനിമോൻ പറയുന്നുണ്ട്.

'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്." ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിൻ്റെ പേരും വെളിപ്പെടുത്തുന്നുണ്ട്.


ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.( കടപ്പാട് : ഇന്ത്യ ടുഡേ )  ചിത്രം :പ്രതീകാത്മകം 

xxxx

കോഴിക്കോട് ജില്ലയില്‍ 2 മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍


കാലപ്പഴക്കത്തില്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍, ആളനക്കമില്ലാത്ത പറമ്പുകള്‍. ഇവയെല്ലാം തന്നെ ലഹരി മാഫിയയ്ക്ക് രഹസ്യമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ്


കോഴിക്കോട്: ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍. കഴിഞ്ഞ ദിവസം വടകരയില്‍ ഓട്ടോ തൊഴിലാളി മരിച്ചതും അമിതമായി ലഹരി ഉപയോഗിച്ചത് കാരണമെന്നാണ് പൊലീസ് നിഗമനം.

യുവാക്കളില്‍ ലഹരി ഉപയോഗം കൂടിയിട്ടും വേണ്ടത്ര ജാഗ്രത എക്സൈസോ പൊലീസോ പുലര്‍ത്തുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.

വടകരയില്‍ ലഹരി മാഫിയ തന്നെ വാഴുന്നുവെന്നാണ് വിവരം. 

മാസങ്ങള്‍ക്കിടെ അമിത ലഹരി ഉപയോഗം മൂലം മരിച്ചത് നാലുപേരാണ്.

 നഗരത്തിലും കൈനാട്ടിയിലും കൊയിലാണ്ടിയിലുമാണ് ഇത്തരം മരണമുണ്ടായത്. മരിച്ചതെല്ലാം ചെറുപ്പക്കാര്‍.

എംഡിഎംഎ പോലുളള രാസലഹരി അമിതമായ അളവില്‍ കുത്തിവെച്ചതാണ് മരണകാരണം. ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് കളളക്കടത്തും മേഖലയില്‍ വ്യാപകമാണ്.വടകര നഗരത്തില്‍ മാത്രം നിരവധി ബ്ലാക്ക് സ്പോട്ടുകളുണ്ട്. കാലപ്പഴക്കത്തില്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍, ആളനക്കമില്ലാത്ത പറമ്പുകള്‍. ഇവയെല്ലാം തന്നെ ലഹരി മാഫിയയ്ക്ക് രഹസ്യമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ്.

നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പനയും ഇവിടങ്ങളില്‍ സജീവമാണ്. അതിഥി തൊഴിലാളികളാണ് ഇത്തരം ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍. ഭാവിതലമുയെ ഓര്‍ത്ത് ആശങ്കയുളളതിനാല്‍ ഇപ്പോള്‍ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് നഗരത്തിലെ വ്യാപാരികള്‍.


ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്.

പൊലീസ് അന്വേഷണവും ഇവരില്‍ ഒതുങ്ങുകയാണ്.

വന്‍തോതില്‍ ലഹരി ഇടപാട് നടത്തുന്നവരെ പിടികൂടാനാകാത്തതും കടുത്ത ശിക്ഷ നല്‍കാത്തതുമാണ് ലഹരി മാഫിയ തഴച്ചു വളരാന്‍ കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. 

courtesy:asianet news


madyam
5f58ad9b_629150_7
5f58ad9b_629150_6
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ലോകം വാർദ്ധക്യത്തിലേക്കോ:ടി .ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഒരു എട്ടണക്കഥ : - പത്മൻ കരിയാട് ,കക്കട്ടിൽ
കാഴ്ച്ചയും കാഴ്ച്ചപ്പാടും അഷ്ട (ഇഷ്ട) മുടി കായൽ : ഡോ : റിജി ജി നായർ
mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI