‘ഭർത്താവിന്റെ ജംഗമസ്വത്തല്ല ഭാര്യ. അവൾക്കു വ്യക്തിത്വവും അന്തസ്സുമുണ്ട്.

‘ഭർത്താവിന്റെ ജംഗമസ്വത്തല്ല ഭാര്യ. അവൾക്കു വ്യക്തിത്വവും അന്തസ്സുമുണ്ട്.
‘ഭർത്താവിന്റെ ജംഗമസ്വത്തല്ല ഭാര്യ. അവൾക്കു വ്യക്തിത്വവും അന്തസ്സുമുണ്ട്.
Share  
2024 May 16, 03:10 PM
VASTHU
MANNAN
laureal


ഭർത്താവിന്റെ ജംഗമസ്വത്തല്ല ഭാര്യ.

അവൾക്കു വ്യക്തിത്വവും അന്തസ്സുമുണ്ട്.


ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവുംവലിയ സുഗന്ധം അന്തസ്സാണ്.

എപ്പോൾ അന്തസ്സ് നഷ്ടപ്പെടുന്നുവോ അപ്പോൾ ജീവിതത്തിന്റെ ശ്വാസംതന്നെയാണു നിലയ്ക്കുന്നത്.’

-നിലമേലിലെ വിസ്മയ എന്ന യുവതി സ്ത്രീധനപീഡനത്തിനിരയായി ആത്മഹത്യചെയ്ത കേസിൽ ഭർത്താവ് കിരൺകുമാറിനു പത്തുവർഷത്തെ തടവുശിക്ഷ നൽകിക്കൊണ്ടുള്ള കൊല്ലം ജില്ലാ കോടതിയുടെ വിധിന്യായത്തിലെ വരികളാണിത്.


എത്രയോ വർഷങ്ങളായി ഈ രാജ്യത്ത് എത്രയെത്ര യുവതികൾ സ്ത്രീധനത്തിെന്റപേരിൽ ഭർത്തൃവീടുകളിൽ കൊല്ലപ്പെടുകയോ പീഡനങ്ങളിൽ നൊന്ത് ജീവനൊടുക്കുകയോചെയ്തു! പ്രതികൾക്കു ശിക്ഷ നൽകിക്കൊണ്ട് നീതിപീഠം എത്രയെത്ര വിധിന്യായങ്ങളെഴുതി! എന്നിട്ടും സ്ത്രീധനത്തിന്റെപേരുപറഞ്ഞുള്ള പീഡനങ്ങളും മരണങ്ങളും അവസാനിക്കുന്നില്ല. ദുരമൂത്ത മനുഷ്യർ ഇപ്പോഴും വീട്ടകങ്ങളിൽ നരകംതീർക്കുന്നു. എത്രയോ നിലവിളികൾ ആരും കേൾക്കാതെപോകുന്നുണ്ടാകാം.

ചില നിലവിളികൾ ചിതയിലേക്കെത്തുന്നു. ­

ചിലതൊക്കെ അതിനുമുമ്പേ പുറംലോകമറിയുന്നു.

അങ്ങനെയൊന്നാണ് കോഴിക്കോട് പന്തീരാങ്കാവിലുണ്ടായത്.

വിവാഹംകഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പാണ് എറണാകുളം പറവൂർ സ്വദേശിനി പന്തീരാങ്കാവിലെ ഭർത്തൃവീട്ടിൽ സ്ത്രീധനത്തിന്റെപേരിൽ ക്രൂരമർദനത്തിനിരയായത്. ഈ മാസം അഞ്ചിനായിരുന്നു വിവാഹം.

വിവാഹാനന്തരച്ചടങ്ങിന്റെ ഭാഗമായി 12-ന് ഇവിടെയെത്തിയപ്പോഴാണു യുവതിയുടെ മാതാപിതാക്കൾ പീഡനവിവരം മനസ്സിലാക്കിയത്.

യുവതിയുടെ പിതാവിന്റെ വാക്കുകൾ: ‘‘മകളുടെ നെറ്റിയൊക്കെ മുഴച്ചിരിക്കുന്നു. മൂക്കിൽനിന്നു രക്തംവന്നതിന്റെ പാടുണ്ടായിരുന്നു.

ആകെ ഭയന്നുവിറച്ചുനിൽക്കുകയായിരുന്നു അവൾ.

’’ കുളിമുറിയിൽ വീണതാണെന്ന് ആദ്യം പറഞ്ഞൊഴിഞ്ഞെങ്കിലും യുവതി പിന്നീട് മാതാപിതാക്കളോടു വെളിപ്പെടുത്തിയത് ഭർത്താവിന്റെ കൊടിയ ക്രൂരത.

11-നു രാത്രി വൈകി മദ്യപിച്ചെത്തിയാണു ഭർത്താവ് രാഹുൽ മർദനം നടത്തിയത്. വിവാഹംകഴിഞ്ഞ് ആറാംദിനം!

തലയിൽ മുഷ്ടിചുരുട്ടി ഇടിക്കുകയും മൊബൈൽ ചാർജർകൊണ്ടു കഴുത്തുഞെരിക്കുകയും ഓടിരക്ഷപ്പെടാൻശ്രമിച്ചപ്പോൾ ബെൽറ്റുകൊണ്ട് അടിക്കുകയുംചെയ്തു.

150 പവനും കാറും സ്ത്രീധനമായി

ആവശ്യപ്പെട്ടായിരുന്നു മർദനം.


സംഭവത്തെക്കുറിച്ചു പരാതിയുമായി യുവതിയുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചപ്പോഴുണ്ടായതും ദുരനുഭവമായിരുന്നു. അനീതിയോടു ദാക്ഷിണ്യമില്ലാതെയും നീതിതേടുന്നവരോട് അനുതാപത്തോടെയും പ്രതികരിക്കാൻ നമ്മുടെ നാട്ടിലെ പോലീസ് സംവിധാനത്തിന് ഇപ്പോഴും എത്രമാത്രം വൈമുഖ്യമാണ് എന്നു വെളിപ്പെടുത്തുന്നതായിരുന്നു ആ അനുഭവം.

യുവതി മർദനമേറ്റ് അവശനിലയിലായിട്ടും വധശ്രമത്തിനു കേസെടുക്കാൻ പന്തീരാങ്കാവ് പോലീസ് കൂട്ടാക്കിയില്ല.

ഗാർഹികപീഡനത്തിനുമാത്രമാണു കേസെടുത്തത്. രാഹുലിനെ അറസ്റ്റുചെയ്യണമെന്ന ആവശ്യവും നിരാകരിച്ചു. കേസ് രജിസ്റ്റർചെയ്തശേഷം രാഹുലിനെ നോട്ടീസ് നൽകി വിട്ടയച്ചു.

അയാൾ ഒളിവിൽപ്പോവുകയുംചെയ്തു. സംഭവം വിവാദമായപ്പോൾമാത്രമാണു പിന്നീട് വധശ്രമത്തിനു കേസെടുത്തത്. തന്റെ മകൾക്ക് വിസ്മയയുടെ ഗതിവരുമായിരുന്നെന്നു നൊന്തുപറഞ്ഞ പിതാവിനെ, ‘വിസ്മയാകേസൊക്കെ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാ’ണെന്നുപറഞ്ഞ് പരിഹസിക്കുകയാണു പോലീസ് ഇൻസ്പെക്ടർ ചെയ്തത്.

സ്ത്രീധനപീഡനപരാതിയുമായെത്തിയ കുടുംബത്തോടു ദയാരഹിതമായി പെരുമാറണമെങ്കിൽ നമ്മുടെ നാട്ടിലെ പോലീസ് സംവിധാനത്തിനു കാര്യമായ തകരാറുണ്ടെന്നുവേണം അനുമാനിക്കാൻ.

ആർദ്രത കൈമോശംവന്നൊരു സേനയായി കേരളാ പോലീസ് മാറിയിരിക്കുന്നു.

നിയമം പാലിക്കുന്നവരോടല്ല, ലംഘിക്കുന്നവരോടാണ് അവരുടെ അനുഭാവം.

പോലീസ് സ്റ്റേഷനിലേക്കു ­വിളിക്കപ്പെട്ട രാഹുലിന് അവിടെ ലഭിച്ചത് സൗഹാർദപരമായ പെരുമാറ്റമാണെന്നാണു ഭാര്യാകുടുംബത്തിന്റെ വാക്കുകളിൽനിന്നു മനസ്സിലാകുന്നത്. എന്തുതരം നീതിയാണ് ഈ പോലീസ് നടപ്പാക്കുകയെന്ന് ആശങ്കതോന്നുന്നു.

ആ സേനയെ നേർവഴിക്കു നടത്താൻ ബാധ്യസ്ഥരായ രാഷ്ട്രീയ-ഭരണനേതൃത്വമാകട്ടെ അതൊട്ടു ചെയ്യുന്നുമില്ല.

(കടപ്പാട് : മാതൃഭൂമി)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല
Thankachan Vaidyar 2