പാചകം മൺചട്ടിയിൽ ആക്കാം;
ആരോഗ്യഗുണങ്ങൾ നിരവധിയാണ്
ഏതൊരു ഭക്ഷണമായാലും അതിന്റെ പോഷകമൂല്യം നശിക്കാതെ പാചകം ചെയ്യുന്നതിന് മൺചട്ടിയിലെ പാചകം ഗുണം ചെയ്യും
നാടൻ വിഭവങ്ങൾ പാചകം ചെയ്യണമെങ്കിൽ മൺചട്ടി ഉപയോഗിക്കുന്നതാണ് നല്ലത്. നാടൻ വിഭവങ്ങൾ മാത്രമല്ല ഏത് വിഭവങ്ങളും മൺചട്ടിയിൽ പാചകം ചെയ്യുന്നതുകൊണ്ട് ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മൺചട്ടിയിൽ പാചകം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഏതൊരു ഭക്ഷണമായാലും അതിന്റെ പോഷകമൂല്യം നശിക്കാതെ പാചകം ചെയ്യുന്നതിന് മൺചട്ടിയിലെ പാചകം ഗുണം ചെയ്യും. ഇതു കൂടാതെ രുചിയും സുഗന്ധവും അതുപോലെ തന്നെ നിലനിർത്തി ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിനും മൺചട്ടി സഹായിക്കുന്നുണ്ട്.
വളരെ കുറച്ച് എണ്ണ മാത്രമാണ് മൺചട്ടിയിലെ പാചകത്തിന് ആവശ്യമായി വരുന്നത്. പ്രകൃതി സൗഹൃദമാണ് മൺചട്ടിയിലെ പാചകം. സുഷിര സ്വഭാവം ധാരാളമായി ഉള്ളതിനാൽ ബാഷ്പീകരണത്തിനും ഭക്ഷണത്തിലെ ഈർപ്പം നിലനിർത്തുന്നതിനും മൺചട്ടിയിലെ പാചകം സഹായിക്കുന്നുണ്ട്.
ഇതുകൂടാതെ ഭക്ഷണം പാകം ചെയ്യുമ്പോൾ ചൂട് എല്ലായിടത്തേക്കും ഒരുപോലെ വിതരണം ചെയ്യുന്നതിനും മൺചട്ടിയിലെ പാചകം സഹായിക്കും. സാധാരണയായി നമ്മൾ അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന നോൺസ്റ്റിക് പാനുകൾ ഭക്ഷ്യവസ്തുക്കൾ ഏതുമില്ലാതെ അല്പസമയം അടുപ്പത്ത് വെച്ച് 170 ഡിഗ്രിക്ക് മുകളിൽ ചൂടാകുമ്പോൾ അപകടകരമായ അവസ്ഥയാണ് ഉണ്ടാവുക. നോൺസ്റ്റിക് പാനിൽ ഉണ്ടാകുന്ന ടെഫ്ലോൺ ആവരണം ഇളകിയാൽ പാത്രങ്ങൾ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഉള്ളത്.
വാർത്ത :Real News Kerala
മണ്‍കലങ്ങളിലും കൃത്രിമം; നിറവും തിളക്കവും കൂട്ടാന്‍ റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും, ഇത് അലൂമിനിയം പാത്രങ്ങളേക്കാള്‍ അപകടകരം
ഏത് സാധനങ്ങള്‍ ഉണ്ടാക്കുമ്പോഴും അതില്‍ കൃത്രിമം കാണിക്കുന്നത് ഇന്ന് പതിവായിരിക്കയാണ്. ഭക്ഷണ കാര്യത്തിലായാലും മറ്റു കാര്യങ്ങളിലായാലും കൃത്രിമം കാട്ടുന്നത് ആവര്‍ത്തിക്കുന്നു. ഇത് ആരോഗ്യത്തിന് തന്നെ തകരാറിലാക്കുന്നു. ഇപ്പോള്‍ മണ്‍കലങ്ങളിലും വ്യാപകമായി കൃത്രിമം നടത്തുന്നു എന്നാണ് അറിഞ്ഞി
മരിക്കുന്നത്. നിറവും തിളക്കവും കൂട്ടാന്‍ റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും അലൂമിനിയം പാത്രങ്ങളുണ്ടാക്കുമ്പോള്‍ ചേര്‍ക്കുന്നുണ്ട്.
സുരക്ഷിതം എന്നു കരുതി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വാര്‍ത്ത. മണ്‍പാത്രങ്ങള്‍ പഴയതുപോലെ സുരക്ഷിതമല്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം മണ്‍പാത്രങ്ങളില്‍ വ്യാപകമാകുന്നതായി പരിശോധനയില്‍ കണ്ടെത്തി.
പാത്രങ്ങള്‍ക്ക് നിറവും തിളക്കവും ഭംഗിയും കൂട്ടാന്‍ റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും ഉപയോഗിക്കുന്നതാണ് ഭീഷണിയാകുന്നത്. അലൂമിനിയം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതാണ് കൂടുതല്‍ പേരെ അടുത്ത കാലത്തായി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെ മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതാവുകയാണ്.
പുതിയ മണ്‍ചട്ടിയില്‍ പാചകം ചെയ്ത കറിക്ക് രുചി വ്യത്യാസം തോന്നിയതാണ് പരിശോധന നടത്താന്‍ പിറവം സ്വദേശിയായ ബെന്നിയെ പ്രേരിപ്പിച്ചത്. ചട്ടി കഴുകിയ വെള്ളം ചുവന്ന നിറത്തിലാകുകയും കൂടി ചെയ്തതോടെ ശാസ്ത്രീയ പരിശോധന നടത്താന്‍ തന്നെ തീരുമാനിച്ചു . കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബിലാണ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നു.
പരിശോധനയില്‍ വെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങളായ ക്ലോറൈഡ് അയണിന്റെയും ഫെറിക് അയണിന്റെയും സാന്നിധ്യം കണ്ടെത്തി. ഇവ കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാനും രക്തസമ്മര്‍ദം വര്‍ധിപ്പിച്ചു നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനും ശേഷിയുള്ളവയാണ്. ജനിതക തകരാറിനു പോലും ചിലപ്പോള്‍ കാരണമാകും.
ചുവന്ന മണ്ണിന്റേയും കളിമണ്ണിന്റേയും ദൗര്‍ലഭ്യമാണ് മണ്‍പാത്ര നിര്‍മ്മാതാക്കളെ മായം ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പരമ്പരാഗത നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് പോവുകയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനം വര്‍ധിക്കുകയും ചെയ്തതാണ് മായം കലര്‍ത്തല്‍ വ്യാപകമാവാന്‍ കാരണം .വാർത്ത കടപ്പാട് :കൊച്ചി: (www.kvartha.com )
Mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group