അയാള്‍ ജോലിക്ക് അപേക്ഷിക്കുകയാണ് : ഡോ . റിജി ജി നായർ

അയാള്‍ ജോലിക്ക് അപേക്ഷിക്കുകയാണ് : ഡോ . റിജി ജി നായർ
അയാള്‍ ജോലിക്ക് അപേക്ഷിക്കുകയാണ് : ഡോ . റിജി ജി നായർ
Share  
ഡോ .റിജി ജി നായർ എഴുത്ത്

ഡോ .റിജി ജി നായർ

2024 Apr 27, 04:11 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ബയോഡേറ്റയുടെ മലയാളപദം

‘വ്യക്തിയെ കുറിച്ചുള്ള വിവരണം’ എന്നാണ്.

ഒറ്റ ഒരു മലയാളപദം ഇല്ലാത്തതുകാരണം മലയാളത്തില്‍ ബയോഡേറ്റ എന്ന വാക്ക് ഉപയോഗിച്ചുപയോഗിച്ച് അതൊരു മലയാളം വാക്ക് തന്നെ ആയിട്ടുണ്ട്‌. ഒരു വ്യക്തി ആരാണെന്നും എന്താണെന്നും സ്വയം പരിചയപ്പെടുത്തുന്ന ഒരു രേഖയാണ് ബയോഡേറ്റ.

കൂടുതലായി ഇതിന് ആവശ്യം വരുന്നത് ഒരു ജോലിക്കുവേണ്ടി അപേക്ഷിക്കുമ്പോഴാണ്. എന്നാല്‍ ഈ രംഗത്ത്‌ ബയോഡേറ്റ എന്ന വാക്ക് ഏകദേശം കാലഹരണപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ സി.വി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘കരിക്കുലം വിറ്റയ്’ അല്ലെങ്കില്‍ ‘റെസ്യൂമെ’ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മൂന്ന് ഇംഗ്ലീഷ് വാക്കുകളും ഒരേ അര്‍ഥത്തിലാണ് ഉപയോഗിക്കുന്നതെങ്കിലും ഇവ തയ്യാറാക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലും സാഹചര്യങ്ങളിലുമാണ്. ആരെങ്കിലും ഇവ മൂന്നും ഒന്ന് തന്നെയാണെന്ന് ഇപ്പോഴും കരുതുന്നുണ്ടെങ്കില്‍ ആ വിശ്വാസം തിരുത്തണമെന്നര്‍ഥം.

 ബയോഗ്രഫിക്കല്‍ ഡേറ്റ എന്ന വാക്കാണ്‌ പിന്നീട് ബയോഡേറ്റ ആയത്. 90 കളുടെ ആദ്യ കാലത്ത് വരെ എല്ലാത്തരം അപേക്ഷകള്‍ക്കും ബയോഡേറ്റ ആവശ്യമായിരുന്നു. പേര്, വിലാസം, നീളം, തൂക്കം, മതം , ജാതി, ഹോബി ഇതൊക്കെ രേഖപ്പെടുത്തുന്ന കുറെ കോളങ്ങളായിരുന്നു ഇതിന്റെ പ്രധാന ഘടകം. ഇപ്പോള്‍ ജോലിയേക്കാള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് വിവാഹ ആലോചനകള്‍ക്കും ചില സര്‍ക്കാര്‍ ജോലികള്‍ക്കും മാത്രമാണെന്ന് പറയാം. 

 ‘കരിക്കുലം വിറ്റയ്’ (സി. വി) ഒരു ലാറ്റിന്‍ പദമാണ്. ‘ഒരാളുടെ ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും’ എന്ന് ഏകദേശം തര്‍ജ്ജമ ചെയ്യാം. ഓരോ വ്യക്തിഗതമായ നിറങ്ങളും സി.വി.യില്‍ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു. സി.വി. ആവശ്യമായി വരുന്നത് സര്‍വകലാശാലയിലോ കോളേജിലോ അധ്യാപകജോലി, ചില സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി എന്നിവയ്ക്കോ സമാനസ്വഭാവമുള്ള മറ്റ് ജോലികള്‍ക്കോ അപേക്ഷിക്കുമ്പോഴാണ്. പ്രസ്തുത അവസരങ്ങളില്‍ വിദ്യാഭ്യാസവും ഗവേഷണവും സ്പെഷ്യലൈസേഷനും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ വലിപ്പം അല്‍പ്പം കൂടിയെന്ന് വരാം. പലപ്പോഴും വിദ്യാഭ്യാസവും പരിചയവും വിവരിക്കുന്ന രേഖകളോടൊപ്പം റെസ്യൂമെ കൂടി ഉള്‍പ്പെടുമ്പോഴാണ്‌ ഒരു നല്ല സി.വി. ഉണ്ടാകുന്നത്. സ്വാഭാവികമായും ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ വിവരിക്കുന്ന ‘ജീവിതരേഖ’ യായതിനാല്‍ ഇതിനു നീളം കൂടും. ഇത്രയും നീളമുള്ള സി.വി. ഇന്നത്തെ കാലത്ത് പൊതുവേ സ്വീകാര്യമായ ഒന്നല്ല. 

ചില സന്ദര്‍ഭങ്ങളില്‍ ‘പ്രൊഫൈല്‍’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. പ്രൊഫൈലിന് ബയോഡേറ്റ, സി.വി, റെസ്യൂമെ എന്നിവയില്‍ നിന്ന് വ്യത്യാസമുണ്ട്. അതൊരു ലഘു വിവരണമാണ് -

ഒരു വ്യക്തി തന്നെക്കുറിച്ച്, തന്റെ വ്യക്തിത്വത്തെ കുറിച്ച്, യോഗ്യതകള്‍, അനുഭവപരിചയം, പ്രവര്‍ത്തന മണ്ഡലം, പശ്ചാത്തലം എന്നിവയെക്കുറിച്ച് തയ്യാറാക്കി സമര്‍പ്പിക്കുന്ന ഒരു ചെറിയ വിവരണം. ഒറ്റനോട്ടത്തില്‍ ഒരു വ്യക്തി ആരാണെന്നറിയാനായി സ്വയമോ മറ്റുള്ളവര്‍ക്കോ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ തയ്യാറാക്കാന്‍ സാധിക്കും.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal