അന്തരീക്ഷ ചൂട് കുറയ്ക്കുവാൻ ശുചിത്വ സംസ്കാരം പിന്തുടരണം: ടി .ഷാഹുൽ ഹമീദ്

അന്തരീക്ഷ ചൂട് കുറയ്ക്കുവാൻ ശുചിത്വ സംസ്കാരം പിന്തുടരണം: ടി .ഷാഹുൽ ഹമീദ്
അന്തരീക്ഷ ചൂട് കുറയ്ക്കുവാൻ ശുചിത്വ സംസ്കാരം പിന്തുടരണം: ടി .ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2024 Apr 12, 10:25 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

"എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം "

 

ശുചിത്വം ഒരു സംസ്കാരമാണ്, വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ശുചിത്വം 2 തരത്തിലുണ്ട് വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയാണത്. 

വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികൾ മുൻപന്തിയിലാണ് എങ്കിലും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ വലിയ അശ്രദ്ധയാണ് ബഹുഭൂരിഭാഗം പേരും കാണിക്കുന്നത്. 

ഉപയോഗിച്ച് വലിച്ചെറിയുന്ന (Use &Throw ) സംസ്കാരം ചിലരെങ്കിലും ഇപ്പോഴും പിന്തുടരുന്നുണ്ട്. ശുചിത്വമില്ലെങ്കിൽ 22 രോഗങ്ങൾ പിടികൂടും എന്ന അവസ്ഥ തിരിച്ചറിയേണ്ടതായിട്ടുണ്ട്.


 എത്രതരം മാലിന്യം?


 പ്രധാനമായും രണ്ടുതരം മാലിന്യങ്ങൾ ആണുള്ളത്, ജൈവമാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും. വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ജൈവമാലിന്യമായി മാറുന്നത്. 

അടുക്കള ഭാഗത്ത് ഒരു മീറ്റർ നീളത്തിലും ഒരു മീറ്റർ ആഴത്തിലും നിർമിച്ച വളക്കുഴികൾ, ജൈവ കുഴികൾ മറ്റു ശാസ്ത്രീയ ജൈവമാലിന്യ സംസ്കരണ ഉപാധികൾ എന്നിവ ഉപയോഗിച്ച് ജൈവമാലിന്യം സംസ്കരിക്കാൻ സാധിക്കണം,എങ്കിലേ വീടും പരിസരവും ശുചിത്വ പൂർണ്ണമാവുകയുള്ളൂ. 

ഒരു കാരണവശാലും അലക്ഷ്യമായി ജൈവമാലിന്യം വീടുകളുടെ പരിസരത്ത് വലിച്ചെറിയാൻ പാടില്ല, അങ്ങനെ ചെയ്താൽ നാം ആട്ടിയോടിച്ച പല രോഗങ്ങളും തിരിച്ചുവരും എന്നുള്ള കാര്യം ഉറപ്പാണ്. കേരളത്തിൽ 90 ലക്ഷത്തിലധികം കുടുംബങ്ങൾ ഉണ്ട്. 

മാലിന്യത്തിന്റെ 60 % വീടുകളിൽ നിന്നും 40% കടകളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. ജൈവ മാലിന്യമല്ലാത്ത മറ്റു പ്ലാസ്റ്റിക്ക്‌ അടക്കമുള്ള മാലിന്യങ്ങളെയാണ് അജൈവമാലിന്യങ്ങളായി കണക്കാക്കുന്നത്. ഒരു കാരണവശാലും മാലിന്യത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ അനുവദിക്കരുത്.

"എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം "എന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. 

ഇന്ത്യയിൽ ജനസംഖ്യയുടെ 3% മാത്രമാണ് കേരളത്തിൽ ജീവിക്കുന്നത് എങ്കിലും രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന ഉപഭോഗ വസ്തുക്കളുടെ 12 % വും വിറ്റു പോകുന്നത് കേരളത്തിലാണ്. അതിനാൽ ഒരാൾ പ്രതിദിനം 400 ഗ്രാം മാലിന്യമുണ്ടാക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു.



images

 അജൈവ മാലിന്യങ്ങൾ:-


 മാലിന്യങ്ങളിൽ സിംഹഭാഗവും അജൈവ മാലിന്യങ്ങളാണ്, പ്രധാനപ്പെട്ട അജൈവമാലിന്യങ്ങളാണ് പ്ലാസ്റ്റിക്ക്‌ ഉൽപന്നങ്ങൾ. ലെഡ്,മെർക്കുറി, ക്രോമിയം എന്നീ രാസവസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങൾ ഭൂമിയിൽ പെട്ടന്ന് ലയിക്കില്ല.

 ഒരിഞ്ചു മണ്ണ് ഉണ്ടാവണമെങ്കിൽ ആയിരം വർഷം വേണം, ഇത്തരത്തിലുള്ള ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് പ്ലാസ്റ്റിക്ക്‌ ഉൽപന്നങ്ങൾ. 

നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്, ഈ സാഹചര്യത്തിൽ പരമാവധി പുനർ ഉപയോഗ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും, ഉപയോഗിച്ചതിനുശേഷം ഭൂമിയിലേക്ക് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഒരു കാരണവശാലും വലിച്ചെറിയാതിരിക്കുകയും ചെയ്യണം.

 പ്ലാസ്റ്റിക്ക്‌ കത്തിച്ചാൽ ഡയോക്സിൻ,ഫ്യൂറാൻ, കാർബൺ മോണോക്സൈഡ് എന്നി വിഷവാതകങ്ങൾ പുറത്തു വരികയും അത് 57 തരം ക്യാൻസറിന് കാരണമാവുകയും ചെയ്യുന്നതാണ്. 

ചുറ്റുവട്ടത്തും മാലിന്യം കൂന്ന് കൂടിയാലും മലിനജലം കെട്ടിക്കിടന്നാലും മീഥേയൻ എന്ന വാതകം ഉണ്ടാവുകയും അത് അന്തരീക്ഷത്തിൽ ചൂട് ഉണ്ടാക്കുകയും ചെയ്യുന്നതാണ്. 

100 വർഷത്തിനിടയിൽ മീഥേയൻ അന്തരീക്ഷത്തിൽ എത്തിയതിന്റെ തോത് 34% ആണ് വർദ്ധിച്ചത്. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ അപകടകാരികളാണ്, 80% Poly proplane (PP ),20% Polystar എന്നിവ കൊണ്ട് നിർമ്മിക്കുന്ന പ്ലാസ്റ്റിക്ക്‌ കാരിബാഗ് ഭൂമിക്ക് ദുരന്തമാണ് വിതക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ചെറുക ണികൾ (മൈക്രോ പ്ലാസ്റ്റിക്ക്‌ ) മനുഷ്യശരീരത്തിൽ പോലും അനിയന്ത്രിതമായി കാണുന്നു. 

കടലിൽ മത്സ്യങ്ങൾക്ക് പ്ലാസ്റ്റിക്ക്‌ ഒരു വലിയ വിനയായി മാറുന്നു. 80 % മനുഷ്യരുടെ രക്തത്തിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വിനാശകരമായ ചുറ്റുപാടിൽ പ്ലാസ്റ്റിക്കിനോട് വിട പറയുക അല്ലെങ്കിൽ വലിച്ചെറിയാതിരിക്കുക, കത്തിക്കാതിരിക്കുക ഇത് ശുചിത്വത്തിന്റെ ഒരു മന്ത്രമായി ജീവിതത്തിന്റെ ഭാഗമാക്കണം. മിനിറ്റിൽ ലോകത്ത് 13 പേർ വായു മലിനീകരണത്താൽ മരിക്കുന്നു, ലോകത്ത് മലിനീകരണം കൊണ്ട് ഒരു വർഷം ഒരുകോടി ജനങ്ങളാണ് മരിച്ചു വീഴുന്നത്. ഇതിൽ ആറിൽ ഒന്നും വായു മലിനീകരണം കൊണ്ടാണ്. കുപ്പിവെള്ളത്തിൽ സൂര്യപ്രകാശം ഏറ്റാൽ ബിസ്ഫിനോൾ എന്ന വാതകം വെള്ളത്തിൽ ലയിക്കുകയും അത് രക്തസമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് പഠന റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത് . 

ഒരു ദിവസം കേരളത്തിൽ 70,000 കുപ്പി വെള്ളം വിൽക്കുന്നു,മാസം 80 കോടി രൂപയുടെ വ്യാപാരം നടക്കുന്നു എന്ന് കാര്യം ഇക്കാര്യത്തിൽ ഓർമ്മിപ്പിക്കുന്നു.


 ജല സ്രോതസ്സുകൾ സംരക്ഷിക്കണം:-


 ലോകത്തിലെ ജനസംഖ്യയുടെ 16% ജീവിക്കുന്ന ഇന്ത്യയിൽ ആകെ ലഭ്യമായ ശുദ്ധജലത്തിന്റെ 4% മാത്രമേ ലഭ്യമായിട്ടുള്ളൂ. ശുദ്ധജലം കിട്ടാക്കനിയായി മാറുന്ന കാലം അനധി വിദൂരമല്ല.മഴയിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെ എട്ടു % മാത്രമാണ് സംഭരിക്കുന്നത്. ചുറ്റുവട്ടത്തുള്ള ജലസ്രോതസ്സുകളിൽ ഭൂരിഭാഗവും അപ്രത്യക്ഷമായി, കുന്നുകൾ ഇല്ലാതായി, തോടുകൾ പറമ്പുകളായി,നെൽവയലുകൾ വീടുകളായി മാറി. ആധുനിക ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ഇന്നും ഒരു തുള്ളി വെള്ളം കൃത്രിമമായി ഉണ്ടാക്കുവാൻ കഴിയുന്നില്ല. ആയിരം സ്ക്വയർ ഫീറ്റ് ഉള്ള ഒരു കെട്ടിടത്തിൽ നിന്നും ഒരു വർഷം 3 ലക്ഷം ലിറ്റർ മുതൽ 5 ലക്ഷം ലിറ്റർ വരെ വെള്ളം സംഭരിക്കുവാൻ സാധിക്കുന്നതാണ്. ലോകത്ത് കുടിക്കാനുള്ള വെള്ളം ആകെ ജലസ്രോതസ്സിന്റെ വെറും 2.5 % മാത്രമാണ് ഉള്ളത്. മനുഷ്യന്റെ ഓക്സിജനായ വെള്ളം പ്രതിദിനം 2.5 ലിറ്റർ മനുഷ്യന് കുടിക്കണം, ആയതിനാൽ ചുറ്റുമുള്ള കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് വെള്ളത്തിനു വേണ്ടിയായിരിക്കും ഇനിയുള്ള ലോകയുദ്ധം എന്ന പ്രവചനം ശരിയാവാൻ വേണ്ടി പോകുന്നു.


 നിയമങ്ങൾ :-


 പ്രകൃതിയെ സംരക്ഷിക്കുവാൻ നിയമങ്ങൾ ധാരാളമുണ്ട്, പ്ലാസ്റ്റിക്ക്‌ കത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവും പിഴയും നിലവിൽ ലഭിക്കുന്നതാണ്

 ഐപിസി 268, 269, 270 കേരള പോലീസ് ആക്ട് 120 E എന്നിവ പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള നിയമങ്ങളാണ്.

 ഉപയോഗിച്ച വെള്ളം പൊതുസ്ഥലത്തേക്കോ ജലാശയത്തിലേക്കോ ഒഴുക്കാൻ പാടില്ല ഇങ്ങനെ ഒഴുകിയാൽ 5000 രൂപ മുതൽ 50000 പിഴ ഈടാക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട് 

 സ്വകാര്യസ്ഥലങ്ങളിലേക്കോ പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയാൻ പാടില്ല ഇങ്ങനെ ചെയ്തവർക്കെതിരെ 5000 രൂപ ചുമത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.

 മാലിന്യമോ ചവറോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിലേക്കോ ജലസ്രോതസ്സുകളിലേക്കോ നിക്ഷേപിച്ചാൽ അത് ജാമ്യമില്ലാത്ത കുറ്റമാണ്,10000 രൂപ മുതൽ 50000 രൂപവരെ പിഴയും ആറുമാസം തടവ് എന്നിവ ലഭിക്കുന്നതാണ്,

 നിയമങ്ങൾ ഒരുപാടുണ്ട് ഇതിൽ പ്രധാനപ്പെട്ട നിയമങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്.

  

ജീവിതശൈലിയിലെ മാറ്റം അനിവാര്യമായ കാലത്താണ് ജീവിക്കുന്നത്,ലോകത്ത് 150 വർഷത്തിനിടയിൽ ഏറ്റവും വലിയ ചൂടുള്ള വർഷമായി 2023 മാറിയതുപോലെ വരും വർഷങ്ങളിലും ഇങ്ങനെ പോയാൽ ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണ് നമ്മെ കാത്തിരിക്കുന്നത് എന്നോർക്കുക, വരുംതലമുറക്ക് പ്രകൃതിയെ സുസ്ഥിരമായ രീതിയിൽ കൈമാറേണ്ട ഉത്തരവാദിത്വം ഇന്ന് ഭൂമിയിൽ ജീവിക്കുന്നവർക്കും ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്.

 മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ ശ്രദ്ധിച്ചില്ലെങ്കിൽ സന്തോഷകരമായ ജീവിതം പ്രയാസകരമാകും എന്ന കാര്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

-ടി ഷാഹുൽ ഹമീദ് -

9895043496

ccb29579-0254-43bf-a3dc-61c3b3f3df59
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal