തൂക്കുകയറിൽ നിന്ന് രക്ഷിക്കാന്‍ ബോചെ ടീ ചലഞ്ച്

തൂക്കുകയറിൽ നിന്ന് രക്ഷിക്കാന്‍ ബോചെ ടീ ചലഞ്ച്
തൂക്കുകയറിൽ നിന്ന് രക്ഷിക്കാന്‍ ബോചെ ടീ ചലഞ്ച്
Share  
2024 Apr 11, 09:40 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച യാചക യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കടന്ന് എറണാകുളത്ത് എത്തിയിരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് തന്നെ 18 കോടി രൂപയോളം റഹീമിനുവേണ്ടി മനുഷ്യസ്നേഹികള്‍ നല്‍കിയിട്ടുണ്ട്. 


ഇനി 16 കോടി രൂപയും കൂടി കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആയതിനാൽ ശേഷിക്കുന്ന തുക പെട്ടെന്ന് സമാഹരിക്കാൻ വേണ്ടി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് ഏപ്രിൽ 15 നു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു വൺ ഡേ ചലഞ്ച് ആണ്. ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. ദിവസേന രാത്രി 9 മണിക്ക് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, പതിനഞ്ചായിരത്തോളം പേർക്ക് 10000,5000 ,1000 , 500 , 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പർ പ്രൈസ് 25 കോടി രൂപയാണ്. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങൾ, ദിവസേന www.bochetea.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും. ദുബായിൽ വൻ വിജയമായ ബോചെ ടീ ലക്കി ഡ്രോ ഈ മാസം അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ അബ്ദുൾ റഹീം ട്രസ്റ്റിന്റെ ഫണ്ടിന് വേണ്ടിയാണ് ലോഞ്ച് നേരത്തേയാക്കാൻ തീരുമാനിച്ചത്. അതുകൊണ്ട് ഓൺലൈനായി മാത്രമേ ഇപ്പോൾ ബോചെ ടീ ലഭ്യമാവുകയുള്ളു. ഈ മാസം അവസാനത്തോടെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ലഭ്യമായിത്തുടങ്ങും. മുന്‍പ് ബോചെ പറഞ്ഞിരുന്നത് ബോചെ ടീ വിറ്റുകിട്ടുന്ന ലാഭത്തിൽ നിന്ന് ഒരുകോടി രൂപ രക്ഷാപ്രവര്‍ത്തനത്തിനായി നൽകും എന്നായിരുന്നു. എന്നാല്‍ ഇനിയും ഒരുപാട് കോടി രൂപ ആവശ്യം ഉള്ളത് കൊണ്ട് ബോചെ ടീ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും, മുതലടക്കം ബോചെ റഹീമിനായി നല്‍കും. എല്ലാ മനുഷ്യസ്നേഹികളും ഈ ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചാലഞ്ചിൽ പങ്കെടുത്ത് അബ്ദുൾ റഹീമിനെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു ചേരണമെന്ന് ബോചെ അഭ്യർത്ഥിക്കുന്നു.

(ഫോട്ടോ :ഫയൽകോപ്പി) 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal