ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം അടിമുടി തകർത്തു :മുല്ലപ്പള്ളി രാമചന്ദ്രൻ

ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം അടിമുടി തകർത്തു :മുല്ലപ്പള്ളി രാമചന്ദ്രൻ
ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം അടിമുടി തകർത്തു :മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
2024 Mar 31, 05:39 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചോമ്പാല :മാഹി ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും, പാർലമെന്ററി നടപടിക്രമങ്ങൾ അട്ടിമറിച്ചും,രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം മുച്ചൂടും തകർത്തിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു .

കോൺഗ്രസ് നേതാവും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പി രാഘവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും, രാഘവൻ മാസ്റ്റർ സ്മാരക പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണന് സമർപ്പിച്ചുകൊണ്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ കീഴിൽ നിയമനിർമ്മാതാക്കളും, നിയമവും, നിയമപാലകരും, വിയോജിപ്പുകളെ നിശബ്ദമാക്കുവാനും,തകർക്കുവാനുമുള്ള ഏജന്റുമാരായി മാറിയിരിക്കുകയാണ്.

രാജ്യത്തോട് കൂറും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള പൗരന്മാർ, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനുള്ള മഹാ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസിന്റെ പി ന്നിൽ അണിനിരക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

 പ്രതികരണശേഷി നഷ്ടപ്പെട്ട സാംസ്കാരിക രംഗത്തെ പ്രതിഭകളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് കൽപ്പറ്റ നാരായണനെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു.

അതി ക്രൂരമായ കൊലപാതകങ്ങളെ നിശബ്ദമായി അംഗീകരിക്കുകയും കൊലപാതികളുടെ സംരക്ഷകരായി സ്വയം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാനവികതയെ പറ്റി സംസാരിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ചോദിച്ചു വൈത്തിരിയിലെ വെറ്റിനറി കോളേജ് വിദ്യാർത്ഥിയെ പട്ടിണികിട്ടി അതിക്രൂരമായി പീഡിപ്പിച്ചു മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ പ്രതികരികുകയോ കൊലപാതകത്തെ അപലപിക്കുകയോ ചെയ്യാത്തവ്യക്തി ജനപ്രതിനിധിയാവാൻ വേണ്ടി മത്സരിക്കുന്നത് അപമാനകരമാണ്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും നന്മയുടെയും സ്നേഹത്തിന്റെയും ഭാഷ സംസാരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ജനങ്ങൾ അംഗീകരിക്കണമെന്നും കൽപ്പറ്റ നാരായണൻ അഭ്യർത്ഥിച്ചു..

അനുസ്മരണ സമിതി ചെയർമാൻ അഡ്വക്കേറ്റ്,ഐ മൂസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പർ വിഎ നാരായണൻ, കെ ബാലനാരായണൻ,സുനിൽ മടപ്പള്ളി, വി കെ അനിൽകുമാർ, പി ബാബുരാജ്  പ്രദീപ് ചോമ്പാല , കെ പി രവീന്ദ്രൻ, കെ പി കരുണാകരൻ അച്യുതൻ പുതിയടത്ത് പറമ്പത്ത് പ്രഭാകരൻ പുറന്തോടത്ത് സുകുമാരൻ,സി കെ വിശ്വനാഥൻ ടി.സി.രാമചന്ദ്രൻ,പാമ്പള്ളി ബാലകൃഷ്ണൻ, ഭവിത്ത് മാലോൽ എന്നിവർ പ്രസംഗിച്ചു

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal