വേനലവധിക്കാലം എങ്ങനെ ക്രിയാത്മകമാക്കാം: സുഗതൻ എൽ ശൂരനാട്

വേനലവധിക്കാലം എങ്ങനെ ക്രിയാത്മകമാക്കാം: സുഗതൻ എൽ ശൂരനാട്
വേനലവധിക്കാലം എങ്ങനെ ക്രിയാത്മകമാക്കാം: സുഗതൻ എൽ ശൂരനാട്
Share  
സുഗതൻ .എൽ.ശൂരനാട്,(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ) എഴുത്ത്

സുഗതൻ .എൽ.ശൂരനാട്,(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )

2024 Mar 25, 08:53 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

 നീണ്ട ഒരു അധ്യയന വർഷത്തെ പഠനത്തിനുശേഷം നമ്മുടെ കുട്ടികൾക്ക് ഒരു വേനൽക്കാലം കൂടി വന്നുചേർന്നിരിക്കുകയാണ്. വേനലവധിക്കാലം കൂട്ടുകാർക്ക് എന്നും സന്തോഷത്തിന്റെ ദിനങ്ങളാണ്. പുത്തൻ സാങ്കേതിക യുഗത്തിന്റെ കാലഘട്ടത്തിൽ അതിന് കുറച്ചുകൂടി മാനം കൈവന്നിരിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് വിനോദത്തിൽ ഏർപ്പെടുന്നവരും അത് ദുരുപയോഗം ചെയ്യുന്നവരുമായി കുട്ടികൾ രണ്ടു വിഭാഗത്തിൽ ഉണ്ട്. അധ്യാപകരും രക്ഷിതാക്കളും അല്പം മനസ്സുവെച്ചാൽ ഈ അവധിക്കാലം നമ്മുടെ കുട്ടികൾക്ക് പ്രയോജനമുള്ള നിമിഷങ്ങൾ ആക്കാം.

എന്തൊക്കെ ചെയ്യാം...

1) എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ സമയം വായനയ്ക്കായി മാറ്റി വെക്കാം.

അത് പത്രമാധ്യമങ്ങൾ ആകാം,നോവലോ ചെറുകഥകളോ ആകാം, മറ്റ് സാഹിത്യ പുസ്തകങ്ങൾ ആകാം.

2)അവരിലെ കഴിവുകൾ കണ്ടെത്താം.

ചിത്രം വരയ്ക്കാൻ കഴിയുന്നവരും പാട്ടുപാടാൻ കഴിയുന്നവരും,നൃത്തം ചെയ്യാൻ കഴിയുന്നവരും അത് തുടരുകയോ തുടങ്ങുകയോ ആകാം.

3) സ്ക്രീൻ ഉപയോഗിച്ചുള്ള വിനോദങ്ങൾക്ക് ഒരു നിശ്ചിത സമയം മാറ്റിവെക്കാം. അത് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആയാൽ അത്രയും നന്ന്. അനിശ്ചിത സമയം കഴിയുമ്പോൾ കുട്ടികൾ തന്നെ രക്ഷിതാക്കളെ മൊബൈൽ ഏൽപ്പിക്കുന്ന സംവിധാനം ഉണ്ടാകണം 

4) വീടിന് ചുറ്റുമുള്ള മുതിർന്നവരും ആയിടുള്ള വീഴ്ചകളുടെയും വിജയങ്ങളുടെയും അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവർക്ക് അവസരം ഒരുക്കി കൊടുക്കാം.

5) സ്വന്തം പ്രദേശത്തെ ചരിത്രം മനസ്സിലാക്കാൻ അവരെ സഹായിക്കാം. ജില്ല, താലൂക്ക് പഞ്ചായത്ത് വില്ലേജ് വാർഡ്  ഈ തലങ്ങളിലെ ഭരണാധികാരികൾ തുടങ്ങിയുട്ടുള്ള ഭരണസംവിധാനങ്ങൾ അവരെ പരിചയപ്പെടുത്താം.( ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികൾക്കും സ്വന്തം പഞ്ചായത്തോ വില്ലേജ് ഏതെന്ന് അറിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.)

6) വായനശാലകളും മറ്റു ക്ലബ്ബുകളും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ നിശ്ചയമായും കുട്ടികളെ പങ്കെടുപ്പിക്കുക. കൂടാതെ ചുറ്റുപാടും നടക്കുന്ന കലാകായിക മത്സരങ്ങളിൽ അവരെ കൂടി പങ്കെടുപ്പിക്കുക.

7) കുടുംബാംഗങ്ങളും ഒന്നിച്ച് ഒരു വിനോദയാത്ര തീർച്ചയായിട്ടും പ്ലാൻ ചെയ്യുക. ദൂരെയെങ്ങും പോകാൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കുടുംബത്തോടൊപ്പം സന്ദർശിക്കാൻ സമയം കണ്ടെത്തുക. തിരക്കുകൾ മാറ്റിവെച്ച് രക്ഷിതാക്കൾ നിർബന്ധമായും ഇതിനു മുൻകൈയെടുക്കുക.

8) എപ്പോഴും വീട്ടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കുവാനുള്ള അവസരം കൊടുക്കാതെ കൃഷിയിടങ്ങളിലേക്കും പ്രകൃതിയുടെ മനോഹാരിതയിലേക്കും അവരെ തിരിച്ചു വിടുക.അടുക്കളത്തോട്ടം പരിപാലനം കുട്ടികളെ ഏൽപ്പിക്കുക.

9) കുടുംബത്തിന്റെ വരവ് ചെലവ് കണക്ക് തയ്യാറാക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുക. ഇതിലൂടെ സമ്പത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് കൂടാതെ കുട്ടികളിൽ ദൂർത്തും അനാവശ്യ ചെലവും ഒഴിവാക്കാൻ അവരെ പ്രേരിപ്പിക്കുന്നു.

10) ഒരു പ്രാവശ്യമെങ്കിലും മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലോ സ്ഥലത്തോ കുട്ടികളെ കൊണ്ടുപോവുക. ഇതിലൂടെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ കുട്ടികൾ മനസ്സിലാക്കാൻ സഹായിക്കും.

11)കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കുക.ഉദാഹരണത്തിന് അവരവർ കഴിച്ച പാത്രം കഴുകുക, അവരവരുടെ വസ്ത്രം അലക്കുക, അടുത്ത ഷോപ്പിൽ പോയി സാധനങ്ങൾ വാങ്ങുവാൻ പ്രേരിപ്പിക്കുക.. തുടങ്ങിയവയൊക്കെ ആകാം.

12) നീന്തൽ പോലെയുള്ള കായികാഭ്യാസങ്ങൾ പരിശീലിപ്പിക്കാൻ പറ്റിയ സമയമാണിത്. കുട്ടികളുടെ സൗഹൃദം വിലയിരുത്തുക. നല്ലൊരു സാമൂഹിക ജീവിയായി വളരാൻ സൗഹൃദങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ അവരുടെ നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം തന്നെ അനാവശ്യ കൂട്ടുകെട്ടലുകൾ നിയന്ത്രിക്കുകയും വേണം. അതിനായി നിരീക്ഷണ ക്യാമറകളായി പിറകെ പോകേണ്ട ആവശ്യവുമില്ല.

13)ഈ സമയത്ത് ഒരുപാട് നിയന്ത്രണങ്ങളും കർക്കശ സ്വഭാവവും അവരോട് വേണ്ട.. അത് അവരിൽ നെഗറ്റീവ് ഫലം ഉണ്ടാക്കും.

 പഴയകാലത്തെപ്പോലെ ദേഹോപദ്രവമൊക്കെ ഏൽപ്പിച്ചാൽ നന്നാവുന്നതല്ല പുതുതലമുറ. അവരോട് സ്നേഹവും കരുതലും വിശ്വാസവും കാണിക്കുന്നതോടൊപ്പം മാതൃക ജീവിതം കാട്ടിക്കൊടുക്കുക. അവരെ ഉപദേശിക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ പ്രവർത്തിയിലൂടെ അതിലേക്ക് നയിക്കുന്നതാകും.

 എഴുത്ത് : സുഗതൻ എൽ ശൂരനാട്

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, പരിശീലകൻ, ബാലാവകാശ പ്രവർത്തകൻ.

9496241070

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അയാള്‍ ജോലിക്ക് അപേക്ഷിക്കുകയാണ് : ഡോ . റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും കാടിറങ്ങിയ കുരങ്ങന്മാർ ചോമ്പാൽ ഹാർബ്ബർ റോഡിലും
കാഴ്ച്ചയും കാഴ്ച്ചപ്പാടും പകൽപ്പൂരം : മുരളി തുമ്മാരുകുടി
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY