വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം കുടിക്കാതിരിക്കൂ, കാരണങ്ങൾ നോക്കാം

വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം കുടിക്കാതിരിക്കൂ, കാരണങ്ങൾ നോക്കാം
വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം കുടിക്കാതിരിക്കൂ, കാരണങ്ങൾ നോക്കാം
Share  
2024 Mar 25, 02:21 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വേനൽക്കാലമായതു കൊണ്ട് അടിക്കടി ദാഹം ഉണ്ടാകുന്ന സാധാരണമാണ്. അതിനാൽ മിക്കവരും വെള്ളം നിറച്ച കുപ്പികൾ എവിടെ പോകുമ്പോഴും കയ്യിൽ കരുതാറുണ്ട്. പൊട്ടുന്നത് അല്ലാത്തതിനാലും ഭാരക്കുറവുള്ളതുകൊണ്ടും അധികപേരും പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ വേനൽ ചൂടിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകളിൽ വെള്ളം കുടിക്കുന്നത് നല്ലതല്ല. കാരണങ്ങൾ നോക്കാം.

വേനൽക്കാലത്ത് സൂര്യപ്രകാശം പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ തുടങ്ങിയവയിൽ ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുപ്പിവെള്ളം സൂക്ഷിക്കരുത്.


കടകളില്‍ വില്‍പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം. കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല. കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. തുടങ്ങിയ കാര്യങ്ങലും ശ്രദ്ധിക്കണം.

plasticbottles


264191096-h

വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താനായി ഈ കാര്യങ്ങൾ ഒഴിവാക്കുക

വേനൽക്കാലം എത്തിയിരിക്കുന്നു, ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കേണ്ട ഒരു സമയമാണിത്. വേനൽക്കാലത്തു ഒഴിവാക്കേണ്ട ചില ഭക്ഷണക്കാര്യങ്ങളെക്കുറിച്ച് അറിയാം.വീണ്ടുമൊരു വേനൽക്കാലം എത്തിയിരിക്കുന്നു, ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കേണ്ട ഒരു സമയമാണിത്. വേനൽക്കാലം ആരംഭിക്കുന്നതോടെ ഭക്ഷണത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വർഷത്തിലെ ചൂട് കൂടിയ ഈ സമയത്ത് കൂടുതൽ വെള്ളം കുടിക്കുന്നതും, ആരോഗ്യത്തോടെ ഇരിക്കുന്നതും ഭാരം കുറഞ്ഞതും മൃദുവായതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും വളരെ നല്ലതാണ്.

വേനലകാലത്തു നന്നായി ഭക്ഷണം കഴിക്കുകയും, ബ്രോഡ് സ്പെക്ട്രം സൺസ്‌ക്രീൻ പുരട്ടുകയും, സൂര്യാഘാതം ഏൽക്കാതിരിക്കാൻ മുഖം മറയ്ക്കുകയും വേണം. വേനൽ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ നമ്മളിൽ ഭൂരിഭാഗവും പേരും ഐസ്ക്രീമുകളിലേക്കും കുൽഫികളിലേക്കും മറ്റ് കൂളറുകളിലേക്കും തിരിയുമ്പോൾ, വരും കാലത്ത് വരുത്തിയേക്കാവുന്ന ചില ആരോഗ്യ പ്രശനങ്ങൾ ഇല്ലാതിരിക്കാനായി ഇനി പറയുന്ന ഭക്ഷണ തെറ്റുകൾ ഒഴിവാക്കുന്നത് ഉചിതമാണ്.

വേനൽക്കാലത്തു ഒഴിവാക്കേണ്ട ചില ഭക്ഷണക്കാര്യങ്ങളെക്കുറിച്ച് അറിയാം.


1) ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാത്തത്


വേനൽക്കാലം മാത്രമല്ല, എല്ലാ സീസണിലും വേണ്ടത്ര വെള്ളം കുടിക്കണം. ഇത് വേനൽക്കാലത്തു സംഭവിക്കുന്ന നിർജ്ജലീകരണം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്. വേനൽക്കാലത്ത് കൂടുതൽ വെള്ളവും മറ്റ് ആരോഗ്യകരമായ ജ്യൂസുകളും ദ്രാവകങ്ങളും, ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ് എന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.


2) ഉപ്പിട്ട ലഘുഭക്ഷണം കഴിക്കരുത്


ധാരാളം ഉപ്പിലിട്ട ലഘുഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, വേനൽക്കാലത്ത് ഇത് കഴിക്കാനുള്ള മോശം സമയമാണ്. ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ, പ്രത്യേകിച്ച് പാക്കേജുചെയ്ത ചിപ്സ്, കുക്കികൾ എന്നിവ കഴിക്കുമ്പോൾ, ശരീരത്തിലെ ഉപ്പിന്റെ അംശം നേർപ്പിക്കാൻ ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്തണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെയാണ് ശരീരത്തിന് കൂടുതൽ കൂടുതൽ വെള്ളം ആവശ്യമായി വരുന്നത്.

3) ഉയർന്ന കലോറി അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം


ഉയർന്ന കലോറി അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. നാരങ്ങാ വെള്ളം അല്ലെങ്കിൽ പുതിനയില, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ ചേർത്തുണ്ടാക്കിയ പ്രകൃതിദത്ത കൂളറുകൾ കുടിക്കാനായി തിരഞ്ഞെടുക്കാൻ ശ്രമിക്കുക.


4) ക്രാഷ് ഡയറ്റ് ചെയ്യുന്നത് ഒഴിവാക്കുക


വേനൽക്കാലത്ത് ക്രാഷ് ഡയറ്റ് ചെയ്യുന്നത് ഒഴിവാക്കുക. ഇത് വേനൽക്കാലത്തു ചെയ്യുന്നത് വഴി ഒഴിഞ്ഞ വയറ്റിൽ തലകറക്കം വരാൻ സാധ്യതയുണ്ട്.


5) സീസണൽ പഴങ്ങൾ അവഗണിക്കരുത്


ഓരോ സീസണൽ പഴത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. വർഷത്തിലെ ഈ സമയത്ത് ലഭിക്കുന്ന തണ്ണിമത്തൻ, മാമ്പഴം തുടങ്ങിയ സീസണൽ പഴങ്ങൾ കഴിക്കാതിരിക്കരുത്. വേനൽക്കാലം ആരംഭിച്ചതിനാൽ, ബുദ്ധിപരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും, ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുക.




lakshmi-revised

കൃഷിജാഗരൺ

ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന

ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ

 പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്  

Krishi Jagran Kerala: Agriculture news from kerala, agriculture ...

krishijagran.com

https://malayalam.krishijagran.com


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal