കെ.ബാലകൃഷ്ണൻപോരാട്ട മാതൃക: പന്ന്യൻ രവീന്ദ്രൻ

കെ.ബാലകൃഷ്ണൻപോരാട്ട മാതൃക: പന്ന്യൻ രവീന്ദ്രൻ
കെ.ബാലകൃഷ്ണൻപോരാട്ട മാതൃക: പന്ന്യൻ രവീന്ദ്രൻ
Share  
ജി .ഹരി നീലഗിരി എഴുത്ത്

ജി .ഹരി നീലഗിരി

2024 Mar 20, 08:16 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തിരുവനന്തപുരം;പത്രപ്രവത്തനരംഗത്തെ അനുകരണീയമായ പോരാട്ട മാതൃകയാണ് കെ.ബാലകൃഷ്ണനെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരെയും കൂസാതെ വെട്ടിത്തുറന്ന് എഴുതാനുള്ള ആർജവം കെ.ബാലകൃഷ് ണനെപ്പോലെ മറ്റാരിലും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സി.കേശവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ.ബാലകൃഷ്ണൻ ജന്മ ശതാബ്‌ദി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സ്വന്തം വാരികയിൽ അദ്ദേഹം സമർഥമായി അവതരിപ്പിച്ചു.

അനീതിക്കെതിരെ തന്റെ വാക്കുകളാകുന്ന അസ്ത്രങ്ങൾ തൊടുത്തു വിട്ട്,അദ്ദേഹം ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി.

എന്റെ കൗമാരകാലത്തേ ഞാൻ അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളിൽ ആകൃഷ്ടനാകുകയും ഒരർഥത്തിൽ അതിൽ addict ആയിപ്പോകുകയും ചെയ്തു.


കൗമുദിയുടെ മുഖപ്രസംഗങ്ങൾ വായിക്കാതെ ഒരാഴ്ച പോലും തള്ളിനീക്കാ നാകാത്ത അവസ്ഥയായിരുന്നു.രാഷ്ട്രീയമായി അദ്ദേഹ ത്തിന്റെ പല നിലപാടുകളോടും യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ,അദ്ദേഹം പൊതു വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകൾ നാടിന്റെ താൽപ്പര്യങ്ങൾ വിളിച്ചോതുന്നവയായി രിക്കും.

നാടിന്റെ വികാരവിചാരങ്ങളെ പ്രതിഫലിപ്പിക്കുന്നവയാ യിരുന്നു കെ.ബാലകൃഷ്ണന്റെ മുഖപ്രസംഗങ്ങൾ.പത്രാധിപരും എഴുത്തുകാരനും രാഷ്ട്രീയനേതാവുമൊക്കെയായിരുന്ന അദ്ദേഹത്തെ പരിചയപ്പെടാൻ കഴിയാതെപോയതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം.

മഹാന്മാരെക്കുറിച്ച് അവർ ജീവിച്ചിരിക്കുമ്പോൾ നല്ലതുപറയുന്ന നമ്മുടെ നാട് അവരുടെ വേർപാടിനു ശേഷം പലരെയും അവഗണിക്കുന്നു.\

ഇതു കെ.ബാലകൃഷ്ണന്റെ കാര്യത്തിലും സംഭവിക്കാതിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ അനന്തിരവനായ ഹഷീo രാജൻ തന്റെ മതുലന്റെ കാൽനഖേന്തുമരീചികകൾ പിന്തുടർന്ന് അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾ സമാഹരിക്കുന്നത് ശ്ലാഘനീയമാണെന്നു പന്ന്യൻ പറഞ്ഞു.

ശ്രീകുമാരൻ തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ.ബാലകൃഷ്ണന്റെ മിഖപ്രസംഗങ്ങൾ എന്ന സമാഹാരം പ്രകാശനം ചെയ്തു. മാധ്യമ 

പ്രവർത്തകൻ സെബാസ്റ്റിൻ പൊളിൽ നിന്നു കെ.ജയകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി.

സി. കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

ചിത്രം -കെ .ബാലകൃഷ്‌ണൻ 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal