എന്റേത് പൂർണ്ണജീവിതം; ശ്രീകുമാരൻ തമ്പി.

എന്റേത് പൂർണ്ണജീവിതം; ശ്രീകുമാരൻ തമ്പി.
എന്റേത് പൂർണ്ണജീവിതം; ശ്രീകുമാരൻ തമ്പി.
Share  
2024 Mar 17, 02:33 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തിരുവനന്തപുരം : പൂർണ ജീവിതം നയിച്ച സാഫല്യമാണ് ശതാഭിഷേക വേളയിൽ അനുഭവപ്പെടുന്നതെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.ശ്രീചിത്രാ പുവർഹോമിൽ അനാഥക്കുട്ടികൾക്കൊപ്പം  ജന്മദിനം ആഘോഷിക്കവെയാണ് കവി

ഇങ്ങിനെ പറഞ്ഞത്.

4784b5fe-3fcd-4823-b059-72c165e9c860

മകൻ മരിച്ചതോടെ തന്റെ ജീവിതത്തിൽനിന്നു ആഘോഷണങ്ങൾ പടിയിറങ്ങിപ്പോയതാണ്.

ആഘോഷ പരിപാടിയുടെ നിർദേശവുമായി ഫൗണ്ടേഷൻ ഭാരവാഹികൾ തന്നെ സമീപിച്ചപ്പോൾ താൻ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.എന്നാൽ,ആരാധകരായ അവർ പിന്മാറിയില്ല.

hari

സാർ,വന്നില്ലെങ്കിൽ സാറിന്റെ ചിത്രം വെച്ചു ടാഗൂർ തിയേറ്റർ പോലെ ഏതെങ്കിലും പ്രശസ്ത ഇടങ്ങളിൽ വെച്ച്‌ ഞങ്ങൾ ഈ ആഘോഷം കെങ്കേമമാക്കും,അവർ സ്നേഹപുരസരം പറഞ്ഞു.ഒരർഥത്തിൽ അനാഥബാല്യമായിരുന്നു തന്റെതും. നിങ്ങൾ അറിയാത്ത ഒരു ശ്രീകുമാരൻ തമ്പിയുണ്ട്.ആ കഥകൾ അറിയണമെങ്കിൽ തന്റെ ആത്മകഥയായ ജീവിതം ഒരു പെൻഡുലം വായിക്കണമെന്ന് കവി പറഞ്ഞു.


31ae333e-59ce-4c78-b15f-01cef7cf5bb2

ആരാധകരെ നിരാശപ്പെടുത്തേണ്ട എന്നുകരുതി തന്റെ ജീവിതത്തോട് ചേർന്നുനില്കുന്ന അനുയോജ്യമായ ഒരിടത്ത് ആഘോഷമാക്കമെന്നു തീരുമാനിച്ചു.അനാഥ ബാല്യങ്ങളെയാണ് തനിക്ക്‌ ഏറ്റവും ഇഷ്ടം.

അതിനാൽ ശ്രീചിത്ര ഹോമിൽതന്നെ ആഘോഷം ആകാമെന്ന് തീരുമാനിച്ചു.ഇവിടുത്തെ സ്ഥലപരിമതി ആർക്കെങ്കിലും അസൗകര്യം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ,


4f23198a-2b81-454a-bd83-29e7e881be6a

സംഘാടകരല്ല താനാണ് അതിനു ഉത്തരവാദി എന്നു അദ്ദേഹം പറഞ്ഞു.

ശ്രീചിത്ര ഹോമിൽ ശതാഭിഷേകം ആഘോഷിക്കാനായത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണെന്നു ശ്രീകുമാരൻ തമ്പി പറഞ്ഞു.


f6342804-4e99-41e1-b238-907f81f04187

സിനിമാ-സീരിയൽ മേഖലയിൽ നിന്ന് നിരവധിപേർ കവിക്ക് ആശംസ അർപ്പിക്കാൻ എത്തിയിരുന്നു.ആരാധകരാൽ തിങ്ങിനിറഞ്ഞ പുവർ ഹോമിലെ ഓടിട്ട ചെറിയ ആഡിറ്റോറിയം കവിയുടെ ബന്ധുമിത്രാദികളാൽ തിങ്ങി നിറഞ്ഞിരുന്നു.

AC യോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത അവിടെ വിയർത്തുകുളിച്ചിരുന്നു തന്നെ അവർ കവിയെയും മറ്റു പ്രഭാഷകരെയും ശ്രവിച്ചു.


റിപ്പോർട്ട് : ജി.ഹരി നീലഗിരി.

(സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് )


f4a77f4e-dd26-4f17-a711-42e7c4dddbd5
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal