വയനാടിന്റെ സുസ്ഥിര വികസനത്തിനും ഹരിതഭാവിക്കും ആർട് ഓഫ് ലിവിംഗ് കൈത്താങ്ങ്

വയനാടിന്റെ സുസ്ഥിര വികസനത്തിനും ഹരിതഭാവിക്കും ആർട് ഓഫ് ലിവിംഗ് കൈത്താങ്ങ്
വയനാടിന്റെ സുസ്ഥിര വികസനത്തിനും ഹരിതഭാവിക്കും ആർട് ഓഫ് ലിവിംഗ് കൈത്താങ്ങ്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Nov 28, 10:29 PM

വയനാടിന്റെ സുസ്ഥിര വികസനത്തിൽ പങ്കാളിയാകാൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കർജി താൽപര്യം പ്രകടിപ്പിച്ചു; ഒപ്പം വയനാടിന്റെ ഹരിതഭാവിക്ക് പിന്തുണയും. ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം, ദുരന്താനന്തര പുനരധിവാസം എന്നിവയിൽ സഹകരണസാധ്യതകൾ ചർച്ചയായി; കേരള സന്ദർശനത്തിനിടെ വയനാട്ടിലെത്താ മെന്നും ഉറപ്പ്.

newssid

ബംഗളൂരു: പ്രകൃതിസംരക്ഷണത്തിനും മനുഷ്യസമൂഹത്തിൽ സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിക്കു ന്നതിനും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറുമായി കേരളത്തിന്റെ കാർഷിക-പരിസ്ഥിതി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് കൃഷിമന്ത്രി ടി. സിദ്ദിഖ്. ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ്  അന്താരാഷ്ട്ര കേന്ദ്രത്തിൽ നടന്ന ഗുരുനാനാ ക്ക് ജയന്തി ആഘോഷ ത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ കാർഷിക, പരിസ്ഥിതി, പുനരധിവാസ മേഖലകളിൽ സർക്കാർ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി ഗുരുദേവുമായി സംസാരിച്ചു. പ്രത്യേകിച്ച് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവും വയനാടിന്റെ ദീർഘകാല സുസ്ഥിര വികസനവും ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'ഭൂമി' (BHOOMI) പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. സർക്കാർ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുസമൂഹം എന്നിവരെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ദുരന്തബാധിതരുടെ പുനരധിവാസത്തിനൊപ്പം വയനാടിന്റെ സമഗ്ര വികസനത്തിനും പ്രകൃതിസൗഹൃദമായ പുതിയൊരു വികസന മാതൃക സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന വയനാടിന്റെ നേട്ടവും ടൗൺഷിപ്പ് വികസനത്തിന്റെ ഭാഗമായി 6,000 മരങ്ങൾ നട്ടുപിടിപ്പി ക്കുന്നതുമായി ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. വിദ്യാർത്ഥികളിൽ കൃഷിയോടും പ്രകൃതിയോടും ആഭിമുഖ്യം വളർത്താൻ ലക്ഷ്യമിടുന്ന 'കതിർ' പദ്ധതിയും കാർഷിക മേഖലയിൽ വനിതകളുടെ പങ്കാളിത്തവും നേതൃത്വവും ശക്തിപ്പെടുത്തുന്ന 'കൃഷി സഖി' പദ്ധതിയും മന്ത്രിയുടെ വിശദീകരണത്തിൽ പ്രധാന വിഷയങ്ങളായി.



asdfgh

മാനവികതയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും ആഗോള സന്ദേശവാഹകൻ

വിശ്വവ്യാപകമായ ആർട്ട് ഓഫ് ലിവിങ് എന്ന അന്താരാഷ്ട്ര പ്രസ്ഥാന ത്തി ലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനത്തിനും മാനവിക മൂല്യങ്ങൾക്കും പ്രകൃതിസംരക്ഷണത്തിനുമായി പ്രവർത്തി ക്കുന്ന വ്യക്തിത്വമാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി . സംഘർഷബാധിത മേഖലകളിൽ സമാധാനശ്രമങ്ങൾ നടത്തുന്നതിനൊപ്പം വിദ്യാഭ്യാസം, ഗ്രാമവികസനം, ജലസംരക്ഷണം, കൃഷി, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘടനകൾ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.നിർധനരും ഗ്രാമീണരുമായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനും മലിനമായ നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനത്തിനും പ്രകൃതിസൗഹൃദ കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനും ആർട്ട് ഓഫ് ലിവിങ് ശ്രദ്ധേയമായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. രാസവസ്തുക്കളുടെ അമിതോപയോഗം ഒഴിവാക്കിയുള്ള കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യുന്നതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്.ഏതാനും വർഷങ്ങ ൾക്ക് മുൻപാണ് ശ്രീശ്രീരവിശങ്കർജിയുടെ ആഹ്വാനമനുസരിച്ച് ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ പമ്പാ ക്ളീനിംഗ് പ്രോജക്റ്റ് നടപ്പിലാക്കിയത് .

karuppu

പരിസ്ഥിതിയോടുള്ള കരുതലും മനുഷ്യന്റെ മാനസിക സമാധാനവും ഒരുപോലെ പ്രധാനമാണെന്ന സന്ദേശമാണ് ഗുരുദേവിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുവെക്കുന്നത്.

വയനാടിന് പുതിയ പ്രതീക്ഷകൾ

പ്രകൃതിക്ക് ദോഷം വരുത്താത്ത ജൈവകൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വയനാടിന്റെ സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും ശ്രീ ശ്രീ രവിശങ്കർ താൽപര്യം പ്രകടിപ്പിച്ചത് ഏറെ സന്തോഷകരമാണെന്ന് ടി. സിദ്ദിഖ് അറിയിച്ചു.


sidhik6

കേരളത്തിന്റെ പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങളെ ഗുരുദേവ് അഭിനന്ദിച്ചതായും കേരള പര്യടനത്തിനിടെ വയനാട് സന്ദർശിക്കാമെന്ന് ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി.

ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് വയനാട് കരകയറുന്ന ഈ ഘട്ടത്തിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും സഹകരണം ഏറെ പ്രാധാന്യമർഹിക്കുന്നു. പുനരധിവാസം, ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ അനുഭവസമ്പത്തും പ്രവർത്തനശേഷിയും വയനാടിന്റെ വികസനവുമായി സംയോജിപ്പിക്കാനായാൽ അത് പുതിയ സാധ്യതകൾക്ക് വഴിതുറക്കും.

ഒരു ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമാണം എന്നത് കെട്ടിടങ്ങൾ പുനർനിർമിക്കുന്നതിൽ മാത്രം അവസാനിക്കുന്നില്ല. മണ്ണിനെയും ജലത്തെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ട് മനുഷ്യജീവിതത്തിന് സുരക്ഷിതമായ ഭാവി ഒരുക്കുക എന്നതും അതിന്റെ ഭാഗമാണ്. ഈ കാഴ്ചപ്പാടിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറുമായുള്ള കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹകരണസാ ധ്യതകൾ തുറക്കട്ടെയെന്നും വയനാടിന്റെ ഹരിതഭാവിക്ക് ഈ കൂടിക്കാഴ്ച പുതിയ കരുത്താകട്ടെയെന്നും പ്രത്യാശിക്കാം.(ഫോട്ടോ : പമ്പാ ക്ളീനിംഗ് -ഫയൽ കോപ്പി )

– ദിവാകരൻ ചോമ്പാല

Media Face Kerala

vasthu-jpg
mannan-latest
nn
MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur