തിരുവനന്തപുരം: കപ്പയും ചമ്മന്തിയും മുതൽ കപ്പ ബിരിയാണി വരെ... കിഴങ്ങുവർഗവിളകൾകൊണ്ട് കുട്ടികൾ ഒരുക്കിയ 65 ഇനം ഭക്ഷ്യവിഭവ ങ്ങൾ ശ്രദ്ധേയമായി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷൻ മെമ്പർ സനിൽ മാറാടിയുടെ നേതൃത്വത്തിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ (CTCRI) സഹകരണത്തോടെ പാറശ്ശാല സാമുവൽ LMS ഹൈസ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ ഭക്ഷ്യമേളയാണ് കൗതുകക്കാ ഴ്ചയായത്.
പരമ്പരാഗത കിഴങ്ങുവർഗവിളകളുടെ വൈവിധ്യവും അവയുടെ ഭക്ഷ്യപ്രാധാന്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മേള. കുട്ടികൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന 65 ഇനം കിഴങ്ങുവിഭവങ്ങൾ പ്രദർശനത്തിന് എത്തിച്ചു.
സാധാരണ ഭക്ഷണവിഭവങ്ങൾ മുതൽ വ്യത്യസ്തമായ പാചകരീതികളിൽ തയ്യാറാക്കിയ വിഭവങ്ങൾ വരെ മേളയിൽ ഇടംപിടിച്ചു.
പുതുതലമുറയ്ക്ക് കിഴങ്ങുവർഗവിളകളുടെ പ്രാധാന്യവും പോഷകമൂ ല്യവും പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുകാലത്ത് സാധാരണക്കാരന്റെ വിശപ്പകറ്റിയിരുന്ന കിഴങ്ങുവിള കളിൽ പലതും ഇന്ന് കൃഷിയിൽനിന്നും ഭക്ഷണശീലങ്ങളിൽനിന്നും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചില പരമ്പരാഗത ഇനങ്ങൾ വംശനാശഭീഷണിയും നേരിടുന്നു.
നമ്മുടെ കാർഷിക പൈതൃകത്തിന്റെ ഭാഗമായിരുന്ന കിഴങ്ങുവിളക ളെയും അവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണസംസ്കാരത്തെയും വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഭക്ഷ്യമേള മുന്നോട്ടുവയ്ക്കു ന്നത്.
ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളി ലേക്കും വ്യാപിപ്പിക്കണമെന്നും കിഴങ്ങുവിളകളുടെ സംരക്ഷണവും പ്രചാരണവും കുട്ടികളുടെ പഠന-പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
രുചിയിലൂടെ കാർഷിക പൈതൃകം പരിചയപ്പെടുത്തുന്ന ഈ ഭക്ഷ്യമേള പുതുതലമുറയിൽ കിഴങ്ങുവിളകളോടുള്ള താൽപര്യം വളർത്തുന്നതിനുള്ള വേറിട്ടൊരു സംരംഭമായി.
ശുദ്ധമായ ഭകഷണം ഓരോപൗരൻെയും ജന്മാവകാശം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















