‘എന്റെ അന്നം, എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണം: ടി. സിദ്ധിഖ്

‘എന്റെ അന്നം, എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണം: ടി. സിദ്ധിഖ്
‘എന്റെ അന്നം, എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണം: ടി. സിദ്ധിഖ്
Share  
എഴുത്ത്

News desk

2026 Nov 25, 09:19 AM

കിഴങ്ങുവിള കൃഷിയുടെ വ്യാപനത്തിന് ‘ന്യൂട്രീ ട്യൂബർ കേരളം’ പദ്ധതി; ഉൽപ്പാദനവും വിപണനവും ലക്ഷ്യം

കേരളത്തിന്റെ കാർഷിക സമ്പത്തിന്റെയും ഭക്ഷ്യസംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമായ കിഴങ്ങുവിള കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു.

ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കിഴങ്ങുവിള കൃഷിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിഴങ്ങുവിള കൃഷിയുടെ വ്യാപനം, ഉൽപ്പാദന വർധന, മൂല്യവർധന, വിപണനം എന്നിവ ലക്ഷ്യമിട്ട് ‘ന്യൂട്രീ ട്യൂബർ കേരളം’ എന്ന സമഗ്ര പദ്ധതി ആവിഷ്കരിക്കും. കൃഷിഭവനുകൾ, കർഷകർ, ആദിവാസി ഗോത്രമേഖലകൾ എന്നിവയെ കേന്ദ്രീകരിച്ച് കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം കിഴങ്ങുവിളകളുടെ സംസ്കരണം, വിപണനം, കയറ്റുമതി തുടങ്ങിയ മേഖലകളിലെ സാധ്യതകളും പ്രയോജനപ്പെടുത്തും.

ജീവിതശൈലീ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം. പരമ്പരാഗത കേരളീയ ഭക്ഷണരീതികളിൽ കിഴങ്ങുവിളകൾക്കുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കേണ്ടതുണ്ട്. ‘എന്റെ അന്നം, എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഓരോ മലയാളിയും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

ശ്രീകാര്യത്തെ ഐ.സി.എ.ആർ–കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (CTCRI), ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സുമായി സഹകരിച്ചാണ് സംസ്ഥാന കിഴങ്ങുവിള ദിനം 2026 സംഘടിപ്പിച്ചത്. ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വിഷം തളിച്ച് പ്രകൃതിയെ കൊല്ലരുത് :ടി.ശ്രീനിവാസൻ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഓടക്കുഴൽനാദത്തിൽ നിന്ന് രാഗങ്ങളുടെ തൊഴുത്തിലേക്ക്...
N
NIS
VAIDU
ayur manthra
ayur