കൊല്ലത്തെ പരിഹസിക്കാം; ചരിത്രത്തെ മായ്ക്കാനാവില്ല!

കൊല്ലത്തെ പരിഹസിക്കാം; ചരിത്രത്തെ മായ്ക്കാനാവില്ല!
കൊല്ലത്തെ പരിഹസിക്കാം; ചരിത്രത്തെ മായ്ക്കാനാവില്ല!
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Nov 19, 07:38 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊല്ലത്തെ പരിഹസിക്കുമ്പോൾ മുറിവേൽക്കുന്നത് ഒരു നാടിന്റെ ആത്മാഭിമാനം...

ട്രോളുകളുടെ പേരിൽ ഒരു ജനതയെ അപഹസിക്കാമോ? പപ്പടവും പരിപ്പുവടയും മുതൽ വിവാഹാലോചനകൾ വരെ നീളുന്ന പരിഹാസ പ്രചാരണങ്ങൾ തമാശയുടെ അതിരുകൾ ലംഘിക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് കൊല്ലത്തിന്റെ മാത്രം അന്തസ്സല്ല; നമ്മുടെ സാമൂഹിക സംസ്കാരം കൂടിയാണ്.

ഒരു നാടിനെ സ്നേഹിക്കാൻ അവിടെ ജനിക്കണമെന്നില്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന് മുറിവേൽക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ ആ മണ്ണിന്റെ അവകാശിയായിരിക്കണമെന്നും ഇല്ല. അതുകൊണ്ടുതന്നെ കൊല്ലത്തെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന പരിഹാസ പ്രചാരണങ്ങൾ കേവലം ഒരു ജില്ലയുടെ പ്രശ്നമായി തള്ളിക്കളയാനാവില്ല. അത് നമ്മുടെ പൊതുബോധത്തെയും സാമൂഹിക മര്യാദയെയും വിചാരണ ചെയ്യുന്ന വിഷയമാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി കൊല്ലത്തെയും കൊല്ലത്തുകാരെയും ലക്ഷ്യമിട്ടുള്ള ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ്. പപ്പടം, മിക്സ്ചർ, സാമ്പാർ, പരിപ്പുവട തുടങ്ങി വിവാഹസദ്യയിലെ വിഭവങ്ങൾ വരെ പരിഹാസവിഷയമാകുന്നു. വിവാഹാലോചനകളിൽ പോലും കൊല്ലത്തുകാരെ അവഗണിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തമാശയുടെ പേരിൽ ഒരു നാടിന്റെ പേരും അവിടുത്തെ മനുഷ്യരുടെ വ്യക്തിത്വവും പൊതുവായി അപഹസിക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണ്.

ചിരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. എന്നാൽ അപമാനിക്കാനുള്ള അവകാശം ആർക്കുമില്ല. തമാശയും അധിക്ഷേപവും തമ്മിലുള്ള അതിർ വരമ്പ് തിരിച്ചറിയാത്തിടത്താണ് പ്രശ്നം തുടങ്ങുന്നത്. സഹിഷ്ണുതയെ ദൗർ ബല്യമായി കാണുകയും മൗനത്തെ സമ്മതമായി വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ പ്രതിഷേധം ഉയരുക സ്വാഭാവികമാണ്.

ചരിത്രത്തെ മറക്കുന്ന പരിഹാസങ്ങൾ

കേരളത്തിന്റെ ചരിത്രത്തിലും വാണിജ്യ-സാംസ്കാരിക പാരമ്പര്യത്തിലും കൊല്ലത്തിനുള്ള സ്ഥാനം അനിഷേധ്യമാണ്. ഒരുകാലത്ത് വിദേശരാജ്യ ങ്ങളുമായി വ്യാപാരബന്ധം പുലർത്തിയിരുന്ന പുരാതന തുറമുഖനഗരം. അറബിക്കടലിന്റെ തീരത്ത് ചരിത്രവും സംസ്കാരവും സമ്പൽസമൃദ്ധിയും കൈകോർത്തുനിന്ന ദേശം.

മലയാളിയുടെ കാലഗണനാചരിത്രത്തിൽ സുപ്രധാനമായ കൊല്ലവർഷം ഈ നാടിന്റെ ചരിത്രപ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. അഷ്ടമുടിക്കായലിന്റെ പ്രകൃതിഭംഗിയും കടലോര സംസ്കാരവും സാഹിത്യ-കലാ പാരമ്പര്യവും കൊല്ലത്തിന് സ്വന്തമായ വ്യക്തിത്വം നൽകുന്നു.

'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന പഴഞ്ചൊല്ല് പോലും ഈ ദേശത്തിന്റെ പഴയകാല പ്രൗഢിയുടെയും സമ്പൽസമൃദ്ധിയുടെയും ഓർമപ്പെടുത്തലാണ്. അങ്ങനെയൊരു നാടിനെ ഏതാനും ട്രോളുകളിലേക്കും പരിഹാസവാ ക്കുക ളിലേക്കും ചുരുക്കിക്കെട്ടാൻ ശ്രമിക്കുന്നത് ചരിത്രത്തോടുള്ള അനാദരവാ ണ്.

ഒരു നാടിന്റെ മഹത്വം അവിടുത്തെ ചിലരുടെ പെരുമാറ്റംകൊണ്ട് അളക്കാ നാവില്ല. അവിടുത്തെ മനുഷ്യരുടെ അധ്വാനവും സംസ്കാരവും ജീവിതമൂല്യ ങ്ങളും ചരിത്രസംഭാവനകളുമാണ് ഒരു ദേശത്തിന്റെ യഥാർത്ഥ അടയാളം.

വിമർശനമാകാം; അപമാനമരുത്

ഒരു പ്രദേശത്ത് സംഭവിക്കുന്ന ഒറ്റപ്പെട്ട വീഴ്ചകളെ ചൂണ്ടിക്കാട്ടുന്നത് തെറ്റല്ല. സാമൂഹിക തിന്മകളെ വിമർശിക്കണം. തെറ്റുകളെ ചോദ്യം ചെയ്യണം. എന്നാൽ ചിലരുടെ പ്രവൃത്തികളുടെ പേരിൽ ഒരു ജില്ലയെ മുഴുവൻ പ്രതി ക്കൂട്ടിലാക്കുന്നത് എന്ത് നീതിയാണ്?

കേരളത്തിലെ എല്ലാ ജില്ലകളിലും പ്രശ്നങ്ങളുണ്ട്; നേട്ടങ്ങളുമുണ്ട്. തെറ്റുകൾ സംഭവിക്കുന്നതും മനുഷ്യസഹജമാണ്. എന്നാൽ കൊല്ലത്ത് സംഭവിക്കുന്ന തെല്ലാം ഒരു ജനതയുടെ പൊതുസ്വഭാവമായി ചിത്രീകരിക്കുകയും മറ്റിടങ്ങ ളിലെ സമാന സംഭവങ്ങളെ സാധാരണ സംഭവങ്ങളായി കാണുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

വിമർശനം തിരുത്തലിലേക്കുള്ള വഴിയാകണം; അധിക്ഷേപം അപമാനത്തി ലേക്കുള്ള ആയുധമാകരുത്. ഒരു വ്യക്തിയുടെ വീഴ്ച ഒരു ജനതയുടെ സ്വഭാ വസാക്ഷ്യപത്രമല്ല. ഒരു വിവാഹസദ്യയിലെ വിഭവവൈകല്യം ഒരു നാടിന്റെ സംസ്കാരത്തെ നിർവചിക്കുന്നുമില്ല.

തമാശയുടെ മറവിൽ വളരുന്ന ഈ പൊതുവൽക്കരണ പ്രവണത അവസാനി ക്കേണ്ടതുണ്ട്.

മൗനം പാലിക്കേണ്ട കാലമല്ല

കൊല്ലത്തിനെതിരെയുള്ള പരിഹാസങ്ങൾക്കെതിരെ കൊല്ലത്തുകാർ തന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. അപഹാസ്യമായ വീഡിയോ കളും കുറിപ്പുകളും കണ്ടു ചിരിക്കാനും പങ്കുവെക്കാനും മാത്രമല്ല, അവയു ടെ പ്രത്യാഘാതം തിരിച്ചറിയാനും കഴിയണം. സ്വന്തം നാടിനെ അപമാനി ക്കുന്ന ഉള്ളടക്കങ്ങൾക്ക് ലൈക്കും ഷെയറും നൽകി പ്രചാരകരാകുന്നത് ആത്മാഭിമാനമുള്ള ഒരു സമൂഹത്തിന് ഭൂഷണമല്ല.

എന്നാൽ പ്രതികരണം വിദ്വേഷത്തിലൂടെയാകരുത്. ചരിത്രം പറഞ്ഞും സംസ്കാരം ഉയർത്തിക്കാട്ടിയും നാടിന്റെ നന്മകൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചുമാകണം പ്രതിരോധം. സാംസ്കാരിക നായകരും എഴുത്തു കാരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഈ വിഷയത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ കൊല്ലം സ്വദേശിയും ആത്മീയ പ്രഭാഷകനും ബിസി നസ് മാനേജ്‌മെന്റ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. റിജി ജി. നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിമർശനക്കുറിപ്പ് ശ്രദ്ധേയമാണ്.

കൊല്ലത്തിനെതിരെയുള്ള പരിഹാസപ്രവണതയെ ചോദ്യം ചെയ്യുന്നതിനൊ പ്പം സ്വന്തം നാടിന്റെ ചരിത്രവും അന്തസ്സും ഉയർത്തിപ്പിടിക്കാൻ കൊല്ലത്തു കാർ മുന്നോട്ടുവരണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനവും പ്രസക്തമാണ്.

ഇന്ന് കൊല്ലം; നാളെ മറ്റൊരു നാട്!

ഈ വിഷയത്തെ കൊല്ലത്തിന്റെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് നമു ക്ക് തെറ്റുപറ്റുന്നത്. ഇന്ന് കൊല്ലമാണെങ്കിൽ നാളെ മറ്റൊരു ജില്ലയായിരി ക്കാം .മറ്റന്നാൾ മറ്റൊരു സമൂഹവും പ്രദേശവുമായിരിക്കാം. ഒരിക്കൽ പരിഹാസത്തിന്റെ ഇരയാകാൻ ഏതു നാടിനും അധികം സമയം വേണ്ടി വരില്ല.

ജന്മനാടിന്റെ പേരിൽ ഒരാളെ വിലയിരുത്തുന്നതും ഒരു പ്രദേശത്തെ മുഴുവൻ പരിഹാസച്ചട്ടക്കൂടിൽ തളച്ചിടുന്നതും പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുകയും വ്യത്യസ്ത ദേശങ്ങളുടെ സ്വത്വത്തെ ആദരിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ സാമൂഹിക സംസ്കാരം.

'കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്' എന്നതുപോലെ സ്വന്തം നാടിനോടുള്ള സ്നേഹവും അഭിമാനവും സ്വാഭാവികമാണ്. എന്നാൽ ആ അഭിമാനം മറ്റൊരു നാടിനെ താഴ്ത്തിക്കെട്ടിയാകരുത്.

'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്ന പഴഞ്ചൊല്ലിനെ പരിഹാസത്തി ന്റെ ആയുധമാക്കുന്നവർ ഒരു കാര്യം മറക്കരുത്: വാക്കുകൾക്ക് ചിരിപ്പി ക്കാനുള്ള കരുത്തുള്ളതുപോലെ മുറിവേൽപ്പിക്കാനുള്ള ശക്തിയുമുണ്ട്.

കൊല്ലം എന്റെ ജന്മനാടല്ല. പക്ഷേ ഒരു നാടിന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന പ്രവണതയ്ക്കെതിരെ സംസാരിക്കാൻ ആ നാട്ടിൽ ജനിക്കണമെന്നില്ല. മനുഷ്യരുടെ അന്തസ്സിനെയും ദേശങ്ങളുടെ വ്യക്തിത്വ ത്തെയും ആദരിക്കുക എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്വമാണ്.

ട്രോളുകൾക്ക് ഒരു ആയുസ്സുണ്ട്. പരിഹാസങ്ങൾക്ക് കാലപരിധിയുമുണ്ട്. എന്നാൽ ഒരു നാടിന്റെ ചരിത്രത്തിനും സംസ്കാരത്തിനും ആത്മാഭിമാ നത്തിനും അതിനേക്കാൾ വലിയ നിലനിൽപ്പുണ്ട്. കൊല്ലത്തെ പരിഹസി ക്കുന്നവർ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കട്ടെ. കൊല്ലത്തുകാർ സ്വന്തം നാടിന്റെ നന്മകൾ ഉയർത്തിപ്പിടിക്കട്ടെ. നാടുകളെ തമ്മിൽ താഴ്ത്തിക്കെ ട്ടിയല്ല, പരസ്പരം ആദരിച്ചുകൊണ്ടാണ് കേരളത്തിന്റെ ഐക്യം ശക്തി പ്പെടേണ്ടത്.

vasthu-jpg
05541ed9_930056_11-(1)
manna-new
samudra---copy
samudra
samudra-advt-1
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മണ്ണിന്റെ മൗനഭാഷ വായിച്ച മഹാശാസ്ത്രജ്ഞൻ
N
NIS
N
VAIDU
ayur manthra
ayur