എഴുപതാം വയസ്സിലും മണ്ണിനൊപ്പം; മരങ്ങളാണ് ജീവിതത്തിലെ കൂട്ടുകാർ

എഴുപതാം വയസ്സിലും മണ്ണിനൊപ്പം; മരങ്ങളാണ് ജീവിതത്തിലെ കൂട്ടുകാർ
എഴുപതാം വയസ്സിലും മണ്ണിനൊപ്പം; മരങ്ങളാണ് ജീവിതത്തിലെ കൂട്ടുകാർ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Nov 18, 08:37 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

നാട്ടു മാവുകൾക്ക് കാവലാളായി ഒരു മനുഷ്യൻ !

വർഷത്തിൽ നാലുതവണ പൂക്കും, കായ്ക്കും! കുറ്റിക്കോലിലെ മാവിന് സ്വന്തം പൂക്കാലം!

ഒരു ശിഖരത്തിൽ മാങ്ങ പഴുക്കുമ്പോൾ മറ്റേ ശിഖരത്തിൽ പൂക്കാലം; പൂക്കളെല്ലാം കായായി മാറുന്ന അപൂർവ കാഴ്ച. എഴുപതാം വയസ്സിലും മണ്ണിനെ പ്രണയിക്കുന്ന എം.പി. ചന്ദ്രന്റെ വീട്ടുമുറ്റത്തെ മാവ് നാട്ടുകാർക്ക് വിസ്മയം.

തളിപ്പറമ്പ്: പൂവിടാനായോ എന്നറിയാൻ ഈ മാവിന് കലണ്ടർ നോക്കേണ്ട കാര്യമില്ല! കാലം ഏതായാലും പൂക്കാൻ തോന്നിയാൽ പൂക്കും, കായ്ക്കാൻ തോന്നിയാൽ കായ്ക്കും. വർഷത്തിൽ നാലുതവണ പൂത്തുലഞ്ഞ് മാമ്പഴ ങ്ങൾ സമ്മാനിക്കുന്ന ഈ നാട്ടുമാവിന്റെ വിശേഷം കേട്ടാൽ ആരുമൊന്ന് അത്ഭുതപ്പെടും. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന പഴഞ്ചൊ ല്ലുപോലും ഇവിടെ മാറ്റിപ്പറയേണ്ടിവരും. മാമ്പൂക്കാലം കാത്തിരിക്കാതെ വർഷം മുഴുവൻ പൂക്കാലവും മാമ്പഴക്കാലവും മാറിമാറി എത്തുന്ന അപൂ ർവ കാഴ്ചയൊരുക്കുകയാണ് തളിപ്പറമ്പ് കുറ്റിക്കോലിലെ എം.പി. ചന്ദ്രന്റെ വീട്ടുമുറ്റത്തെ മാവ്.

poonk

സാധാരണ മാവുകൾക്ക് പൂക്കാലമെത്തണമെങ്കിൽ കാലാവസ്ഥയുടെ ചില ചിട്ടവട്ടങ്ങളുണ്ട്. വേനലിന്റെ വരവോടെ പൂത്തുതുടങ്ങും; മാർച്ച്, ഏപ്രിൽ മാസങ്ങളാകുമ്പോഴേക്കും മാമ്പഴങ്ങൾ പഴുത്തുതുടങ്ങും.

എന്നാൽ കുറ്റി ക്കോലിലെ ഈ മാവിന് അത്തരം സമയനിഷ്ഠകളൊന്നും ബാധക മല്ലെന്നുതോന്നും. രണ്ട് പ്രധാന ശിഖരങ്ങളുള്ള മരത്തിൽ ഒന്നിൽ പൂവിട്ട് കായായി മാങ്ങകൾ വളരുമ്പോൾ മറ്റേ ശിഖരം അടുത്ത പൂക്കാല ത്തിനുള്ള ഒരുക്കത്തിലായിരിക്കും.

ഒന്നിൽ മാങ്ങകൾ പഴുക്കാൻ തുടങ്ങുമ്പോഴേക്കും മറ്റേ ശിഖരത്തിൽ പൂക്ക ൾ വിരിയും. വീണ്ടും മൂന്നുമാസം പിന്നിടുമ്പോൾ ആദ്യ ശിഖരത്തിലും പുതിയ പൂക്കാലമെത്തും. ഇങ്ങനെ മാറിമാറി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മാവിൽനിന്ന് വർഷത്തിൽ നാലുതവണ വിളവെടുക്കാൻ കഴിയു ന്നുവെന്നാണ് ചന്ദ്രന്റെ അനുഭവം. ഒന്നരമാസം മുമ്പ് പൂത്ത ശിഖരം ഇപ്പോ ൾ മാങ്ങകളാൽ നിറഞ്ഞിരിക്കുകയാണ്.




vbn

മറ്റൊരു കൗതുകം കൂടിയുണ്ട്. സാധാരണ മാവുകളിൽ പൂക്കൾ വിരിഞ്ഞാ ലും വലിയൊരു ഭാഗം കരിഞ്ഞുവീഴാറാണ് പതിവ്. എന്നാൽ ഈ മാവിൽ പൂക്കളിൽ ഭൂരിഭാഗവും മാങ്ങകളായി മാറുന്നു. അതുകൊണ്ടുതന്നെ മാവി ന്റെ ഓരോ പൂക്കാലവും ചന്ദ്രനും നാട്ടുകാർക്കും ഒരുപോലെ ആഘോഷമാണ്.

വിത്തിൽനിന്ന് വളർന്ന വിസ്‌മയം 

വീട്ടുവളപ്പിലെ മറ്റൊരു മാവിൽനിന്ന് ലഭിച്ച വിത്ത് മുളപ്പിച്ച് വളർത്തി യതാണ് ഈ മരം. സാധാരണ ഒരു നാട്ടുമാവായി നട്ടുവളർത്തിയ തൈ കാലക്രമേണ ഇത്തരമൊരു കൗതുകക്കാഴ്ചയായി മാറുമെന്ന് ചന്ദ്രൻ പ്രതീ ക്ഷിച്ചിരുന്നില്ല. മാവിന്റെ സ്വാഭാവികമായ വളർച്ചാരീതിയും രണ്ട് ശിഖര ങ്ങളിൽ മാറിമാറി പൂക്കുന്നതുമാണ് ഈ പ്രത്യേകതയ്ക്ക് പിന്നിലെന്ന് അദ്ദേഹത്തിന്റെ നിരീക്ഷണം.

പ്രകൃതിയുടെ ഈ വിസ്മയം കാണാൻ പ്രദേശവാസികളും പ്രകൃതിസ്നേഹി കളും എത്തുന്നുണ്ട്. വർഷത്തിൽ നാലുതവണ പൂത്തുകായ്ക്കുന്ന ഒരു മാവ് തങ്ങളുടെ അനുഭവത്തിൽ അപൂർവമാണെന്നാണ് നാട്ടുകാരുടെ അഭിപ്രാ യം.

മാവിന്റെ കൗതുകം മാത്രമല്ല, അതിനെ പരിപാലിക്കുന്ന മനുഷ്യനും ഈ കഥയിലെ പ്രധാന കഥാപാത്രമാണ്. എഴുപതാം വയസ്സിലും മണ്ണിലിറങ്ങി അധ്വാനിക്കുന്ന എം.പി. ചന്ദ്രന് മരങ്ങൾ വളർത്തുന്നത് ഒരു വിനോദമല്ല; ജീവിതത്തിന്റെ ഭാഗമാണ്. പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്നേഹം പ്രവർത്തനങ്ങളിലൂടെ തെളിയിച്ച വ്യക്തിത്വം.

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ആദ്യകാല ഡെമോൺസ്ട്രേറ്ററായി രുന്നു ചന്ദ്രൻ. വനംവകുപ്പിൽ എട്ടുവർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാമ്പുപിടിത്തത്തിലും നാടിന്റെ ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ഇന്നും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്.

നാടൻ മാവുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'നാടൻ മാവുകൾ' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗം കൂടിയാണ് അദ്ദേഹം. നാടൻ മാവുകളുടെ വൈവിധ്യം തിരിച്ചറിയാനും അവയെ സംരക്ഷി ക്കാ നും പുതുതലമുറയെ പ്രേരിപ്പിക്കാനും ചന്ദ്രൻ നടത്തുന്ന ശ്രമങ്ങൾശ്രദ്ധേയ മാണ്.

2022 ജൂലായ് മൂന്നിന് നാടൻ മാവ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് വടക്കാഞ്ചേരി ജംഗ്ഷൻ മുതൽ പള്ളി വരെയുള്ള പാതയോരത്ത് 50 ഇനം നാടൻ മാവിൻതൈകൾ നട്ടുപിടിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രകൃതി സ്നേഹത്തിന്റെ മറ്റൊരു അടയാളം. തൈകൾ നട്ടശേഷം അവയെ വഴി യരികിൽ ഉപേക്ഷിക്കുകയല്ല ചെയ്തത്. ഓരോന്നിന്റെയും ചുവട് സ്വന്തം കൈകൊണ്ട് വൃത്തിയാക്കി ജൈവവളം നൽകി പരിപാലിച്ചുവരുന്നു. ഈ മാവുകളിൽ രണ്ടെണ്ണം ഇതിനകം പൂത്തുതുടങ്ങി. മറ്റുള്ളവയും വൈകാതെ പൂക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കുറ്റിക്കോൽ പ്രദേശത്തെ മാവുകളുടെ സംരക്ഷണത്തിലും ചന്ദ്രന്റെ ഇടപെടൽ ശ്രദ്ധേയമാണെന്ന് പ്രദേശവാസിയായ കുളങ്ങരേത്ത് അനീഷ് പറയുന്നു. 16 വർഷമായി പ്രദേശത്തുള്ള മാവുകളുടെ സംരക്ഷണത്തിൽ ചന്ദ്രന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാവുകൾക്ക് കാവലായി ഒരു മനുഷ്യൻ

കുറ്റിക്കോൽ വായനശാലയ്ക്ക് ചുറ്റും ചന്ദ്രൻ ഒരുക്കിയ പൂന്തോട്ടവും അദ്ദേ ഹത്തിന്റെ കരവിരുതിന്റെ തെളിവാണ്. വഴിയാത്രക്കാർക്ക് കണ്ണിനും മനസ്സിനും കുളിർമയേകുന്ന പച്ചപ്പിന്റെ ഇടമായി അത് മാറിയിരിക്കുന്നു. ഹൈവേയോരത്തും പ്രദേശത്തെ പൊതുസ്ഥലങ്ങ ളിലുമുള്ള മരങ്ങളോടും മാവുകളോടും പ്രത്യേക കരുതലാണ് അദ്ദേഹത്തിനുള്ളത്.


chandr

മരങ്ങൾ നട്ടുപിടിപ്പിക്കുന്നവരെക്കാൾ അവ വളരുന്നതുവരെ കൂടെനിൽ ക്കുന്നവരാണ് പ്രകൃതിക്ക് കൂടുതൽ ആവശ്യം. ആ സന്ദേശമാണ് ചന്ദ്രന്റെ ജീവിതം നൽകുന്നത്. ഒരു മാവിന്റെ വിസ്മയകരമായ പൂക്കലും കായ്ക്കലും മാത്രമല്ല ഇവിടെ വാർത്തയാകുന്നത്; മണ്ണിനോടുള്ള മനുഷ്യന്റെ കരുതലും പ്രകൃതിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സ്നേഹവും കൂടിയാണ്.

മാമ്പഴത്തിന്റെ മധുരം നുകരാൻ മാത്രം മാവുകളെ സ്നേഹിക്കാതെ, അവ യ്ക്ക് തണലും വളർച്ചയും നൽകുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള നിശ്ശബ്ദ ശ്രമത്തിലാണ് ഈ എഴുപതുകാരൻ.

വർഷത്തിൽ നാലുതവണ പൂക്കുന്ന മാവിനെ

കാണണോ ? പോന്നോളൂ തളിപ്പറമ്പിലെ കുറ്റിക്കോ ലിലേക്ക്......

തളിപ്പറമ്പിലെ കുറ്റിക്കോലിലേക്ക്! ഇവിടെ പൂക്കാലത്തിന് കലണ്ടറിന്റെ അനുവാദം വേണ്ട; പ്രകൃതിയെ സ്നേഹിക്കുന്ന ഒരു മനുഷ്യന്റെ കരുതലിൽ മാവ് സ്വന്തം കാലം സ്വയം കുറിക്കുകയാണ്.

:ദിവാകരൻ ചോമ്പാല


bhakshyasree-poster-new

ശുദ്ധമായ ഭക്ഷണം ഓരോ

പൗരൻ്റെയും ജന്മാവകാശം 

bhakshysree-fotor-20260327233134
manna-new
mannan-palamruth
samudra---copy
vasthu-jpg
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മണ്ണിന്റെ മൗനഭാഷ വായിച്ച മഹാശാസ്ത്രജ്ഞൻ
കാഴ്ച്ചയും കാഴ്ച്ചപ്പാടും കേരളത്തിന്റെ ഭാവി വെൽനെസ് ഇക്കോണമിയിൽ-ഡോ. ഷമിക രവി
N
NIS
N
VAIDU
ayur manthra
ayur