മൗനത്തിന്റെ സൗന്ദര്യം: പ്രകൃതി നമുക്ക് തരുന്ന ജീവാമൃതം :ഡോ .എം .എസ് .സുനിൽ

മൗനത്തിന്റെ സൗന്ദര്യം: പ്രകൃതി നമുക്ക് തരുന്ന ജീവാമൃതം :ഡോ .എം .എസ് .സുനിൽ
മൗനത്തിന്റെ സൗന്ദര്യം: പ്രകൃതി നമുക്ക് തരുന്ന ജീവാമൃതം :ഡോ .എം .എസ് .സുനിൽ
Share  
ഡോ .എം .എസ് .സുനിൽ എഴുത്ത്

ഡോ .എം .എസ് .സുനിൽ

2026 Nov 17, 06:05 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മനുഷ്യന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും തുരുത്തായി മാറുന്നത് പ്രകൃതിയാണ്. ആ പ്രകൃതി നമുക്ക് നൽകിയ ഏറ്റവും വലിയ വരദാനമാണ് പൂക്കൾ. കൊച്ചുകൊച്ചു വിഷമങ്ങളിലും തളർച്ചകളിലും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ നമ്മെ ചേർത്തുപിടിക്കുന്ന പൂക്കളുടെ മാന്ത്രികസ്പർശത്തെയും, മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ചടങ്ങുകളിലെ അവയുടെ അനിവാര്യതയെ കുറിച്ചുള്ള ഹൃദ്യമായ ഒരു ഓർമ്മപ്പെടുത്തലാണിത്.സൗന്ദര്യവും സാന്ത്വനവും തുളുമ്പുന്ന വരികൾ...........

mssuni

പ്രകൃതിയുടെ മടിയിലൂടെ നടക്കുമ്പോൾ, നമ്മുടെ മനസ്സിന്റെ ഭാരങ്ങളും, ചിന്തകളുടെ ചൂടും, തളരുന്ന ആത്മാവിന്റെ വേദനകളും ഒരുനീർക്കുമിളപോലെ പൂക്കൾ മായ്ച്ചുകളയും.അവയൊന്നും ചോദിക്കു ന്നില്ല, ഒരു പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല.


ms-suni-yellw-cosmos-7

ചുമ്മാ പൂത്തു നിൽക്കും നമ്മളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്, "ഞാനിവിടെയുണ്ട്" എന്ന് മൗനമായി പറഞ്ഞുകൊണ്ട്.ഒരു പൂവിനെ നോക്കി നിന്നാൽ മതി, കലങ്ങിയ മനസ്സ് ഒരു തെളിനീർത്തടാകം പോലെ ശാന്തമാകും. അതിന്റെ നിറങ്ങളിലേക്ക് നോക്കിയാൽ മതി, വരണ്ട ഹൃദയം മഴ നനഞ്ഞ ഭൂമിപോലെ നിറയും. കാറ്റിൽ ഒഴുകിവരുന്ന ആ സുഗന്ധം ഒന്ന് ശ്വസിച്ചാൽ മതി, ജീവിതം ഒരു സംഗീതം പോലെ മനോഹരമാകും. മനുഷ്യർ നമ്മളെ വേദനിപ്പിക്കു മ്പോൾ, പ്രകൃതി നമ്മളെ ചേർത്തു പിടിക്കുന്ന ആ സ്നേഹാലിംഗനമാണ് ഓരോ പൂവും.


ms-suni

പറയാതെ പറയുന്ന പൂക്കളുടെ ഭാഷയിൽ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും നശ്വരതയുടെയും മഹത്തായ പാഠങ്ങൾ.

കവികളുടെ ഭാവനയിൽ പൂക്കൾ എന്നും ഒരു വാചകമായിരുന്നു. വിടർന്നു നിൽക്കുന്ന പൂവിനെ നോക്കി അവർ ജീവിതത്തിന്റെ ആഘോഷം പാടി; മണ്ണിൽ വീണുകിടന്ന പൂവിനെ നോക്കി അവർ ജീവിതത്തിന്റെ നശ്വരതയെ ഓർത്ത് വിലപിച്ചു.

mss

പ്രണയിനികൾ തമ്മിൽ പറയാൻ ബാക്കിവെച്ച വാക്കുകളും, ഹൃദയത്തി ന്റെ തുടിപ്പുകളും ഒരു പൂവിനുള്ളിൽ ഒളിപ്പിച്ചു കൈമാറി.

ദേവന്റെ നടയിലും, വിവാഹപ്പന്തലിലും, വിജയത്തിന്റെ ആഘോഷ വേദികളിലും, അനുയാത്രയുടെ അത്യന്ത്യ നിമിഷങ്ങളിലും പൂക്കൾ നമ്മുടെ കൂടെയുണ്ട്. ജനനം മുതൽ മരണം വരെ, സന്തോഷത്തിലും ദുഃഖത്തിലും, മനുഷ്യന്റെ എല്ലാ വികാരങ്ങൾക്കും സാക്ഷിയായി, മൗനമായി കൂടെ നിൽക്കുന്ന പ്രകൃതിയുടെ ഏറ്റവും സുന്ദരമായ കവിതയാണ് പൂക്കൾ.

vasthu-jpg_1794837264
manna-new
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മണ്ണിന്റെ മൗനഭാഷ വായിച്ച മഹാശാസ്ത്രജ്ഞൻ
കാഴ്ച്ചയും കാഴ്ച്ചപ്പാടും കേരളത്തിന്റെ ഭാവി വെൽനെസ് ഇക്കോണമിയിൽ-ഡോ. ഷമിക രവി
കാഴ്ച്ചയും കാഴ്ച്ചപ്പാടും പി.വി. കൃഷ്ണൻ ;ചമയങ്ങളില്ലാത്ത ചിത്രകാരന് വിട...
N
NIS
N
VAIDU
ayur manthra
ayur