നെഹ്റു പ്രതിമ അനാച്ഛാദനം ചെയ്തു

നെഹ്റു പ്രതിമ അനാച്ഛാദനം ചെയ്തു
നെഹ്റു പ്രതിമ അനാച്ഛാദനം ചെയ്തു
Share  
എഴുത്ത്

News desk

2026 Nov 13, 10:52 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കണ്ണൂർ. കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആന്റ് റിസർച്ച് സെന്ററിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അർദ്ധകായ പ്രതിമ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. അഡ്വ.ടി.ഒ.മോഹനൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു പ്രശസ്ത നർത്തകി വല്ലി ടീച്ചർ സംഭാവന ചെയ്ത ഈ ശിൽപ്പം വിഖ്യാതശിൽപ്പിയും, മാഹി മലയാള കലാഗ്രാമം ശിൽപ്പകലാ വിഭാഗംമേധാവിയുമായ എൻ.മനോജ്‌കു മാറാണ് പ്രതിമ രൂപകൽപ്പന ചെയ്തത്.

ചിത്രവിവരണം:ശിൽപ്പിയും ശിൽപ്പവും

മലേഷ്യയിലെ മലവെള്ളപ്പാച്ചിൽ - ഒരു മൃതദേഹം കൂടി കണ്ടെത്തി.

തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

മാഹി: ദീപാവലി ആഘോഷത്തിനിടെ മലേഷ്യയിലെ കോ ലാലംപൂരിൽ ഉണ്ടായ മലവെള്ളപ്പാച്ചലിൽ കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ (വെള്ളി) നടന്ന തിരച്ചലിൽ കണ്ടെത്തി.ഇത് തലശ്ശേരി സ്വദേശി രഘുനാഥിൻ്റേതാണെന്ന് സംശയിക്കുന്നതായി അറിവായിട്ടുണ്ട്. എന്നാൽ അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല. മലേഷ്യയിലെ സർക്കാർ ആശുപത്രി ഫ്രീസറിൽ സൂക്ഷിച്ച മ്യതദേഹം ശനിയാഴ്ച്ച വിശദ പരിശോധനയ്ക്ക് വിധേയമാക്കും.ദുരന്തത്തിൽ മരിച്ച മറ്റു മലയാളികളുടെ മൃതദേഹങ്ങളും നാട്ടിലെത്തിയിട്ടില്ല.

capture_1794590209

പ്രതിഭകളെ വനിതാ സാഹിതി ആദരിച്ചു

പൊന്ന്യം : വനിതാ സാഹിതി പൊന്ന്യം പാലം സമ്മേളനം ചുണ്ടങ്ങാപൊയിൽ പാറക്കണ്ടി പവിത്രൻ സ്മാരക മന്ദിരത്തിൽ നടന്നു. ഷൈനി പൊന്ന്യംഅധ്യക്ഷയായി. ടി കെ ബിന്ദു ഉദ്ഘാടനം ചെയ്തു.ഇ.ഡി. ബീന.. കെ.ജലജ ടീച്ചർ., ടി.ടി.റെംല അനിത ടീച്ചർ സബിന, സ്മിത പൊന്ന്യം എന്നിവർ സംസാരിച്ചു 

  വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു നിഷസന്തോഷ്‌ കതിരൂർ ചടങ്ങിൽ മുഖ്യാതിഥിയായി.  വനിതാ സാഹിതി ഭാരവാഹികളായി സ്മിത പൊന്ന്യം ( പ്രസിഡന്റ്‌ ) സബിന ( വൈസ് പ്രസിഡന്റ്‌ ) ഷൈനി പൊന്ന്യം ( സെക്രട്ടറി ) ഷിബിന ടീച്ചർ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു

capture_1794590384

കവിതയും കാൽപ്പനികതയും എന്നും നിലനിൽക്കും.: വത്സൻ തില്ലങ്കേരി

മാഹി:കാലം എത്രതന്നെ മാറിയാലും, സാങ്കേതികവിദ്യ എത്രതന്നെ വളർന്നാലും, മനുഷ്യഹൃദയത്തിലെ ആർദ്രതയും ഭാവനയും നിലനിൽ ക്കുന്നിടത്തോളം കവിതയും കാൽപ്പനികതയും എന്നെന്നും അനശ്വരമായി തുടരുക തന്നെ ചെയ്യുമെന്ന് വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു.

അഴിയൂർ മാപ്പിള എൽ.പി.സ്കൂളിൽ മഹിജ തോട്ടത്തിലിന്റെ വാടാമലർ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം. സെബാസ്റ്റ്യൻ മാസ്റ്റർ അദ്ധ്യഷത വഹിച്ചു.

ആദ്യപ്രതി പ്രഫുൽ കൃഷ്ണൻ ഏറ്റുവാങ്ങി. വത്സൻ നെല്ലിക്കോട് .മുഖ്യാതിഥിയായി. രഞ്ജി ഏറാമല പുസ്തകം പരിചയപ്പെടുത്തി. കെ.പി.ഹരികുമാർ വന്നാലിക, ചാലക്കര പുരുഷു ,എം.പത്മലോചൻ, സോമൻ മാഹി, മേഘനാഥൻ , സി.കെ. രാജലക്ഷ്മി, പി.എം. അശോകൻ, പി.ബാബുരാജ്, എം.പി.രാജൻ മാസ്റ്റർ, സംസാരിച്ചു. മഹിജ തോട്ടത്തിൽ മറുഭാഷണം നടത്തി.

ടി.സി. ജയശങ്കർ സ്വാഗതവും, ശശിധരൻ തോട്ടത്തിൽ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു.

capture_1794589723

ഷിബിന ചികിത്സാ സഹായനിധി കൈമാറി

ന്യൂമാഹി: ഷിബിന ടി.കെ.യുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്കായി രൂപീകരിച്ച ജനകീയ ചികിത്സാ കമ്മിറ്റിക്ക് ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടും പാരീസ് കൗൺസിൽ സെക്രട്ടറി പോൾ സിബു മാസ്റ്ററും ചേർന്ന് 25,000 രൂപയുടെ ധനസഹായം കൈമാറി..

ധനസഹായം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, അഡ്വ. തോമസ് മാഹി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൈശാഖ് മുരളീധരൻ, സുഗിനേഷ് കെ.എം., ന്യൂമാഹി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു, ജയൻ അബി, ദിനേശൻ അംഗവളപ്പിൽ (ബി.ജെ.പി.), ഷാജി പിണക്കാട്ടിൽ (മാഹി), ഷിമിത്ത് ടി.കെ. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


ചിത്രവിവരണം:ജനകീയ ചികിത്സാ കമ്മിറ്റിക്ക് ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടും പാരീസ് കൗൺസിൽ സെക്രട്ടറി പോൾ സിബു മാസ്റ്ററും ചേർന്ന് സഹായ ധനം നൽകുന്നു

പൊതുമരാമത്ത് വകുപ്പിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച്എം.എൽ.എമാരുമായും മന്ത്രി മല്ലാടികൃഷ്ണറാവു ചർച്ചനടത്തി

മാഹി: പുതുച്ചേരിയിലെ 30 നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പ് മുഖേന നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെയും അവയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും അവലോകനം ചെയ്യുന്നതിനായി എം.എൽ.എമാരുടെ ചർച്ചാ യോഗം, മന്ത്രി മല്ലാടികൃഷ്ണറാവുവിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ നടന്നു.

യോഗത്തിൽ സ്പീക്കർ അൻപഴകൻ,മന്ത്രിമാരായ നമശിവായം, രാജവേലു,ശിവകൊഴുന്ത്, പ്രതിപക്ഷ നേതാവ് നാജിം, സർക്കാർ ചീഫ് വിപ്പ് ആറുമുഖം, എം.എൽ.എമാരായ ജോൺകുമാർ, നെഹ്റു, അശോക് ആനന്ദൻ, വൈയാപുരി മണികണ്ഠൻ, കാർത്തികേയൻ, രാമു, അശോക് കുമാർ, ജയപ്പൻ, രവികുമാർ, സെന്തിൽകുമാർ, അഴകാനന്തം, മോഹൻദാസ്, കാർത്തികേയൻ, വിഘ്നേഷ് കണ്ണൻ, ചീഫ് സെക്രട്ടറി വീരശെൽവം, എല്ലാ ചീഫ്എഞ്ചിനീയർമാരും, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും, ജൂനിയർഎഞ്ചിനീയർമാരുംപങ്കെടുത്തു.പുതുച്ചേരി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പ് മുഖേനനടപ്പാക്കിവരുന്ന വിവിധ അടിസ്ഥാന സൗകര്യ, വികസന പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു.

പ്രത്യേകിച്ച്, നബാർഡ് പദ്ധതിക്ക് കീഴിൽ മണ്ഡലങ്ങളിൽ ബന്ധപ്പെട്ട എം.എൽ.എമാരുടെ ആവശ്യപ്രകാരം ഏറ്റെടുത്തുവരുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും നടപ്പാക്കൽ സ്ഥിതിയും സംബന്ധിച്ച് വിശദമായ അവലോകനം നടത്തി.ഈപദ്ധതികളുടെ അടിയന്തിരത, നടപ്പാക്കുന്നതിനുള്ള മുൻഗണന,മണ്ഡലാടിസ്ഥാന ത്തിലുള്ള ആവശ്യങ്ങൾഎന്നിവയെക്കുറിച്ചും ചർച്ച ചെയ്തു.

ഇതിനെ തുടർന്ന്, ഓരോ നിയമസഭാ മണ്ഡലത്തിന്റെയും തങ്ങളുടെ മണ്ഡലങ്ങളിൽനിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത, കുടിവെള്ളം, റോഡ് സൗകര്യംഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ അത്യാവശ്യആവശ്യങ്ങൾ, ഏറ്റെടുക്കേണ്ട പ്രധാന വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് തങ്ങളുടെഅഭിപ്രായങ്ങളും ആവശ്യങ്ങളും മന്ത്രിയുടെ മുമ്പാകെ വച്ചു..നാലര മണിക്കൂറിലധികം എം.എൽ.എമാരുമായുള്ള ചർച്ചാ യോഗംനീണ്ടു.

കാർത്തിക മഹോത്സവത്തിന് 17 ന് കൊടിയേറ്റം

മാഹി: പൗരാണികമായ ചെമ്പ്രശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേതത്തിലെ 2026 വർഷത്തിലെ കാർത്തിക മഹോത്സവം നവംബർ 17 മുതൽ 25 വരെ ക്ഷേത്ര ആചാര അനുഷ്ഠാന കർമ്മങ്ങോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിപ്പാടിൻ്റ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിക്കും.

17 ന് വൈകുന്നേരം 6 ന് കലവറ നിറക്കൽ

18 ന് രാത്രി 8നും 8.30 നും ഇടയിൽ കൊടിയേറ്റം

9 ന് തിരുവാതിരക്കളി

19 ന് രാത്രി 9 ന് കരോക്കെ ഗാനമേള

20 ന് രാത്രി 9 ന് കരോക്കെ ഗാനമേള

21 ന് രാവിലെ 8ന് ഉത്സവബലി, ഉത്സവബലിദക്ഷിണ

6.30 ന് കരോക്കെ ഗാനമേള

9.30 ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം

 22 ന് വൈകുനേരം 6.30 ന് പ്രഭാഷണം, അഡ്വ: അശോകൻ പള്ളൂർ (ക്ഷേത്ര ആരാധന എന്ന വിഷയത്തിൽ സംസാരിക്കും)

9.30 ന് സംഗീത നൃത്ത വിരുന്ന്

23 ന് വൈകുന്നേരം 6.30 ന് ഭജന (ശ്രീ കുറുബഭഗവതിക്ഷേത്രഭജന സമിതി മാഹി )

9 ന് കലാപരിപാടികൾ (അവതരണം മാതൃ സമിതി)

24 ന് രാവിലെ 11 ന് കാർത്തിക അഭിഷേകം, വൈകുന്നേരം 5 ന് തിടമ്പ് നൃത്തം, രാത്രി 8ന് നഗര പ്രദിക്ഷണം തുടർന്ന് പള്ളിവേട്ട

25 ന് രാവിലെ 10.30 ന് യാത്രാ ബലി ( ആറാട്ട് കടവിൽ എഴുന്നള്ളത്ത)

11 ന് ആറാട്ട്, കൊടിയിറക്കം, തുടർന്ന് പ്രസാദഊട്ട്

capture_1794590890

പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാസനാഥൻ ,ഐ എ എസ് 15 ന് മാഹിയിൽ 

മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉത്ഘാടനം നവംബർ 15 ന് കാലത്ത് 10.30 മണിക്ക് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാസ്നാഥൻ ഐ എ എസ് നിർവഹിക്കും. മാഹി എം എൽ എ അഡ്വ.ടി അശോക് കുമാർ,ആരോഗ്യ വകുപ്പ് സെക്രട്ടറി എൽ കുമാർ ഐ എ എസ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി സെവ്വൽ ഇഞ്ചിവർ ചടങ്ങിൽ പങ്കെടുക്കും.


aq

മയ്യഴി ആരോഗ്യ മേഖലയിൽ സ്വന്തമായി ഒരു ഡയാലിസിസ് കേന്ദ്രം

ഒരു കോടിയിലധികം രൂപ ചിലവഴിച്ചു നിർമ്മിച്ച ഡയാലിസിസ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ മയ്യഴിയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഏറെ ആശ്വാസമാകും.പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണറുടെ പ്രത്യേക താല്പര്യ പ്രകാരമാണ് മയ്യഴി ആരോഗ്യ മേഖലയിൽ സ്വന്തമായി ഒരു ഡയാലിസിസ് കേന്ദ്രം അനുവദിച്ചത്

layam-mukkali-cover-revised_1794497994

പാട്ട് ഇഷ്ടമാണോ? എന്നാൽ ഇനി കേൾവിക്കാരനായി മാത്രം നിൽക്കേണ്ട...

മൈക്ക് കൈയിലെടുക്കൂ!

നിങ്ങളുടെ ഉള്ളിലും ഒരു ഗായകനുണ്ട്! ഗായികയുണ്ട് ! ആ കഴിവിന് ചിറകുനൽകാൻ കരോക്കെ പരിശീലനവുമായി ലായാ മ്യൂസിക് സെന്റർ, മുക്കാളി.

സംഗീതം ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇഷ്ടപ്പെട്ടൊരു പാട്ട് കേൾക്കുമ്പോൾ കൂടെ മൂളാത്തവരും കുറവായിരിക്കും. എന്നാൽ മനസ്സിൽ പാടിനടക്കുന്ന ആ പാട്ട് ഒരിക്കലെങ്കിലും മൈക്കിലൂടെ പാടി മറ്റുള്ളവരെ കേൾപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? 

പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ പാടണമെന്ന മോഹമുണ്ടോ? 

എങ്കിൽ ആ ആഗ്രഹത്തിന് ഇനി കൂടുതൽ കാലം കാത്തിരിക്കേണ്ടതില്ല.

എന്താണ് കരോക്കെ?

പാട്ടിന്റെ യഥാർഥ ഗായകശബ്ദം ഒഴിവാക്കിയോ കുറച്ചോ തയ്യാറാക്കിയ സംഗീതപശ്ചാത്തലത്തിനൊപ്പം നമുക്ക് സ്വന്തം ശബ്ദത്തിൽ പാടാൻ കഴിയുന്ന സംവിധാനമാണ് കരോക്കെ (Karaoke). പാട്ടിന്റെ വരികൾ സ്ക്രീനിൽ തെളിയും. അതിനനുസരിച്ച് സംഗീതത്തിന്റെ താളവും ഈണവും പിന്തുടർന്ന് നമുക്ക് പാടാം.

ജാപ്പനീസ് ഭാഷയിലെ 'കര' (ശൂന്യം), 'ഓകെ' (ഓർക്കസ്ട്ര) എന്നീ വാക്കുകൾ ചേർന്നാണ് കരോക്കെ എന്ന പേര് ഉണ്ടായത്. 1970-കളിൽ ജപ്പാനിൽ പ്രചാരം നേടിയ ഈ സംഗീതവിനോദം പിന്നീട് ലോകമെമ്പാടും വളർന്നു. ഇന്ന് ഡിജിറ്റൽ സംഗീത സംവിധാനങ്ങളും മൊബൈൽ ആപ്പുകളും ഇതിനെ കൂടുതൽ ജനകീയമാക്കിയിരി ക്കുന്നു.

ഇന്നത്തെ കാലത്ത് കരോക്കെ എന്തുകൊണ്ട് പ്രസക്തമാകുന്നു?

കരോക്കെ ഇന്ന് വെറുമൊരു വിനോദോപാധിയല്ല. സംഗീതത്തെ അടുത്തറിയാനും സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന മികച്ച പരിശീലനമാർഗം കൂടിയാണ്.

ശ്രുതി, താളം, പാട്ടിന്റെ ഭാവം, വരികളുടെ വ്യക്തത, ശ്വാസനിയന്ത്രണം, ആലാപനത്തിലെ ആത്മവിശ്വാസം തുടങ്ങിയ കാര്യങ്ങൾ പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കരോക്കെ സഹായിക്കും. കുടുംബസംഗമങ്ങൾ, ആഘോഷങ്ങൾ, കലാപരിപാടികൾ, പൊതുവേദികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഇന്ന് വർധിച്ചുവരുന്നു.

പ്രായമോ മുൻപരിചയമോ തടസ്സമാക്കാതെ സംഗീതത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല തുടക്കമാകാം.

നിങ്ങളുടെ സ്വപ്നത്തിന് സംഗീതത്തിന്റെ ചിറകുകൾ നൽകാം!

പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർ, നല്ലൊരു ഗായകനാകാൻ മോഹിക്കുന്നവർ, വേദികളിൽ പാടാൻ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുന്നവർ, സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നവർ എന്നിവർക്കായി മുക്കാളിയിലെ 'ലയം മ്യൂസിക് സെന്റർ ' കരോക്കെ പരിശീലനമൊരുക്കുന്നു.

കരോക്കെ പരിശീലനത്തോടൊപ്പം കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഉപകരണ സംഗീതം എന്നിവയ്ക്കുള്ള ക്ലാസുകളും ഇവിടെ നടത്തപ്പെടുന്നു.

പാടാനുള്ള കഴിവ് ഉള്ളിലുണ്ടെങ്കിൽ അതിനെ വളർത്താൻ പരിശീലനം വേണം. കേൾവിക്കാരനായി മാത്രം തുടരാതെ ഇനി നിങ്ങളുടെ ശബ്ദവും മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടട്ടെ!


സ്ഥാപനം: ലയം മ്യൂസിക് സെന്റർ

എ.കെ.എം. ബിൽഡിംഗ്, മുക്കാളി.

പരിശീലകൻ: അനൂപ് മടപ്പള്ളി

ക്ലാസ് സമയം: എല്ലാ ഞായറാഴ്ചയും വൈകിട്ട് 3 മണി മുതൽ 5.30 വരെ.

കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും വിളിക്കൂ:

📞 94000 11140📞 94464 73188📞 94955 71004

ഇന്ന് തന്നെ വിളിക്കൂ... നിങ്ങളുടെ ആദ്യ ഗാനം ആത്മവിശ്വാസത്തോടെ ആലപിക്കാനുള്ള യാത്രയ്ക്ക് തുടക്കമിടൂ! advt

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur