NH 66 അഴിയൂർ–വടകര മേഖലയിലെ ഗതാഗതദുരിതത്തിന് പരിഹാരമുണ്ടാകും; നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി: മന്ത്രി പി.കെ. ബഷീർ

NH 66 അഴിയൂർ–വടകര മേഖലയിലെ ഗതാഗതദുരിതത്തിന് പരിഹാരമുണ്ടാകും; നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി: മന്ത്രി പി.കെ. ബഷീർ
NH 66 അഴിയൂർ–വടകര മേഖലയിലെ ഗതാഗതദുരിതത്തിന് പരിഹാരമുണ്ടാകും; നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി: മന്ത്രി പി.കെ. ബഷീർ
Share  
എഴുത്ത്

News desk

2026 Nov 12, 12:10 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വഗാഡ് കമ്പനിയെ മാറ്റി ഗൾഫാറിന് നിർമ്മാണച്ചുമതല; പ്രവർത്തനങ്ങൾ നേരിട്ട് മോണിറ്റർ ചെയ്യുമെന്നും മന്ത്രി

കോഴിക്കോട്: ദേശീയപാത 66-ൽ അഴിയൂർ–വടകര മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്കും എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുൻ കെ പി സി സി പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ മുല്ലപ്പള്ളിരാമചന്ദ്രനുമായുള്ള  കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യത്തിൽ പ്രത്യാശ പ്രകടിപ്പിച്ചത്.

ദേശീയപാതാ നിർമ്മാണത്തിലെ അശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് പ്രധാന കാരണമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിർമ്മാണത്തിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ വഗാഡ് കമ്പനിയെ മാറ്റി ഗൾഫാർ കമ്പനിക്ക് നിർമ്മാണച്ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾ വൈകാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം നിർമ്മാണ പുരോഗതി താൻ നേരിട്ട് മോണിറ്റർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അഴിയൂർ–വടകര മേഖലയിൽ മാസങ്ങളായി തുടരുന്ന ഗതാഗതപ്രതിസന്ധിക്ക് മന്ത്രിയുടെ ഇടപെടൽ ആശ്വാസകരമായ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ, പ്രഖ്യാപനങ്ങൾ സമയബന്ധിതമായ പ്രവൃത്തികളായി മാറുകയും യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതത്തിന് പ്രായോഗിക പരിഹാരമുണ്ടാകുകയും ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur