ചെറുവയൽ രാമന്റെ നാട്ടിൽ മറ്റൊരു കാർഷിക വിസ്മയം; അഞ്ചേക്കറിൽ 650-ലേറെ പച്ചക്കറി ഇനങ്ങൾ വളർത്തി സൂരജ് ; രാഷ്ട്രപതിയുടെ ദേശീയ പുരസ്കാര നിറവിൽ വയനാട്

ചെറുവയൽ രാമന്റെ നാട്ടിൽ മറ്റൊരു കാർഷിക വിസ്മയം; അഞ്ചേക്കറിൽ 650-ലേറെ പച്ചക്കറി ഇനങ്ങൾ വളർത്തി സൂരജ് ; രാഷ്ട്രപതിയുടെ ദേശീയ പുരസ്കാര നിറവിൽ വയനാട്
ചെറുവയൽ രാമന്റെ നാട്ടിൽ മറ്റൊരു കാർഷിക വിസ്മയം; അഞ്ചേക്കറിൽ 650-ലേറെ പച്ചക്കറി ഇനങ്ങൾ വളർത്തി സൂരജ് ; രാഷ്ട്രപതിയുടെ ദേശീയ പുരസ്കാര നിറവിൽ വയനാട്
Share  
ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ) എഴുത്ത്

ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ )

2026 Nov 12, 11:14 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഒരു ചീഞ്ഞ തക്കാളിയിൽനിന്ന് തുടങ്ങിയ കൗതുകം വളർന്നത് അപൂർവ വിത്തിനങ്ങളുടെ സംരക്ഷണദൗ ത്യമായി. 2017-ൽ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയിൽ നിന്ന് ദേശീയ സമ്മേളനത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയ യുവകർഷകന് ഇപ്പോൾ രാഷ്ട്രപതിയുടെ ദേശീയ അംഗീകാരം. തക്കാളിയിൽ മാത്രം 180 ഇനങ്ങൾ!

വയനാടിന്റെ കാർഷിക പെരുമയ്ക്ക് പുതിയൊരു പൊൻതൂവൽ. ചെറുവയൽ രാമനിലൂടെ കാർഷിക പൈതൃകത്തിന്റെ പേരിൽ ശ്രദ്ധേയമായ ഈ മണ്ണിൽനിന്ന് മറ്റൊരു കാർഷിക പ്രതിഭകൂടി ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയാണ്. അഞ്ചേക്കർ കുടുംബഭൂമിയെ അപൂർവ പച്ചക്കറി ഇനങ്ങളുടെ സംരക്ഷണ-പരീക്ഷണ കേന്ദ്രമാക്കി മാറ്റിയ 28-കാരനായ സൂരജ് പുരുഷോത്തമനെയാണ് രാജ്യത്തിന്റെ ആദരം തേടിയെത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അഭിമാനകരമായ 'ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം' (National Plant Genome Saviour Award) ആണ് സൂരജിന് ലഭിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നവംബർ 12-ന് രാഷ്ട്രപതി സമ്മാനിക്കും.

സൂരജിന്റെ കാർഷിക യാത്രയ്ക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിക്കുന്നത് ഇതാദ്യമല്ല. 2017-ൽത്തന്നെ പ്രകൃതിദത്ത കൃഷിരീതികളി ലുള്ളഅദ്ദേഹത്തിന്റെ താൽപര്യവും പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടി രുന്നു.

guruji-suraj-vwayanad

ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ ഓർഗനൈസേഷന്റെ നിയന്ത്രണ ത്തിലുള്ള ശ്രീശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബംഗളൂരു ആശ്രമത്തിൽ സംഘടിപ്പിച്ച ദേശീയ പ്രകൃതികൃഷി സമ്മേളന ത്തിൽ സൂരജ് പങ്കെടുത്തിരുന്നു. പ്രകൃതിദത്ത കൃഷിരീതികളെക്കുറിച്ചു ള്ള നൂതന കാഴ്ചപ്പാടുകൾ ചർച്ചയായ ആ ദേശീയ സമ്മേളനത്തിൽവെച്ച് ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയിൽ നിന്ന്  അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. ആർട്ട് ഓഫ് ലിവിംഗ് കേരളയുടെ അഭിമാനമായി വിശേഷിപ്പിക്കപ്പെട്ട ഈ യുവകർഷകന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ആദ്യകാല ദേശീയ അംഗീകാരങ്ങളി ലൊന്നായിരുന്നു അത്. എട്ടുവർഷങ്ങൾക്കിപ്പുറം രാഷ്ട്രപതിയുടെ പുരസ്കാരം കൂടി ലഭിക്കുമ്പോൾ സൂരജിന്റെ കാർഷിക യാത്ര മറ്റൊരു ശ്രദ്ധേയമായ നേട്ടത്തിലെത്തുകയാണ്.

ഒരു തക്കാളി വിത്തിൽനിന്ന് വിത്തുകളുടെ വിസ്മയലോകത്തേക്ക്

സുൽത്താൻ ബത്തേരി നൂൽപ്പുഴ മാതമംഗലം ചിറക്കമ്പത്തില്ലത്ത് വീടിനോടു ചേർന്നുള്ള അഞ്ചേക്കർ കുടുംബഭൂമിയാണ് സൂരജിന്റെ പരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും കേന്ദ്രം. 650-ലേറെ പച്ചക്കറി ഇനങ്ങൾ സംരക്ഷിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഈ ഇടം കേവലമൊരു കൃഷിത്തോട്ടമല്ല; സസ്യവൈവിധ്യത്തിന്റെ വലിയൊരു കലവറയാണ്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നൽകിയ ഒരു ചീഞ്ഞ തക്കാളി മുറിച്ച് മണ്ണിൽ നട്ടുനോക്കിയതാണ് സൂരജിന്റെ കാർഷിക ജീവിതത്തിലെ ആദ്യ പരീക്ഷണം. അതിൽനിന്ന് മുളപൊട്ടി ചെടി വളർന്ന് പൂവിട്ടും കായ്ച്ചും തുടങ്ങിയപ്പോൾ ലഭിച്ച സന്തോഷം വലിയൊരു കൗതുകമായി മാറി. പിന്നീട് ആ താൽപര്യം വിത്തുകളെക്കുറിച്ചുള്ള നിരന്തര അന്വേഷണത്തിനും പുതിയ ഇനങ്ങൾ കണ്ടെത്താനുള്ള പരീക്ഷണങ്ങൾക്കും വഴിതുറന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അപൂർവ വിത്തുകൾ ശേഖരിച്ചും വ്യത്യസ്ത ഇനങ്ങൾ തമ്മിൽ പരാഗണം നടത്തി പുതിയ വൈവിധ്യങ്ങൾ വികസിപ്പിച്ചുമാണ് സൂരജ് തന്റെ കൃഷിയിടത്തെ വേറിട്ടൊരു പരീക്ഷണശാലയാക്കി മാറ്റിയത്. അപൂർവ ഇനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അവയുടെ കൃഷിസാധ്യതകൾ കണ്ടെത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു.

ചായക്കപ്പിലെ തക്കാളി മുതൽ പത്തടി ഉയരമുള്ള ചെടികൾ വരെ!

സൂരജിന്റെ കൃഷിയിടത്തിലെ ഏറ്റവും കൗതുകകരമായ കാഴ്ചകളിലൊന്നാണ് തക്കാളികളുടെ വൈവിധ്യം. ചായക്കപ്പിൽ വളർത്താൻ കഴിയുന്നത്രയും കുറിയ ഇനങ്ങൾ മുതൽ പത്തടി വരെ ഉയരത്തിൽ വളരുന്ന ചെടികൾ വരെ ഇവിടെയുണ്ട്. അപൂർവമായ കറുത്ത തക്കാളിയടക്കം ഏകദേശം 180 ഇനം തക്കാളികളാണ് ഈ തോട്ടത്തിൽ വിളയുന്നത്.

അറുപതോളം ഇനം പച്ചമുളകുകൾ, എഴുപത് ഇനം വഴുതനങ്ങകൾ, പതിനഞ്ച് ഇനം പാവയ്ക്കകൾ, ഇരുപത്തിയഞ്ച് ഇനം തണ്ണിമത്തനുകൾ, ഇരുപത് ഇനം ഡ്രാഗൺ ഫ്രൂട്ടുകൾ എന്നിവയും ഈ കാർഷിക വൈവിധ്യത്തിന്റെ ഭാഗമാണ്. നിറത്തിലും രൂപത്തിലും വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിളകൾ ഒരേ കൃഷിയിടത്തിൽ പരീക്ഷിച്ചുവളർത്തുന്നത് സൂരജിന്റെ പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്.

സ്വന്തം നേട്ടത്തിനപ്പുറം കർഷകർക്കായി വിത്തുസംരംഭവും

കൃഷിയിലെ മികവിന് സംസ്ഥാന സർക്കാരിന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്കാരവും മികച്ച യുവകർഷകനുള്ള അവാർഡും സൂരജിന് നേരത്തേ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ദേശീയതലത്തിൽ ലഭിച്ചിരിക്കുന്ന അംഗീകാരം വർഷങ്ങളായി നടത്തുന്ന വിത്തുസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള വലിയ പ്രോത്സാഹനമാണ്.

സ്വന്തം കൃഷിയിടത്തിലെ പരീക്ഷണങ്ങളും നേട്ടങ്ങളും വ്യക്തിപരമായ തലത്തിൽ മാത്രം ഒതുക്കിനിർത്താൻ സൂരജ് ആഗ്രഹിക്കുന്നില്ല. ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ ഉത്പാദിപ്പിച്ച് കൂടുതൽ കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'ഫാം ഫ്രം വിലാസം' (Farm From Vilasam) എന്ന പേരിൽ സ്റ്റാർട്ടപ്പ് സംരംഭവും നടത്തിവരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണയാണ് ഈ സംരംഭത്തിന്റെയും വളർച്ചയ്ക്ക് കരുത്താകുന്നത്.

കൃഷി വിളവെടുപ്പിൽ അവസാനിക്കുന്ന ഒന്നല്ലെന്നും പ്രകൃതിയുടെ അമൂല്യമായ ജൈവവൈവിധ്യം വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടിയാണെന്നും സൂരജിന്റെ പ്രവർത്തനങ്ങൾ ഓർമിപ്പിക്കുന്നു. ഒരു കുട്ടിയുടെ കൗതുകത്തിൽനിന്ന് ആരംഭിച്ച യാത്ര ദേശീയ അംഗീകാരത്തിന്റെ നിറവിലെത്തിയിരിക്കുന്നു.

ചെറുവയൽ രാമൻ വയനാടിന്റെ കാർഷിക പൈതൃകത്തിന്റെ പ്രതീകമായി മാറിയെങ്കിൽ, സൂരജ് പുതിയ തലമുറയുടെ പരീക്ഷണാത്മക കാർഷിക മുന്നേറ്റത്തിന്റെ ശ്രദ്ധേയമായ മുഖമായി ഉയരുകയാണ്. അഞ്ചേക്കർ മണ്ണിൽ അദ്ദേഹം വളർത്തിയെടുത്തത് നൂറുകണക്കിന് പച്ചക്കറി ഇനങ്ങൾ മാത്രമല്ല; രാജ്യത്തിന്റെ കാർഷിക വൈവിധ്യത്തിന് വിലപ്പെട്ടൊരു വിത്തുസമ്പത്തുകൂടിയാണ്.

bhakshyasree-large

ശുദ്ധമായ ഭക്ഷണം ഓരോ പൗരന്റെയും ജന്മാവകാശം ....................

suresh-muthukulam
ms-sunil
banner_lakshmi_01-(1)
aysha-(1)
meenakurup-new
mannan-palamruth
manna-new
thanachan-samudra-new_1774065014
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur