രണ്ട് രക്തസാക്ഷിത്വങ്ങൾക്കും തീരാനഷ്ടങ്ങൾക്കും സാക്ഷിയായൊരു ജീവിതം; സോണിയയുടെ ഓർമ്മകളിൽ പറയാത്ത വേദനകളും

രണ്ട് രക്തസാക്ഷിത്വങ്ങൾക്കും തീരാനഷ്ടങ്ങൾക്കും സാക്ഷിയായൊരു ജീവിതം; സോണിയയുടെ ഓർമ്മകളിൽ പറയാത്ത വേദനകളും
രണ്ട് രക്തസാക്ഷിത്വങ്ങൾക്കും തീരാനഷ്ടങ്ങൾക്കും സാക്ഷിയായൊരു ജീവിതം; സോണിയയുടെ ഓർമ്മകളിൽ പറയാത്ത വേദനകളും
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Nov 11, 01:08 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ജനിച്ച് മണിക്കൂറുകൾക്കകം നഷ്ടപ്പെട്ട ആദ്യ കുഞ്ഞ്; ഇന്ദിരയുടെയും രാജീവിന്റെയും വിയോഗങ്ങൾ; പ്രണയവും ദുരന്തങ്ങളും അതിജീവനവും ചേർന്ന ജീവിതകഥയുമായി 'ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്'

Belonging A Journey Of Love | Sonia Gandhi

ചില ജീവിതങ്ങൾ ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തപ്പെടുന്നത് അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരിലായിരിക്കും. എന്നാൽ ആ ചരിത്രത്തിന്റെ പിന്നിൽ ആരും കാണാത്ത കണ്ണീരിന്റെയും നഷ്ടങ്ങളുടെയും അതിജീവനത്തിന്റെയും വലിയൊരു ലോകമുണ്ടാകും. സോണിയ ഗാന്ധിയുടെ ജീവിതവും അത്തരമൊരു അനുഭവസാക്ഷ്യമാണ്. പ്രണയത്തിലൂടെ ഇന്ത്യയിലെത്തിയ ഒരു വിദേശപെൺകുട്ടി, കുടുംബജീവിതത്തിലെ അസാധാരണമായ സന്തോഷങ്ങളും തീരാനഷ്ടങ്ങളും ഏറ്റുവാങ്ങി, ഒടുവിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക വ്യക്തിത്വമായി മാറിയ ജീവിതത്തിന്റെ സ്വകാര്യ ഏടുകളാണ് 'ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്' എന്ന ഓർമ്മപ്പുസ്തകം തുറന്നിടുന്നത്.

പുസ്തകത്തെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തകളും വി.ഡി. സതീശന്റെ വായനാനുഭവക്കുറിപ്പും ഈ ജീവിതത്തിലേക്ക് പുതിയൊരു കാഴ്ചപ്പാട് നൽകുന്നു. രാജീവ് ഗാന്ധിയെ പരിചയപ്പെട്ടതും ആദ്യകാഴ്ചയിലെ പ്രണയവുമുൾപ്പെടെയുള്ള അനുഭവങ്ങളാണ് സോണിയ പുസ്തകത്തിൽ പങ്കുവയ്ക്കുന്നതെന്ന് സതീശൻ പറയുന്നു. സത്യസന്ധതയാണ് പുസ്തകത്തിന്റെ മനോഹാരിതയെന്നും എത്രയോ കനൽവഴികൾ പിന്നിട്ട ജീവിതയാത്രയാണതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച രണ്ട് രക്തസാക്ഷിത്വങ്ങൾക്ക് സാക്ഷിയാകുകയും അവയുടെ വേദനകൾ സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങുകയും ചെയ്ത വ്യക്തിയാണവർ. അതിലൊന്ന് ഭർതൃമാതാ വിന്റേതും മറ്റൊന്ന് ജീവിതപങ്കാളിയുടേതുമാണ്. ആ സങ്കടകരമായ വിയോഗങ്ങളെ അതിജീവിച്ച് അധിക്ഷേപങ്ങളും പരിഹാസങ്ങളും പിന്നിട്ട് അവർ തുടരുന്ന ജീവിതയാത്ര ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെ യും ധീരഗാഥയാണെന്നും സതീശൻ കുറിക്കുന്നു. എന്നാൽ ആ രണ്ട് വലിയ ദുരന്തങ്ങൾക്കുമപ്പുറം, ആരോടും അധികം പറയാതെ മനസ്സിൽ സൂക്ഷിച്ച മറ്റൊരു തീരാനഷ്ടംകൂടി സോണിയയുടെ ജീവിതത്തിലുണ്ടായിരുന്നുവെന്ന താണ് ഇപ്പോൾ പുറത്തുവരുന്ന ഓർമ്മകൾ വ്യക്തമാക്കുന്നത്.


ramesh-hd

മണിക്കൂറുകൾ മാത്രം നീണ്ട മാതൃത്വത്തിന്റെ സന്തോഷം

രാഹുൽ ഗാന്ധിയുടെ ജനനത്തിന് ഒരു വർഷം മുമ്പ്, 1969-ൽ സോണിയയും രാജീവും നേരിട്ടത് ഒരിക്കലും മറക്കാനാവാത്ത കുടുംബദുരന്തമായിരുന്നു. ജനിച്ച് മണിക്കൂറുകൾക്കകം മരിച്ചുപോയ ആദ്യ കുഞ്ഞിന്റെ വേദനയാണ് സോണിയ പുസ്തകത്തിൽ പങ്കുവയ്ക്കുന്നത്.

സോണിയ ഗർഭിണിയാണെന്നറിഞ്ഞ ഇന്ദിരാഗാന്ധി ഏറെ വാത്സല്യത്തോടെയാണ് ആ വാർത്ത സ്വീകരിച്ചത്. 'ഒരു വലിയ കുഞ്ഞ് മറ്റൊരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു' എന്നായിരുന്നു അവരുടെ സ്നേഹപൂർവമായ പ്രതികരണമെന്നാണ് സോണിയയുടെ ഓർമ്മ.

പ്രസവത്തീയതിക്ക് രണ്ടുമാസം മുമ്പ്, ജനുവരി 18-നാണ് സോണിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. നേരത്തെയുള്ള പ്രസവമായിരുന്നെങ്കിലും ഇൻകുബേറ്ററിലേക്ക് മാറ്റുന്നതിനിടെ കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ സോണി കേട്ടു. രാജീവ് കുഞ്ഞിനെ കാണിക്കാൻ കൊണ്ടുപോയപ്പോൾ കണ്ട കാഴ്ച അവരുടെ മനസ്സിൽ പതിഞ്ഞുനിന്നു. ഇടതൂർന്ന കറുത്ത മുടിയും നീണ്ടു മെലിഞ്ഞ വിരലുകളുമുള്ള, പൂർണവളർച്ചയെത്തിയതുപോലെ തോന്നിക്കുന്ന കുഞ്ഞ്. ആ നിമിഷങ്ങളിൽ മാതൃത്വത്തിന്റെ സന്തോഷം അവരുടെ മനസ്സിൽ നിറഞ്ഞിരുന്നു.

എന്നാൽ ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. പിറ്റേന്ന് രാവിലെ കുഞ്ഞിന്റെ മരണവാർത്തയെത്തിയതോടെ സോണിയയും രാജീവും തകർന്നുപോയി. രാജീവ് നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ഔദ്യോഗിക പര്യടനത്തിലായിരുന്ന ഇന്ദിരാഗാന്ധി വിവരം അറിഞ്ഞയുടൻ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് കണ്ണീരോടെ എത്തിയതും സോണിയ ഓർത്തെടുക്കുന്നു.


hd-kadavanthra

ആ പിഞ്ചുശരീരം പുഴയിലെറിയാൻ അവൾ സമ്മതിച്ചില്ല

ഈ ഓർമ്മകളിൽ ഏറ്റവും ഹൃദയഭേദകമായ മറ്റൊരു ഭാഗം കുഞ്ഞിന്റെ അന്ത്യകർമങ്ങളെക്കുറിച്ചുള്ളതാണ്.

അക്കാലത്ത് നവജാതശിശുക്കളുടെ മൃതദേഹം പുഴയിലൊഴുക്കുന്ന രീതിയുണ്ടായിരുന്നുവെന്ന് സോണിയ ഓർക്കുന്നു. എന്നാൽ അതിന് അവർ തയ്യാറായിരുന്നില്ല. ഡൽഹിയിലെ ഓഖ്‌ല ബാരേജിനടുത്തുള്ള പുഴയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട ഭയാനകമായ ഒരു പഴയ ഓർമ്മയായിരുന്നു അതിന് പിന്നിൽ. തന്റെ കുഞ്ഞിന്റെ ശരീരം പുഴയിലെറിയാൻ അനുവദിക്കില്ലെന്ന് അവർ ഉറച്ചുപറഞ്ഞു.

ഒടുവിൽ ഫിറോസ് ഗാന്ധിയുടെ മെഹ്റോളിയിലുള്ള ഫാമിൽ, പിങ്ക് ബോഗൺവില്ലയുടെ തണലിൽ രാജീവും സഞ്ജയ് ഗാന്ധിയും ചേർന്നാണ് ആ പിഞ്ചോമനയെ അടക്കം ചെയ്തത്. വർഷങ്ങൾക്കിപ്പുറവും ആ ഓർമ്മ മനസ്സിൽ സൂക്ഷിച്ച സോണിയയുടെ വാക്കുകൾ ഒരു അമ്മയുടെ സ്വകാര്യവേദനയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്.

പൊതുജീവിതത്തിൽ അധികമൊന്നും ചർച്ച ചെയ്യപ്പെടാത്ത ഈ സംഭവം, സോണിയയുടെ ജീവിതത്തിലെ ആദ്യകാലത്തെ വലിയ ആഘാതങ്ങളിലൊന്നായിരുന്നു. പിന്നീട് അവരുടെ ജീവിതത്തെ വേട്ടയാടിയ ദുരന്തങ്ങൾക്കുമുമ്പേ തന്നെ മനസ്സിൽ ആഴത്തിലുള്ള ഒരു മുറിവ് അവശേഷിപ്പിച്ച അനുഭവം.

പ്രണയത്തിലൂടെ ഇന്ത്യയിലേക്ക്

ഇറ്റലിയിലെ വെനെറ്റോയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന സോണിയ മൈനോയുടെ ജീവിതം ഇന്ത്യയുമായി ബന്ധപ്പെടുന്നത് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽവെച്ചാണ്. പഠനകാലത്ത് രാജീവ് ഗാന്ധിയെ പരിചയപ്പെട്ട പത്തൊമ്പതുകാരിയായ സോണിയ ആ പരിചയത്തെ പ്രണയമായി വളർത്തി. 1968-ൽ ഇരുവരും വിവാഹിതരായി.

അപരിചിതമായ ഭാഷയും സംസ്കാരവും ആചാരങ്ങളും നിറഞ്ഞ ഇന്ത്യയെ സ്വന്തം വീടായി സ്വീകരിക്കുക എന്നത് അവരുടെ ജീവിതത്തിലെ വലിയൊരു മാറ്റമായിരുന്നു. ഹിന്ദി സംസാരിക്കാനും സാരി ധരിക്കാനും ഇന്ത്യൻ ഭക്ഷണരീതികളുമായി ഇണങ്ങാനും അവർ പഠിച്ചു. ഇന്ദിരാഗാന്ധിയുടെ കുടുംബത്തിലെ അംഗമായും രാജീവിന്റെ ജീവിതപങ്കാളിയായും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു അവർ.

രാഹുലിന്റെയും പ്രിയങ്കയുടെയും അമ്മയായി കുടുംബജീവിതത്തിൽ മുഴുകിയിരുന്ന സോണിയയുടെ ലോകം പിന്നീട് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ നിർണായക സംഭവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു.


hdd_1794383475

രണ്ട് മരണങ്ങൾ; തകർന്ന കുടുംബത്തിന്റെ ചരിത്രം

1980-ൽ രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. കുടുംബത്തെ നടുക്കിയ ആ ദുരന്തത്തിനുപിന്നാലെ 1984 ഒക്ടോബർ 31-ന് ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായകമായ ആ ദുരന്തം സോണിയയുടെ സ്വകാര്യജീവിതത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചു.

ഇന്ദിരയുടെ മരണത്തിനുശേഷം രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. കുടുംബത്തിന്റെ സ്വകാര്യലോകം പതിയെ രാജ്യത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായിത്തീർന്നു. എന്നാൽ അധികകാലം കഴിയുന്നതിനുമുമ്പ് മറ്റൊരു ദുരന്തംകൂടി അവരെ തേടിയെത്തി.

1991 മേയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ചാവേർ ബോംബാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ജീവിതത്തിന്റെ താങ്ങും തണലുമായിരുന്ന ഭർത്താവിന്റെ വിയോഗം സോണിയയെ തീവ്രമായ ദുഃഖത്തിലാഴ്ത്തി. ഇന്ദിരയുടെയും രാജീവിന്റെയും വിയോഗങ്ങൾ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ രണ്ട് വലിയ ദുരന്തങ്ങളായിരുന്നെങ്കിൽ, സോണിയയെ സംബന്ധിച്ചിടത്തോളം അവ ഒരിക്കലും ഉണങ്ങാത്ത വ്യക്തിപരമായ മുറിവുകളായിരുന്നു.

ഇന്ത്യയിൽ തുടരാനുള്ള തീരുമാനം; രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്

രാജീവിന്റെ മരണത്തിനുശേഷം ഇറ്റലിയിലേക്ക് മടങ്ങി സ്വകാര്യജീവിതം നയിക്കണമെന്ന ഉപദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ തുടരാനായിരുന്നു സോണിയയുടെ തീരുമാനം. താൻ പ്രണയത്തിലൂടെ കണ്ടെത്തുകയും ജീവിതത്തിലൂടെ സ്വന്തമാക്കുകയും ചെയ്ത രാജ്യത്തോടുള്ള ആത്മബന്ധം ആ തീരുമാനത്തിൽ പ്രതിഫലിച്ചു.

പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് കടന്നുവന്ന അവർ, വിദേശത്ത് ജനിച്ച വ്യക്തിയെന്ന പേരിൽ ഉയർന്ന വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടു. എന്നിട്ടും പാർട്ടിയുടെ ഏറ്റവും ദീർഘകാലം അധ്യക്ഷപദവി വഹിച്ച നേതാവായി അവർ മാറി.

2004-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിപദം ഏറ്റെടുക്കാനുള്ള അവസരം മുന്നിലെത്തിയപ്പോൾ ആ പദവി നിരസിച്ച തീരുമാനവും ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. അധികാരത്തിന്റെ പരമോന്നത പദവിയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ പാർട്ടിയുടെയും സഖ്യത്തിന്റെയും നേതൃത്വത്തിൽ തുടരാനായിരുന്നു അവരുടെ തീരുമാനം.

ഒരു സ്ത്രീയുടെ ജീവിതം; ഒരു രാജ്യത്തിന്റെ ചരിത്രം

'ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രസാധകവിവരണം മുന്നോട്ടുവയ്ക്കുന്നത് കേവലം ഒരു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്രമല്ല. ഇറ്റലിയിലെ ബാല്യത്തിൽനിന്ന് ഇന്ത്യയിലെത്തിയ ഒരു പെൺകുട്ടിയുടെ പ്രണയവും കുടുംബജീവിതവും, ആരോടും അധികം പറയാത്ത സ്വകാര്യവേദനകളും, ചരിത്രം സൃഷ്ടിച്ച ദുരന്തങ്ങളും, അതിനെയെല്ലാം അതിജീവിച്ചുള്ള ജീവിതപുനർനിർമാണവുമാണ് അതിന്റെ ഉള്ളടക്കത്തിന്റെ കേന്ദ്രം.

ഇന്ത്യയുടെ കഴിഞ്ഞ അരനൂറ്റാണ്ടിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മാറ്റങ്ങളിലേക്കുള്ള ഒരു കുടുംബത്തിന്റെ സ്വകാര്യ അനുഭവങ്ങളിലൂടെയുള്ള കാഴ്ച കൂടിയാണിത്. അധികാരകേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങിപ്പോകുന്ന കുടുംബബന്ധങ്ങളും മനുഷ്യരുടെ വികാരങ്ങളും പുസ്തകം വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു.

ആദ്യ കുഞ്ഞിന്റെ വിയോഗത്തിൽ തുടങ്ങി ഇന്ദിരയുടെയും രാജീവിന്റെയും മരണങ്ങളിലൂടെ കടന്നുപോയ സോണിയയുടെ ജീവിതം നഷ്ടങ്ങളുടെ മാത്രം കഥയല്ല. സ്നേഹിച്ചവരെ നഷ്ടപ്പെട്ടിട്ടും ജീവിതത്തെ കൈവിടാതെ മുന്നോട്ടുപോകാൻ കണ്ടെത്തിയ കരുത്തിന്റെ കഥകൂടിയാ ണ്.

മുഖ്യമന്ത്രിയും നല്ലൊരു വായനക്കാരനുമായ വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയതുപോലെ, രണ്ട് രക്തസാക്ഷിത്വങ്ങൾക്ക് സാക്ഷിയും ബലിയുമായി മാറിയ ആ ജീവിതയാത്രയിൽ ഇനിയും അധികമാരും അറിയാത്ത എത്രയോ അനുഭവങ്ങളുണ്ടാകാം. മാതൃഭൂമി പുറത്തുകൊണ്ടുവന്ന ആദ്യ കുഞ്ഞിന്റെ വിയോഗത്തെക്കുറിച്ചുള്ള ഓർമ്മകൾ അതിന്റെ ഒരു ഉദാഹരണം മാത്രമാണ്.

ചില ജീവിതങ്ങൾ വായിക്കുമ്പോൾ ചരിത്രം മാത്രമല്ല, മനുഷ്യന്റെ ഉള്ളിലെ വേദനയും നമുക്ക് തിരിച്ചറിയാനാകും. ഒരു സ്ത്രീയുടെ സ്വകാര്യദുഃഖങ്ങൾ ഒരു രാജ്യത്തിന്റെ ചരിത്രവുമായി എങ്ങനെ ഇഴചേർന്നുവെന്ന് അറിയാനുള്ള കൗതുകം ഉണർത്തുന്ന പുസ്തകമായി 'ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്' മാറുന്നത് അതുകൊണ്ടുതന്നെയാവാമെന്നു മാതൃഭൂമി ന്യുസ് എഡിറ്ററും എഴുത്തുകാരനുമായ എം .പി സൂര്യദാസ് സമ്മതിക്കുന്നു .

: ദിവാകരൻ ചോമ്പാല



mannan-palamruth
manna-new
ms-sunil
bhakshyasree-large
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur