രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്; തൃച്ചംബരത്തും കാഞ്ഞിരങ്ങാട്ടും പ്രത്യേക പൂജകൾ
തളിപ്പറമ്പ്: മലയാള സിനിമാതാരങ്ങളായ ദിലീപും കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും കുടുംബാംഗങ്ങളും തളിപ്പറമ്പിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ഇവരുടെ ക്ഷേത്രദർശനം.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ കുടുംബം വിശേഷപ്പെട്ട വഴിപാടുകളായ അശ്വമേധ നമസ്കാരവും പൊന്നിൻകുടം സമർപ്പണവും നടത്തി. ഉത്തരകേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ദർശനം ശ്രദ്ധേയമായി.
തുടർന്ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തിയ ഇവർ തൃച്ചംബരത്തപ്പന് പാൽപ്പായസവും മോതിരക്കൊഴയും സമർപ്പിച്ചു. കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൽ വെണ്ണ പൊതിഞ്ഞ ധാരയും രുദ്രാഭിഷേകവും നടത്തി.
രാജരാജേശ്വര ക്ഷേത്രവുമായി ദിലീപിന് നേരത്തെയും ആത്മീയബ ന്ധമുണ്ട്. മുൻപും ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തിയിട്ടുള്ള ദിലീപിന്റെ പുതിയ ക്ഷേത്രദർശനം ഭക്തജനങ്ങൾക്കിടയിലും ശ്രദ്ധ നേടി.
പ്രമുഖരുടെ ക്ഷേത്രദർശനങ്ങൾ പതിവായി വാർത്തകളിൽ ഇടംപിടിക്കുന്ന തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ താരകുടുംബത്തിന്റെ സന്ദർശനവും ശ്രദ്ധേയമായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































