റീലുകൾ വിഴുങ്ങുന്ന ജീവിതം; വേണം ഒരു ഡിജിറ്റൽ ഉപവാസം!

റീലുകൾ വിഴുങ്ങുന്ന ജീവിതം; വേണം ഒരു ഡിജിറ്റൽ ഉപവാസം!
റീലുകൾ വിഴുങ്ങുന്ന ജീവിതം; വേണം ഒരു ഡിജിറ്റൽ ഉപവാസം!
Share  
ടി. ബി. ലാൽ എഴുത്ത്

ടി. ബി. ലാൽ

2026 Nov 02, 09:55 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഏറ്റവുമടുത്ത ഒരു സുഹൃത്ത് ഇന്നുവൈകുന്നേരം സംസാരത്തിനിടെ, ഈയിടെ പതിവുള്ള തന്റെ ശീലത്തെക്കുറിച്ചു പറഞ്ഞു. മൊബൈൽ ഫോണിൽ റീലുകൾ കണ്ടു തുടങ്ങിയാൽ പിന്നെ സമയബോധം നഷ്ടപ്പെടുന്നു. മിനിറ്റുകൾ മണിക്കൂറുകളായി മാറുന്നു. ഒന്നിനു പിന്നാലെ ഒന്നായി വരുന്ന ചെറു വിഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ സമയം കടന്നുപോകുന്നത് അറിയുന്നില്ല. ഒടുവിൽ തലവേദനയും ഉറക്കക്കുറവും. ഫോൺ മാറ്റിവെയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയുന്നില്ല. അടുത്ത റീൽ എന്താണെന്നറിയാനുള്ള കൗതുകം വീണ്ടും വിരലുകളെ സ്ക്രീനിലേക്കു നയിക്കുന്നു.

ഇത് ആ സുഹൃത്തിന്റെ മാത്രം അനുഭവമല്ലെന്ന് ഉറപ്പാണല്ലോ. ചിലപ്പോഴൊക്കെ എന്റെയും നിങ്ങളുടെയും കൂടിയാണ്. യാത്രയ്ക്കിടയിലും ഭക്ഷണത്തിനിടയിലും ഒഴിവുസമയങ്ങളിലും മാത്രമല്ല, ഉറങ്ങാൻ കിടന്നതിനുശേഷംവും റീലുകളുടെ ലോകത്ത് മണിക്കൂറുകൾ ചെലവഴിക്കുന്നവർ. അറിയാതെ ജീവിതത്തിലെ വിലപ്പെട്ട സമയത്തിന്റെ വലിയൊരു പങ്ക് ഫോൺ കവർന്നെടുക്കുകയാണ്.

ഉറപ്പായും ഇന്നത്തെ ലോകം വലിയ തോതിലുള്ള പിരിമുറുക്കവും സമ്മർദവും നൽകുന്നുണ്ട്. രാവും പകലും എല്ലാ സമയത്തും ഫോണിനോട് വല്ലാത്തൊരു ആസക്തിയുണ്ട്. പാതിരാത്രിയ്ക്കു ശേഷം ഫോണടിച്ചാൽ പോലും ആരെന്നോ എന്തിനാണ് വിളിയെന്നോ എന്ന ആശങ്കയില്ലാതെ സ്വാഭാവികമായി കൈ അതിലേക്ക് നീളുന്നു. കിടന്നുകൊണ്ടുതന്നെ കോളുകൾക്ക് മറുപടി നൽകുന്നു. മൈലുകൾക്കപ്പുറത്തുള്ള ഒരാളെ നമ്മുടെ കിടപ്പുമുറിയിലെ നിശ്ശബ്ദതയിലേക്ക് കടന്നുവരാൻ അനുവദിക്കുന്നു. വാഹനമോടിക്കുമ്പോഴും ഫോണിൽ സംസാരിക്കുന്നു, നടക്കുമ്പോൾ അതിലെ പാട്ടുകേൾക്കുന്നു, കഴിക്കുമ്പോൾ വിഡിയോകൾ കാണുന്നു, എവിടെയെങ്കിലും കാത്തിരിക്കുമ്പോൾ റീലുകൾ സ്ക്രോൾ ചെയ്യുന്നു. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും ഫോൺ പരിശോധിക്കുന്നു.

ഫോണില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്ത അവസ്ഥ. പ്രകൃതിയിൽനിന്നും മനുഷ്യബന്ധങ്ങളിൽനിന്നും ചുറ്റുപാടുകളിലെ ജീവിതാനുഭവങ്ങളിൽനിന്നും എത്രയോ അകന്നുപോയിരിക്കുന്നു. ഡിജിറ്റൽ ഫാസ്റ്റിങ് എന്ന ആശയം സുഹൃത്തു പങ്കുവച്ചു. നിശ്ചിത സമയം ഫോണടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് അയാളുടെ തീരുമാനം. മൊബൈൽ ഫോണിൽ വായിക്കുന്നതിനു പകരം പുസ്തകങ്ങൾ വായിക്കാനൊരുങ്ങുന്നു കൈകളും ഇന്ദ്രിയങ്ങളും ഭാവനയും ഒരുപോലെ ഒന്നിക്കുന്ന പ്രവൃത്തികളിലേക്കു മടങ്ങുന്നു. കടലാസിൽ പേനകൊണ്ടെഴുതി തുടങ്ങുന്നു. ഓർമകൾ കുറിച്ചുവയ്ക്കുന്നു. നടക്കുകയും പ്രകൃതിയെ നിരീക്ഷിക്കുകയും ചെയ്യാനൊരുങ്ങുന്നു. സുഹൃത്തിന് ആശംസകൾ നേർന്നു. ഇതു നല്ലതാണ്. ജീവിച്ചുതീർക്കേണ്ടത് ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ കൂടിയാണ്. നിശ്ചയമായും ഫോൺ ദൂരെവച്ച് ആ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുക തന്നെ വേണം.




MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur