അധ്യക്ഷനില്ലാതെ കോൺഗ്രസ്; സംഘടനാ പ്രവർത്തനം മരവിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

അധ്യക്ഷനില്ലാതെ കോൺഗ്രസ്; സംഘടനാ പ്രവർത്തനം മരവിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
അധ്യക്ഷനില്ലാതെ കോൺഗ്രസ്; സംഘടനാ പ്രവർത്തനം മരവിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
എഴുത്ത്

News desk

2026 Oct 31, 10:25 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ അധ്യക്ഷൻ വേണം; പുനഃസംഘടനയിൽ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്നും ആവശ്യം : മുല്ലപ്പള്ളി

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റില്ലാത്തത് സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനാൽ പാർട്ടിയുടെ സംസ്ഥാനതല പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നും സുപ്രധാന രാഷ്ട്രീയ നിലപാടുകൾ സമയബന്ധിതമായി വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പുനഃസംഘടന ഉടൻ നടപ്പാക്കണമെന്ന ആവശ്യവും മുല്ലപ്പള്ളി മുന്നോട്ടുവച്ചു. പ്രസിഡന്റിന്റെ ചുമതലയിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് ഉചിതമായ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനാ ചുമതലയുള്ള നേതൃത്വത്തിന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. പാർട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ അധ്യക്ഷന്റെ നിയമനം വൈകിക്കരുതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിലെ സർക്കാരിന്റെ അഞ്ചുമാസത്തെ പ്രവർത്തനത്തിൽ താൻ പൂർണ തൃപ്തനാണെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ വികസനകാര്യങ്ങളിൽ ഇത്രയേറെ മുന്നോട്ടുപോയ മറ്റൊരു സർക്കാരിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനക്ഷമമായ സർക്കാരാണ് ഇപ്പോഴുള്ളതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

jpg
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും നീതിയുടെ ശബ്ദം ഒരു ആശ്വാസം
N
NIS
N
VAIDU
w
ayur manthra
ayur