ഹരിത ഊർജ്ജത്തിന്റെ പുതിയ വഴികൾ: പെട്രോളിലെ എത്തനോൾ മിശ്രിതവൽക്കരണവും യാഥാർത്ഥ്യങ്ങളും :ടീ. ഷാഹുൽ ഹമീദ്

ഹരിത ഊർജ്ജത്തിന്റെ പുതിയ വഴികൾ: പെട്രോളിലെ എത്തനോൾ മിശ്രിതവൽക്കരണവും യാഥാർത്ഥ്യങ്ങളും  :ടീ. ഷാഹുൽ ഹമീദ്
ഹരിത ഊർജ്ജത്തിന്റെ പുതിയ വഴികൾ: പെട്രോളിലെ എത്തനോൾ മിശ്രിതവൽക്കരണവും യാഥാർത്ഥ്യങ്ങളും :ടീ. ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ് എഴുത്ത്

ടി .ഷാഹുൽ ഹമീദ്

2026 Oct 30, 09:44 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ആധുനിക ലോകം അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ പ്രതിസന്ധികളിൽ അഗ്രഗണ്യമായവയാണ് പാരിസ്ഥിതിക മലിനീകരണവും ഊർജ്ജ സുരക്ഷയും. ഫോസിൽ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം നമ്മുടെ നീലഗ്രഹത്തെ ചുടുപിടിപ്പിക്കുമ്പോൾ, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഹരിത ഊർജ്ജ സ്രോതസ്സുകളുടെ കണ്ടെത്തൽ അനിവാര്യമായ ഒരു ചരിത്രനിയോഗമായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പെട്രോളിൽ എത്തനോൾ മിശ്രണം ചെയ്യുന്ന നൂതന പദ്ധതി ലോകമെമ്പാടും ചർച്ചയാകുന്നത്. പ്രകാശമാനമായ സാമ്പത്തിക അവകാശവാദങ്ങൾക്കൊപ്പം തന്നെ, ഗൗരവമേറിയ ചില പാരിസ്ഥിതിക-സാമൂഹിക ചോദ്യങ്ങളും നിയമപരമായ തടസ്സങ്ങളും ഈ ഹരിത നയത്തിന് പിന്നിൽ നിഴലിക്കുന്നുണ്ട്.

എന്താണ് പെട്രോളും എത്തനോളും?

ഭൂമിക്കടിയിലെ നിധികളിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന അസംസ്കൃത എണ്ണയിൽ (Crude Oil) നിന്നും വേർതിരിച്ചെടുക്കുന്ന ഹൈഡ്രോകാർബണുകളുടെ സങ്കീർണ്ണമായ ഒരു കൂട്ടായ്മയാണ് പെട്രോൾ. അതിന്റെ ജ്വലനത്തിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥയെ ഗുരുതരമായി തകരാറിലാക്കുന്നു. മറുഭാഗത്ത്, കരിമ്പ്, ചോളം, അരി തുടങ്ങിയ കാർഷിക വിളകളിൽ നിന്നുള്ള അന്നജം പുളിപ്പിച്ചും വാറ്റിയെടുത്തും ഉത്പാദിപ്പിക്കുന്ന ജൈവ ആൽക്കഹോളാണ് എത്തനോൾ. പെട്രോളുമായി തുലനം ചെയ്യുമ്പോൾ താരതമ്യേന കുറഞ്ഞ അളവിലാണ് കാർബൺ പുറത്തുവിടുന്നത് എന്നത് ഇതിന്റെ മേന്മയാണ്.

നയപരമായ ലക്ഷ്യങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും

പെട്രോളിൽ എത്തനോൾ മിശ്രണം ചെയ്യുന്നത് കേവലം ഒരു പരിസ്ഥിതി സൗഹൃദ നടപടി മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തുന്ന സുപ്രധാന നയം കൂടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഊർജ്ജ ആവശ്യങ്ങളുടെ സിംഹഭാഗവും (ഏകദേശം 88.5%) വിദേശ ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അസംസ്കൃത എണ്ണക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കുവാനും, അതുവഴി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മം നിയന്ത്രിക്കുവാനും ഇത് ലക്ഷ്യമിടുന്നു.

ദേശീയ ഖജനാവിലെ ഭീമമായ തുക അസംസ്കൃത എണ്ണയ്ക്കായി വിദേശത്തേക്ക് ഒഴുക്കേണ്ടി വരുന്ന ഈ ദുസ്ഥിതിക്ക് പരിഹാരമായാണ് കേന്ദ്ര സർക്കാർ 'ദേശീയ ജൈവഇന്ധന നയം 2018' ആവിഷ്കരിച്ചത്. തുടക്കത്തിൽ 2030-ഓടെ പെട്രോളിൽ 20 ശതമാനം എത്തനോൾ (E20) മിശ്രണം ചെയ്യുക എന്ന ലക്ഷ്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും, 2022-ലെ ഭേദഗതിയിലൂടെ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരേണ്ട സമയപരിധി 2025-26 വർഷത്തേക്ക് നീട്ടുകയും ചെയ്തു. ഔദ്യോഗിക കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം, ഈ ഇന്ധന പരിഷ്കരണത്തിലൂടെ സർക്കാരിന് 1.6 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട്. ഒപ്പം, 1.9 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാനും, 310 ലക്ഷത്തിലധികം മെട്രിക് ടൺ അസംസ്കൃത എണ്ണയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

കർഷകരുടെ താല്പര്യങ്ങളും സുപ്രീം കോടതിയുടെ നിരീക്ഷണവും

ഈ പദ്ധതിയിലൂടെ 1.4 ലക്ഷം കോടി രൂപയോളം കർഷകരുടെ കൈകളിലേക്ക് നേരിട്ടെത്തുന്നുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. എങ്കിലും, ഈ സാമ്പത്തിക നേട്ടം സാധാരണക്കാരായ കർഷകരിലേക്ക് എത്രമാത്രം എത്തുന്നുണ്ട് എന്നത് ഇന്നും സന്ദേഹങ്ങളുടെ നിഴലിലാണ്. എത്തനോൾ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോൾ കാർഷിക മേഖലയ്ക്ക് ദോഷകരമാകാത്ത രീതിയിലും കർഷക താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാകണം നയങ്ങൾ രൂപീകരിക്കേണ്ടതെന്ന് സുപ്രീം കോടതിയുടെ ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം എടുത്തുപറഞ്ഞിട്ടുണ്ട്. കരിമ്പ്, ചോളം, അരി എന്നിവയിൽ നിന്ന് എത്തനോൾ നിർമ്മിക്കുമ്പോൾ കർഷകർക്ക് ദുരിതമുണ്ടാകരുത് എന്ന നിരീക്ഷണം സർക്കാർ നയരൂപീകരണത്തിൽ ജാഗ്രത ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. കരിമ്പിന്റെയും ചോളത്തിന്റെയും വില വർദ്ധിക്കുന്നു എന്ന തരത്തിൽ ആശങ്കകൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും, ഭക്ഷ്യസുരക്ഷയ്ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള അധികമുള്ളതോ ഉപയോഗശൂന്യമായതോ ആയ ഉൽപ്പന്നങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.

പക്ഷേ, ഈ പദ്ധതി പ്രധാനമായും മോണിറ്റർ ചെയ്യുന്ന കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവും, ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയവും ഈ കാര്യത്തിൽ കൃത്യമായ ചട്ടവും പ്രോട്ടോക്കോളും നിശ്ചേക്കേണ്ടതായിട്ടുണ്ട്; എങ്കിൽ മാത്രമേ പൊതുജനങ്ങൾക്ക് ഈ കാര്യത്തിൽ വിശ്വാസം വരികയുള്ളൂ. കൂടാതെ, പാരിസ്ഥിതികമായ ചില വലിയ ആശങ്കകളും നിലനിൽക്കുന്നുണ്ട്. ഭീമമായ അളവിൽ ജലം ആവശ്യപ്പെടുന്ന കരിമ്പ് കൃഷിക്കായി ഭൂഗർഭജലം അനിയന്ത്രിതമായി ഊറ്റിയെടുക്കുന്നത് ഭാവിയിൽ വലിയൊരു ജലക്ഷാമത്തിനും പാരിസ്ഥിതിക തകർച്ചയ്ക്കും വഴിവെക്കാൻ കാരണമാകും. ഭക്ഷ്യസുരക്ഷ പൂർണ്ണമാകാത്ത ഒരു രാജ്യത്ത്, അന്നദാതാവിന്റെ വിളകൾ യന്ത്രങ്ങളുടെ വിശപ്പടക്കാൻ അമിതമായി ഉപയോഗിക്കുന്നതിലെ യുക്തിയും നീതിയും പരിസ്ഥിതി പ്രവർത്തകർ ചോദ്യം ചെയ്യുന്നുണ്ട്.

പഞ്ചസാര മില്ലുകളുടെയും ഡിസ്റ്റിലറികളുടെയും അകത്തളങ്ങളിൽ വാറ്റിയെടുത്താണ് എത്തനോൾ തയ്യാറാക്കുന്നത്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ പൊതുമേഖലാ എണ്ണക്കമ്പനികളാണ് (IOCL, BPCL, HPCL) ഇതിന്റെ വിതരണച്ചുമതലകൾ നിർവ്വഹിക്കുന്നത്. എന്നാൽ എത്തനോൾ സംഭരണവുമായി ബന്ധപ്പെട്ട് വൻകിട ഡിസ്റ്റിലറി ഉടമകളും കമ്പനികളും തമ്മിലുള്ള നിയമപോരാട്ടങ്ങളും കോടതികളിൽ നിലനിൽക്കുന്നുണ്ട്. എങ്കിലും, ഭാരതീയരുടെ നിരന്തര യാത്രാവഴികളിൽ ഇന്ന് E20 ഇന്ധനം സർവ്വസാധാരണമായിക്കഴിഞ്ഞു.

E-100 ഇന്ധന ലഭ്യതയും നിർമ്മാണ വെല്ലുവിളികളും:-

പെട്രോളിൽ 20% എത്തനോൾ (E20) കലർത്തുന്നതിനൊപ്പം, നൂറു ശതമാനം എത്തനോളിൽ (E-100) ഓടുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കും കേന്ദ്ര മോട്ടോർ വാഹന ചട്ട ഭേദഗതിയിലൂടെ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് ആവശ്യമായ E-100 ഇന്ധനം എങ്ങനെ ലഭ്യമാക്കും എന്ന ചോദ്യത്തിന് സുപ്രീം കോടതി മുൻപാകെ കേന്ദ്ര സർക്കാർ നൽകിയ മറുപടി വലിയൊരു യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. പൂർണ്ണമായും എത്തനോളിൽ ഓടുന്ന വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ ഇന്ധനം വിപണിയിൽ ലഭ്യമാക്കണമെങ്കിൽ വൻതോതിൽ ഉത്പാദന വിപുലീകരണവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യമാണെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്. അതായത്, സാങ്കേതികവിദ്യ കൈവരിച്ചാലും ഇന്ധന ലഭ്യതയിലെ അപര്യാപ്തത ഹരിത വാഹനവിപ്ലവത്തിന് വലിയൊരു തടസ്സമായി തുടരുന്നു.

ഇന്ത്യയിലെ വാഹന പെരുപ്പവും വർദ്ധിച്ചുവരുന്ന ഇന്ധന ആവശ്യകതയും

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ ഉയർച്ചയും ഇന്ത്യയിലെ വാഹനപ്പെരുപ്പത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

റോഡിലിറങ്ങുന്ന ആകെ വാഹനങ്ങളുടെ എണ്ണം 34 കോടി കടന്ന് മുന്നേറുമ്പോൾ, ലോകത്തെ വാഹന വിപണിയിൽ മൂന്നാം സ്ഥാനത്താണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം.

ഈ പെരുപ്പത്തിന്റെ 75 മുതൽ 80 ശതമാനവും ഇരുചക്ര വാഹനങ്ങളാണ് എന്നത് ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ സാധാരണക്കാരുടെ യാത്രകൾ ഇതിനെ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്.

പ്രതിവർഷം 40 ലക്ഷത്തിലധികം പാസഞ്ചർ കാറുകളാണ് ഇന്ത്യയിൽ പുതിയതായി നിരത്തിലിറങ്ങുന്നത്.

ഈ അനിയന്ത്രിത വാഹനപ്പെരുപ്പവും ഇന്ധന ഉപഭോഗവും മഹാാനഗരങ്ങളിലും കേരളത്തിന്റെ കുരുക്കുകൾ നിറഞ്ഞ പാതകളിലും രൂക്ഷമായ ഗതാഗതക്കുരുക്കും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണവുമാണ് സൃഷ്ടിക്കുന്നത്.

വാഹന വിപണിയിലെ മാറ്റങ്ങളും ഉപയോക്താക്കൾ നേരിടുന്ന പ്രതിസന്ധികളും:-

ദേശീയ ജൈവഇന്ധന നയവും E20 മിശ്രിതവൽക്കരണവും ഇന്ത്യൻ വാഹന വിപണിയെ സമഗ്രമായ ചില പൊളിച്ചെഴുത്തുകളിലേക്ക് നയിച്ചിട്ടുണ്ട്.

2023 ഏപ്രിൽ മുതൽ പുറത്തിറങ്ങുന്ന എല്ലാ പുതിയ ഭാരത് സ്റ്റേജ്-VI (BS-VI) വാഹനങ്ങളും E20 ഇന്ധനം ഉൾക്കൊള്ളാൻ തക്കവണ്ണമുള്ള (E20 Compliant) സാങ്കേതികവിദ്യയോടെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇ-20 പെട്രോൾ പുതിയ വാഹനങ്ങൾക്ക് ഹാനികരമല്ലെങ്കിലും, 2023-ന് മുൻപുള്ള പഴയ മോഡൽ വാഹനങ്ങളുടെ റബ്ബർ പൈപ്പുകൾക്കും ഫ്യുവൽ പമ്പുകൾക്കും ഇത് വേഗത്തിലുള്ള തേയ്മാനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ സാമ്പത്തിക ബാധ്യത മുഴുവൻ വന്നെത്തുന്നത് സാധാരണക്കാരായ പഴയ വാഹന ഉടമകളുടെ തലയിലാണ്. ഇതിനുപുറമെ, പഴക്കമുള്ള വാഹനങ്ങളെ നിരത്തുകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാരിന്റെ 'സ്ക്രാപ്പേജ് നയവും' സാധാരണക്കാർക്ക് ഇരുട്ടടിയായി മാറുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്കും (EV) ഹൈബ്രിഡ് സാങ്കേതികവിദ്യകളിലേക്കുമുള്ള പതുക്കെയുള്ള ചുവടുമാറ്റങ്ങളും വിപണിയിൽ സമാന്തരമായി നടന്നു വരുന്നുണ്ട്.

ഊർജ്ജ പ്രതിസന്ധിയെ മറികടക്കാൻ ലോകത്തിലെ പല രാഷ്ട്രങ്ങളും ജൈവഇന്ധന മിശ്രണത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ മണ്ണായ ബ്രസീൽ പെട്രോളിൽ ഉയർന്ന ശതമാനത്തിൽ എത്തനോൾ ചേർക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈ മാതൃക പിന്തുടരുന്നുണ്ടെങ്കിലും, അവിടത്തെ വിശാലമായ കാർഷിക-വ്യവസായ സാഹചര്യങ്ങളും ജനസാന്ദ്രതയേറിയ നമ്മുടെ രാജ്യത്തെ യാഥാർത്ഥ്യങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്.

സർക്കാരിന്റെ E-20 നിർദ്ദേശങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളും വൻകിട ഏജൻസികളും അടക്കം രാജ്യത്തുടനീളം 300-ൽ അധികം വൻകിട ഡിസ്റ്റിലറികളും പഞ്ചസാര മില്ലുകളുമാണ് എണ്ണക്കമ്പനികൾക്ക് എത്തനോൾ വിതരണം ചെയ്യുന്നത്. പലരും കരുതുന്നതുപോലെ പെട്രോൾ പമ്പുകളിൽ വെച്ചോ അല്ലെങ്കിൽ വിദേശത്തുനിന്നു വരുമ്പോഴോ അല്ല ഇത് കലർത്തുന്നത്. കമ്പനികൾ വാറ്റിയെടുത്ത ശുദ്ധമായ എത്തനോൾ ടാങ്കറുകൾ വഴി എണ്ണക്കമ്പനികളുടെ വലിയ ഇന്ധന ഡിപ്പോകളിലേക്ക് എത്തിക്കുന്നു. ഡിപ്പോകളിൽ പെട്രോൾ ടാങ്കറുകളിലേക്ക് ഇന്ധനം നിറയ്ക്കുന്ന സമയത്താണ് അത്യന്തം കൃത്യതയുള്ള കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക് സിസ്റ്റം വഴി 80% പെട്രോളിലേക്ക് 20% കൃത്യമായ അളവിൽ എത്തനോൾ ചേർക്കുന്നത്. ഡിപ്പോകളിൽ വെച്ച് തന്നെ പൂർണ്ണമായി മിക്സ് ചെയ്ത E-20 പെട്രോളാണ് പിന്നീട് ഓരോ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലേക്ക് ടാങ്കറുകൾ വഴി എത്തിക്കുന്നത്. 2023 മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കിയ E-20 ഇന്ധനം ഇപ്പോൾ കേരളത്തിലെ ഭൂരിഭാഗം ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ പമ്പുകളിലും ലഭ്യമാണ്. പെട്രോൾ പമ്പുകളിലെ ഡിസ്പെൻസിംഗ് മെഷീനുകളിൽ E-20 അല്ലെങ്കിൽ എത്തനോൾ ബ്ലെൻഡഡ് പെട്രോൾ എന്ന സ്റ്റിക്കർ/മാർക്കിംഗ് കാണാൻ സാധിക്കും.

പെട്രോളിൽ എത്തനോൾ മിശ്രണം ചെയ്യുക വഴി വിദേശനാണ്യം ലാഭിക്കാനും, രാജ്യത്തെ ഹരിത ഊർജ്ജ ലക്ഷ്യങ്ങളിലേക്ക് നയിക്കാനും സർക്കാരിന് സാധിച്ചിട്ടുണ്ട് എന്നത് അനിഷേധ്യമായ സത്യമാണ്. എങ്കിലും, ഈ സാമ്പത്തിക തിളക്കത്തിന്റെ മറവിൽ കർഷകരുടെ യഥാർത്ഥ ആവശ്യങ്ങളും, E-100 ഇന്ധന ലഭ്യതയിലെ പ്രായോഗിക തടസ്സങ്ങളും, പഴയ വാഹന ഉടമകൾ പേറേണ്ടിവരുന്ന സാമ്പത്തിക ഭാരവും, ഭൂമിയുടെ ദാഹം കൂട്ടുന്ന പാരിസ്ഥിതിക ആഘാതങ്ങളും വിസ്മരിക്കപ്പെടാൻ പാടില്ലാത്തവയാണ്. വികസനത്തിന്റെ തിളക്കത്തിനൊപ്പം സാധാരണ മനുഷ്യന്റെ നെടുവീർപ്പുകളെയും പ്രകൃതിയുടെ നിലവിളികളെയും ഒരുപോലെ ചേർത്തുപിടിക്കുന്ന സമഗ്രമായൊരു സമീപനത്തിലൂടെ മാത്രമേ ഇത്തരം ഹരിത നയങ്ങൾ അതിന്റെ പൂർണ്ണതയിൽ സാർത്ഥക മാവുകയുള്ളൂ.


By


ടീ. ഷാഹുൽ ഹമീദ്

ഫോൺ: 9895043496

ഇമെയിൽ: shahul1971@gmail.com

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും നീതിയുടെ ശബ്ദം ഒരു ആശ്വാസം
N
NIS
N
VAIDU
w
ayur manthra
ayur