കെ. ശങ്കരനാരായണൻ സ്മാരക പുരസ്കാരം എം.പി. സൂര്യദാസിന്; അംഗീകാരം ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’ക്ക്

കെ. ശങ്കരനാരായണൻ സ്മാരക പുരസ്കാരം എം.പി. സൂര്യദാസിന്; അംഗീകാരം ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’ക്ക്
കെ. ശങ്കരനാരായണൻ സ്മാരക പുരസ്കാരം എം.പി. സൂര്യദാസിന്; അംഗീകാരം ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’ക്ക്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Oct 28, 06:59 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

' ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’ക്ക് അംഗീകാരം;

കെ.പി. ഉണ്ണികൃഷ്ണന്റെ ബഹുമുഖ വ്യക്തിത്വവും ദേശീയ രാഷ്ട്രീയ ജീവിതവും അടയാളപ്പെടുത്തിയ മഹത്തായ കൃതി !

മുംബൈ: പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി. സൂര്യദാസിന് കെ. ശങ്കരനാരായണൻ സ്മാരക പുരസ്കാരം. മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായിരുന്ന കെ. ശങ്കരനാരായണന്റെ സ്മരണാർഥം മുംബൈ വാശി കേന്ദ്രമായി പ്രവർത്തിക്കുന്ന കെ.ശങ്കരനാരായണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് സൂര്യദാസ് അർഹനായത്.

50,001 രൂപയും മൊമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സൂര്യദാസ് രചിച്ച മുൻ കേന്ദ്രമന്ത്രിയും മികച്ച പാർലമെന്റേറിയനുമായി രുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ ജീവചരിത്രഗ്രന്ഥമായ ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി' ക്കാണ് പുരസ്കാരം. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാരുമായും വിവിധ കാലഘട്ടങ്ങ ളിലെ പ്രമുഖ ദേശീയ നേതാക്കളുമായും ബന്ധം പുലർത്തിയ കെ.പി. ഉണ്ണികൃഷ്ണന്റെ സംഭവബഹുലമായ രാഷ്ട്രീയജീവിതമാണ് പുസ്തകത്തിലൂ ടെ അനാവരണം ചെയ്യുന്നത്.

നാലു പതിറ്റാണ്ടോളം ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതയാത്രയിലൂടെ ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് ഇതെന്ന് പുരസ്കാര നിർ ണയ സമിതി വിലയിരുത്തി.


suryadas_1793193995

മാധ്യമപ്രവർത്തനത്തിന് പാഠങ്ങൾ പകർന്ന ‘ഉണ്ണിയേട്ടൻ’

കെ.പി. ഉണ്ണികൃഷ്ണനുമായി രാഷ്ട്രീയ നേതാവ്, മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ, സുഹൃത്ത് എന്നീ നിലകളിൽ അടുത്തിടപഴകാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് എം.പി. സൂര്യദാസ് തന്റെ കുറിപ്പിൽ അനുസ്മരിക്കുന്നു. പരിചയപ്പെട്ട കാലം മുതൽ ഉണ്ണികൃഷ്ണൻ തന്നെ ‘ഉണ്ണിയേട്ടൻ’ എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു.


മാധ്യമപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, പാർലമെന്റേറിയൻ, നയതന്ത്രജ്ഞൻ, പണ്ഡിതൻ തുടങ്ങി നിരവധി മുഖങ്ങളുള്ള വ്യക്തിത്വ മായിരുന്നു ഉണ്ണികൃഷ്ണന്റേതെന്ന് സൂര്യദാസ് ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്രയേറെ മേഖലകളിൽ സജീവമായിരുന്നിട്ടും മാധ്യമപ്രവർത്തനത്തിന്റെ സവിശേഷമായ നിരീക്ഷണശേഷി അവസാനകാലംവരെയും അദ്ദേഹത്തിൽ നിലനിന്നിരുന്നു. ലോകസംഭവങ്ങളെ വിലയിരുത്തുമ്പോൾ സാധാരണ കാഴ്ചയ്ക്കപ്പുറമുള്ള ഘടകങ്ങൾ കണ്ടെത്താനുള്ള കഴിവ് ഉണ്ണികൃഷ്ണന്റെ പ്രത്യേകതയായി രുന്നുവെന്നും സൂര്യദാസ് ഓർമിക്കുന്നു.


മാധ്യമപ്രവർത്തകർ വിവിധ മേഖലകളിലുള്ളവരുമായി പരിചയപ്പെടുക യും വിശാലമായ അറിവും അനുഭവസമ്പത്തും ആർജിക്കുകയും വേണ മെന്ന കാര്യത്തിൽ ഉണ്ണികൃഷ്ണന് നിർബന്ധമുണ്ടായിരുന്നുവെന്ന് സൂര്യദാസ് പറയുന്നു. കോഴിക്കോട് പന്നിയയങ്കരയിലുള്ള 'പത്മാലയ 'ത്തിൽ രാഷ്ട്രീയ നേതാക്കളും നയതന്ത്രവിദഗ്ധരും എഴുത്തുകാരും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ എത്താറു ണ്ടായിരുന്നു.

അവരിൽ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ താൻ പരിചയപ്പെടണമെന്ന് ഉണ്ണികൃഷ്ണൻ കരുതിയവരെത്തുമ്പോൾ തന്നെ നിർബന്ധപൂർവം വിളിച്ചുവ രുത്തി സംഭാഷണങ്ങളിൽ പങ്കെടുപ്പിക്കുമായിരുന്നുവെന്നും സൂര്യദാസ് സ്‌മരിക്കുന്നു.

ആരിഫ് മുഹമ്മദ് ഖാൻ, മാർഗരറ്റ് ആൽവ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അഹമ്മദ് പട്ടേൽ, താരിഖ് അൻവർ, അംബിക സോണി, ശശി തരൂർ, മാധ്യമപ്രവർത്തകരായ അനിത പ്രതാപ്, നീരജ ചൗധരി തുടങ്ങിയ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ തന്റെ മാധ്യമജീവി തത്തിന് പുതിയ കാഴ്ചപ്പാടുകൾ നൽകിയ അനുഭവങ്ങളായിരുന്നുവെന്ന് അദ്ദേഹം അഭിമാനപൂർവ്വം പങ്കു വെക്കുകയുണ്ടായി അതിഥികൾ മടങ്ങി യശേഷം അവരെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾ ഉണ്ണികൃഷ്ണൻ പങ്കുവെക്കാറുണ്ടായിരുന്നു. അറിവും അനുഭവങ്ങളും പകർന്നുനൽകിയ ആ വ്യക്തിത്വത്തിന്റെ അഭാവം ഇന്നും മനസ്സിൽ നൊമ്പരപ്പാടുണ്ടാക്കു ന്നുവെന്നും സൂര്യദാസ് വ്യക്തമാക്കി


suryadas-mp_1793194059

നവംബർ അവസാനവാരം പുരസ്കാരദാനം

പ്രഫ. വി. വേണുഗോപാൽ, ഡോ. ഇ.കെ. ഗോവിന്ദവർമ രാജ, പ്രഫ. വർഗീസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടു ത്തത്.

രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ എം.പി. സൂര്യദാസ് മാതൃഭൂമിയുടെ കോഴിക്കോട് ഹെഡ് ഓഫീസിൽ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചുവരികയാണ്. മികച്ച മാധ്യമപ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

നവംബർ അവസാനവാരം കോഴിക്കോട്ട് ഇൻഡോ-അറബ് കോൺഫെഡറേ ഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കെ. ശങ്കരനാരായണ ൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. അനുസ്മരണ സമിതി ഭാരവാഹികളായ എൻ.കെ. ഭൂപേഷ് ബാബു, ലയൺ കുമാരൻ നായർ, ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഭാരവാഹികളായ എം.വി. കുഞ്ഞാമു, ആറ്റക്കോയ പള്ളിക്ക ണ്ടി, എ.വി. ഫർദിസ് എന്നിവർ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.


MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വയലാർ അനുസ്‌മരണവും ഗാനസന്ധ്യയും
കാഴ്ച്ചയും കാഴ്ച്ചപ്പാടും മന്ത്രി ഒ .ജെ .ജെനീഷിന് ചോമ്പാലയിൽ ഊഷ്‌മള വരവേൽപ്പ്
N
NIS
N
VAIDU
w
ayur manthra
ayur