ചോമ്പാല: കേരള കായികം ,യുവജനകാര്യം മൃഗശാലകൾ ,മ്യുസിയം , പുരാവസ്തുവകുപ്പ് , പുരാരേഖാ വകുപ്പ് തുടങ്ങിയ വകപ്പുകളുടെ മന്ത്രി ഒ .ജെ .ജെനീഷ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലയിലെ വസതിയിലെത്തി.
മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സുഹൃത്തുക്കൾക്കൊപ്പം മന്ത്രിയെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധിപേർ നേരത്തെ തന്നെ മുല്ലപ്പള്ളിയുടെ വസതിയിൽ സന്നിഹിതരായിരുന്നു .
ചോമ്പാലയിലെ നാട്ടുകാരും കോൺഗ്രസ്സ് പ്രവർത്തകരും മുല്ലപ്പള്ളിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് സ്നേഹോഷ്മളമായ സ്വീകര ണമാണ് ചോമ്പാലയിൽ മന്ത്രിക്ക് നൽകിയത് .
ചുറ്റുപാടിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ മന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻറെ വസതിയിൽ നേരത്തെതന്നെ സന്നിഹിതരായിരുന്നു .
ചോമ്പാല മിനി സ്‌റ്റേഡിയം ആധുനീകരിക്കും
ദേശീയപാതയിൽ ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യ മൊരുക്കുമെന്ന് വിവിധ സംഘനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകി . അഡ്വ ,ഐ .മൂസ്സ .ആർ .ഷഹീൻ ,സി കെ വിശ്വനാഥൻ ,സുനിൽ മടപ്പള്ളി .പി .ബാബുരാജ് ,സുബിൻ മടപ്പള്ളി ,പാമ്പള്ളി ബാലകൃഷ്ണൻ തുടങ്ങി ഒരുകൂട്ടം പ്രമുഖ പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു.
ചോമ്പാലയുടെ മണ്ണിലുമുണ്ട് നെഹ്‌റുവിന്റെ കാല്‍പ്പാടുകള്‍
കേരളസംസ്ഥാനം നിലവില്‍ വരാത്ത കാലം.ഭാഷാ സംസ്ഥാനങ്ങള്‍ക്കായി മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന പഴയ കാലം.
ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ചോമ്പാല്‍ കുഞ്ഞിപ്പ ള്ളി മൈതാനത്ത് പൊതുപരിപാടിയില്‍ പ്രസംഗിക്കാനെത്തുന്നു. ഏകദേശം 74 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഉള്‍നാടന്‍ ഗ്രാമത്തിലെ ജനങ്ങള്‍ അന്നേവരെ കേട്ടതില്‍ വച്ചേറ്റവും വലിയ വാര്‍ത്ത ! മലബാര്‍ മേഖലയിലെ കോണ്‍ഗ്രസ് സംഘടനക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് പ്രവര്‍ത്തനക്ഷമതക്ക് മാറ്റുകൂട്ടാന്‍ ലക്ഷ്യമിട്ടായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ചോമ്പാലി ലുമെത്തിയത്.
നെഹ്‌റുവിനെ കാണാന്‍ പലപ്രദേശങ്ങളില്‍ നിന്ന് കുഞ്ഞിപ്പള്ളി മൈതാനം ലക്ഷ്യമാക്കി വെളുപ്പാന്‍ കാലത്തുതന്നെ അനിയന്ത്രിതമായ ജനപ്രവാഹം. മുക്കാളിയിലെ റോഡുകളും പീടികളുമെല്ലാം കൊടിതോരണങ്ങള്‍കൊണ്ടലങ്കരിച്ച നിലയില്‍. തലേന്ന് രാത്രിതന്നെ പ്രസംഗമണ്ഡപത്തിനരികില്‍ മുന്‍നിരയില്‍ സ്ഥലം പിടിക്കാനുള്ള മുന്നൊരുക്കവും ചിലര്‍ നടത്തിയിരുന്നു. ചോമ്പാലയുടെ ചരിത്രസംഭവമായിരുന്ന ആ പരിപാടിയുടെ മുഖ്യ അമരക്കാരന്‍ ചോമ്പാല എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സുകാരനുമായ മുല്ലപ്പള്ളി ഗോപാലനുമായിരുന്നു. ഈ അപൂര്‍വ്വാവസരം മുല്ലപ്പള്ളി ഗോപാലന് ഒരുക്കിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് തലശ്ശേരി സ്വദേശി ചെങ്ങോരം കേളോത്ത് സി.കെ ഗോവിന്ദന്‍ നായരാണെന്നറിവ് .
വിശാലവീക്ഷണവും മഹാമനസ്ക്കതയും കൈമോശം വരാതെ സൂക്ഷിച്ച ദേശസ്നേഹി മുല്ലപ്പള്ളി ഗോപാലന്റെ മകനാണ് ചോമ്പാലയിലെ പരമോന്നത വ്യക്തിത്വമായ മുല്ലപ്പള്ളി രാമചന്ദ്രൻ !.
.രാഷ്ട്രീയ നിറഭേധങ്ങളോ, സ്വന്തം ചുറ്റുപാടെന്ന പ്രത്യേക പരിഗണ
നകളോ അശേഷമില്ലാതെ വടകര നിയോജകമണ്ഡല ത്തിൻറെ സമാനതകളില്ലാത്ത വികസനപദ്ധതികൾക്ക് നേതൃത്വം നൽകിയ ദേശീയ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻറെ നിറസാന്ന്യധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചുതന്നെയാണ് ചോമ്പാല മിനി സ്‌റ്റേഡിയം ആധുനീകരിക്കുമെന്നു മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി യതെന്നത് ഏറെ അഭിമാനകരം .
.
: ദിവാകരൻ ചോമ്പാല
എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി യൂട്യൂബ് പ്രീമിയം ആസ്വദിക്കാം
തിരുവനന്തപുരം: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യുട്യൂബ് പ്രീമിയം നല്‍കുന്നതിനായി എയര്‍ടെല്‍ യുട്യൂബുമായി കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ ഇല്ലാതെ യുട്യൂബിലെ വീഡിയോകള്‍ കാണാം. അതിനൊപ്പം ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന്‍ ഡൗണ്‍ലോഡുകള്‍, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയും ലഭിക്കും. എയര്‍ടെല്ലിന്റെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാര്‍, സീ 5 പ്രീമിയം, സോണിലിവ് എന്നിവ കൂടാതെ 18+ മറ്റ് ഒ ടി ടി പ്ലേറ്റ്‌ഫോമുകള്‍ ലഭിക്കുന്നുണ്ട്. 200 രൂപയുടെ ഒ ടി ടി ടോപ്അപ്പിലൂടെ ഈ പ്ലാറ്റ്‌ഫോമുകളും യൂട്യൂബ് പ്രീമിയവും ഒപ്പം 30 ജി ബി അധിക ഡാറ്റായും ലഭിക്കും.
യൂട്യൂബ് പ്രീമിയം കൂടി ചേര്‍ക്കുന്നതോടെ, ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ലഭിക്കും. നിലവിലെ പ്രീ പെയ്ഡ് പ്ലാനുകളിലും ഈ ടോപ് അപ്പ് ലഭ്യമാണ്. ഈ ടോപ് അപ്പ് വാങ്ങിയ ശേഷം ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പിലെ റിവാര്‍ഡ്സ് & ഒ ടി ടി കള്‍ എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം. 28 ദിവസത്തെ വാലിഡിറ്റി അവസാനിക്കുമ്പോള്‍ വീണ്ടും ടോപ് അപ്പ് ചെയ്തു യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































