മയ്യഴിപ്പുഴയുടെ തീരങ്ങൾ വർണ്ണാഞ്ചിതമായി.

മയ്യഴിപ്പുഴയുടെ തീരങ്ങൾ വർണ്ണാഞ്ചിതമായി.
മയ്യഴിപ്പുഴയുടെ തീരങ്ങൾ വർണ്ണാഞ്ചിതമായി.
Share  
എഴുത്ത്

News desk

2026 Oct 25, 12:36 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി:പ്രകൃതി ചിത്രരചന എന്നത് കേവലം കാൻവാസിലെ ഏതാനും ചായക്കൂട്ടുകൾ ചാലിച്ചു ചേർക്കുന്ന ഒരു കലാരൂപം മാത്രമല്ലെന്നും, മറിച്ച് പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിയാനും അതിനെ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുമുള്ള ഒരു നിശബ്ദമാധ്യമമാണെന്നും മാഹി ടാഗോർ ഉദ്യാനത്തിൽ നടന്ന അന്തർദ്ദേശീയ ചിത്രകലാ കേമ്പ് ഒരിക്കൽക്കൂടി അടിവരയിട്ടു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈകാരികമായ ബന്ധത്തെ ഏറ്റവും തീവ്രമായി അടയാളപ്പെടുത്തുന്ന ഈ കലയ്ക്ക് ആധുനിക ടൂറിസം രംഗത്ത് സമാനതകളില്ലാത്ത പ്രാധാന്യമാണുള്ളതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മാഹി റീജ്യണൽഅഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്. പറഞ്ഞു.

capture_1792868155

പൊലിസ് സുപ്രണ്ട് ബി.ധനശേഖരൻ, കലൈമാമണി ചാലക്കര പുരുഷു ഡയരക്ടർ ജയപ്രകാശ് ചെന്നൈ , ആശ ലൈല സംസാരിച്ചു.

 ഇൻആർട്ട് വേൾഡിന്റേയും, ചെന്നൈ തപസ്യ ഇന്റർനാഷണൽ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേമ്പിൽ അമ്പതിൽപ്പരം പ്രശസ്ത കലാകാരന്മാർ പങ്കെടുത്തു. മയ്യഴിയുടെ ടൂറിസം സാദ്ധ്യതകളെ ദൃശ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ വരയ്ക്കപ്പെട്ട ലാന്റ്സ്കേപ്പുകൾ വ്യക്തമാക്കുന്നത്. ജയപ്രകാശ്(ചെന്നൈ) യാണ് കേമ്പ് ഡയറക്ടർ ആസാംകാരി അജന്ത ദാസ് ക്യൂറേറ്ററും, അനീസ് ആൻസി കോ - ഓർഡിനേറ്ററുമായിരുന്നു.

mhe3

ആഷാ ലൈല, ഷിംന (ചെന്നൈ) അനിത ബട്ടാറായ് (നേപ്പാൾ) സുരേഷ് (ചെന്നൈ) റീന പ്രജാപതി ഗ്രുജറാത്ത്) ജയന്തി മുരുകേശ് (ചെന്നൈ) ദിഗാ മേർമണ്ടവ്കർ മഹാരാഷ്ട്ര) മൈഥിലി (ചെന്നൈ) ഗായത്രി ദേവി (കേരള) ബീന ജോൺ (ചെന്നൈ) അശ്വിനി കർണ്ണാടക) സതി ശങ്കർ ( പുതുച്ചേരി ) ആദർശ അജയ് (കേരള) അക്വീല അഗ്നസ് (കേരള) അമുതശാന്തി (ചെന്നൈ) രാധിക രഞ്ചിത്ത് (കേരള) കെ.കെ. സുനിൽകുമാർ , ജീവൻ ചി അഭിലാഷ് ചിത്രമുല (കേരള) ശരവണൻ വരദരാജൻ ത്ര മിഴ് നാട് ) ബിജു സെൻ (കേരള) ലക്ഷ്മി പേടകം കർണ്ണാടക) എഞ്ചിനീയർ ആശ്രയ .(പുതുച്ചേരി ) മാനസ ജയകുമാർ (കേരള) കമൽ പ്രിത് കർണ്ണാടക) എൻ.കെ. അജിത് , പ്രദീപ് ചൊക്ലി(കേരള)

capture_1792868017

സുരേന്ദ്രൻ (പുതുച്ചേരി ) ഇ സഞ്ജയ് ഗാന്ധി (ചെന്നൈ) സജിലപെരളശേരി, മഹേഷ് മാറോളി , (കേരള) സുരേഷ് (ചെന്നൈ) റോയ് കരേത്ര,ഡോ: ജോഗി പല്ലത്തന, മൻരേഷ എം.കക്കാട്ട് . (കേരള)സജീവ് സെൻപ്രുതുച്ചേരി ) തുടങ്ങിയവരാണ് മയ്യഴിയുടെ പ്രകൃതി ലാവണ്യവും, ഇന്തോ-ഫ്രഞ്ച് സംസ്കൃതിയുടെ ശേഷിപ്പുകളും ക്യാൻവാസുകളിൽ ഒപ്പിയെടുത്തത്.

 

capture_1792868229

വിനോദസഞ്ചാരം എന്നത് വെറുമൊരു സ്ഥലദർശനത്തിനപ്പുറം ഒരു അനുഭൂതിയായി മാറുമ്പോൾ, ആ അനുഭൂതിയെ ഉണർത്താനും നിലനിർത്താനും പ്രകൃതി ചിത്രരചനയ്ക്ക് സാധിക്കുമെന്ന് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യവെ,അഡ്വ:ടി.അശോക് കുമാർ എം.എൽ.എ. പറഞ്ഞു.

ഒരു സഞ്ചാരി കാമറയിലൂടെ കാണുന്ന ലോകത്തേക്കാൾ എത്രയോആഴത്തിലാണ് ഒരു ചിത്രകാരൻ തന്റെ മനസ്സിലൂടെയും വിരലുകളിലൂടെയും പ്രകൃതിയെ ദൃശ്യവൽക്കരിക്കുന്നതെന്ന് മുഖ്യാതിഥി എബി.എൻ.ജോസഫ് പറഞ്ഞു.

തന്റെ കൺമുന്നിലുള്ള ദൃശ്യത്തിലെ പ്രകാശത്തെയും നിഴലിനെയും കാറ്റിന്റെ ചലനങ്ങളെയും പ്രകൃതിയുടെ മൂഡിനെയും സ്വന്തം ഭാവനയുമായി കൂട്ടിയിണക്കി പുനഃസൃഷ്ടിക്കുകയാണ് ചിത്രകാരൻ ചെയ്യുന്നതെന്ന് കലൈമാമണി ചാലക്കര പുരുഷു പറഞ്ഞു.


capture

 മയ്യഴി പോലെ പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ഒരു സംസ്ഥാനത്തിന് പ്രകൃതി ചിത്രരചനയും ടൂറിസവും തമ്മിലുള്ള ഈ കൂട്ടുകെട്ട് വലിയ രീതിയിൽപ്രയോജനപ്പെ

ടുമെന്ന് ക്യാമ്പ് ഡയറക്ടർ ജയപ്രകാശ് ചെന്നൈ പറഞ്ഞു. കലാകാരന്മാർ ഒരുക്കിയ സംഗിത വിരുന്നുമുണ്ടായി.

ക്യാമ്പിന്റെ ഭാഗമായികുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരങ്ങളിൽ വിജയികളായവർക്ക് ക്യാമ്പിൽ വെച്ച് എം എൽ എ സമ്മാനങ്ങൾ നൽകി

whatsapp-image-2026-10-24-at-10.39.29-aaaaaaaaaaaa

മയ്യഴി മേളം: പോസ്റ്ററും ബ്രോഷറും വിതരണം നടത്തി

മയ്യഴി മേളം സീസൺ - 7 സ്‌കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പോസ്റ്ററുകളും ബ്രോഷറുകളും മയ്യഴി മേഖലയിലെ മുഴുവൻ സ്കൂളുകളിലും വിതരണം നടത്തി. വിതരണോദ്ഘാടനം ചാലക്കര ഉസ്മാൻ ഗവ. ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ കെ.വി.മുരളിധരന് കൈമാറി കൊണ്ട് നിർവ്വഹിച്ചു. സത്യൻ കേളോത്ത്, ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ഭരതൻ മാസ്റ്റർ, ജവഹർ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, പി.കെ.ശ്രീധരൻ മാസ്റ്റർ, എം.എ.കൃഷ്ണൻ, ജയതിലകൻ മാസ്റ്റർ, അലി അക്ബർ ഹാഷിം, സദേഷ്.ടി, സന്ദിപ്.കെ.വി എന്നിവർ നേതൃത്വം നൽകി.

whatsapp-image-2026-10-24-at-10.39.53-pm

ഭാരതീയവിചാരകേന്ദ്രം പുസ്തക ചർച്ച നടത്തി

ഭാരതീയവിചാരകേന്ദ്രം ആഹ്വാനം ചെയ്ത വായനാ സപ്താഹത്തോടനുബന്ധിച്ച് മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പി. പരമേശ്വർജിയുടെ "കേരളം ഭ്രാന്താലയത്തിൽ നിന്ന് തീർത്ഥാലയത്തിലേക്ക്" എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സെക്രട്ടറി മനോജ് കെ. പി. അവതരിപ്പിച്ചു.

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിച്ച കേരളത്തെ മഹാത്മാഗാന്ധി തീർത്ഥാലയം എന്ന് വിശേഷിപ്പിച്ചതിന് കാരണമായത് ചട്ടമ്പിസ്വാമികളേയും ശ്രീനാരായണ ഗുരുവിനേയും പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനമായിരുന്നുവെന്ന് പി പരമേശ്വർജി അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ പറഞ്ഞതിൽ നമുക്ക് ഏറെ പഠിക്കാനുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ജനനി പ്രകാശൻ സ്വാഗതം പറഞ്ഞു അഡ്വ. ബി. ഗോകുലൻ അദ്ധ്യക്ഷം വഹിച്ചു. പി. ടി. ദേവരാജൻ നന്ദി പറഞ്ഞു. ഹരിദാസ്.കെ, എൻ.സി.സത്യനാഥൻ, ജയസൂര്യ ബാബു,പത്മനാഭൻ മാസ്റ്റർ, അഡ്വ. കെ അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു


ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച പുസ്തചർച്ചയിൽ കെ. പി. മനോജ് വിഷയം അവതരിപ്പിക്കുന്നു

capture_1792868701

ബീന  നിര്യാതയായി 

തലശ്ശേരി വടക്കുമ്പാട് കുനിയിൽ വീട്ടിൽ ബീന ( 58 വയസ്സ് ) നിര്യാതയായി 

പരേതരായ നാണുവിന്റെയും സുലോചനയുടെയും മകളാണ്. 

ഭർത്താവ് : ജയപ്രകാശ് 

സഹോദരങ്ങൾ : ശിവദാസൻ, യമുന, പ്രസന്ന. ( വടക്കുമ്പാട്, പുലിമുക്ക് ). രാജമ്മ (ആറാം മയിൽ )

അനിത (മാനന്തേരി )

പരേതരായ : അജയൻ, അഖില.

ശവസംസ്കാരം ഞായർ ഉച്ചക്ക് 2 മണി പന്തക്കപ്പാറ പ്രശാന്തിയിൽ.



capture_1792868561

റീജേഷ് രാജന്റെ ‘അക്ഷരക്കൂട്ടുകൾ’ പ്രകാശനം ചെയ്തു

മാഹി: റീജേഷ് രാജൻ രചിച്ച അക്ഷരക്കൂട്ടുകൾ പുസ്തകം പ്രകാശനം ചെയ്തു. മാഹി എക്സൽ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.

.

capture_1792868621

മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവി ആനന്ദ് കുമാർ പറമ്പത്ത് പുസ്തകപരിചയം നടത്തി. ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായി.

എം. മുസ്തഫ മാസ്റ്റർ, സത്യൻ കേളോത്ത്, രാജലക്ഷ്മി, വടക്കൻ ജനാർദനൻ എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥകാരൻ റീജേഷ് രാജൻ മറുപടി പ്രസംഗം നടത്തി. വേണു ദാസ് മൊകേരി സ്വാഗതവും എക്സൽ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രിയേഷ് പി. നന്ദിയും പറഞ്ഞു


MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur