പാലത്തെ നടുവിൽവെച്ച് തകർക്കരുത്… വിവാഹത്തോടെ മകൾ അന്യയാകുന്നില്ല! ഹൃദയസ്പർശിയായ കുറിപ്പ് | ഡോ. എം. എസ്. സുനിൽ

പാലത്തെ നടുവിൽവെച്ച് തകർക്കരുത്… വിവാഹത്തോടെ മകൾ അന്യയാകുന്നില്ല! ഹൃദയസ്പർശിയായ കുറിപ്പ് | ഡോ. എം. എസ്. സുനിൽ
പാലത്തെ നടുവിൽവെച്ച് തകർക്കരുത്… വിവാഹത്തോടെ മകൾ അന്യയാകുന്നില്ല! ഹൃദയസ്പർശിയായ കുറിപ്പ് | ഡോ. എം. എസ്. സുനിൽ
Share  
ഡോ .എം .എസ് .സുനിൽ എഴുത്ത്

ഡോ .എം .എസ് .സുനിൽ

2026 Oct 24, 11:23 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയച്ചാൽ മാതാപിതാക്കളുടെ ഉത്തരവാദിത്വം അവസാനിക്കുന്നുണ്ടോ? അവൾ ജനിച്ച വീടിന്റെ വാതിലുകൾ അവൾക്കു മുന്നിൽ എന്നെന്നേക്കുമായി അടയേണ്ട തുണ്ടോ?

ജീവിതപ്രശ്നങ്ങളുമായി കണ്ണീരോടെ എന്റെ അരികിലെത്തുന്ന അനേകം സ്ത്രീകളുടെ കഥകൾ എന്നെ ഈ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നു.

അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ അവൾക്ക് സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലാൻ മടിയുണ്ടാകില്ല. എന്നാൽ അവർ യാത്രയാകുന്നതോടെ ആ വീടുപോലും അവൾക്ക് അന്യമാകുന്നു. സഹോദരന്റെ കുടുംബത്തിനിടയിൽ തന്റെ സാന്നിധ്യം ബുദ്ധിമുട്ടാകുമോ എന്ന ആശങ്ക അവളെ പിന്തിരിപ്പിക്കുന്നു.

ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ കേൾക്കേണ്ടിവരുന്നത്, “ഇവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ നിന്റെ വീട്ടിൽ പൊയ്ക്കോ” എന്ന വാക്കുകൾ. കരഞ്ഞുകൊണ്ട് സ്വന്തം വീട്ടിലെത്തുമ്പോൾ ചിലപ്പോൾ അവിടെനിന്നും മറുപടി വരും: “നിന്നെ കെട്ടിച്ചുവിട്ടതല്ലേ? ഇനി അവിടെത്തന്നെ പൊരുത്തപ്പെട്ട് ജീവിക്കണം.”

പിന്നെ അവൾ എവിടെ പോകും?

ജനിച്ച വീട്ടിൽ അതിഥി; ചെന്ന വീട്ടിൽ അന്യ! സ്വന്തമായി ഒരിടമില്ലെന്ന തോന്നലിൽ അവൾ അനുഭവിക്കുന്ന വേദന എത്ര വലുതാണ്!

വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാം. ഇരുകൂട്ടരുടെയും ഭാഗത്ത് തെറ്റുകളുണ്ടാകാം. ചില ബന്ധങ്ങൾ പരിഹരിക്കപ്പെടാം; ചിലതിൽനിന്ന് മാറിനിൽക്കേണ്ടിവരാം. എന്നാൽ ഒരു സ്ത്രീക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടരുത്.

പരിഹാരം നിയമത്തിൽ മാത്രമല്ല, നമ്മുടെ മനസ്സുകളിലുമുണ്ട്.

മാതാപിതാക്കളോട്: മകളെ വിവാഹം കഴിച്ചയയ്ക്കുന്നത് അവളെ ഒഴിവാക്കലല്ല. “മോളെ, ഈ വീട് നിന്റേതുകൂടിയാണ്. എന്തു സംഭവിച്ചാലും നിനക്ക് ഇവിടെ വരാം” എന്ന് പറയാനുള്ള മനസ്സ് വേണം. അവളുടെ നിയമപരമായ സ്വത്തവകാശങ്ങളും അംഗീകരിക്കണം.

പെൺമക്കളോട്: വിവാഹം ജീവിതത്തിന്റെ അവസാനമല്ല. വിദ്യാഭ്യാസവും തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും നേടുക. സ്വന്തം ജീവിതത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാൻ പ്രാപ്തരാകുക.

സമൂഹത്തോട്: സ്വന്തം വീട്ടിൽ വന്നുനിൽക്കുന്ന പെൺകുട്ടിയോട് “എന്താ പ്രശ്നം? എപ്പോഴാണ് തിരിച്ചുപോകുന്നത്?” എന്ന് ചോദിക്കുന്നതിനുപകരം അവളുടെ വേദന കേൾക്കുക. അവളെ കുറ്റപ്പെടുത്താതെ ചേർത്തുപിടിക്കുക. അവൾക്ക് സുരക്ഷിതമായ ഒരിടം നൽകുക.

സ്ത്രീകൾക്ക് നിയമം അനുവദിക്കുന്ന താമസാവകാശങ്ങളും സ്വത്തവകാശങ്ങളും സംരക്ഷണങ്ങളും തിരിച്ചറിയണം. അവകാശങ്ങൾ ദയയോ ഔദാര്യമോ അല്ല.

ഒടുവിൽ ഒരു വാക്ക്…

ഒരു പെൺകുട്ടി വിവാഹം കഴിച്ച് പോകുന്നത് ജനിച്ച വീടുമായുള്ള ബന്ധം അവസാനിപ്പിക്കാനല്ല; മറ്റൊരു കുടുംബവുമായി ജീവിതം പങ്കിടാനാണ്. അവൾ ഭാര്യ മാത്രമല്ല, മകൾ കൂടിയാണ്. അവൾക്കും സങ്കടങ്ങളുണ്ട്, സ്വപ്നങ്ങളുണ്ട്, ആത്മാഭിമാനമുണ്ട്.

അവൾ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ നമുക്ക് സന്തോഷമാണ്. എന്നാൽ അവൾ തകർന്നുപോകുമ്പോൾ കൈപിടിച്ചുയർത്താനും നമുക്ക് കഴിയണം.

അവൾക്ക് വേണ്ടത് വലിയൊരു വീടല്ല; മനസ്സുതുറന്ന് കരയാൻ ഒരിടം. കുറ്റപ്പെടുത്താതെ കേൾക്കാൻ ഒരാൾ. ജീവിതം തളർത്തുമ്പോൾ “നിനക്ക് ഞങ്ങളുണ്ട്” എന്ന് പറയുന്ന കുറച്ച് ഹൃദയങ്ങൾ.

dr_m.s._sunil_of_kerala

വിവാഹത്തോടെ മകൾ മറ്റൊരു വീട്ടിലേക്ക് പോകാം; പക്ഷേ, മാതാപിതാക്കളുടെ ഹൃദയത്തിൽനിന്ന് അവൾ ഒരിക്കലും പുറത്തുപോകരുത്.

അവൾ രണ്ട് വീടുകളെയും ചേർത്തുനിർത്തുന്ന പാലമാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ അവൾക്ക് തിരിച്ചുവരാനുള്ള വഴിയാകേണ്ട പാലം.

ആ പാലത്തെ നടുവിൽവെച്ച് തകർക്കരുത്.


— ഡോ. എം. എസ്. സുനിൽ 


zzzzzzzzzzzzzzzzzzzzzzz

വാസ്‌തുശാസ്‌ത്ര പഠനം സൗജന്യമായി ഓൺലൈനിൽ

വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമിയിൽ നിന്നും നവംബർ 1 ന് കേരളപ്പിറവി സമ്മാനം !

തൃശ്ശൂർ :വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിചെയർമാനും ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ഗുരുവും മലയാളിയുമായ ഡോ,നിശാന്ത് തോപ്പിൽ M.Phil,Phd യുടെ നേതൃത്വത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാഥമികപഠനം ഓൺലൈൻ വഴി സൗജന്യമായി നൽകും .

ഇതിനകം കേരളത്തിൽ മാത്രം 15 000 ത്തിലധികം മലയാളികൾക്ക് അനുഭവിജയം നേടിക്കൊടുത്ത ഈ സൗജന്യ വാസ്തു പരിശീലനം നവംബർ 1മുതൽ 3 വരെ മൂന്നുദിവസം .

കോഴ്‌സിന്റെ ഭാഗമായി ദക്ഷിണ എന്നനിലയിൽ 9 രൂപമാത്രം പഠിതാക്കൾ നൽകേണ്ടതാണ്.

ദൈനംദിന വാർട്സ് ആപ്പ് ക്ലാസ്സുകളിലൂടെയും Zoom ലൂടെയും പഠിതാക്കൾക്ക് സംശയനിവാരണം നടത്താനും 

അവസരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 7034207999 ,9744 830 888 , 8547 969 788

 

nishanth-blue
487382611_1200068178787079_7643134615972877789_n

വിൽപ്പന മാത്രം പോരാ; വളർച്ചയുടെ വഴികൾ തിരിച്ചറിയണം

ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഡോ. സുധീർ ബാബുവിന്റെ The Revenue Multiplier


ഒരു ബിസിനസിന്റെ വിജയം അളക്കേണ്ടത് വിൽപ്പനയുടെ കണക്കുകൾ കൊണ്ടു മാത്രമാണോ? വരുമാനം വർധിപ്പിക്കാൻ നിരന്തരം അധ്വാനിക്കുന്നതിനപ്പുറം, കൈവരിച്ച നേട്ടങ്ങളെ പലമടങ്ങ് വളർച്ചയിലേക്ക് നയിക്കാൻ കഴിയുന്ന തന്ത്രങ്ങൾ കണ്ടെത്താനാകുന്നുണ്ടോ? സംരംഭകരും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും സ്വയം ചോദിക്കേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങളാണിവ.


capture_1792749215

ഈ ചോദ്യങ്ങൾക്ക് പുതിയ കാഴ്ചപ്പാടുകളും പ്രായോഗികമായ ഉൾക്കാഴ്ചകളും പകരുകയാണ് ഡോ. സുധീർ ബാബുവിന്റെ The Revenue Multiplier: 40 Frameworks That Turn Sales Strategy Into Exponential Growth എന്ന പുസ്തകം. വിൽപ്പന വർധിപ്പിക്കുക എന്ന പതിവ് ലക്ഷ്യത്തിനപ്പുറം, നിലവിലുള്ള ബിസിനസ് സാധ്യതകളെ എങ്ങനെ കൂടുതൽ വരുമാനവും സുസ്ഥിര വളർച്ചയുമാക്കി മാറ്റാം എന്ന ചിന്തയാണ് പുസ്തകത്തിന്റെ കാതൽ.

ബിസിനസ് മാനേജ്മെന്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ. സുധീർ ബാബു മാനേജ്മെന്റ് കൺസൾട്ടന്റും പരിശീലകനും എഴുത്തുകാരനുമാണ്. ഏഷ്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ ബിസിനസ് മേഖലകളിലെ പ്രവർത്തനാനുഭവം സംരംഭങ്ങളുടെ വളർച്ച, വിപണന തന്ത്രങ്ങൾ, വരുമാനവർധന എന്നിവയെക്കുറിച്ച് പ്രായോഗികമായ ഉൾക്കാഴ്ചകൾ വികസിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വിൽപ്പന, വിപണനം, വിലനിർണയം, ബിസിനസ് തന്ത്രങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത. സംരംഭകർക്കും ബിസിനസ് നേതൃത്വനിരയിലുള്ളവർക്കും പ്രയോജനപ്പെടുന്ന ആശയങ്ങൾ പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ ഒൻപതാമത്തെ പുസ്തകമാണിത്.

വരുമാനം വർധിപ്പിക്കുക എന്നത് ഓരോ സ്ഥാപനത്തിന്റെയും സ്വാഭാവിക ലക്ഷ്യമാണ്. എന്നാൽ കൂടുതൽ വിൽക്കുക, കൂടുതൽ പരസ്യം ചെയ്യുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ പതിവ് വഴികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയോ? പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ ഫലം നേടാനും നിലവിലുള്ള അവസരങ്ങളെ പുതിയ വളർച്ചയുടെ വഴികളാക്കി മാറ്റാനും കഴിയണം. ഈ തിരിച്ചറിവിലേക്കാണ് പുസ്തകം വായനക്കാരെ നയിക്കുന്നത്.

വിൽപ്പനയെ വെറുമൊരു കച്ചവടപ്രക്രിയയായി കാണാതെ, ദീർഘകാല വളർച്ചയുടെ തന്ത്രപരമായ ഭാഗമായി സമീപിക്കുകയാണ് The Revenue Multiplier ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുക, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യം ഉയർത്തുക, വിപണിയിലെ സാധ്യതകൾ തിരിച്ചറിയുക, ഓരോ ബിസിനസ് തീരുമാനവും വരുമാനത്തിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വിലയിരുത്തുക തുടങ്ങിയ കാര്യങ്ങൾക്ക് ഇതിൽ പ്രാധാന്യമുണ്ട്.

വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ എല്ലായ്പ്പോഴും വലിയ നിക്ഷേപങ്ങൾ ആവശ്യമില്ല. ചിലപ്പോൾ പ്രവർത്തനരീതിയിലെ ചെറിയൊരു മാറ്റം, വിലനിർണയത്തിലെ കൃത്യമായ തീരുമാനം, ഉപഭോക്താക്കളോടുള്ള സമീപനത്തിലെ പുതുമ എന്നിവയ്ക്കുപോലും സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്താനാകും. അത്തരം സാധ്യതകളെ തിരിച്ചറിയാനും അവയെ വരുമാനവർധനയ്ക്കുള്ള തന്ത്രങ്ങളാക്കി മാറ്റാനും സഹായിക്കുന്ന 40 ചട്ടക്കൂടുകളാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത്.

ചെറുകിട സംരംഭകർ മുതൽ വൻകിട സ്ഥാപനങ്ങളുടെ മാനേജ്മെന്റ് നേതൃത്വത്തിലുള്ളവർ വരെ ഒരുപോലെ പ്രസക്തിയോടെ സമീപിക്കാവുന്ന വിഷയങ്ങളാണ് പുസ്തകം കൈകാര്യം ചെയ്യുന്നത്. സംരംഭകത്വത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും വിൽപ്പന-വിപണന രംഗത്ത് പ്രവർത്തിക്കുന്നവർക്കും മാനേജ്മെന്റ് വിദ്യാർഥികൾക്കും ഇതിലെ ആശയങ്ങൾ പ്രയോജനപ്പെടും.

കൂടുതൽ അധ്വാനിക്കുക എന്നതിലുപരി, ചെയ്യുന്ന അധ്വാനത്തിന് കൂടുതൽ മൂല്യം സൃഷ്ടിക്കുക എന്നതാണ് വളർച്ചയുടെ യഥാർഥ രഹസ്യം. വരുമാനം വർധിപ്പിക്കാനുള്ള വഴികൾ തേടുന്നവർക്ക് മാത്രമല്ല, സ്വന്തം പ്രവർത്തനരീതികളെ പുനഃപരിശോധിച്ച് കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ വളർച്ച ലക്ഷ്യമിടുന്നവർക്കും പുതിയ ചിന്തകൾ പകരുന്ന വായനാനുഭവമാകാം The Revenue Multiplier.

വളർച്ച ആഗ്രഹിക്കുന്നവർക്ക് വായനയും ഒരു നിക്ഷേപമാണ്.

പുസ്തകം: The Revenue Multiplier

രചയിതാവ്: ഡോ. സുധീർ ബാബു

പ്രസാധകർ: PEN GLOBAL

വില: ₹699


bhakshysree-fotor-20260327233134
mannan-new
manna-new
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur