പതിനായിരങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം • പത്ത് വേദികളിലേക്ക് രുചിയെത്തിക്കാൻ വിപുലമായ ഒരുക്കം
കോഴിക്കോട്: കലോത്സവവേദികളിലെ രുചിപ്പെരുമയ്ക്ക് ഇനി കായികമേ ളയുടെ ആവേശം. ആയിരക്കണക്കിന് കലാപ്രതിഭകൾക്ക് സ്നേഹവും കരുതലും നിറഞ്ഞ സദ്യയൊരുക്കി കേരളത്തിന്റെ മനസ്സിൽ ഇടംനേടിയ പഴയിടം മോഹനൻ നമ്പൂതിരി ഇത്തവണയും സംസ്ഥാന സ്കൂൾ കായികമേളയുടെ ഭക്ഷണച്ചുമതലയിൽ. കലോത്സവങ്ങളിലെ വിശ്വസ്തമായ കൈപ്പുണ്യം കായികമേളയിലേക്കും പകരുമ്പോൾ, മത്സരവീര്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണമാണ് താരങ്ങളെ കാത്തിരിക്കുന്നത്.
ചിക്കൻ, ബീഫ്, പാൽ, മുട്ട, പഴവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി കായികതാരങ്ങളുടെ ഭക്ഷണക്രമത്തിന് അനുയോജ്യമായ വിഭവങ്ങളാണ് ഒരുക്കുന്നത്. രാവിലെ ഭക്ഷണത്തോടൊപ്പം പാലും മുട്ടയും നൽകും. രാത്രി ഭക്ഷണത്തോടൊപ്പം മുറിച്ച പഴവർഗങ്ങളും ലഭ്യമാക്കും. രുചിക്കൊപ്പം പോഷകത്തിനും ശുചിത്വത്തിനും സമയനിഷ്ഠയ്ക്കും പ്രാധാന്യം നൽകിയാണ് പഴയിടത്തിന്റെ നേതൃത്വത്തിലുള്ള ഭക്ഷണസംഘം ഒരുക്കങ്ങൾ നടത്തുന്നത്.
പത്ത് വേദികളിലേക്ക് ഭക്ഷണവിതരണം
മത്സരവേദികളിൽനിന്ന് ഭക്ഷണശാലകളിലേക്ക് എത്താൻ കായികതാരങ്ങൾ ബുദ്ധിമുട്ടേണ്ടിവരാതിരിക്കാനാണ് ഇത്തവണത്തെ പ്രത്യേക ക്രമീകരണം. പത്ത് വേദികളിലായി മത്സരങ്ങൾ നടക്കുമ്പോൾ, പ്രധാന ഭക്ഷണശാലകളുള്ള എൻഐടി സ്പോർട്സ് അരീനയിലും കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലും ഭക്ഷണം ഒരുക്കും. മറ്റു എട്ട് വേദികളിലേക്കും എൻഐടിയിലെ പ്രധാന ഭക്ഷണശാലയിൽനിന്ന് വാഹനങ്ങളിൽ ഭക്ഷണം എത്തിക്കും. മത്സരങ്ങളുടെ തിരക്കിനിടയിലും താരങ്ങൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ചാത്തമംഗലത്തെ എൻഐടിയുടെ പുതിയ സ്പോർട്സ് അരീനയിലാണ് 12,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന പാചകശാലയും ഭക്ഷണപ്പുരയും സജ്ജമാക്കുന്നത്. കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് രണ്ടാമത്തെ പാചകശാല. വിപുലമായ കലവറയും പാചകസൗകര്യങ്ങളും ഭക്ഷണവിതരണ സംവിധാനവും ഉൾപ്പെടുന്ന ഒരുക്കങ്ങൾ മേളയുടെ വലിയ ജനപങ്കാളിത്തം മുന്നിൽക്കണ്ടാണ് പുരോഗമിക്കുന്നത്.
പ്രതിസന്ധികളെ മറികടന്ന കൈപ്പുണ്യം
ഇന്ന് കേരളത്തിലെ വൻകിട കലാ-സാംസ്കാരിക മേളകളുടെ ഭക്ഷണസംവിധാനമെന്നാൽ ആദ്യം മനസ്സിലെത്തുന്ന പേരുകളിലൊന്നാണ് പഴയിടം മോഹനൻ നമ്പൂതിരിയുടേത്. സാമ്പത്തിക പ്രതിസന്ധികളും ജീവിതപ്രയാസങ്ങളും അതിജീവിച്ച് ചെറിയ തോതിൽ പാചകജോലികൾ ആരംഭിച്ച അദ്ദേഹം, കാലക്രമേണ പതിനായിരങ്ങൾക്ക് ഒരേസമയം ഭക്ഷണമൊരുക്കുന്ന വലിയൊരു സംവിധാനത്തിന്റെ അമരക്കാരനായി വളർന്നു.ഫിസിക്സിൽ എം.എസ്.സിയുണ്ടായിട്ടും പാചകത്തിലെത്തിയത് യാദൃശ്ചികമായി;
ക്ഷേത്രങ്ങളിലെ ഭക്തർക്കായി ഭക്ഷണം പാകംചെയ്ത് തുടങ്ങിയ യാത്ര സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ വിശാലമായ അടുക്കളകളിലേക്കെത്തിയത് രുചിയുടെ മികവുകൊണ്ടു മാത്രമല്ല; സംഘാടനശേഷിയും സമയനിഷ്ഠയും വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും അതിന് കരുത്തായി. ഒരേ സമയം ആയിരങ്ങൾക്കു ഭക്ഷണമൊരുക്കുമ്പോൾ രുചിയും ഗുണനിലവാരവും കൈവിടാതെ മുന്നോട്ടുപോകുക എന്നതാണ് അദ്ദേഹത്തിന്റെ പാചകപ്പെരുമയുടെ അടിത്തറ.
അച്ഛന്റെ പാതയിൽ മകൻ യദു പഴയിടവും ഒപ്പമുണ്ട്. പാചകശാലയുടെ പ്രവർത്തനങ്ങൾ മുതൽ ഭക്ഷണവിതരണത്തിന്റെ ഏകോപനം വരെയുള്ള ഒരുക്കങ്ങളിൽ ഇരുവരുടെയും സാന്നിധ്യം മേളയുടെ ഭക്ഷണസംവിധാനത്തിന് കരുത്താകുന്നു.
ഭക്ഷണശാലകളുടെ നിർമാണപുരോഗതി വിലയിരുത്താൻ പഴയിടം മോഹനൻ നമ്പൂതിരിയും യദുവും എൻഐടി മൈതാനത്തെത്തി. തുടർന്ന് മെഡിക്കൽ കോളജ് ക്യാംപസ് ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ സ്കൂൾ കായികമേളയുടെ ഭക്ഷണശാലയിലെത്തി ഉച്ചഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങിയത്. ഭക്ഷണക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത് പി.കെ. അരവിന്ദൻ അധ്യക്ഷനായ ഭക്ഷണകമ്മിറ്റിയാണ്.
രണ്ടുവർഷം മുമ്പ് കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനും ഭക്ഷണമൊരുക്കിയത് പഴയിടമായിരുന്നു. കലോത്സവത്തിന്റെ ആരവങ്ങൾക്കിടയിൽ രുചിയുടെ ഓർമകൾ സമ്മാനിച്ച അതേ കൈപ്പുണ്യം ഇത്തവണ കായികതാരങ്ങളുടെ ഊർജത്തിനും കരുത്തിനുമൊപ്പം ചേരുകയാണ്. മത്സരത്തിൽ മികവ് തെളിയിക്കാൻ മൈതാനത്ത് താരങ്ങൾ ഒരുങ്ങുമ്പോൾ, അവരുടെ വിശപ്പകറ്റാനും കരുത്തേകാനും പിന്നണിയിൽ പഴയിടത്തിന്റെ അടുക്കളയും സജീവമാണ്.
ചിത്രം: സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള ഭക്ഷണക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ പഴയിടം മോഹനൻ നമ്പൂതിരി മെഡിക്കൽ കോളജ് ക്യാംപസ് ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാകായികമേളയുടെ ഭക്ഷണശാലയിൽ ഭക്ഷണകമ്മിറ്റി അംഗങ്ങൾക്കൊപ്പം.
സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷ്ട്ര അംഗീകാരമായ ISO 22000 : 2005 ലഭിച്ചതിനു പുറമെ 1998 മുതൽ ഗുണമേന്മയ്ക്കായുള്ള ഭാരതസർക്കാരിൻറെ അഗ്മാർക്ക് അംഗീകാരവും സ്ഥിരമായി നേടിയ ഇന്ത്യയിലെ ഒന്നാമത്തെ ഗ്രേഡ് 1 പ്രകൃതിദത്ത വെളിച്ചെണ്ണ എന്ന ബഹുമതിയും നേടിയ റോജാ മിൽസിന്റെ മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയുടെ കേരളത്തിലെ പ്രമുഖ ഉപയോക്താവ് കൂടിയായ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യം ദൈവാനുഗ്രഹം എന്നുവേണം കരുതാൻ . പഴയിടത്തിൻറെ പാചകപ്പെരുമയിൽ മന്നൻ വെളിച്ചെണ്ണ യുമായുള്ള ആത്മബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു അഭിമാനപൂർവ്വം സമ്മതിക്കുന്നു .
ആദരവോടെ ..ആശംസകളോടെ
റോജ ഓയിൽ മിൽസ് ,പള്ളൂർ ,മാഹി
'ശുദ്ധമായ ഭക്ഷണം ജന്മാവകാശം '
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































