ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വിയോഗത്തിന്റെ ഓർമകൾ ഇന്നും മായാതെ നിൽക്കുന്നു. ആ തീരാനഷ്ടത്തിന്റെ വേദന ഉള്ളിലൊതു ക്കി, ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് ചുവടുവെക്കുകയാണ് കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന.
കണ്ണൂർ എഡിഎം ആയിരിക്കെ അന്തരിച്ച കെ. നവീൻ ബാബുവിന്റെ മകൾ ഇനി തൃക്കാക്കരയിൽ ഫുഡ് സേഫ്റ്റി ഓഫീസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിടുകയാണ്.
പനമ്പിള്ളി നഗറിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസിലാണ് ബിടെക് ബിരുദധാരിയായ നിരഞ്ജന പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. സർക്കാരിന്റെ ആശ്രിത നിയമന പദ്ധതിയിലൂടെയാണ് ഈ നിയമനം. അച്ഛന്റെ ഓർമകളും അദ്ദേഹം ഉയർത്തിപ്പിടിച്ച സത്യസന്ധതയുടെയും സൽപ്പേരിന്റെയും മൂല്യങ്ങളും ഹൃദയത്തോട് ചേർത്തുപിടിച്ച് ജനസേവനത്തിന്റെ പുതിയ വഴിയിലേക്ക് കടക്കുകയാണ് ആ മകൾ.
തൃക്കാക്കരയിലേക്ക് എത്തുന്ന നിരഞ്ജനയെ സ്നേഹപൂർവം ചേർത്തുപിടിച്ചിരിക്കുകയാണ് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ഒരു അമ്മയുടെ വാത്സല്യത്തോടെയുള്ള അവരുടെ വാക്കുകൾ ഏറെ ഹൃദയസ്പർശിയായി. സ്വന്തം വകുപ്പിലേക്കു മാത്രമല്ല, തൃക്കാക്കരയുടെ സ്നേഹത്തണലിലേക്കും നിരഞ്ജനയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നായിരുന്നു ഉമാ തോമസിന്റെ കുറിപ്പ്.
കണ്ണീരിന്റെയും നഷ്ടബോധത്തിന്റെയും കനൽവഴികൾ താണ്ടിയാണ് ആ കുടുംബം ഈ ഘട്ടത്തിലെത്തിയത്. അച്ഛന്റെ സ്നേഹവും ഓർമകളും പകർന്ന കരുത്തുമായി നിരഞ്ജന ഇനി മുന്നോട്ടു നടക്കും. നഷ്ടത്തിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കുന്ന ഈ യാത്രയ്ക്ക് കേരളത്തിന്റെ സ്നേഹാശംസകൾ.
അച്ഛന്റെ ഓർമകൾ കരുത്താകട്ടെ; നിരഞ്ജനയുടെ ഔദ്യോഗിക ജീവിതം സത്യസന്ധതയുടെയും സേവനത്തിന്റെയും മാതൃകയാകട്ടെ.
:ദിവാകരൻ ചോമ്പാല
ശുദ്ധമായ ഭക്ഷണം ജന്മാവകാശം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































