കാരുണ്യത്തിന്റെ ദൈവീക നിയോഗം: 386-ാമത് 'സ്നേഹഭവനത്തിലൂടെ' വീണ്ടും ജീവിതത്തിലേക്ക് വെളിച്ചം പകർന്ന് ഡോ. എം. എസ്. സുനിൽ :വാസ്തുഗുരു ഡോ. നിശാന്ത് തോപ്പിൽ M .Phil ,Ph .D

കാരുണ്യത്തിന്റെ ദൈവീക നിയോഗം: 386-ാമത് 'സ്നേഹഭവനത്തിലൂടെ' വീണ്ടും ജീവിതത്തിലേക്ക് വെളിച്ചം പകർന്ന് ഡോ. എം. എസ്. സുനിൽ  :വാസ്തുഗുരു ഡോ. നിശാന്ത് തോപ്പിൽ M .Phil ,Ph .D
കാരുണ്യത്തിന്റെ ദൈവീക നിയോഗം: 386-ാമത് 'സ്നേഹഭവനത്തിലൂടെ' വീണ്ടും ജീവിതത്തിലേക്ക് വെളിച്ചം പകർന്ന് ഡോ. എം. എസ്. സുനിൽ :വാസ്തുഗുരു ഡോ. നിശാന്ത് തോപ്പിൽ M .Phil ,Ph .D
Share  
ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2026 Oct 16, 12:44 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് മാറിനടക്കുന്ന, പാർശ്വവൽ ക്കരിക്കപ്പെട്ട മനുഷ്യരുടെ കണ്ണീരൊപ്പാൻ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച കാരുണ്യത്തിന്റെ മാലാഖ ഡോ. എം. എസ്. സുനിൽ ഒരിക്കൽക്കൂടി തന്റെ കർമ്മയോഗത്തിലൂടെ സ്നേഹത്തിന്റെ നറുനിലാവ് പരത്തുക യാണ്.


പത്തനംതിട്ടയുടെ മണ്ണിൽ, സ്വന്തമായി ഒരിറ്റു ഭൂമിയോ അടച്ചുറപ്പുള്ള ഒരു മുറിയോ ഇല്ലാതെ പെരുവഴിയിലായ മനുഷ്യർക്ക് 'സ്നേഹഭവനം' എന്ന വലിയൊരു യാഥാർത്ഥ്യം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഈ മുൻ കോളേജ് പ്രൊഫസർ, ഇന്ന് അശരണരായ ഒട്ടനവധി മനുഷ്യരുടെ ദൈവത്തിന്റെ വരപ്രസാദമാണ്.

ഇപ്പോൾ പത്തനംതിട്ടയിൽ യാഥാർത്ഥ്യമായിരിക്കുന്ന 386-ാമത് 'സ്നേഹഭവനം' അത്തരമൊരു ജീവകാരുണ്യത്തിന്റെ ഉജ്ജ്വല മാതൃകയാണ്. വർഷങ്ങളായി സ്വന്തമായി ഒരു വീട് എന്നത് വെറുമൊരു സ്വപ്നം മാത്രമായി മാറിപ്പോയ, രോഗിയായ വിധവ രമണിക്കും കുടുംബത്തിനുമാണ് ഈ ആശ്വാസം തേടിയെത്തിയത്. സ്ട്രോക്ക് വന്ന് കിടപ്പിലായ വൃദ്ധമാതാവ് തങ്കമ്മയും മകൻ ടിജുവും മരുമകൾ ആര്യയും പിഞ്ചുകുട്ടികളും അടങ്ങുന്ന ആറംഗ കുടുംബം സുരക്ഷിതമല്ലാത്ത ഒരു ചോർന്നൊലിക്കുന്ന സാഹചര്യത്തിൽ ജീവിതം തള്ളിനീക്കുമ്പോഴാണ് ഡോ. എം. എസ്. സുനിലിന്റെ കണ്ണ് ആ കുടുംബത്തിൽ പതിഞ്ഞത്.


തൂക്കനാൽ ഉമ്മൻ ഡേവിഡിന്റെ കുടുംബത്തിന്റെ ആത്മാർത്ഥമായ സഹായത്തോടെ, ആ കുടുംബത്തിന് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ മനോഹരമായ വീടാണ് ടീച്ചർ പണിതുനൽകിയത്. വീടിന്റെ നിർമ്മാണ ഘട്ടത്തിൽ റോഡിൽ നിന്ന് അങ്ങോട്ടേക്കുള്ള ഇടുങ്ങിയ വഴി ഒരു വലിയ പ്രതിസന്ധിയായിരുന്നു. എന്നാൽ പ്രതിസന്ധികൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ ആ മനസ്സ് തയ്യാറായില്ല. 'പാറിക്ക ചുമട്ടുഗുലി' വഴി പ്രത്യേകമായി ട്രോളി ട്രാക്ക് നിർമ്മിച്ചാണ് വീട് നിർമ്മാണ സാമഗ്രികൾ അവിടേക്ക് എത്തിച്ചതും ആ കുടുംബത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയതും.


കഴിഞ്ഞ കുറേ വർഷങ്ങളായി യാതൊരുവിധ ഔദ്യോഗിക പിന്തുണയോ വൻകിട പരസ്യങ്ങളോ ഇല്ലാതെ, തികഞ്ഞ ആത്മാർത്ഥതയോടെയും കഠിനാധ്വാനത്തോടെയുമാണ് ഡോ. എം. എസ്. സുനിൽ ഈ വലിയ യജ്ഞം മുന്നോട്ട് കൊണ്ടുപോകുന്നത്. കാട്ടിലെ ആദിവാസി ഊരുകൾ മുതൽ സാധാരണക്കാരുടെ വനാതിർത്തികൾ വരെ നീളുന്ന ഈ സേവന യാത്ര, സമൂഹത്തിൽ അർഹതപ്പെട്ട സഹായങ്ങൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഈശ്വരന്റെ വരപ്രസാദമാണ്.

'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന 'ഭക്ഷ്യശ്രീ ' ബഹുജന സംഘടനയുടെ രക്ഷാധികാരി കൂടിയാണ് ഈ ജീവ കാരുണ്യപ്രവർത്തക 


386 വീടുകൾ പൂർത്തിയാക്കി നൽകുമ്പോൾ അതൊരു കണക്കല്ല, മറിച്ച് 386 കുടുംബങ്ങളുടെ കണ്ണീരിനുമേൽ പണിതുയർത്തിയ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വലിയൊരു ഗോപുരമാണ്. കേരളത്തിന്റെ മനസാക്ഷിയെ സ്പർശിക്കുന്ന ഇത്തരം മഹദ്വ്യക്തികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വരുംതലമുറകൾക്ക് വലിയൊരു പാഠപുസ്തകമാണ്. മനുഷ്യസ്നേഹത്തിന്റെ പ്രകാശമേകുന്ന ഈ കൈകൾക്ക് കരുത്തുപക രാൻ നാമെല്ലാം ഒപ്പമുണ്ടാകേണ്ടതുണ്ട്. നിസ്വാർത്ഥ സേവനത്തിന്റെ പര്യായമായ ഡോ. എം. എസ്. സുനിൽ ടീച്ചർക്ക് നമ്മുടെ സമൂഹത്തിന്റെ ആദരവും അഭിവാദ്യങ്ങളും.


dr.nishanth-thoppil

 അനുമോദനങ്ങളോടെ 

:വാസ്തുഗുരു ഡോ. നിശാന്ത് തോപ്പിൽ M .Phil ,Ph .D

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യൻ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രൻ
N
NIS
N
VAIDU
w