ചോമ്പാല: 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ; എന്ന സന്ദേശവുമായി വടകര കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന
ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ നേതൃത്വത്തിൽ വാർഡ് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ജയചന്ദ്രൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യശ്രീ സംസ്ഥാന ചെയർമാനും നാട്ടുകാരനുമായ ഡോ .കെ കെ എൻ കറുപ്പ് പ്രദേശത്തെ പ്രമുഖ കാർഷിക പ്രവർത്തക ശ്രീമതി .ഗീത. എ കെ ( ഏഥൻസ് ) നു വാഴക്കന്ന് നൽകിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ കോവ്ക്കൽ കടവ് പ്രദേശത്ത് നടത്തി .കൃഷി ഓഫീസർ സ്വരൂപ് .പി .എസ് , വാർഡ് മെമ്പർ ജയചചന്ദ്രൻ ,വാഴക്കന്നുകൾ വിതരണത്തിനെത്തിച്ച പ്രമുഖ കാർഷിക പ്രതിഭ പത്മനാഭൻ കണ്ണമ്പ്രത്ത് ,കുന്നുമ്മക്കര ,
ഡോ .പത്മനാഭൻ ഊരാളുങ്കൽ ( ജില്ലാപ്രസിഡൻഡ് ,ഭക്ഷ്യശ്രീ ) ,പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അവാർഡ് ജേതാവുമായ പി കെ പ്രകാശൻ ,കറപ്പക്കുന്ന് ,ഗഫൂർ കൊണ്ടോട്ടി ,ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ദിവാകരൻ ചോമ്പാല തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .
തികച്ചും ജൈവരീതിയിൽ വിളയിച്ചെടുത്ത നേന്ത്ര ക്കുലകൾ ഉപയോഗിച്ച് അശേഷം മായം കലരാതെ ശുദ്ധമായ വെളിച്ചെണ്ണയിൽ ബനാന ചിപ്‌സ് നിർമ്മിക്കാനുള്ള പദ്ധതിക്കു രൂപം കൊടുക്കുമെന്നും ഡോ ,കെ ,കെ എൻ കുറുപ്പ് ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































