ആൻജിയോപ്ലാസ്റ്റി അനിവാര്യമായിടത്ത് ജീവൻ രക്ഷിക്കുന്ന ചികിത്സയാണ്. എന്നാൽ ചികിത്സയുടെ ആവശ്യകതയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ സാമ്പത്തിക താൽപര്യങ്ങൾ ഇടപെടുന്നുവെന്ന സംശയം പോലും ആരോഗ്യസംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ഹൃദയം മനുഷ്യശരീരത്തിലെ ഒരു അവയവം മാത്രമല്ല. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ താളമാണ് അത്. ആ ഹൃദയത്തിൻ്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗി അവിടെ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു കാര്യം മാത്രം തനിക്ക് ആവശ്യമായ ചികിത്സ ലഭിക്കുമെന്ന ഉറപ്പ്.
ആ വിശ്വാസത്തിന്റെ സ്ഥാനത്ത് കച്ചവട താൽപര്യങ്ങൾ കടന്നുവരുന്നുവെന്ന സംശയം പോലും ഗുരുതരമായ ആശങ്കയാണ്.
ആൻജിയോപ്ലാസ്റ്റി ആവശ്യമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കുന്ന അത്യന്തം വിലപ്പെട്ട ചികിത്സയാണ്. എന്നാൽ ഒരു രോഗിക്ക് അത് ആവശ്യമായിരുന്നോ, എപ്പോൾ നടത്തണം, ഏത് രീതിയിലുള്ള ഇടപെടലാണ് വേണ്ടത് തുടങ്ങിയ തീരുമാനങ്ങൾ രോഗിയുടെ ആരോഗ്യസ്ഥിതി, പരിശോധനാഫലങ്ങൾ, ചികിത്സാ മാനദണ്ഡങ്ങൾ, അടിയന്തരാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. സാമ്പത്തിക പരിഗണനകൾക്ക് അവിടെ സ്ഥാനമുണ്ടാകരുത്.
ഇവിടെയാണ് അനാവശ്യ ആൻജിയോപ്ലാസ്റ്റി, വിലകൂടിയ സ്റ്റെന്റുകളുടെ ഉപയോഗം, ഇൻഷുറൻസ് പരിരക്ഷയുടെ ദുരുപയോഗം, ആശുപത്രികളും ഇൻഷുറൻസ് സ്ഥാപനങ്ങളും തമ്മിലുള്ള അനാവശ്യ ബന്ധങ്ങൾ, കമ്മീഷൻ ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിൽ അവ ഗൗരവമായി പരിശോധിക്കേണ്ടത്.
ആരോപണം ഉയർന്നതുകൊണ്ട് ആരെയും കുറ്റക്കാരനാക്കാനാവില്ല. എന്നാൽ ആരോപണം ഉയരാൻ ഇടയാക്കിയ സാഹചര്യങ്ങളെ പരിശോധിക്കാതിരിക്കാനും കഴിയില്ല.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. ജി. രാജേഷ് മുന്നോട്ടുവയ്ക്കുന്ന നിലപാടിന്റെ പ്രസക്തിയും ഇവിടെയാണ്. അനാവശ്യമായ ചികിത്സ ഏതുതരത്തിലായാലും ഒഴിവാക്കണമെന്നത് ശരിയായ സമീപനമാണ്. അതേസമയം, യഥാർത്ഥ ഹൃദയാഘാതത്തിന്റെ അടിയന്തര സാഹചര്യത്തിൽ ചികിത്സ വൈകിപ്പിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം.
അതിനാൽ
അനാവശ്യ ചികിത്സയെ എതിർക്കുന്നതും ആവശ്യമായ ചികിത്സ വൈകിപ്പിക്കുന്നതും ഒരേ കാര്യമല്ല.
ഹൃദയാഘാതം സംശയിക്കുന്ന അടിയന്തര സാഹചര്യത്തിൽ ഒരു നിമിഷം പോലും പാഴാക്കാതെ വൈദ്യസഹായം തേടണം. ആവശ്യമായ പരിശോധനകളും ചികിത്സയും സമയബന്ധിതമായി നടത്തണം. എന്നാൽ അടിയന്തരാവസ്ഥയില്ലാത്ത സാഹചര്യത്തിൽ ഒരു പരിശോധനയിലെ ചെറിയ വ്യതിയാനത്തിന്റെ പേരിൽ ഉടൻ ആൻജിയോഗ്രാമിലേക്കോ ആൻജിയോപ്ലാസ്റ്റിയിലേക്കോ നീങ്ങണമോ എന്നതിൽ രോഗിക്ക് വ്യക്തമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്.
ആവശ്യമായ സാഹചര്യങ്ങളിൽ രണ്ടാമതൊരു വിദഗ്ധാഭിപ്രായം തേടാനുള്ള അവസരവും രോഗിക്ക് ലഭിക്കണം.
ഇത് ഡോക്ടർമാരെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കാനുള്ള വാദമല്ല. മറിച്ച്, രോഗിക്ക് സ്വന്തം ചികിത്സയെക്കുറിച്ച് അറിഞ്ഞും മനസ്സിലാക്കിയും തീരുമാനിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന ആവശ്യമാണ്.
‘ഇൻഷുറൻസ് ഉണ്ടല്ലോ’ എന്ന ചിന്തയും ‘ഇപ്പോൾ തന്നെ ചെയ്തില്ലെങ്കിൽ അപകടമാണ്’ എന്ന ഭയവും ഒരുമിച്ചെത്തുമ്പോൾ രോഗിയുടെ സ്വതന്ത്രമായ തീരുമാനശേഷി ദുർബലപ്പെടാം. ചികിത്സ എന്തുകൊണ്ട് ആവശ്യമാണ്, മറ്റു മാർഗങ്ങളുണ്ടോ, എത്രത്തോളം അടിയന്തരമാണ്, ചികിത്സയ്ക്ക് എന്തെല്ലാം അപകടസാധ്യതകളുണ്ട്, ചെലവ് എത്രയാണ്, സ്റ്റെന്റ് തിരഞ്ഞെടുക്കുന്നതിന്റെ കാരണം എന്താണ് തുടങ്ങിയ കാര്യങ്ങൾ രോഗിക്കും ബന്ധുക്കൾക്കും മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കപ്പെടണം.
ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നത് ചികിത്സയുടെ ആവശ്യകതയ്ക്കുള്ള മാനദണ്ഡം മാറ്റാനുള്ള കാരണമാകരുത്.
അതുപോലെ, വിലകൂടിയ സ്റ്റെന്റുകളുടെ തിരഞ്ഞെടുപ്പിന് സാമ്പത്തിക പ്രേരണകളോ മറ്റ് ആനുകൂല്യങ്ങളോ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണമുണ്ടെങ്കിൽ അതും പരിശോധിക്കപ്പെടണം. ഡോക്ടർമാരും മെഡിക്കൽ ഉപകരണ നിർമാതാക്കളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ സുതാര്യമായിരിക്കണം.
ഇവിടെ സർക്കാരിനും ആരോഗ്യനിയന്ത്രണ സംവിധാനങ്ങൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ആശുപത്രി മാനേജ്മെന്റുകൾക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.
ആൻജിയോപ്ലാസ്റ്റികളുടെ എണ്ണം മാത്രം പരിശോധിച്ചാൽ മതിയാകില്ല. എത്ര എണ്ണം അടിയന്തര സാഹചര്യത്തിലായിരുന്നു? എത്ര എണ്ണം അടിയന്തരമല്ലാത്ത സാഹചര്യത്തിലായിരുന്നു? ഓരോ ചികിത്സാ തീരുമാനത്തിന്റെയും പിന്നിലെ മെഡിക്കൽ മാനദണ്ഡം എന്തായിരുന്നു? ഇൻഷുറൻസ് ക്ലെയിമുകളുടെ സ്വഭാവം എന്താണ്? സ്റ്റെന്റുകളുടെ തിരഞ്ഞെടുപ്പിൽ അസാധാരണമായ പ്രവണതകളുണ്ടോ?
ഇത്തരം ചോദ്യങ്ങൾക്ക് സുതാര്യമായ ഉത്തരങ്ങൾ ലഭിക്കണം.
ആരോഗ്യമേഖലയിലെ ഏറ്റവും വലിയ മൂലധനം വിശ്വാസമാണ്. ഒരു രോഗി ആശുപത്രിയുടെ വാതിൽ കടന്നെത്തുന്നത് തന്റെ ജീവൻ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിലാണ്. ആ വിശ്വാസത്തിൽ വിള്ളൽ വീഴുന്നത് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല; മുഴുവൻ ആരോഗ്യസംവിധാനത്തെയും ബാധിക്കുന്ന വിഷയമാണ്.
ആശുപത്രി ഒരു വ്യാപാരസ്ഥാപനം മാത്രമല്ല. ഡോക്ടർ ഒരു വിൽപ്പനക്കാരനുമല്ല. രോഗി ഒരു ‘കസ്റ്റമറും’ അല്ല.
ചികിത്സാ മുറിയിലെത്തുന്നത് ഒരു മനുഷ്യജീവിതമാണ്. അതിന് വിലയിടാൻ കഴിയില്ല.
അതേസമയം, സ്വകാര്യ ആശുപത്രികളിലെ എല്ലാ ചികിത്സകളെയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്നതും ശരിയല്ല. സ്വകാര്യ ആരോഗ്യരംഗം നൽകുന്ന മികച്ച ചികിത്സയും അടിയന്തര സേവനങ്ങളും അനേകം ജീവനുകൾ രക്ഷിക്കുന്നുണ്ട്. അതിനാൽ ഈ വിഷയത്തെ സർക്കാർ–സ്വകാര്യ മേഖലകളുടെ ഏറ്റുമുട്ടലായി കാണാതെ, ആവശ്യമായ ചികിത്സയും അനാവശ്യ ചികിത്സയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് വേണ്ടത്.
അതിനായി ചില കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചെലവേറിയ ഇടപെടൽ ചികിത്സകളിൽ രോഗിയുടെ informed consent കൂടുതൽ ശക്തമാക്കണം. അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ സാധ്യമായിടത്ത് രണ്ടാമതൊരു വിദഗ്ധാഭിപ്രായത്തിനുള്ള സംവിധാനം ഉറപ്പാക്കണം. ഇൻഷുറൻസ് ക്ലെയിമുകൾ മെഡിക്കൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി പരിശോധിക്കണം. ചികിത്സാ ചെലവുകളും സ്റ്റെന്റ് വിലയും രോഗിക്ക് വ്യക്തമായി അറിയാൻ കഴിയണം. ഡോക്ടർമാരും മെഡിക്കൽ ഉപകരണ കമ്പനികളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ സുതാര്യത ഉറപ്പാക്കണം.
അനാവശ്യ ചികിത്സയെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ വിശ്വാസ്യതയുള്ളതും സ്വതന്ത്രവുമായ പരാതി പരിഹാര സംവിധാനവും അനിവാര്യമാണ്.
കാരണം രോഗിക്ക് അറിയേണ്ടത് ഒറ്റ കാര്യമാണ്:
“എനിക്ക് ഈ ചികിത്സ യഥാർത്ഥത്തിൽ ആവശ്യമാണോ?”
ആ ചോദ്യത്തിന് ഭയമില്ലാതെ, സമ്മർദ്ദമില്ലാതെ, സാമ്പത്തിക താൽപര്യങ്ങളുടെ സ്വാധീനമില്ലാതെ ഒരു സത്യസന്ധമായ മറുപടി ലഭിക്കണം.
ആൻജിയോപ്ലാസ്റ്റി ജീവൻ രക്ഷിക്കുന്ന മഹത്തായ ചികിത്സയാണ്. അതിന്റെ വിശ്വാസ്യതയും മഹത്വവും സംരക്ഷിക്കണമെങ്കിൽ അനാവശ്യ ചികിത്സയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടണം.
ഹൃദയത്തെ ചികിത്സിക്കുന്ന സംവിധാനത്തിൽ കച്ചവടത്തിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ പാടില്ല.
രോഗിയുടെ ജീവനും ആരോഗ്യവും തന്നെയായിരിക്കണം അന്തിമ പരിഗണന.
അത് ഉറപ്പാക്കാൻ പരിശോധനയും സുതാര്യതയും ഉത്തരവാദിത്വവും ആവശ്യപ്പെടുന്നത് ഡോക്ടർമാർക്കെതിരായ നിലപാടല്ല.
അത് രോഗിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിന്റെ അവകാശമാണ്.
:ദിവാകരൻ ചോമ്പാല
എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും സൗജന്യ അന്താരാഷ്ട്ര റോമിങ്
അണ്‍ലിമിറ്റഡ് ഡാറ്റ, ഫാസ്റ്റ് ലൈന്‍ ടെക്, സുരക്ഷാ ഫീച്ചറുകള്‍, വിനോദം തുടങ്ങിയ നേട്ടങ്ങള്‍ക്കൊപ്പം പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അടങ്ങുന്ന പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 2026 ഒക്ടോബര്‍ 8 മുതല്‍ ഈ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ ഉപഭോക്താവിന് ഒരു വര്‍ഷം ഒരു അന്താരാഷ്ട്ര ട്രിപ്പില്‍ സൗജന്യ റോമിങ്ങ് ലഭിക്കും. നിലവിലെ ആനുകൂല്യങ്ങളെ കൂടാതെയാണ്.
ഈ കോംപ്ലിമെന്ററി അന്താരാഷ്ട്ര റോമിങ് പാക്കില്‍ അഞ്ച് ദിവസത്തേക്ക് 5ജിബി ഡാറ്റ, 60 മിനുട്ട് സമയത്തെ കോളുകള്‍, 25 ഔട്ട്ഗോയിങ് എസ്എംഎസുകള്‍, സൗജന്യ ഇന്‍കമിങ് എസ്എംഎസുകള്‍ എന്നിവ ലഭിക്കും. ഉപഭോക്താവിന് ആവശ്യമുള്ളപ്പോള്‍ ഈ 5-ദിവസത്തെ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ഇതിലൂടെ, വിദേശത്ത് യാത്ര ചെയ്യുമ്പോള്‍ കണക്ടഡ് ആയിരിക്കാം. എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് കുടുംബ പ്ലാനുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക്, ഈ പ്ലാനിന്റെ ഭാഗമായിട്ടുള്ള എല്ലാ കുടുംബാംഗങ്ങള്‍ക്കും സൗജന്യ അന്താരാഷ്ട്ര റോമിങ് സൗകര്യം ലഭ്യമാണ്.
എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഫാസ്റ്റ് ലൈന്‍ സാങ്കേതികവിദ്യ, അണ്‍ലിമിറ്റഡ് ഡാറ്റ, സ്പാമില്‍നിന്നും തട്ടിപ്പ് ലിങ്കുകളില്‍നിന്നും നെറ്റുവര്‍ക്ക്-തലത്തിലുള്ള സംരക്ഷണം തുടങ്ങിയ മികവുറ്റ സേവനങ്ങളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സൗജന്യ അന്താരാഷ്ട്ര റോമിങ് സൗകര്യം. ഉപഭോക്താക്കള്‍ക്ക് വിനോദ സബ്സ്‌ക്രിപ്ഷനുകള്‍ ആസ്വദിക്കാനും കൂടാതെ എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് അഡ്വാന്റേജ് ക്ലബ്ബിലൂടെ കോമഡി ഷോകള്‍, മൂവി പ്രീമിയറുകള്‍, കണ്‍സേര്‍ട്ടുകള്‍ തുടങ്ങിയവയിലേക്കുള്ള എക്സ്‌ക്ലൂസീവ് പ്രവേശനം ലഭിക്കുകയും ചെയ്യും.
'ഞങ്ങള്‍ക്ക് പോസ്റ്റ്പെയ്ഡ് എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമികച്ച സൗകര്യങ്ങള്‍ നല്‍കുകയെന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച നെറ്റുവര്‍ക്ക് എക്സ്പീരിയന്‍സ് ഞങ്ങളുടേതാണ്. അതില്‍ ഞങ്ങളുടെ പോസ്റ്റ്പെയ്ഡ് കസ്റ്റമേഴ്സിന് 5ജിയില്‍ ഫാസ്റ്റ് ലൈന്‍ സാങ്കേതികവിദ്യയും സ്പാം, തട്ടിപ്പുകള്‍ എന്നിവയില്‍നുള്ള സ്ഥിരമായ സംരക്ഷണവും ഞങ്ങള്‍ നല്‍കുന്നു. അതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതം സമ്പുഷ്ടമാക്കുന്നതിനുള്ള വിനോദ പരിപാടികളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം നല്‍കി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നു; കൂടാതെ അവര്‍ക്ക് ഇപ്പോള്‍ സൗജന്യ അന്താരാഷ്ട്ര റോമിങ്ങും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്കായി സ്ഥിരമായി മികവ് ഉയര്‍ത്താനും എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് തിരഞ്ഞെടുക്കാനുമുള്ള കൂടുതല്‍ കാരണങ്ങള്‍ അവര്‍ക്ക് നല്‍കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ഭാരതി എയര്‍ടെല്ലിന്റെ മാര്‍ക്കറ്റിങ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമിത് ത്രിപാഠി പറഞ്ഞു.
എങ്ങനെ ഉപഭോക്താക്കള്‍ക്ക് പുതിയ പ്ലാനുകള്‍ ലഭിക്കും?
എയര്‍ പോസ്റ്റ്പെയ്ഡ് എടുക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ 2026 ഒക്ടോബര്‍ 8 മുതല്‍ ലഭിക്കും. നിലവിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് (പഴയ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കും അല്ലെങ്കില്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും) എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ സമീപത്തെ എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് അപ്ഗ്രേഡ് ചെയ്യാം. നിലവില്‍ എയര്‍ടെല്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് എയര്‍ടെല്‍ പോസ്റ്റ്പെയ്ഡിലേക്ക് മാറാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































