ചോമ്പാല ഹാർബറിന് 31 കോടിയുടെ വികസനക്കുതിപ്പ്

ചോമ്പാല ഹാർബറിന് 31 കോടിയുടെ വികസനക്കുതിപ്പ്
ചോമ്പാല ഹാർബറിന് 31 കോടിയുടെ വികസനക്കുതിപ്പ്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Oct 06, 09:59 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

 മാസ്റ്റർ പ്ലാനുമായി ഉന്നതതല സംഘം ഹാർബറിൽ; ജെട്ടി മുതൽ ലേലപ്പുര വരെ സമഗ്ര വികസനം ഡ്രഡ്ജിങ്ങിന്

5 കോടി | ഹാർബറിലേക്കുള്ള അടിപ്പാതയ്ക്കായി നാട്ടുകാരുടെ സമരം നൂറുദിവസം പിന്നിട്ടു


ചോമ്പാല: വികസന മുരടിപ്പിൽ നിന്ന് ചോമ്പാല ഹാർബറിന് മോചനത്തിന്റെ പുതിയ പ്രതീക്ഷ.

31 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഫിഷറീസ്, ഹാർബർ എൻജിനീയറിങ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം ചോമ്പാല ഹാർബർ സന്ദർശിച്ചു. ജെട്ടി നവീകരണം മുതൽ ലേലപ്പുര, പാർക്കിങ്, ശുദ്ധജല വിതരണം, ഡ്രെയിനേജ്, വെളിച്ച സംവിധാനം, സി.സി.ടി.വി.,സോളാർ പാനൽ, പോലീസ് എയ്ഡ് പോസ്റ്റ്, ഹെൽത്ത് സെന്റർ തുടങ്ങി ഹാർബറിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

“ഇങ്ങനെ മതിയോ ചോമ്പാല ഹാർബർ?”

ചോമ്പാല ഹാർബറിന്റെ പരിമിതികളും അപര്യാപ്തതകളും ചൂണ്ടിക്കാട്ടി മാതൃഭൂമി ഉയർത്തിയ “ഇങ്ങനെ മതിയോ ചോമ്പാല ഹാർബർ?” എന്ന ചോദ്യം ശക്തമായ പൊതുചർച്ചയ്ക്കാണ് വഴിവെച്ചത്. ഹാർബറിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ആ ചോദ്യം, വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വലിയൊരു പൊതുചോദ്യമായി മാറുകയായിരുന്നു.

ഹാർബർ യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കെ.പി.സി.സി. മുൻ പ്രസിഡന്റുമായ ചോമ്പാലക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രനും ഏറെക്കാലമായി ഇതേ ചോദ്യം ഉയർത്തിയിരുന്നു. ഹാർബറിന്റെ പരിമിതികൾ പരിഹരിക്കണമെന്ന ആവശ്യം അദ്ദേഹം വിവിധ ഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വികസനത്തിനായി ഇടപെടു കയും ചെയ്തു.

ചോമ്പാലയുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധം കൂടി കണക്കിലെടുക്കുമ്പോൾ, ഹാർബറിന്റെ വികസനാവശ്യം ഉയർത്തിപ്പിടിച്ച മുല്ലപ്പള്ളിയുടെ ഇടപെടലിന് പ്രാദേശികമായി പ്രത്യേക പ്രാധാന്യമുണ്ട്. അദ്ദേഹം ഉയർത്തിയത് ഹാർബറിന്റെ അവസ്ഥയെക്കുറിച്ചുള്ള ഒരു പ്രതികരണം മാത്രമായിരുന്നില്ല; വികസനം ആവശ്യപ്പെടുന്ന ഒരു നാട്ടുകാരന്റെ ശബ്ദം കൂടിയായിരുന്നു.

ഇടപെടലുകൾക്ക് പിന്നാലെ പദ്ധതിയിലേക്ക്

മുല്ലപ്പള്ളി രാമചന്ദ്രൻ ഈ വിഷയത്തിൽ തുടർച്ചയായി ഇടപെട്ടതിനൊപ്പം, സ്ഥലം എം.എൽ.എ. കെ.കെ. രമ വികസന പദ്ധതിക്കായുള്ള പ്രോജക്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഫിഷറീസ്–തുറമുഖ വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഹാർബർ വികസനത്തിന് ഫണ്ട് അനുവദിച്ചതായി മുല്ലപ്പള്ളിയെ അറിയിക്കുകയുമുണ്ടായി .

ഇതിന്റെ തുടർച്ചയായാണ് ചോമ്പാല ഹാർബറിലെ 31 കോടി രൂപയുടെ വികസന പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്.


ഫിഷറീസ്–തുറമുഖ വകുപ്പ് മന്ത്രി വി. ഇ .അബ്‌ദുൾ ഗഫൂറിൻറെ  ഇടപെ ടലിനെ തുടർന്നാണ് 31 കോടി രൂപയുടെ വികസന പദ്ധതിക്ക് രൂപം നൽകിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. തുറമുഖ–ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.

ഹാർബറിന്റെ മുഖച്ഛായ മാറും

ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഹാർബർ എൻജിനീയറിങ് വിഭാഗം മേധാവികൾ, യു.എൽ.സി.സി.എസ്. ഡിസൈൻ എൻജിനീയറിങ് വിഭാഗം അധികൃതർ, കെ.കെ. രമ എം.എൽ.എ., പഞ്ചായത്ത് അധികൃതർ, വിവിധ സംഘടനാ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉന്നതതല സംഘത്തോടൊപ്പം ഹാർബർ സന്ദർശിച്ചു.

ജെട്ടിയുടെ നവീകരണം, ലേലപ്പുരയുടെ വികസനം, പാർക്കിങ് സൗകര്യം, മത്സ്യവല നെയ്ത്തുശാല, ശുദ്ധജല സൗകര്യം, ഡ്രെയിനേജ്, ശുചീകരണം, മെച്ചപ്പെട്ട ലൈറ്റിങ്, സി.സി.ടി.വി. ക്യാമറകൾ, കോമ്പൗണ്ട് വാൾ, സോളാർ പാനലുകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ഹെൽത്ത് സെന്റർ എന്നിവയാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

5 കോടിയുടെ ഡ്രഡ്ജിങ്

ഹാർബറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമായ പുലിമുട്ടിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനായി 5 കോടി രൂപയുടെ ഡ്രഡ്ജിങ് പദ്ധതിയും നടപ്പാക്കും. മണൽ അടിഞ്ഞുകൂടൽ മൂലം ഹാർബറിനുള്ളിൽ രൂപപ്പെടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.

ഹാർബർ പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്യും. ഹാർബർ മാനേജ്മെന്റ് കമ്മിറ്റി (HMC) കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

വികസനത്തിനൊപ്പം മറ്റൊരു ചോദ്യം; അടിപ്പാത എപ്പോൾ?

എന്നാൽ ഹാർബറിന്റെ വികസനത്തിന് കോടികളുടെ പദ്ധതി ഒരുങ്ങുമ്പോഴും, ഹാർബറിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മീത്തലെ മുക്കാളിയിലെ ദേശീയപാത അടിപ്പാത ഇപ്പോഴും യാഥാർഥ്യമായിട്ടില്ല.

അടിപ്പാത ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ആരംഭിച്ച സമരം നൂറുദിവസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ദേശീയപാത മുറിച്ചുകടന്ന് ഹാർബറിലേക്കും തിരിച്ചും സഞ്ചരിക്കുന്ന മത്സ്യത്തൊഴി ലാളികൾക്കും നാട്ടുകാർക്കും സുരക്ഷിതമായ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് ആവശ്യം.

31 കോടിയുടെ ഹാർബർ വികസനത്തിന് മാസ്റ്റർ പ്ലാൻ ഒരുങ്ങുമ്പോൾ, ഹാർബറിന്റെ കവാടമായ മീത്തലെ മുക്കാളിയിലെ അടിപ്പാതയ്ക്കും ഇനി തീരുമാനമുണ്ടാകുമോ എന്നതാണ് നാട്ടുകാരുടെ ചോദ്യം.

ചോമ്പാല ഹാർബറിനെക്കുറിച്ച് ഉയർന്ന “ഇങ്ങനെ മതിയോ?” എന്ന ചോദ്യം ഇപ്പോൾ വികസനത്തിന്റെ പുതിയ പ്രതീക്ഷയിലേക്ക് നീങ്ങുകയാണ്.  

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w