സ്‌കൂളുകളും നിർമ്മിത ബുദ്ധിയും :മുരളി തുമ്മാരുകുടി
കേരളത്തിലെ എല്ലാ സി ബി എസ് ഇ സ്‌കൂളുകളും ഉൾപ്പെട്ട കോൺഫെഡറേഷൻ ഓഫ് സഹോദയ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ "Keeping Education Human: Education in the Era of AI" എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരത്തോളം സ്‌കൂളുകളിൽ നിന്നുള്ള പ്രധാനാധ്യാപകർ ആണ് ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷവും സ്ത്രീകൾ ആണെന്നത് സന്തോഷമുള്ള കാര്യമാണ്.
നിർമ്മിത ബുദ്ധി സ്‌കൂളുകളിൽ എത്തുന്നു. അതിന് അനന്ത സാദ്ധ്യതകൾ ആകുന്നു. നിർമ്മിതബുദ്ധിയുടെ രീതികൾ മനസ്സിലാക്കാത്ത, നിർമ്മിതബുദ്ധി ഓരോ ദിവസവും ഉപയോഗിക്കാത്ത വിദ്യാർത്ഥി ഈ കാലഘട്ടത്തിന് ചേർന്നതല്ല.
അതേ സമയം സ്വന്തം ചിന്തയും ഭാഷയും ക്രിയേറ്റിവിറ്റിയും മാറ്റിവച്ച് എല്ലാം എ ഐ ക്ക് ഔട്ട്സോഴ്സ് ചെയ്യുന്ന കുട്ടികൾ തൊഴിൽ കമ്പോളത്തിൽ നിന്നും ഒഴിക്കാനുള്ള പരിശീലനമാണ് നേടുന്നത്. എ ഐ അറിയാത്ത കുട്ടിയും എ ഐ മാത്രം അറിയുന്ന കുട്ടിയും ഒരേ തരത്തിലുള്ള ഭാവിയാണ് നേരിടാൻ പോകുന്നത്.
ശാസ്ത്രമാണെങ്കിലും ഭാഷയാണെങ്കിലും ക്രിയേറ്റിവിറ്റി ആണെങ്കിലും എ ഐ യോട് മത്സരിച്ചു ജയിക്കുന്നവരാകാനല്ല മറിച്ച് എ ഐ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്ന കൂടുതൽ നല്ല മനുഷ്യരാകാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നതായിരുന്നു പ്രധാന സന്ദേശം.
10+2+4 എന്ന നീണ്ട വിദ്യാഭ്യാസ കാലഘട്ടം ചുരുക്കി പതിനാറു വയസ്സാകുമ്പോൾ തന്നെ വിദ്യാർഥികൾ തൊഴിൽ രംഗത്ത് എത്തുന്ന രീതിയിലേക്ക് ലോകം മാറേണ്ടി വരുമെന്നും. ഡിഗ്രി കഴിഞ്ഞു മാസ്റ്റേഴ്സും പി എച്ച് ഡി യും ഒക്കെ എടുത്തതിന് ശേഷം മാത്രം ജോലിക്ക് പോകുന്ന രീതി ഇനിയുള്ള കാലത്തിന് യോജിച്ചതല്ലെന്നും വിദ്യാഭ്യസം എന്നത് ഒരു ആജീവനാന്ത പദ്ധതിയാകും എന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു.
ചോദ്യോത്തരങ്ങൾക്ക് അധികം സമയം ഉണ്ടായില്ല. പക്ഷെ ഈ വിഷയത്തിൽ കൂടുതൽ സംവാദങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കാൻ അവരോട് ആഹ്വാനം ചെയ്തു.
സെൽഫികൾ അനവധി എടുത്തു. പിരിഞ്ഞു
കുറ്റമറ്റ സംഘാടനം ആയിരുന്നു. മാക്‌മില്ലൻ ഇന്ത്യയാണ് ഈ അവസരമൊരുക്കിയത്
:മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































