രാവിലെ ന്യൂസ് പേപ്പർ നോക്കി എന്റെഭർത്താവ് സുരേന്ദ്രൻ അന്തം വിട്ടനിലയിൽ തരിച്ചിരിക്കുന്നു.!
കാര്യം ചോദിച്ചപ്പോൾ പറഞ്ഞു ഓണം ബമ്പർ അടിച്ചു എന്ന്.
ഇന്നലെയായിരുന്നു ബംബർ നറുക്കെടുപ്പ്. സന്തോഷം സഹിക്കാനാവാതെ ഞാനത് അടുത്തവീട്ടിലെ ചേച്ചിയോട് പറഞ്ഞു. തുടരേ തുടരേ കാളിങ് ബെൽ അടിക്കുന്നതു കേട്ട് ചെന്നു നോക്കിയപ്പോൾ കുഞ്ഞു ബൊക്കെയു മൊക്കെയായി മുറ്റം മുഴുവൻ ബന്ധുക്കളും നാട്ടുകാട്ടുകാരും. എല്ലാർക്കും ലോട്ടറി കിട്ടിയതിൽ നിന്നും പൈസ വേണം, ചികിൽസിക്കാൻ, മക്കളെ പഠിപ്പിക്കാൻ, വീട് വെക്കാൻ, സ്ഥലം വാങ്ങാൻ, ചിലർക്ക് വിദേശ ടൂർ പോകാൻ, ആവശ്യങ്ങളുടെ നിര അങ്ങനെ നീണ്ടു നീണ്ടു പോകുന്നു...
അവസാനം ഞങ്ങൾ വീട്ടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി പിന്നിലെ വഴിയിലൂടെ നേരെ ടൗണിലേക്ക് പോയി. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, വീട് മുഴുവൻ ആളുകളല്ലേ, ഒന്നും വെച്ചുണ്ടാക്കാൻ പറ്റിയില്ല. നേരെ ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു. എന്നിട്ട് തുണിക്കടയിലേക്ക് പോയി.
കോടി വസ്ത്രങ്ങൾ വാങ്ങാൻ കുറേ പൈസകൈയിൽനിന്ന് ഇടേണ്ടിവന്നു.
ഓണം ബമ്പർ അടിച്ചത് വെറും 5000രൂപയായിട്ടും 30 കോടി അടിച്ചവനെപ്പോലെയായി പിന്നെ എന്റെ ഭർത്താവിന്റെ നടപ്പ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































