മന്ത്രി പി.സി.വിഷ്‌ണുനാഥിന് ചോമ്പാലയിൽ ഊഷ്‌മള വരവേൽപ്പ്
ചോമ്പാല: കേരള ടുറിസം സാംസ്‌കാരികം ,കേരളചലച്ചിത്ര വികസന കോർപ്പറേഷൻ,കേരളഅക്കാദമി .കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമ നിധി തുടങ്ങിയ വകപ്പുകളുടെ മന്ത്രി പി .സി .വിഷ്‌ണുനാഥ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലയിലെ വസതിയി ലെത്തി.
മുല്ലപ്പള്ളി രാമചന്ദ്രന്റെ കുടുംബസുഹൃത്തുക്കൾക്കൊപ്പം മന്ത്രിയെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി പേർ നേരത്തെ തന്നെ മുല്ലപ്പള്ളിയുടെ വസതിയിൽ സന്നിഹിതരാ യിരുന്നു .ഷാഫി പറമ്പിൽ (MP ) .കെ. കെ .രമ ( MLA ) തുടങ്ങി നിരവധി പ്രമുഖരും മുല്ലപ്പള്ളിയുടെ കുടുംബ സുഹൃത്തുക്കളായെത്തി .
ചോമ്പാലയിലെ നാട്ടുകാരും കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് സ്നേ ഹോഷ്മളമായ സ്വീകരണമാണ് ചോമ്പാലയിൽ മന്ത്രിക്ക് നൽകിയത്.
ചുറ്റുപാടിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ മന്ത്രിക്ക് നിവേദനംസമർപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻറെ വസതിയിൽ നേരത്തെതന്നെ സന്നിഹിതരായിരുന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































